“എന്താ എല്ലാവരും ?” ഞാൻ.
“എങ്ങോട്ടാ ജോ പോണേ ?” ബോസ്ക്കോ.
“അതോ, ചുമ്മാ ഷോപ്പിങ്ങിന് ?”
“എന്നാ ഞങ്ങളും വരട്ടെ ?” ചാൾസ്.
“അതു വേണോ ?”
“അതെന്താ വേണോന്ന് ചോദിക്കുന്നേ ?”
“ഏയ്, ചുമ്മാ ചോദിച്ചതാ?”
ദൈവമേ, കാര്യങ്ങളാകെ കുഴയുമല്ലോ ?.
“ജോ, നിങ്ങളീ മിഷൻ സാന്റായെപ്പറ്റി കേട്ടിട്ടുണ്ടോ”
ലിക്സൺ എന്നെ നോക്കി കള്ളചിരിയോടെ കൺപുരികം പൊക്കി ചോദ്യഭാവത്തിൽ നിന്നു ?. അവന്റെ ചോദ്യം കേട്ടതും ഞാൻ കാറ്റുപോയ ബലൂൺ മാതിരിയായി. എല്ലാവരുടെയും മുഖത്തൊരു കള്ളച്ചിരിയുണ്ട്. അതിനർത്ഥം അരമന രഹസ്യം പോലെ ഞങ്ങള് കൊണ്ടു നടന്നൊരു കാര്യമിപ്പോൾ അങ്ങാടിപ്പരസ്യമായിരിക്കുന്നു. എന്നാലും ഇതു ആരായിരിക്കും പരസ്യമാക്കിയേ ?.
ആഹ്….. കിട്ടി. ഇവിടെ ഞാൻ കൂടാതെ പാരവയ്പ്പിൽ എക്സ്പേർട്ടായ ഒരാളും കൂടിയുണ്ട്, മിഖി. സംശയം തോന്നി ഞാൻ മിഖിയെ നോക്കിയപ്പോൾ അവനെന്നെ ദയനീയതയോടെ നോക്കിക്കൊണ്ട് പല്ലിളിച്ചു കാണിച്ചു. അപ്പോൾ ഇവൻ തന്നെയാണ് എന്നെ ഒറ്റിക്കൊടുത്ത യൂദാസ്.
“എടാ….. ?”
“ജോ, പ്ലീസ്. തെറി വിളിക്കരുത്. നമ്മളീ പ്ലാനൊക്കെ ഡിസ്‌കസ് ചെയ്യതത് രാത്രിയല്ലേ. അതിനു മുൻപ് ഇവരോട് ഞാനറിയാതെ ചെയ്യാൻ പോണ കാര്യത്തിന്റെ ചെറിയൊരു ക്ലൂ കൊടുത്തു?. അതു കഴിഞ്ഞിട്ടല്ലേ നമ്മള് ചർച്ച നടത്തി എല്ലാം രഹസ്യമാക്കാമെന്ന് തീരുമാനിച്ചേ ?”
“ഓഹോ ?, അങ്ങനെയാണെങ്കിൽ ഈ മിഷൻ സാന്റാ ന്നുള്ള പേര് ഇവർക്കെങ്ങനെ കിട്ടിയെടാ ??”
“എന്തായാലും ഇവര് ഏകദേശ കാര്യങ്ങളൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇതും കൂടി പറയാമെന്നു കരുതി ?” മിഖി.
“അടിപൊളി?”
വെറുതെ രഹസ്യ ചർച്ച നടത്തി സമയം കളഞ്ഞു. ഒരു കാര്യവുമില്ലായിരുന്നു?.
“ജോ, ഞങ്ങളും കൂടി വന്നോട്ടെ ?” ലിക്സൺ
“അത് പിന്നെ….. നിങ്ങൾ…..?നിങ്ങള്…….?അതു വേണോ ?”
“പ്ലീസ്”
എനിക്കെന്ത് മറുപടി പറയണമെന്ന് അറിയാതെയായി.
“ഞങ്ങളിവിടെ ശരിക്കും വന്നത് ഒളിച്ചു താമസിക്കാനായിരുന്നു. പക്ഷെ ആരോടും പറയാതെ ഞങ്ങളത് രഹസ്യമാക്കി. അതുക്കൊണ്ടല്ലേ നിങ്ങള് പള്ളിക്കമിറ്റീന്ന് പുറത്തായേ?. ഇന്ന് രാവിലെ ആന്റി പറഞ്ഞപ്പോഴാ ഞങ്ങളും ഈ കാര്യമറിയുന്നേ. സംഭവിച്ചതിലെല്ലാം ഞങ്ങൾക്കും വിഷമമുണ്ട്. ഞങ്ങള് കാരണമല്ലേ ജോ ക്കിങ്ങനെ വന്നേ ?”
അവരുടെയെല്ലാം തല കുറ്റബോധം കാരണം താഴ്ന്നു. എനിക്കു ആശ്ചര്യം തോന്നി. എന്ത് ? ഇവന്മാര് കാരണമാണ് എന്റെ പള്ളിയിലുള്ള സ്ഥാനം പോയതെന്നോ ?. അങ്ങനെയാണോ ആന്റി ഇവരോട് പറഞ്ഞു വച്ചേക്കുന്നേ ?♂️.
“ഡേയ്, എന്റെ പള്ളിസ്ഥാനം പോയതില് നിങ്ങൾക്കൊരു റോളുമില്ല. പള്ളീനെന്നെ ആരും പുറത്താക്കിയതല്ല. ഞാനായിട്ട് വേണ്ടാ വച്ചിറങ്ങിയതാ. അതു ഞാനായിട്ടെടുത്ത തീരുമാനമാ. നിങ്ങൾക്കതില് ഒരു പങ്കുമില്ല. വെറുതെ കുറ്റബോധം കാണിക്കണ്ട” ഞാൻ.
ഞാൻ സമാധാനിപ്പിച്ചു നോക്കിയിട്ടും അവരുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
“എന്നാലും ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ടല്ലോ. ഞങ്ങളും പല കാര്യങ്ങളും നിങ്ങളോട് മറച്ചു വച്ചില്ലേ ?. ന്യായമാനുസരിച്ചു നോക്കാണെങ്കിൽ നിങ്ങള് ഞങ്ങളെയെല്ലാം പരസ്യമായി നാണം കെടുത്തേണ്ടതായിരുന്നു. പക്ഷെ നിങ്ങളങ്ങനെ ചെയ്തില്ലെന്ന് മാത്രമല്ല, ഈ നാലഞ്ചു ദിവസം ഞങ്ങളെയുമൊരു കുടുംബം പോലെയാ നിങ്ങളെല്ലാവരും കണ്ടത്. ശരിക്കും നിങ്ങളെല്ലാം വലിയ മനസ്സുള്ളവരാ. അതാ ഞങ്ങളോട് ഒരു വൈരാഗ്യവും മനസ്സിൽ വയ്ക്കാതെ സ്നേഹത്തോടെ പെരുമാറിയേ. അങ്ങനെയുള്ള നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് കിട്ടിയ അവസരമാ. പ്ലീസ്, ഞങ്ങളും നിങ്ങളുടെ ഒപ്പം കൂടിക്കോട്ടെ” ബോസ്ക്കോ
അവൻ എന്റെ മുന്നിൽ തൊഴു കയ്യോടെ നിന്നു. എന്റമ്മോ! ഇവർക്കൊക്കെ ഇത്രേം കുറ്റബോധമുണ്ടായിരുന്നോ. ഇങ്ങനെ മനപ്രയാസപ്പെടാൻ മാത്രം ഇവര് ചെയ്തത് അത്ര വലിയ ചതിയായിരുന്നോ ?. എന്റെ അനുഭവം വച്ചിട്ട് ഇതിനെക്കാളും വലിയ ചതിയൊക്കെ ഞാൻ നിന്നനുഭവിച്ചിട്ടുണ്ട്. ആ എനിക്കിതൊക്കെ എത്ര നിസാരം ?. ഇതൊന്നും പോരാഞ്ഞിട്ട് എന്നെ വലിയ മനസ്സുള്ളവനെന്നൊക്കെ പറയുന്നു. എന്തിന് ??
“നിങ്ങള് വിചാരിക്കുന്ന പോലെ അത്ര വലിയ ചതിയൊന്നും എന്നോട് ചെയ്തിട്ടില്ല. നിങ്ങള് എല്ലാ കാര്യങ്ങളും നേരത്തെ തന്നെ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. എല്ലാം കൃത്യസമയത്ത് അറിഞ്ഞോണ്ട് ഞാൻ നാണം കെടാതെ രക്ഷപെട്ടു. സത്യം തുറന്നു പറഞ്ഞു എന്നെ വലിയൊരു നാണക്കേടീന്ന് രക്ഷിച്ചത് നിങ്ങളാണ്. അതോണ്ട് ഇക്കാര്യത്തില് കുറ്റബോധം വേണ്ടാ”
“ആയിക്കോട്ടെ. എന്നാലും ഞങ്ങളും കൂടി നിങ്ങളോടൊപ്പം കൂടിക്കോട്ടെ. ഞങ്ങൾക്കും കൊച്ചുകുട്ടികളുടെ സന്തോഷം കാണുന്നത് ഭയങ്കര ഇഷ്ടമാ. പ്ലീസ്”
അവരുടെയെല്ലാം കണ്ണുകളിൽ ഒരു പ്രതീക്ഷ ഞാൻ കണ്ടു. ഇത്തവണ ഞാൻ ശരിക്കും പെട്ടു. സത്യത്തിൽ ഇവരെ കൂടെക്കൂട്ടാൻ മടിയുണ്ടായിട്ടല്ല. ആകെ കൂടി ഡെലിവറി ചെയ്യാൻ ബഡ്ജറ്റ് ഇട്ടിരിക്കുന്നത് ഇരുന്നൂറോളം ഗിഫ്റ്റുകൾക്കാണ്. ഇവരെല്ലാം കൂടി കൂട്ടത്തോടെ ജോയിൻ ചെയ്താൽ പണിയെല്ലാവർക്കും വീതിച്ചു കൊടുക്കുമ്പോൾ എനിക്കു ഗിഫ്റ്റ് കൊടുക്കാനുള്ള വീടുകളുടെ എണ്ണം കുറയും. അപ്പോൾ സ്വഭാവികമായും സന്തോഷിക്കുന്ന കുട്ടികളുടെ മുഖങ്ങൾ അധികമൊന്നും കാണാൻ പറ്റാത്തകും. അതാണ് എന്റെ വിഷമം?. ഞാനീ സഹസത്തിനിറങ്ങുന്നതിന്റെ ഉദ്ദേശം കുട്ടികളുടെയാ സന്തോഷം കാണാനാണ്. അതു എത്രത്തോളം കുട്ടികളിൽ കാണാനാവുമോ, അത്രത്തോളം സന്തോഷമെനിക്കും സ്വാഭാവികമായും കൂടും. എല്ലാവരും കൂടി ഇതിൽ കൈ കടത്തിയാൽ ആ അവസരങ്ങളൊക്കെ കുറയും. ചില കാര്യത്തിലൊക്കെ എനിക്ക് പിടിവാശി നല്ലോണം കൂടുതലാണ്.
പിന്നെ അടുത്ത വഴിയെന്നു പറയുന്നത് ആയിരത്തി നാഞ്ഞുറോളം സമ്മാനപ്പൊതികൾ സെറ്റാക്കുക എന്നതാണ്. പക്ഷെ അത്രയും ഗിഫ്റ്റുകൾ റെഡിയാക്കാനുള്ള പണം എന്റെ കയ്യിലില്ല. ഇപ്പോൾ ഞാൻ ശരിക്കും വലഞ്ഞു?.
ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് എന്റെ ഫോണിൽ നിന്നും ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം വന്നത്. വലിയ താല്പര്യമൊന്നുമില്ലാതെ ഫോണെടുത്തു മെസ്സേജ് നോക്കിയ എന്റെ കണ്ണു തള്ളിപ്പോയി. എന്റെ അക്കൗണ്ടിലേക്ക് ആരോ രണ്ടു കോടിയോളം രൂപ ക്രെഡിറ്റ് ആയിരിക്കുന്നു ?. അതിന്റെ മെസ്സേജ് നോട്ടിഫിക്കേഷനായിരുന്നു ഫോണിൽ വന്നത്.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum