Wonder 8 [Nikila] 2121

എനിക്കാകെ പരവശമായി. ആരായിരിക്കും എന്റെ അക്കൗണ്ടിൽ ഇത്രയും പണമിട്ടത്. ട്രാൻസ്ഫർ ചെയ്ത ആളുടെ ഡീറ്റെയിൽസ് അറിയാൻ വേണ്ടി ഫോൺ ഉപയോഗിച്ചു ബാങ്കിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്തു കേറി നോക്കിയപ്പോൾ പിന്നേം ഞെട്ടി. റോയ് ആയിരുന്നു എനിക്കു അക്കൌണ്ടിൽ പണമയച്ചത്. ഇവിനിപ്പോ എന്തു കാര്യമുണ്ടായിട്ടാ എനിക്കു കാശു അയച്ചേ ?. കൂടുതലാലോചിച്ചപ്പോൾ കാര്യം എന്താണെന്ന് എനിക്കു പിടിക്കിട്ടി. എന്റെ സീക്രെട് പ്ലാൻ റോയിയും അറിഞ്ഞിരിക്കുന്നു?. ദേഷ്യം വന്ന് ഞാൻ മിഖിയെ വീണ്ടും നോക്കി?. ആരും അറിയരുതെന്ന് കർശനമായി പറഞ്ഞ കാര്യം ഇവൻ നാടു മുഴുവൻ പാട്ടാക്കിയിരിക്കുന്നു. എന്റെ നോട്ടം കണ്ടിട്ടാകണം അവൻ നിന്നു പരുങ്ങി.

 

“അതു പിന്നെ….. ജോ…… ഈ ചേട്ടന്മാരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ റോയ് ചേട്ടനെന്നെ ഫോൺ വിളിച്ചായിരുന്നു. അങ്ങനെ പറ്റിയതാ ?”

 

ഞാൻ തലയിൽ കൈ വച്ചു പോയി.

 

“സത്യം പറയെടാ, നീയിത് വേറെരോടൊക്കെ പറഞ്ഞു ? നമ്മുടെ രഹസ്യ അജണ്ട മുഴുവൻ നീ എഫ്ബിയിലും കൂടി പോസ്റ്റ്‌ ചെയ്‌തോടാ ??”

 

“ഏയ്, അത്രയ്ക്കില്ല. ഇക്കാര്യം പിന്നെ ഞാൻ വേറാരോടും പറഞ്ഞിട്ടില്ല”

 

“ഇനി വേറാരാടാ അറിയാനായിട്ട് ബാക്കിയുള്ളേ ??”

 

“?”

 

ഇനി നോട്ടീസടിച്ചു വിതരണം ചെയ്യാത്തതിന്റെ കുറവും കൂടിയേ ഉള്ളൂ. പ്ലാനിങ് നടത്താൻ ഒരു ദിവസം കൂടി വൈകിയിരുന്നേൽ ചിലപ്പോ ഇവൻ അതും ചെയ്തേനേ ?.

 

ഈ സമയം കൊണ്ടു റോയിയുടെ ഫോൺ കാൾ വന്നു. എല്ലാം അറിഞ്ഞിട്ട് എന്നെ വിളിക്കുന്നതാ. ഇനി അവന്റെ വക ഒരു ഷോയുണ്ടാവും ?. അതും ഞാനിനി സഹിക്കണം. ഫോൺ അറ്റൻഡ് ചെയ്തു ചെവിയിൽ വച്ചു.

 

“ആ, പറയടാ” ഞാൻ.

 

ജോ, കാശ് അക്കൗണ്ടിലെത്തിയാ ?”

 

“എടാ പുല്ലേ, നിന്റെ തലയ്ക്ക് വല്ല ഓളമുണ്ടോ?. ഞങ്ങള് ചുമ്മാ ഓരോ ഭ്രാന്തുകള് കാണിച്ചു കൂട്ടുന്നതിന് നീയെന്തിനാടാ കാശ് വേസ്റ്റാക്കുന്നേ”

 

മറു തലയ്ക്കൽ നിന്ന് അടക്കിപ്പിടിച്ചുള്ള ചിരി കേട്ടു.

 

“മോനേ ജോ, മനുഷ്യരായാ കുറച്ചു ഭ്രാന്തൊക്കെ ഉള്ളത് നല്ലതാ?. പിന്നെ കാശിന്റെ കാര്യം, നിനക്ക് ഇഷ്ടമുണ്ടെങ്കിൽ എടുത്തോ അല്ലെങ്കിൽ വിട്ടുകള. ഇന്നലെ മിഖിയെ വിളിച്ചപ്പോഴാ കാര്യങ്ങളൊക്കെ അറിയുന്നേ. നീ വീട്ടിൽ കൊണ്ടു നിർത്തിയ പന്ത്രണ്ടു പേരും കൂടെ ജോയിൻ ചെയ്യാൻ ചാൻസുണ്ടെന്ന് നിന്റെ കൂടെയുള്ള മിഖി പറഞ്ഞപ്പോ ഞാനും വേറൊന്നും ആലോചിച്ചില്ല. ഇതിനൊക്കെ കൂടി ഒരുപാട് കാശു ചിലവ് വരും. അതോണ്ട് ഞാനും സഹായിക്കുന്നു”

 

“പക്ഷെ, റോയ്……”

 

“നീയിനി ഒന്നും പറയണ്ട. ഇതൊരു കൂട്ടുക്കാരന്റെ അവകാശമാണെന്ന് അറിയാലോ?. കൂട്ടുക്കാർ ചെയ്യുന്ന സഹായത്തിനു ഒരിക്കലും കണക്ക് വയ്ക്കാറില്ല. നീ കുറേ പിള്ളേർക്കു കൂടി സന്താക്ലോസായി വന്ന് സമ്മാനമൊക്കെ കൊടുക്കെടാ. അങ്ങനെ കിട്ടുന്ന പുണ്യത്തില് ഒരു ഷെയർ എനിക്കു കൂടി വന്നാ വല്ല കുഴപ്പമുണ്ടോ. അപ്പോൾ എല്ലാം പറഞ്ഞ പോലെ. കൂടുതൽ ചോദ്യോം ഉത്തരമൊന്നും വേണ്ട. നീ നന്നായിട്ട് ക്രിസ്തുമസ് അടിച്ചു പൊളിക്ക്. എനിവേയ് ഹാപ്പി ക്രിസ്തുമസ് ഇൻ അഡ്വാൻസ്”

 

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു. എനിക്കു റോയിയുടെ കാര്യമോർക്കുമ്പോൾ പലപ്പോഴും അതിശയം തോന്നാറുണ്ട്. ഒരിക്കൽ ഹോട്ടലിൽ സപ്ലൈയാറായി കഴിഞ്ഞ എനിക്കു സാമ്പത്തിക സഹായം നൽകി നല്ല നിലയിലെത്തിച്ചു. ഇപ്പോൾ ദാ ഇങ്ങനെയും. എന്നാൽ ഒരിക്കൽ പോലും അവൻ ചെയ്തു തന്ന ഈ സഹായങ്ങളുടെ പേരിൽ എന്റടുത്തു അധികാരം കാണിക്കുകയോ കണക്കു പറയുകയോ ചെയ്തിട്ടില്ല. ഇങ്ങനെയും കൂട്ടുക്കാരുണ്ടാവുമോ ?. നല്ലൊരു കൂട്ടുക്കാരനെ കിട്ടിയാൽ അവനായിരിക്കും ലോകത്തിലേറ്റവും ഭാഗ്യം ചെയ്തവൻ. ഞാനും ഒരു തരത്തിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാണ്.

 

“ജോ…..”

 

മിഖിയുടെ വിളി കേട്ടപ്പോഴാണ് ഞാൻ വീണ്ടും ബോധം വീണ്ടെടുത്തത്. അവൻ എന്നെ കുസൃതി ചിരിയോടെ നോക്കി.

 

“എല്ലാം നീ എന്നെക്കാളും മുൻപേ പ്ലാൻ ചെയ്തല്ലേ?” ഞാൻ.

 

അവൻ എന്നെ നോക്കി രണ്ടു കണ്ണുമിറുക്കി കാണിച്ചു. ഇവന്റെയൊരു കാര്യം ☺️. ഞാൻ സന്തോഷത്തോടെ ആ പന്ത്രണ്ടു പേരെയും നോക്കി.

 

“ഗയ്‌സ്, ഈ ക്രിസ്തുമസ് ഇനി നമ്മുടെയാ. ഇത്തവണ നമുക്കു അടിച്ചു പൊളിച്ചു അർമ്മാദിക്കാമെടാ?. എല്ലാവരും കാമോൺ”

 

എല്ലാവരുടെയും മുഖത്തു നക്ഷത്രക്കണക്കിന് പുഞ്ചിരി തെളിഞ്ഞു. ഇപ്പോൾ മനസു തുറന്നു സന്തോഷിക്കാനുള്ള വകയായിട്ടുണ്ട.

 

പിന്നെ അന്നത്തെ ദിവസം ഞങ്ങളെല്ലാവരും കൂടിയായിരുന്നു ഷോപ്പിങ്ങിനിറങ്ങിയത്. സാധനങ്ങൾ ഒരുപാട് വാങ്ങാനുള്ളതുക്കൊണ്ട് കാറ് ഒഴിവാക്കി പകരം ആ വർക്കല ടീംസ് ഇങ്ങോട്ടേക്കു കൊണ്ടു വന്ന മിനി ബസ്സെടുത്തു. ടൗണിലുള്ള ഓരോ സൂപ്പർമാർക്കെറ്റിലും കേറി പർച്ചേസിങ് നടത്തി. കൂടുതലും പർച്ചേസ് ചെയ്തത് കുട്ടികൾക്കുള്ള കളിക്കാനെടുക്കുന്ന ടോയ് കാറുകൾ, ബൊമ്മകൾ, സ്വീറ്റ്‌സ്  ഇതൊക്കെയായിരുന്നു. എന്നാൽ കളിപ്പാട്ടങ്ങൾ മാത്രം വാങ്ങിയാൽ ഈ ഗിഫ്റ്റ് കൊടുക്കുന്ന പിള്ളേരുടെ മാതാപിക്കളുടെ കണ്ണുകടിയുണ്ടാവുമെന്ന് അറിയാവുന്നതുക്കൊണ്ട് കുറച്ചു നോട്ടു പുസ്തകങ്ങൾ, കോമിക് ബുക്കുകൾ, കളർ പെൻസിലുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, പേന, പെൻസിൽ, പശ തുടങ്ങിയ aസാധങ്ങളും വാങ്ങി. കുട്ടികൾക്ക് കൊടുക്കാനുള്ള സാധങ്ങളായതുകൊണ്ട് എത്ര മാത്രം ഷോപ്പിംഗ് നടത്തിയെന്ന് പറഞ്ഞാലും മനസിലൊരു തൃപ്തി വരാത്തതു പോലെയായിരുന്നു ഞങ്ങൾക്ക്. കേറി ചെല്ലുന്ന സൂപ്പർമാർക്കറ്റിലെല്ലാം അവിടെയുണ്ടായിരുന്ന സാധങ്ങൾ റാക്കറ്റിലുള്ളത് അടക്കം മൊത്തത്തിൽ വാരിയെടുക്കുകയായിരുന്നു ഞങ്ങള്. അങ്ങനെ തൃശൂർ ടൗണിലെ പല സ്ഥലങ്ങളിലും കേറിയിറങ്ങി ഷോപ്പിംഗ് നടത്തി വൈകുന്നേരത്തോടുക്കൂടി എല്ലാം അവസാനിപ്പിച്ചു. അപ്പോഴേക്കും ഞങ്ങളെല്ലാം നന്നായി ക്ഷീണിച്ചു. പെണ്ണുങ്ങളെയും കൂട്ടി ഷോപ്പിംഗിനിറങ്ങിയാലേ നേരം വൈകുള്ളൂന്ന് പറയുന്നതൊക്കെ വെറും തോന്നലാണ് ഈ ദിവസത്തോടെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

 

വാങ്ങിച്ചു കൂട്ടിയ സാധനങ്ങളൊക്കെ വീട്ടിലെത്തിക്കാൻ വേറൊരു വണ്ടികൂടി വേണ്ടി വന്നു. എല്ലാ സാധങ്ങളും അവന്മാര് താമസിക്കുന്ന ടെന്റിനകത്തേക്ക് കയറ്റി വച്ചു. അതിനു വേണ്ടി അതിനകത്തുണ്ടായ കട്ടിലുകളും മേശയുമൊക്കെ പുറത്തേക്ക് മാറ്റിയിട്ടു. ഇതെല്ലാം ചെയ്തത് ഫിലിപ്പ് അങ്കിളിന്റെയും ശാരദാന്റിയുടെയും അറിവോടെയായിരുന്നു. അവരോടും ഞങ്ങള് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എല്ലാം കേട്ടു കഴിഞ്ഞ ശേഷം അങ്കിളും ആന്റിയും ഞങ്ങൾക്ക് ഫുൾ സപ്പോർട്ട് ചെയ്തു. അല്ലെങ്കിലും വീടിനകത്തു അവരറിയാതെ ഒരു പരിപാടിയും നടക്കില്ലെന്ന് ഞങ്ങൾക്കും നന്നായിട്ട് അറിയാം. അങ്ങനെ അന്നത്തെ രാത്രിയും അവസാനിച്ചു.

 

ഡിസംബർ 24

 

ഇന്നു രാത്രി ഏഴു മണിക്കാണ് എല്ലാം പ്ലാൻ ചെയ്തിരിക്കുന്നത്. പതിവുപോലെ എല്ലാവരും രാവിലെ പള്ളിയിൽ പോയി കുർബാനയും കൂടി തിരിച്ചു വീട്ടിലെത്തി രാവിലത്തെ പ്രധാന പരിപാടിയെല്ലാം കഴിഞ്ഞ ശേഷം ഗിഫ്റ്റ് പൊതിയുന്ന പരിപാടി ഐശര്യമായി ആരംഭിച്ചു. സമ്മാനം പൊതിയാനുള്ള വർണ്ണക്കടലാസൊക്കെ നേരത്തെ തന്നെ വാങ്ങി വച്ചിട്ടുണ്ടായിരുന്നു. എല്ലാവരും നല്ല ആവേശത്തിലായതുക്കൊണ്ട് പണി വേഗം ഉഷാറായി നടന്നു. അങ്കിളും ആന്റിയും ഞങ്ങളുടെ ഒപ്പം കൂടി. ഭാഗ്യത്തിന് ആ സമയത്ത് ഡഗ്ഗിന്റെ വക ശല്യം ചെയ്യലൊന്നും ഉണ്ടായില്ല. അവൻ രണ്ടു ദിവസം മുൻപ് ഞങ്ങളുണ്ടാക്കി വച്ച പുൽകൂടിനകത്ത് പകൽ സമയം മുഴുവൻ സുഖമായി ചുരുണ്ടു കൂടി കിടന്നു. ഇപ്പോൾ പുൽക്കൂട് തന്റെ തറവാടാണ് എന്ന രീതിയിലാണ് അവന്റെ പെരുമാറ്റവും നടത്തവുമൊക്കെ. ന്യൂയറും കഴിഞ്ഞ് ഇതെല്ലാം പൊളിച്ചെടുക്കാൻ നോക്കുമ്പോ ഡഗ്ഗിന്റെ വക ഒരു മോങ്ങൽ പ്രതീക്ഷിക്കാം ?. ഒരു നായ മോങ്ങുന്ന രംഗം കൺ കുളിരെ കാണാനുള്ള ചാൻസ് ചിലപ്പോൾ കിട്ടിയേക്കും.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.