എന്നാൽ ഫിലിപ്പ് അങ്കിളിനെ മാത്രം ഈ ഭാഗത്തൊന്നും കാണുന്നില്ല. അങ്കിളിതെവിടെ പോയി എന്നാലോചിച്ചു ഞാൻ ചുറ്റുവട്ടത്തൊക്കെ കണ്ണോടിച്ചു നോക്കിയപ്പോൾ ഇത്തിരി മാറി മൈതാനത്തിന്റെ അരികിലുള്ള ചാരുബെഞ്ചിൽ ഫിലിപ്പ് അങ്കിളിരിപ്പുണ്ട്. ഞാൻ ആരോടും ഒന്നും മിണ്ടാതെ നേരെ പോയി അങ്കിളിന്റെ അടുത്തിരുന്നു. അങ്കിളിന്റെ മുഖത്തു മാത്രം ഒരു തെളിച്ചവുമില്ല.
“അങ്കിളേ…..”
“ഉം”
ആ വിളി കേൾക്കലിനും ഒരു വോൾട്ടേജില്ല.
“എന്തു പറ്റി അങ്കിളേ, ഒരു മ്ലാനത ??”
അങ്കിൾ ഒന്നും മിണ്ടിയില്ല. ഞാൻ ഫിലിപ്പ് അങ്കിളിന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു തോളത്ത് കയ്യിട്ടു കുറച്ചുക്കൂടി ചേർന്നിരുന്നു. അങ്കിൾ എന്തോ ഓർത്തു വല്ലാതെ ഇമോഷണലായിട്ടുണ്ട്. അതു ശരിക്കും എനിക്കു മനസിലായി.
“പറ അങ്കിളേ, എന്താ കാര്യം ?”
“ഈ പിള്ളേരൊക്കെ ഇവിടെയിനി അധികം നാൾ നിൽക്കില്ലാല്ലേ ?”
നിരാശയോടെയാണ് അങ്കിളത് ചോദിച്ചത്. അപ്പോൾ ഈ ഗ്യാങ്ങിനെ വിട്ടു പിരിയുന്നതിന്റെ വിഷമമാണ് അങ്കിളിന്. ഫിലിപ്പ് അങ്കിളിന്റെ ആ ചോദ്യം കേട്ട് എനിക്കു അത്ഭുതം തോന്നി. അങ്കിളും അവരും തമ്മിൽ ഇത്രയും ബോണ്ടിങ്ങ് ഉണ്ടായോ. അന്നവരെ ഇങ്ങോട്ടു കൊണ്ടുവന്നപ്പോൾ ഇവിടെ നിർത്താൻ മനസില്ലാമനസോടെ സമ്മതം മൂളിയ അങ്കിളാണ് ഇവരിനി പെട്ടന്ന് തിരിച്ചു പോവുമോ എന്നോർത്ത് വിഷമിക്കുന്നത്?.
“എന്താ അങ്കിളേ അങ്ങനെ ചോദിക്കുന്നേ ? അവരിപ്പോ പെട്ടന്ന് എങ്ങോട്ട് പോവാനാ ?”
“അല്ല മോനെ, ആ പിള്ളേരിങ്ങോട്ട് വന്നത് ചിലരുടെയൊക്കെ ഭീഷണി പേടിച്ചിട്ടാണെന്നാ അന്ന് മോൻ എന്നോട് പറഞ്ഞേ. അവരിപ്പോ പറയണത് ആ പ്രശ്നമൊക്കെ അവസാനിച്ചെന്നാ. അങ്ങനെയാണെങ്കിൽ അവർക്കിനി ഇവിടെ നിൽക്കേണ്ട കാര്യമില്ലല്ലോ. പെട്ടന്ന് തന്നെ പോവില്ലേ?”
“ആ, അങ്ങനെയാണെങ്കിൽ അവര് പോവും. അതിനെന്താ ? എന്നായാലും അവര് പോവേണ്ടത് തന്നെയല്ലേ”
“പക്ഷെ മോനേ, പെട്ടന്ന് അവരൊക്കെ പോവുന്ന കാര്യം ആലോചിക്കുമ്പോൾ എന്തോ ഒരു വിഷമം പോലെ. കഴിഞ്ഞ മൂന്നാല് ദിവസം കൊണ്ട് ഈ വീടൊരു സ്വർഗ്ഗം പോലെയായി. എല്ലാവരും കൂടി കളിയും ചിരിയും കഥപറിച്ചിലുമൊക്കെയായിട്ട് നല്ല സന്തോഷത്തിലായിരുന്നു. അവരിനി പോയാൽ ഈ വീട് പിന്നേം ശോകമായി പോവില്ലേ”
“അതിനു ഞാനും മിഖിയും ഡഗ്ഗുമൊക്കെ ജീവനോടെ ഉള്ളിടത്തോളം കാലം ഈ വീടൊരിക്കലും ശോകമാകില്ല അങ്കിളേ” ഞാൻ.
ഫിലിപ്പ് അങ്കിളൊന്ന് നെടുവീർപ്പെട്ടു. കഴിഞ്ഞ മൂന്നാല് ദിവസം കൊണ്ട് ഈ വീട്ടിലുള്ളവർ ആ പന്ത്രണ്ടു പേരുമായിട്ട് ഇത്ര മാത്രം മാനസികമായി അടുത്തല്ലോ എന്നോർത്തപ്പോൾ എനിക്കു കൗതുകം തോന്നി. ചില ബന്ധങ്ങളൊക്കെ ശക്തിപ്പെടാൻ അധികം നാളുകൾ വേണ്ടാ എന്നുള്ള സത്യം നേരിട്ടു ബോധ്യപ്പെട്ടു.
“ശരിയാണ് മോനേ, ആദ്യമവരെയൊക്കെ ഇവിടെ കേറ്റി താമസിപ്പിക്കാൻ എനിക്കു ഇഷ്ടക്കേടുണ്ടായിരുന്നു. പക്ഷെയിപ്പോ അങ്ങനെയല്ല. മോനറിയോ ? ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കൊണ്ട് ഞാൻ എല്ലാവരുമായും പരിചയപ്പെട്ടു. നമ്മള് വിചാരിക്കുന്ന പോലത്തെ പിള്ളേരല്ലെടാ ഇവന്മാര്”
“പിന്നെ ഇവന്മാർ എങ്ങനത്തുക്കാരാ? ?”
“ഈ പിള്ളേർക്കെല്ലാം ജീവിതത്തിലൊരു നല്ല lലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്താൻ വേണ്ടി അവര് എത്ര ബുദ്ധിമുട്ടാനും മടി കാണിക്കാത്തവരാ. അവരുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹം പഠിച്ചു ജോലിയൊക്കെ നേടി ശമ്പളം കിട്ടുന്ന കാശുക്കൊണ്ട് ലോകം മുഴുവൻ ചുറ്റണമെന്നാ”
“അതിനെന്താ അങ്കിളേ. അവർക്ക് വേൾഡ് ടൂറിനു സെറ്റപ്പ് നമുക്ക് ചെയ്തു കൊടുക്കലോ ?”
“അതു ഞാനും അവരോട് തമാശക്കൊന്ന് ചോദിച്ചതാ. പക്ഷെ അവര് സമ്മതിച്ചില്ല. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ലോകം ചുറ്റാനാ അവര്ക്കിഷ്ടം. ആ പിള്ളേർക്ക് വെള്ളമടിയോ സിഗരറ്റ് വലിയോ അങ്ങനെ ഒരു ദുശീലവുമില്ലാത്തതിന്റെ കാരണമെന്താന്ന് മോനറിയോ ?”
“അതൊക്കെ ഹെൽത്തിന് നല്ലതല്ലാന്ന് അവർക്കറിയായിരിക്കും”
“അതും ശരി തന്നെ. പക്ഷെ അതു മാത്രമല്ലാ കാരണം. ഈ ലോകം മുഴുവൻ ചുറ്റിക്കാണാൻ ഒരുപാട് മാസങ്ങളോ വര്ഷങ്ങളോ വേണ്ടി വരുമെന്ന് അവർക്കറിയാം. അതിനിടയ്ക്ക് ഈ വക സാധങ്ങളൊക്കെ ഉപയോഗിച്ചാൽ ആയുസ്സ് കുറയില്ലേ. അങ്ങനെ ലോകത്തെ കാണേണ്ട കാഴ്ചകളൊക്കെ കാണാതെ പെട്ടന്ന് മരിക്കാൻ അവർക്ക് താല്പര്യമില്ല. അതോണ്ടാ അവർക്ക് മദ്യപാനം പോലുള്ള യാതൊരു ദുശീലവുമില്ലാത്തേ”
ഞാൻ ഈ പോയിന്റൊന്ന് ആലോചിച്ചു നോക്കി. കൊള്ളാലോ സംഭവം?. വെള്ളമടിക്കാതിരുന്നാൽ ആയുസ്സ് നീട്ടിക്കിട്ടും. അങ്ങനെ ആയുസ്സ് നീട്ടിക്കിട്ടിയാൽ ഈ ലോകത്തു എൻജോയ് ചെയ്യാൻ പറ്റിയ വേറെയും ഒരുപാട് കാര്യങ്ങള് അനുഭവിക്കാം. മരണം അൺഏക്സ്‌പെക്റ്റഡായി വരുന്ന കാര്യമായിരിക്കാം. എന്നാലും മരണത്തെ പെട്ടന്ന് വിളിച്ചു വരുത്തുന്ന പണിക്കു എന്തിനാ നിക്കണേ. മദ്യപാനം ഒരു ശരാശരി നസ്രാണിയുടെ അവകാശമാണെന്ന് പറഞ്ഞുണ്ടാക്കിയ ഊളകളെ ഓടിച്ചിട്ടടിക്കണം ?. ഞാനും ഫിലിപ്പ് അങ്കിളുമൊക്കെ നസ്രാണികളാണ്. ആ പേരും പറഞ്ഞു ഞങ്ങളിതുവരെ മദ്യപിച്ചിട്ടില്ല.
“മോനേ, ഞാനെന്റെ കഴിഞ്ഞു പോയ ജീവിതത്തെക്കുറിച്ചാലോചിച്ചു നോക്കുവായിരുന്നു. നല്ല പ്രായത്തിലൊക്കെ ഞാനെന്റെ കുടുംബത്തിനു വേണ്ടിയാ ജീവിച്ചേ. അവർക്കു വേണ്ടി ഞാനെന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വേണ്ടാന്ന് വച്ചു. കാശിന്റെ ബുദ്ധിമുട്ട് കൂടി വന്നപ്പോൾ എനിക്കു താഴെയുള്ള എന്റെ അനിയനെ പഠിപ്പിക്കാനും വീട്ടുക്കാർ പട്ടിണി കിടക്കാതിരിക്കാനും വേണ്ടി ഞാനെന്റെ പഠിത്തവും കൂടി വേണ്ടാന്ന് വച്ചു അപ്പന്റെ കൂടെ പണിക്കു പോയി. എന്റെ കുടുംബം വല്ലാതെ കഷ്ടപ്പെടരുതെന്ന വിചാരമായിരുന്നു അന്നെനിക്ക്. ഇഷ്ടമില്ലാത്ത ജോലിയായിരുന്നു അതിനു വേണ്ടി ഞാൻ ചെയ്‌തോണ്ടിരുന്നേ. എന്നിട്ടും എനിക്കതിലൊരു പരാതിയുമുണ്ടായില്ല. ‘എനിക്ക്’ എന്നൊരു ചിന്ത ആ സമയത്തുണ്ടായില്ല. കുടുംബത്തിനു വേണ്ടി ഞാനെന്റെ ഇഷ്ടങ്ങളൊക്കെ വേണ്ടാന്ന് വച്ചു.
പക്ഷെ ഒരു തവണ എന്റെ മനസൊന്ന് പാളി. വീട്ടുകാർക്ക് വേണ്ടി മാത്രം ജീവിക്കാമെന്ന് കരുതിയ എനിക്ക് അവളെ കണ്ടപ്പോൾ മനസൊന്ന് പാളി. ആ അവളെന്ന് ഞാൻ ഉദ്ദേശിച്ചത് നിങ്ങളുടെ ശാരദാന്റിയെയാണ്, എന്റെ ശാരൂ”
അങ്കിൾ കണ്ണുകൾ മേലോട്ടൊന്ന് ഉയർത്തി ശ്വാസം വിട്ടുകൊണ്ട് തുടർന്നു.
“അതുവരെ വീട്ടുക്കാരെപ്പറ്റി മാത്രം ഓർത്തു ജീവിച്ച എനിക്ക് അവളെ കണ്ടപ്പോൾ മനസ് കൈ വിട്ടുപോയടാ. എന്റേതു മാത്രമായൊരു ജീവിതം ഞാൻ സ്വപ്നം കണ്ടും. ഇനി എന്റെ ശാരുവിന്റെ കൂടെ ജീവിക്കണമെന്ന് തോന്നി. അങ്ങനെ ഞങ്ങള് തമ്മിൽ വല്ലാതെ അടുത്തു. പിന്നെയത് പ്രണയമായി. വീട്ടുക്കാരുടെ അടുത്ത് അവളെ ഇഷ്ടമാണെന്ന് പറഞ്ഞതോടെ അവരുടെയൊക്കെ സ്വഭാവം മാറി. അവരെന്തായാലും എന്റെ പ്രേമത്തിനു എതിരു നിൽക്കും. കാരണം ഞാൻ പ്രേമിച്ചത് ഒരു അന്യമതക്കാരിയെയാണല്ലോ. അന്നത്തെ കാലത്തൊരു ജാതിയും മതവും ഒരു പ്രശനം തന്നെയായിരുന്നു”
“ഇപ്പോഴും ജാതിയും മതവുമൊക്കെ നമ്മള് നാട്ടുകാർക്ക് പ്രശ്നം തന്നെയാ അങ്കിളേ. എന്നിട്ട് ?”
“ശാരുവിനെ മറക്കണമെന്ന് വീട്ടുക്കാരെന്നോട് തീർത്തു പറഞ്ഞു. ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് അവരെന്നെ ഭീഷിണിപ്പെടുത്തി”
അടിപൊളി, അപ്പോളീ ആത്മഹത്യാ ഭീഷിണി പത്തൊമ്പതാം നൂറ്റാണ്ട് മുതലുള്ള പരിപാടിയാണല്ലേ. ഇപ്പോഴും ഈ പരിപാടിക്കൊരു മാറ്റവും വന്നിട്ടില്ല. വീട്ടുകാരുടെ കോണോത്തിലെയൊരു ഇമോഷണൽ ബ്ലാക്ക് മെയിലിങ്?. ഇവരൊക്കെ മക്കളെ വളർത്തി വലുതാക്കുന്നത് എന്തെങ്കിലുമൊരു നേട്ടമൊക്കെ പ്രതീക്ഷിച്ചിട്ട് തന്നെയാ. ഇനി മുതൽ മാതാപിതാക്കൾ നമ്മളോട് നമ്മളെയൊക്കെ വളർത്തി വലുതാക്കിയതിന്റെ കണക്കും പറഞ്ഞു വന്നാൽ നമ്മളും തിരിച്ചൊരു ചോദ്യം അവരോട് ചോദിക്കണം, എന്തിനാ നമ്മളെ വളർത്തിയേന്ന് ? ഭൂരിഭാഗം പേർക്കും അവിടെ വച്ചു തന്നെ ഉത്തരം മുട്ടും, ഉറപ്പാണ് ?.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum