“അങ്കിളേ ബാക്കി ഞാൻ പറയാം, വീട്ടുക്കാര് എതിർത്തപ്പോൾ നിങ്ങള് രണ്ടുപേരും കൂടി ഒളിച്ചോടി. അതല്ലേ ഉണ്ടായേ ?”
“അതും ശരിയാണ്, പക്ഷെ അതിനിടയ്ക്ക് വേറെ ചില കാര്യങ്ങളും കൂടിയുണ്ടായി. എന്റെ വീട്ടുക്കാരുടെ ഭീക്ഷിണി പേടിച്ചു ഞാനവളെ വേണ്ടാന്ന് വയ്ക്കാൻ തീരുമാനിച്ചു. പക്ഷെ അപ്പോഴേക്കും കാര്യങ്ങള് കൈ വിട്ടു പോയി. അവളുടെ വീട്ടിലുള്ളവരും ഞങ്ങളുടെ പ്രേമം അറിഞ്ഞു. ഒരു ദാരിദ്രം പിടിച്ച നസ്രാണിയെ പ്രേമിച്ച കുറ്റത്തിന് അവളെ പഠിയടച്ചു പുറത്താക്കി. വേറെ നിവൃത്തിയില്ലാതെ ശാരൂ വീട്ടിലേക്ക് വന്നു. എന്റെ വീട്ടുക്കാര് അവളെ അകത്തേക്ക് കേറ്റിയില്ല. സ്വന്തം വീട്ടുക്കാര് വരെ പുറത്താക്കിയ നാട്ടുകാരുടെ കണ്ണില് പിഴച്ചു പോയ പെണ്ണായി. ശാരുവിനെ വീട്ടിലേക്ക് കയറ്റണമെന്നവശ്യപ്പെട്ടു ഞാനെന്റെ അപ്പന്റെ മുന്നില് കരഞ്ഞു കാലു പിടിച്ചു. എന്നിട്ടും എന്റെ അപ്പന്റെ മനസലഞ്ഞില്ല.
ഞാൻ അത്രയും നാള് ജീവിച്ചത് തന്നെ എന്റെ വീട്ടുകാർക്ക് വേണ്ടിയായിരുന്നു. ഞാൻ കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ കാശുക്കൊണ്ട് പഠിച്ച എന്റെ അനിയന് നല്ല ജോലിയൊക്കെ കിട്ടി. അവൻ പോലും എനിക്കു സപ്പോർട്ട് നിന്നില്ല. പഠിച്ചു വലിയ ജോലിയും ഉദ്യോഗവും കിട്ടിയപ്പോ അവൻ പറയാണ് സ്വന്തം വീട്ടുക്കാര് പോലും വേണ്ടാന്നു വച്ച അന്യമതക്കാരിയായ അവളെ വീട്ടിലേക്ക് വിളിച്ചു കേറ്റിയാൽ അന്തസ്സിനെ ബാധിക്കുമെന്ന്. എല്ലാവരും കൂടി അവളെ ഞാൻ നോക്കി നിൽക്കേ പരസ്യമായി അപമാനിച്ചപ്പോൾ എനിക്ക് സഹിച്ചില്ല. അവസാനം രണ്ടും കൽപ്പിച്ച് ശാരുവിനെ എന്റെ കൂടെ നിർത്താൻ ഞാൻ തീരുമാനിച്ചു. നാട്ടുകാരുടെ മുന്നിലവളെ നാണം കെടുത്താൻ സമ്മതിക്കാതെ രായ്‌ക്കു രാമാനം ഞാനവളെയും കൊണ്ട് നാടു വിട്ടു. ആ നാട്ടുക്കാരുടെ കണ്ണിലത് ഇപ്പോളും ഞങ്ങള് നാണം കെട്ടു ഒളിച്ചോടിയവരാ”
ഞാനിപ്പോ ഇരുന്നിടത്തു തന്നെ ഉറങ്ങുമെന്ന അവസ്ഥയായി. ഈ കഥ അങ്കിള് തന്നെ നൂറുവട്ടം എന്നോട് പറഞ്ഞിട്ടുള്ളതാണ്?.
“അങ്കിളേ, ഈ കഥ ഇവിടെ പറയേണ്ട ആവശ്യമെന്താ ?”
“മോനേ, അന്നു ഞാൻ ശാരുവിനെ കല്യാണം കഴിച്ചാ തൂങ്ങിച്ചാവുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയ എന്റെ വീട്ടുക്കാരുടെ അവസ്ഥ ഈയിടയായി ഞാൻ എഫ്ബി പോസ്റ്റിലൂടെ കണ്ടായിരുന്നു”
“ങ്ങേ ?? എന്തു പറ്റി ? അങ്കിളിന്റെ വീട്ടുക്കാരിപ്പോഴും കഷ്ടപ്പാടിലാണോ ?”
“ഒലക്ക?. അവർക്കിപ്പോ ഒരു കുഴപ്പവുമില്ല. എന്റെ അനിയന്റെ കല്യാണവും കഴിഞ്ഞ് അവന്റെ മക്കളുടെ കൂടെ എന്റെ കുടുംബക്കാരിപ്പോ സന്തോഷത്തോടെ ജീവിക്കാണ്. മൂന്നു ദിവസം മുൻപ് എന്റെ ഇരപ്പാളി അനിയൻ അവരും കുടുംബവുമൊക്കെ ഗോവയിലോട്ടും മൈസൂരിലോട്ടുമൊക്കെ ടൂറ് പോയതൊക്കെ ഫോട്ടോയെടുത്തു എഫ്ബിയിൽ പോസ്റ്റായായി ഇട്ടിട്ടുണ്ട്. അന്ന് ആത്മഹത്യ ചെയ്യുമെന്ന് അവര് പറഞ്ഞതൊക്കെ വെറും പ്രഹസമായിരുന്നെടാ. ഇനിയെന്റെ അപ്പനെയോ അമ്മയെയോ നേരിൽ കണ്ടാൽ അവരെ ഞാൻ തന്നെ തല്ലിക്കൊല്ലും, പറഞ്ഞ വാക്കിനു വില കൊടുക്കാത്ത നാറികള് ?”
സൂപ്പർ, മക്കളായാൽ ഇങ്ങനെ വേണം. ‘ഉത്തമപുത്രൻ’?.
“മോനെ, എനിക്കും നിന്നോട് ഒന്നേ പറയാനുള്ളൂ. നീയും…..”
“മനസിലായി അങ്കിൾ, നമുക്കെല്ലാവർക്കും ഗോവയ്ക്ക് ടൂറ് പോണമായിരിക്കും, ല്ലേ ? ആയിക്കോട്ടെ, പോയിക്കളയാം ?. നമുക്കും എഫ്ബിയില് ടൂറ് പോയതിന്റെ ഫോട്ടോസൊക്കെ ചറപറാന്ന് പോസ്റ്റിയേക്കാം?”
“ഛെ ! അതല്ല”
“ഏഹ്? അപ്പോൾ ടൂറ് പോവണ്ടേ ?”
“മോനേ, ഞാനൊന്ന് പറയട്ടെടാ. ഞാൻ പറയാൻ വന്നത് ഇതാണ്. മോനും ആ പിള്ളേരെ പോലെ പരമാവധി ജീവിതം ആസ്വദിക്ക്. ഇപ്പോ മോൻ ചെറുപ്പമാണ്. ഈ പ്രായത്തിലൊക്കെ മോനേപ്പോലുള്ളവർക്ക് പല കാര്യങ്ങളും ചെയ്യാൻ നല്ല എനർജിയുണ്ടാവും. ലൈഫില് ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ എല്ലാ ബാധ്യതകളും തീർത്തിട്ട് ചെയ്യാമെന്ന് കരുതിയിരുന്നാൽ അവസാനം വയസ്സായി ഉള്ള എനർജി മുഴുവൻ പോയി ഒന്നിനും പറ്റാതെ കുറ്റബോധത്തോടെ ജീവിക്കേണ്ടി വരും. കിട്ടുന്ന വരുമാനം മുഴുവൻ വീട്ടുകാർക്ക് വേണ്ടി ചിലവാക്കാണ്ട് കുറച്ചൊക്കെ സ്വന്തം കാര്യത്തിനു വേണ്ടിയും കൂടെ ഉപയോഗിക്ക്”
എനിക്കു അങ്കിളിനെയോർത്ത് സന്തോഷം തോന്നി. ഇങ്ങനെ വേണം ഉപദേശിക്കാനായിട്ട്. അല്ലാണ്ട് കുറേ വയസ്സാൻമാരെപ്പോലെ അതു ചെയ്യരുത് ഇതു ചെയ്യരുത് എന്നൊക്കെ പറഞ്ഞു മൂരാച്ചി സ്വഭാവം കാണിക്കല്ല വേണ്ടത്.
“മോനേ, ഞാൻ പറഞ്ഞത് കേട്ടില്ലേ ?” ഫിലിപ്പ് അങ്കിൾ.
“കേട്ടു അങ്കിളേ, അതെല്ലേ ഞാനും മിഖിയും ഇപ്പോഴും ചെയ്യുന്നേ. ഇപ്പോൾ കിട്ടിയേക്കണ ലൈഫ് നന്നായി അടിച്ചു പൊളിച്ചു ജീവിക്കുന്നു, പക്ഷെ ഇതൊന്നും ഒറ്റയ്ക്കല്ല. ഞാൻ സന്തോഷിക്കുമ്പോ എന്റെ ഫാമിലിയും സന്തോഷിക്കണം. അങ്കിളും ആന്റിയും മിഖിയും ഡഗ്ഗുമൊക്കെയാ ഇപ്പോ എന്റെ ഫാമിലി.?”
അതും പറഞ്ഞു ഞാൻ അങ്കിളിന്റെ തോളിലേക്ക് നന്നായി ചാഞ്ഞുക്കൊണ്ട് കുസൃതിയോടെ കൊഞ്ചി. അങ്കിളിനും ആ പറഞ്ഞത് നന്നായി സുഖിച്ചു.
“മോനേ, ഒരിക്കലും നീ നിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മറ്റുള്ളവർക്ക് വേണ്ടി വേണ്ടാന്ന് വയ്ക്കരുത്. നമ്മള് ആർക്കു വേണ്ടിയാണോ ജീവിക്കുന്നേ അവരൊക്കെ മരണം വരെ നമ്മുടെ കൂടെ ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല. അവസാനക്കാലത്ത് ചിലപ്പോ നമുക്കു കൂട്ടായി നമ്മുടെ നിഴൽ മാത്രമേ കാണൂ. ആ പിള്ളേരും അധികം വൈകാതെ നമ്മളെ വിട്ടു പോവുമെടാ”
ദാണ്ടേ, അങ്കിൾ പിന്നേം സെന്റിയടി തുടങ്ങി. ഇതു നടപടിയാവുമെന്ന് തോന്നണില്ല. ഞാൻ അങ്കിളിന്റെ തോളിൽ നിന്നും നിവർന്നിരുന്ന് മുഖാമുഖം നോക്കി.
“അങ്കിളേ, ആരും എങ്ങോട്ടും പോവില്ല. ഇനിയാ പിള്ളേര് ഇവിടുന്ന് പോയാൽ അവരെയെപ്പോഴും നേരിട്ടു കാണാൻ പറ്റില്ലാന്നല്ലേയുള്ളൂ. എന്നാലും അവരെല്ലാം വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന ദൂരത്തുണ്ടാവും. ഉറപ്പ്”
അങ്കിളിന്റെ തോളത്തു തട്ടി സമാധാനിപ്പിച്ച ശേഷം ഞാൻ അവിടെ നിന്നും പോയി. ഞാൻ അവിടെ നിന്ന് എണീറ്റു മാറിയതും കുറച്ചു കഴിഞ്ഞപ്പോൾ അങ്കിളിനെ തിരക്കി ശാരദാന്റിയും അവിടെയെത്തി. പിന്നെ അവരു രണ്ടു പേരും പരസ്പരം കൈ കോർത്തു പിടിച്ചു തോളോടു തോൾ ചേർന്ന് മാനത്തേക്ക് നോക്കിയിരുന്നു. തിരിച്ചു പോവുന്ന പോക്കിൽ പരസ്പരം ഒട്ടിച്ചേർന്നിരിക്കുന്ന അങ്കിളിനെയും ആന്റിയെയും കണ്ടപ്പോൾ എന്റെ മനസിലൊരു കുളിരു തോന്നി. ഈ നിമിഷം വരെയും പ്രണയത്തിൽ നിന്നും ചില വ്യക്തമായ ധാരണകളുടെ പേരിൽ അകലം പാലിച്ചു നിൽക്കുന്നവനാണ് ഞാൻ. എന്നാൽ പോലും അങ്കിളിന്റെയും ആന്റിയുടെയും ഒളിഞ്ഞും മറഞ്ഞുമുള്ള സ്നേഹം കാണുമ്പോൾ അതുവരെ പ്രണയത്തെക്കുറിച്ച് ചിന്തിച്ചു വച്ചതെല്ലാം മണ്ടത്തരമാണോന്ന് സ്വയം എനിക്കു തോന്നിപ്പോവും. ആണായാലും പെണ്ണായാലും മനുഷ്യമനസ്സ് അറിയാൻ ശ്രമിക്കുന്നത് ഇത്തിരി മെനക്കേട് പിടിച്ച കാര്യം തന്നെയാ. കാരണം മിനിറ്റ് കണക്കിന് അനുസരിച്ചല്ലേ ഓരോരുത്തരുടെയും ചിന്തകളും വികാരങ്ങളും മാറിക്കൊണ്ടിരിക്കുന്നേ ?.
Next Sunday
ഇനി ഒരു ദിവസം കൂടി കഴിഞ്ഞാൽ ക്രിസ്തുമസ് വരികയാണ്. ഞാനും മിഖിയും കൂടി ‘മിഷൻ സാന്റാ’ പ്ലാൻ ചെയ്തിരിക്കുന്നത് നാളെയാണ . പതിവുപോലെ രാവിലെ പള്ളിയിൽ പോയി കുർബാന കൂടി. ഡെൽജോ ഫാദർ കുർബാന കഴിഞ്ഞു എന്നെ കാണാൻ ശ്രമിച്ചെങ്കിലും ഞാൻ പിടി കൊടുത്തില്ല. തൽക്കാലം ഒരു പള്ളീലച്ഛനെ തേച്ചതിന്റെ ക്രെഡിറ്റ് കുറച്ചു നാൾ എന്റെ പേരിലിരിക്കട്ടേന്ന് ?. ഫാദറിനോട് പിണക്കമാണെങ്കിലും ഞാനെന്റെ യൂത്ത് ചങ്കുകളെയൊക്കെ കണ്ടപ്പോൾ ഒരു മടിയും കൂടാതെ അവരുമായിട്ട് സംസാരിക്കാൻ നിന്നു കൊടുത്തു. ഞാൻ യുവജനസംഘത്തിൽ നിന്നും പിന്മാറിയതിൽ അവർക്കൊക്കെ വിഷമമുണ്ടായിരുന്നു. എന്നോട് തിരിച്ചു വരാൻ അവരാവശ്യപ്പെട്ടെങ്കിലും ഞാൻ സമ്മതിച്ചില്ല. ഇതെന്റെ അഭിമാന പ്രശ്നമാണെന്നും പറഞ്ഞു ഞാൻ എല്ലാവരുടെയും മുന്നിൽ ജാഡ കാണിച്ചു നിന്നു?. പക്ഷെ റോഷന് മാത്രം എന്നെ കാണുമ്പോൾ ഒരു ആക്കിച്ചിരിയുണ്ട്. ശരിക്കും എന്താണ് സംഭവമെന്ന് അറിയാവുന്നത് അവനാണല്ലോ. ഇനി പള്ളിക്കാര്യങ്ങളിൽ നിന്നും എന്നന്നേക്കും വിട. ഇന്നും നാളെയും ഫുൾ ടൈം മിഷൻ സാന്റായുടെ പിന്നാലെ തന്നെ.
അങ്ങനെ പള്ളിക്കാര്യവും കഴിഞ്ഞു വീട്ടിലെത്തി ഗിഫ്റ്റിനായുള്ള സാധനങ്ങൾ വാങ്ങാൻ ഞാനും മിഖിയും പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ഒരു ട്വിസ്റ്റുണ്ടായത്. ഞങ്ങൾ പുറത്തേക്കിറങ്ങാൻ തുടങ്ങിയതും വർക്കല ടീംസ് ഞങ്ങളുടെ കുറുകെ വന്നു നിന്നു.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum