Wonder 8 [Nikila] 2121

“ഇന്നലെ നിങ്ങളെല്ലാം കൂടി അവിടെ സ്ഥലമൊക്കെ ചുറ്റിക്കാണാൻ നടന്ന നേരത്ത് ഞാനൊരു സ്ഥലത്ത് മാറിയിരുന്നു ആരെയും ബുദ്ധിമുട്ടിക്കാണ്ട് പെണ്ണുങ്ങളുടെ ഭംഗിയും നോക്കി നിൽക്കായിരുന്നു”

 

“ഓഹോ, വായ്നോട്ടമാണല്ലേ ??”

 

“എന്താ ജോ ഇങ്ങനെ, കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളുടെ സൗന്ദര്യമാസ്വദിക്കുന്നത് ഒരു തെറ്റാണോ ? ഒന്നുല്ലെങ്കിലും നമ്മളൊക്കെ ശ്രദ്ധിക്കാൻ വേണ്ടിയല്ലേ ഈ പെണ്ണുങ്ങള് നന്നായി അണിഞ്ഞൊരുങ്ങി നടക്കുന്നേ ?”

 

‘ഉവ്വ് ഉവ്വ്. എന്നിട്ട് ?”

 

“അപ്പോഴാണ് എവിടുന്നോ ലയ കേറി വന്ന് എന്നെ ശല്യം ചെയ്യാനെത്തിയേ. ഞാൻ പെണ്ണുങ്ങളെയും നോക്കി നിൽക്കുന്നത് അവൾക്കിഷ്ടമല്ല പോലും. ഞാനത് മൈൻഡ് ചെയ്തില്ല. പക്ഷെ അവളുണ്ടല്ലോ, എന്നെ വായ്‌നോക്കീന്ന് വിളിച്ച് ആക്ഷേപിച്ചു. അതോടെ എനിക്കും ദേഷ്യം വന്നു. പിന്നെ ഞങ്ങള് തമ്മില് വഴക്കായി. അവസാനം എന്നോട് സംസാരിച്ചു ജയിക്കാൻ പറ്റില്ലെന്നായപ്പോൾ അവളെന്നെ ഭീക്ഷിണിപ്പെടുത്തി. ഇനിയും ഞാൻ പെണ്ണുങ്ങളുടെ വായ്നോക്കി നിന്നാൽ അവളുടെ പിന്നാലെ നടക്കുന്ന പൂവാലന്മാരെക്കൊണ്ട് എന്നെ തല്ലിക്കുമെന്നായിരുന്നു ഭീഷിണി. അങ്ങനെയാണെങ്കിൽ ആൾക്കാരെയെല്ലാം കൂട്ടിക്കൊണ്ട് വാടീന്ന് ഞാനും വെല്ലുവിളിച്ചു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോളുണ്ടല്ലോ അവള് ഒരു പഞ്ചായത്തിനുള്ള ആൺപ്പടയേയും കൂട്ടിക്കൊണ്ട് എന്റെ നേരെ ഓടി വരുന്നു. പിന്നെ നടന്നതൊക്കെ ജോയ്ക്ക് ഊഹിച്ചൂടെ”

 

ഒരു നാണക്കേടോടെ മാർക്കോണി എന്നോടത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു. ഇതിനിടയ്ക്ക് ഇത്രയും കാര്യങ്ങള് നടന്നോ. എന്നാലും എന്റെ മിഖീ….., നിന്റെയൊരു പടക്കം?.

 

“ഹോ, ഭയങ്കരം തന്നെ ?” ഞാൻ.

 

“ജോ പ്ലീസ്, നീയിത് ആരോടും പറയരുത്. എനിക്ക് നാണക്കേടാവും”

 

“ഞാനായിട്ടിത് ആരോടും പറയണില്ല. പക്ഷെ നീയെനിക്കൊരു ഉപകാരം ചെയ്യണം. അതിനു പകരം നിനക്കങ്ങോട്ട് കാശു വല്ലതും വേണമെങ്കിൽ ചോദിക്ക്, അതു ഞാൻ ചെയ്തു തരാം”

 

അല്പനേരത്തെ ആലോചനയ്ക്കു ശേഷം അവൻ ;

 

“ശരി, സമ്മതിച്ചു. എന്താ വേണ്ടേ ?”

 

“നിങ്ങളുടെ കൂട്ടത്തിലുള്ള ജൂവൽ ഇപ്പൊ എന്റെ പിന്നാലെ പ്രേമമാണെന്നും പറഞ്ഞു നടക്കുന്നുണ്ട്. എനിക്കവളോട് അങ്ങനെയൊന്നും ഇല്ല. പക്ഷെ അവള് ഒഴിഞ്ഞു മാറുന്ന ലക്ഷണമില്ല. അതു മാത്രമല്ല, അലക്സും റീനയും ശ്രുതിയും ലയയുമൊക്കെ അവളുടെ സൈഡാണ്. ഇങ്ങനെ പോയാൽ മിക്കവാറും എനിക്കിത് പണിയാവും”

 

“ഞാനെന്താ ചെയ്യേണ്ടേ ജോ, അവളുടെ പ്രേമം പൊളിച്ചു കയ്യീ തരണോ ?”

 

“ഒന്നു പോടേയ്, ഞാൻ വിചാരിച്ചിട്ടു തന്നെ നടക്കണില്ല. പിന്നെയാണ് ഔട്ട് സൈഡറായി നീ ഇടപ്പെട്ടിട്ട് പ്രേമം പൊളിയുന്നേ ?”

 

“പിന്നെന്താ ഞാൻ ചെയ്യേണ്ടേ ?” 

 

“ജൂവലിനെ മാനേജ് ചെയ്യാൻ ഞാനൊരാള് മതി. പക്ഷെ ആ റീനയും ടീംസും ജൂവലിന്റെ കൂടെ കൂടി എനിക്കെതിരെ ചില ഗൂഡാലോചന നടത്തുന്നുണ്ട്. അതുക്കൊണ്ട് നീയൊരു കാര്യം ചെയ്യ്, നീയും ആ റീനയുടെയും ഗ്യാങ്ങിന്റെയും കൂടെ ചേർന്നേക്ക്. എന്നിട്ട് നീയും ജൂവലിനെ സപ്പോർട്ട് ചെയ്യുന്ന പോലെ അഭിനയിക്കണം. എന്നാ അവളും ആവളുടെ ടീംസും എനിക്കെതിരെ എന്തു പ്ലാൻ ചെയ്താലും നീയെനിക്ക് അതൊക്കെ ചോർത്തി തരണം. അത്രയും നീ ചെയ്താൽ മതി”

 

“ചുരുക്കിപ്പറഞ്ഞാൽ ഒരു സ്പൈ വർക്ക്. സംഗതി കൊള്ളാം. കേട്ടിട്ട് തന്നെ ഒരു ത്രില്ലുണ്ട്?”

 

“ത്രില്ല് മാത്രമല്ല, നല്ലപോലെ റിസ്ക്കുമുണ്ട്. അവരറിയാതെ വേണം ഈ പണി ചെയ്യാൻ. പോരാത്തതിന് നമ്മള് തമ്മിലുള്ള ഈ ഡീൽ ഓർ നോ ഡീല് കളിയൊന്നും അവര് അറിയരുത്. കേട്ടല്ലോ”

 

“ആയിക്കോട്ടെ. ജോ ടെൻഷനടിക്കണ്ട. ഇടം വലം നോക്കാതെ ഞാനീ പണി ചെയ്തിരിക്കും ?”

 

ഇതൊക്കെ അവസാനം എന്താകുമോ എന്തോ ?.

 

“ശരി, എന്നാ നമുക്ക് കാണാം”

 

അവനൊരു ഷേക്ക് ഹാൻഡും കൊടുത്തു പഴയതുപോലെ റോയിയുടെയും മിഖിയുടെയും അടുത്തേക്ക് ചെന്നു. ഇപ്പോ ഉണ്ടായ കാര്യങ്ങൾ അവരോടും കൂടി പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും കിട്ടില്ല.

 

ഞാനവരുടെ അടുത്തേക്ക് ചെന്നപ്പോഴുണ്ട്, അവര് രണ്ടെണ്ണവും ഏതോ ഒരു ഭാഗത്തോട്ട് നോക്കി കണ്ണും തള്ളി നിൽക്കുന്നു. എന്നാൽ രണ്ടെണ്ണത്തിന്റെയും നോട്ടം അത്ര ശരിയായ രീതിയിലല്ല ?. മിഖി കുന്തം വിഴുങ്ങിയതുപോലെ നിൽക്കുന്നു. റോയ് കണ്ണും തള്ളി വായും പൊളിച്ചു നിൽക്കുന്നു. രണ്ടാൾക്കും ഭയങ്കര അന്താളിപ്പുണ്ട്. ഇതിനു മാത്രം എന്താണ് അവര് കണ്ടെതെന്നറിയാൻ ഞാനും അവരുടെ അടുത്തേക്ക് ചെന്നു അവര് നോക്കുന്ന ഭാഗത്തേക്കൊന്ന് കണ്ണു പായിച്ചു. റോയിയെപ്പോലെ ഞാനും ആ കാഴ്ച കണ്ട് ഞെട്ടി.

 

നേരത്തെ കെട്ടിപിടിച്ചു കരഞ്ഞ രണ്ടു ദാമ്പതികൾ കൃഷ്‌ണേന്ദുവും രാധാകൃഷ്ണനും, രണ്ടും കൂടി പബ്ലിക്കായി കിസ്സടിക്കുന്നു. അതും ഹോളിവുഡ് സ്റ്റൈലിലുള്ള ഫ്രഞ്ച് കിസ്സ്. അവര് നിൽക്കുന്ന സ്ഥലത്തിന് ചുറ്റും ബാക്ക്ഗ്രൗണ്ടായി കുറേ പൂക്കളും ഉണ്ട്. രണ്ടു പേരും പരസ്പരം കഴുത്തിലോട്ട് കയ്യിട്ട് ചുറ്റിപ്പിടിച്ചുക്കൊണ്ട് മത്സരിക്കുന്നത് പോലെയാണ് ഉമ്മ വയ്ക്കുന്നത്. ഇതൊരു പബ്ലിക് പ്ലേസ് ആണെന്നും ആളുകള് ശ്രദ്ധിക്കുമെന്നുമുള്ള വിചാരമൊന്നും അവർക്കില്ല. ഭാഗ്യത്തിന് ഇപ്പോ ഞങ്ങള് മൂന്നു പേരും മാത്രമേ ഇതൊക്കെ കണ്ടുള്ളൂ?. ഞാൻ മിഖിയേയും റോയിയെയും തോണ്ടി വിളിച്ചു. ഞാൻ തോണ്ടിയതും രണ്ടു പേരും ഞെട്ടലോടെ വന്നു.

 

“ഹാ, നീയെപ്പോ വന്നു ?” റോയ്.

 

“ഞാനിപ്പോ വന്നുള്ളൂ. ഇതെപ്പോ തുടങ്ങിയതാ ?” ഞാൻ.

 

“ഏതു ?”

 

“ദാണ്ടേ ലത് ?”

 

അവര് ഉമ്മ വയ്ക്കുന്നിടത്തേക്ക് ഞാൻ വിരൽ ചൂണ്ടി.

 

“ഓ, ലത് ?. ലത് തുടങ്ങിയിട്ട് ഏതാണ്ട് അഞ്ചു മിനിറ്റായി. നല്ല രസമുണ്ടല്ലേ”

 

മിഖി അവന്റെ പ്രായം പോലും മറന്നുക്കൊണ്ട് ‘മ്ലേച്ഛ’കരമായ കണ്ടു വീർപ്പു മുട്ടി നിൽക്കുകായാണ്. കാല് നിലത്തുറക്കാത്തതുപോലുള്ള അവന്റെ നിൽപ്പും ആ ടെൻഷനും കണ്ടപ്പോൾ എനിക്കു ചെറിയൊരു ഡൌട്ട് തോന്നി.

 

“മിഖീ…..”

 

“എന്താ ജോ ?”

 

“ഇതു തുടങ്ങിയിട്ട് എത്ര നേരമായെന്നാ പറഞ്ഞേ ?”

 

“അഞ്ചു മിനിറ്റ്. എന്താ ജോ ?”

 

“അല്ലാ, നീയിതിനിടയ്ക്ക് അവര് ഉമ്മ വയ്ക്കുന്നത് ഫോട്ടോയെടുത്തായിരുന്നോ ??”

 

“അയ്യേ, ജോയെന്തായീ ചോദിക്കണേ ?. ഞാനത്തരക്കാരൻ നഹീ ഹേ ?”

 

“അപ്പോ നീ ഫോട്ടോയെടുത്തട്ടില്ല ?”

 

“ഇല്ല, ജോ”

 

ഹാവൂ, സമാധാനമായി?.

 

“പക്ഷെ ഞാൻ ഫോണില് വീഡിയോ എടുത്തു വച്ചിട്ടുണ്ട് ?” മിഖി.

 

“ഏഹ് ?”

 

എനിക്കറിയായിരുന്നു. ഇവനെന്തെങ്കിലും തറവേല കാണിക്കുമെന്ന് എനിക്കു നന്നായി അറിയായിരുന്നു ?

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.