അല്ലറ ചില്ലറ വർത്തമാനം പറിച്ചിലും തമാശക്കളിയുമൊക്കെയായി സമ്മാനം പൊതിയൽ പരിപാടി വൈകീട്ട് മൂന്നുമണിയോടെ അവസാനിച്ചു. ഏകദേശം ആയിരത്തി മുന്നൂറോളം സമ്മാനപൊതികൾ തയ്യാറാക്കി വച്ചു. എല്ലാം കഴിഞ്ഞു വൈകീട്ടു നാലു മണിയോടെ ഞങ്ങളെല്ലാം പുറത്തേക്കിറങ്ങി ഒരു റെസ്റ്റോറന്റിൽ നിന്ന് ഹെവിയായിട്ട് ഫുഡും കഴിച്ചു?. അതിനു ശേഷം ഒരു വെഹിക്കിൾ ഷോറൂമിലേക്ക് കേറി. ഒരു ദിവസത്തേക്ക് മാത്രമായി പതിമൂന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റു ബൈക്കുകൾ ബുക്ക് ചെയ്തിരുന്നു. രാത്രി ഗിഫ്റ്റ് ഡെലിവറി നടത്തുന്നത് ഈ ബൈക്കുകൾ ഉപയോഗിച്ചുക്കൊണ്ടാണ്. പക്ഷെ മിഖിക്ക് അപ്പോഴും സംശയം ;
“ജോ, ഞാനൊരു കാര്യം ചോദിച്ചോട്ടെ ?”
“എന്താടാ”
“സത്യത്തിൽ സാന്റാക്ലോസ് ഗിഫ്റ്റുമായി വരുന്നത് മാനുകളെ കെട്ടി വലിച്ചോണ്ടുള്ള തെന്നു വണ്ടിയിലല്ലേ?. ഈ ബുള്ളറ്റ് ബൈക്കില് സമ്മാനം കൊടുക്കാൻ നിന്നാ ലോജിക്കനുസരിച്ചു അതു ശരിയാവുമോ ?”
“ലോജിക്ക് നോക്കാൻ നീയാരുവാ കോമഡി സ്റ്റാറിലെ ജഡ്ജ് ജഗതീഷോ?”
“അയ്യേ! വളിഞ്ഞ കോമഡി ?”
ഏയ്, അങ്ങനെ വരില്ല. അഞ്ചു വർഷം മുൻപ് ഈ കോമഡി ഫ്രഷായിരുന്നല്ലോ ?
“എടാ മണ്ടാ, തെന്നു വണ്ടീല് വരുന്ന സാന്റാക്ലോസൊക്കെ അങ്ങ് നോർത്ത് പോളിലേ കാണൂ. ഇവിടെ ടാറിട്ട റോഡിലൂടെ പോണമെങ്കിൽ ബൈക്ക് തന്നെ വേണം. ഇവിടെയൊക്കെ ഒറിജിനൽ സാന്റാക്ലോസിനു പോലും ഇങ്ങനെയൊക്കെയേ വരാൻ പറ്റൂ”
“അതെന്താ സാന്റാക്ക് പറക്കുന്ന വണ്ടീല് വന്നൂടെ”
ഹെന്റെ പള്ളീ…….?
“എനിക്കിപ്പോ പറക്കുന്ന വണ്ടി ഉണ്ടാക്കാനുള്ള ടൈമില്ല. അതു മാത്രമല്ല, സാന്റായുടെ വേഷത്തില് വരുന്നത് നമ്മളാണെന്ന് പരിചയക്കാര് വല്ലോരുമറിഞ്ഞാൽ പിന്നെ നമ്മളായിട്ട് കഷ്ടപ്പെട്ട് പറക്കേണ്ടി വരില്ല. നാട്ടുക്കാര് തന്നെ നമ്മളെ പറപ്പിച്ചോളും”
“ങ്ങേ ??”
“ങ്ങാ ?”
പിന്നെ കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായില്ല ഞങ്ങള് ഷോറൂമിൽ നിന്നും റെന്റിനെടുത്ത പതിമൂന്ന് ബൈക്കും കൊണ്ട് വീട്ടിലെത്തി. തയ്യാറാക്കിയ സമ്മാനങ്ങപ്പൊതിളൊക്കെ നൂറെണ്ണം വീതമുള്ള പതിമൂന്ന് കൂട്ടങ്ങളാക്കി തിരിച്ചു അതെല്ലാം പതിമൂന്ന് ചുവന്ന ഭാണ്ഡക്കെട്ടുകളിൽ നിറച്ചു. അതു കഴിഞ്ഞു പന്ത്രണ്ടു പേരും ഞാനും മിഖിയുമടക്കം എല്ലാവരും സാന്താക്ലോസിന്റെ വേഷമണിഞ്ഞു. അങ്ങനെ മൊത്തത്തിൽ പതിമൂന്ന് സാന്റാക്ലോസമ്മാരും ഒരു കുട്ടി സാന്റാക്ലോസും രാത്രി കളത്തിലോട്ടിറങ്ങുകയാണ്. ക്രിസ്തുമസ്സിന് സമ്മാനം വല്ലതും കിട്ടുമെന്ന് വിചാരിച്ചിരിക്കുന്ന കുട്ടികളുടെ സ്വപ്നങ്ങൾ സാക്ഷാക്കരിക്കാൻ വേണ്ടി. സമയം ഏഴു മണിയോടടുക്കാറായി. വല്ലാത്തൊരു ആദി തോന്നി. കാര്യത്തോടടുക്കുമ്പോൾ അതു പിന്നെ പതിവാണല്ലോ?. ഒരു ധൈര്യത്തിനു വേണ്ടി പണ്ട് അപ്പാപ്പന്റെ കൂടെ നടക്കുമ്പോൾ കയ്യിൽ ചുറ്റിയിരുന്ന ആ പഴയ ചുവന്ന നാടയെടുത്ത് വീണ്ടും കയ്യിൽ പിടിച്ചു. അന്നയാലും ഇന്നായാലും അപ്പാപ്പൻ എന്റെ കൂടെയുണ്ടെന്നുള്ളൊരു തോന്നല് ഒരു ധൈര്യം തന്നെയാ?.
“ജോ, അപ്പോ നമ്മള് ഇറങ്ങല്ലേ” ബോസ്ക്കോ
“പിന്നെന്താ, പ്രാർത്ഥിച്ചിട്ട് ഇറങ്ങാം”
പോവുന്നതിനു മുൻപ് ഞങ്ങള് കർത്താവിനോട് മനസ്സു തുറന്നു പ്രാർത്ഥിച്ചു. കൂട്ടത്തിൽ ഫിലിപ്പ് അങ്കിളിന്റെയും ശാരദാന്റിയുടെയും അനുഗ്രഹം വാങ്ങി.
“മക്കളെ, നന്നായി വരട്ടെ” ശാരദാന്റി.
“ജോസഫ് മോനേ, ഇതെങ്കിലും കുഴപ്പമില്ലാതെ നല്ല രീതിയിൽ കൊണ്ടുപോണേടാ”
ഫിലിപ്പ് അങ്കിളിന്റെ വേലലാതി കേട്ട മിഖി അടക്കി ചിരിച്ചു. ബാക്കിയുള്ളവർക്ക് കാര്യം അത്രയ്ക്കങ്ങട് പിടിക്കിട്ടാതതുക്കൊണ്ട് അവരൊന്നും ചിരിച്ചില്ല. ഞാനും മിഖിയും പൊതുവേ എന്തെങ്കിലും പരിപാടിക്കിറങ്ങിയാൽ അവസാനമത് കച്ചറയാക്കിയാണല്ലോ ശീലം?.
“അങ്കിള് പേടിക്കേണ്ട, ഞങ്ങളിത് ചെയ്യുന്നത് നല്ല ഉദ്ദേശത്തോടെയാണ്. ഇവിടെ ഒരിക്കലും പിഴക്കില്ല”
ഞാൻ ഫിലിപ്പ് അങ്കിളിന്റെ തോളിൽ കൈ വച്ചു പറഞ്ഞു.
“അങ്കിൾ, ആന്റി… ഒരു കാര്യം കൂടിയുണ്ട്. രാത്രി പന്ത്രണ്ടു മണിയാവുന്നതിനു മുൻപ് നിങ്ങള് രണ്ടു പേരും പുത്തൻ പള്ളിയുടെ അവിടെ വരണം”
“അതെന്തിനാ മോനേ ?” ശാരദാന്റി.
“കാര്യമുണ്ട്, പറയാം ?” ഞാൻ.
അവസാനമായി ഞങ്ങളെല്ലാവരും പരസ്പരം കൈ കൊടുത്തു.
“അപ്പോൾ പറഞ്ഞ പോലെ, എല്ലാവരും കാര്യങ്ങളൊക്കെ കഴിഞ്ഞാൽ പുത്തൻ പള്ളിയിലേക്ക് വരണം. പന്ത്രണ്ടു മണിക്കു മുൻപ് എല്ലാം തീരണം”
“ഒക്കെ”
സമ്മാനങ്ങള് നിറച്ച ഭാണ്ഡക്കെട്ടുമായി ഞങ്ങളോരോരുത്തരും ബൈക്കിൽ കേറി. മിഖി എന്റെ കൂടെ ബൈക്കിന്റെ പിന്നിലിരുന്നു.
“എന്നാ ജോ, നമ്മുക്കീ രാത്രി ആഘോഷിച്ചാലോ ?”
“പിന്നെന്താ, നമ്മുക്കൊരു കലക്ക് കലക്കാടാ”
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ഞങ്ങള് ഓരോ വഴിക്കും പോയി. രണ്ടു ദിവസം മുൻപ് പള്ളിയിൽ ഇത്തിരി നേരമിരുന്നപ്പോൾ മനസ്സിൽ തോന്നിയ കാര്യമാണ് ഇന്നു രാത്രി ഞങ്ങള് നടത്താൻ പോകുന്നേ. എന്റെ ജീവിതത്തിൽ ഞാനെടുക്കുന്ന ചില തീരുമാനങ്ങളൊക്കെ ഓർക്കാപ്പുറത്തു അപ്രതീക്ഷിതമായി കടന്നു വന്നിട്ടുള്ളതാ. അതിൽ ചിലതൊക്കെ വിജയിക്കും, വേറെ ചിലതൊക്കെ നന്നായി കുഴപ്പിക്കും. ഇതെങ്ങനെയാവുമെന്ന് കണ്ടറിയണം. ഫലം എന്തു തന്നെയായാലും ഞാനെന്റെ മനസു പറയുന്നതേ അനുസരിക്കാറുള്ളൂ.
ഓരോരുത്തരും ഞങ്ങളുടെ ഇടവകയിൽ നിന്നും ചുരുങ്ങിയത് രണ്ടു കിലോമീറ്റർ അകലത്തിലുള്ള വീടുകളിലാണ് കേറാൻ തീരുമാനിച്ചിട്ടുള്ളത്. ഞങ്ങൾ പതിമൂന്ന് വ്യത്യസ്ത സ്ഥലങ്ങൾ അതിനായി തിരഞ്ഞെടുത്തു. കുട്ടികൾക്ക് സമ്മാനം കൊടുക്കുന്ന നേരത്ത് സാന്റാക്ലോസിന്റെ മുഖം മൂടി ഊരാൻ പാടില്ലെന്ന് ഞാൻ നേരത്തെ തന്നെ എല്ലാവർക്കും കർശന നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഞാനും മിഖിയും ഒരുമിച്ചായതുക്കൊണ്ട് ഞങ്ങള് എത്ര വേഷം മാറി വന്നാലും പരിചയക്കാര് തിരിച്ചറിയും. അതുകൊണ്ട് ഞാനും അവനും മാത്രം ഞങ്ങള് താമസിക്കുന്ന സ്ഥലത്തു നിന്നും പരമാവധി ദൂരെയുള്ള വീടുകളിലേക്ക് കേറാമെന്ന് തീരുമാനിച്ചു. അങ്ങനെ കൃത്യം ഏഴുമണിയായപ്പോൾ ഞങ്ങൾ പണി തുടങ്ങി. രാത്രിയായപ്പോൾ നഗരം മുഴുവൻ മാലബൾബുകളുടെയും നക്ഷത്രങ്ങളുടെയും കൊണ്ടും പ്രകാശം കൊണ്ടു നിറഞ്ഞു. അതോടൊപ്പം പുറത്തു നല്ലപോലെ തണുപ്പുമുണ്ടായിരുന്നു.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum