“നിങ്ങളും പള്ളിക്കമ്മിറ്റിക്കാരും ഞങ്ങള് യുവജന സംഘത്തിലെ പിള്ളേരോട് അനുവാദം ചോദിച്ചിട്ടല്ലല്ലോ ഇതൊക്കെ തീരുമാനിച്ചേ. അതുപോലെ ഞാനും ആരോടും അനുവാദം ചോദിക്കാണ്ട് എന്റെ തീരുമാനമെടുക്കുന്നു. ഇനി ഈ പള്ളീല് നടക്കണ ഒരു പരിപാടിക്കും എന്നെ കൂട്ടു വിളിച്ചേക്കരുത്. ഇനി നിങ്ങളീ ക്രിസ്തുമസ്സിന് ചവിട്ടു നാടകോ ഓട്ടൻ തുള്ളല്ലോ അങ്ങനെ എന്തു വേണേലും നടത്തിക്കോ. ഒന്നിലും ഇനി എനിക്കു പങ്കില്ല. ഗുഡ് ബൈ”
അങ്ങനെ ഒരു നീണ്ട പഞ്ചു ഡയലോഗും പറഞ്ഞു ×2 സ്പീഡിൽ തിരിച്ചു നടന്നു. ശരിക്കും സ്ലോ മോഷനിലാണ് നടക്കേണ്ടത്. പക്ഷെ അങ്ങനെ പോയാൽ ഫാദർ എന്നെ പിടിച്ചു നിർത്തി മനസു മാറ്റിക്കാൻ സാധ്യതയുണ്ട്. അതോണ്ട് നടത്തം സ്പീഡിലാക്കി ?.
കുറേ നാളായി ഈ സ്ഥാനമൊഴിയാൻ വിചാരിച്ചിരിക്കായിരുന്നു. അപ്പോഴൊക്കെ ഫാദർ കേറിയിടപ്പെട്ട് എന്റെ തീരുമാനം മാറ്റിക്കും. ഇപ്പോൾ സാഹചര്യം എനിക്കാനുകൂലമായി. വലിയൊരു ഭാരം തലയിൽ നിന്നൊഴിഞ്ഞു?. അഭിനയമറിയാത്ത പിള്ളേരെക്കൊണ്ട് ഇനി പരിപാടി കളിക്കുകയും വേണ്ട, ഇനി ക്രിസ്തുമസ്സിന് ഞാൻ ശരിക്കും ഫ്രീയായി. പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഐലേസ്സാ ?. സാഹചര്യം നമുക്കു പ്രതികൂലമായി വരുമ്പോൾ അതിനെ വേണ്ട പോലെ ഉപയോഗിക്കുന്നിടത്താണ് മിടുക്ക്, എന്നെപ്പോലെ?.
ഞാൻ തിരിച്ചു നടക്കുമ്പോൾ ഫാദർ എന്നെ പുറകിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാനൊന്നും നിന്നില്ല. ഒരു ഊറി ചിരിയോടെ ഞാൻ പുറത്തേക്കിറങ്ങി. മിഖി അപ്പോഴേക്കും കാറിനകത്തു കേറിയിരുന്നു. ഞാനും കാറിനകത്തേക്ക് കേറാൻ നിൽക്കുന്ന നേരത്താണ് പുറകിൽ നിന്നാരോ എന്നെ വിളിച്ചത്.
“ജോസഫ് ചേട്ടാ”
തിരിഞ്ഞു നോക്കിയപ്പോൾ റോഷൻ എന്നെ ചിരിയോടെ നോക്കി നിൽക്കുന്നു. അവനെ കണ്ടപ്പോൾ എനിക്കു വന്ന സന്തോഷം സഹിക്കാൻ വയ്യാതെ ഓടിച്ചെന്നവനെ കെട്ടിപ്പിടിച്ചു. ഇലയ്ക്കും മുള്ളിനും കേടു വരാത്ത രീതിയിൽ എല്ലാം ഭംഗിയായി ഒത്തുതീർപ്പാക്കിയവനാണ് അവൻ. എനിക്കു ശരിക്കും റോഷനെക്കുറിച്ചോർത്തപ്പോൾ അഭിമാനം തോന്നി.
“വിട് ചേട്ടാ…… ശ്വാസം മുട്ടുന്നു”
പുല്ല്, എന്റെ സന്തോഷപ്രകടനം ഇച്ചിരി ഓവറായെന്നാ തോന്നുന്നേ. ഞാൻ അവനെ അകറ്റിമാറ്റി.
“ചേട്ടനോടുള്ള സ്നേഹം കൊണ്ടാ ഞാൻ സഹിയിച്ചേന്ന് കരുതണ്ട. എന്റെ അപ്പന്റെ കാശ് വേസ്റ്റായിപ്പോവൂലോന്ന് കരുതീട്ട് ചെയ്തതാ. അപ്പന്റെ അടുത്ത് ഇല്ലാത്ത കാര്യോം പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കാൻ ഞാൻ പെട്ട കഷ്ടപ്പാട്, എന്റെ പൊന്നോ?. ഇതിനൊക്കെ സ്മരണ വേണം ട്ടോ ?”
ഞാനവനെ നോക്കി ചിരിച്ചു.
“ഉറപ്പായും ഉണ്ടാവും. നമ്മളുടെ ഈ രഹസ്യ അജണ്ട ഇനി ആരും അറിയില്ല. അതു നമ്മോടൊപ്പം മണ്ണിലലിയട്ടെ (ദൃശ്യം ipg?). വോക്കെ”
അതും പറഞ്ഞു അവന്റെ തോളത്തു തട്ടി കാറിനകത്തു കേറി. അവനെന്നെ നോക്കി ഗുഡ്ബൈ പറഞ്ഞു അവന്റെ വഴിക്കു പോയി.
“ജോ, അപ്പൊ എങ്ങനെയാ ബാക്കി കാര്യങ്ങൾ ?”
കാറിനകത്തു വച്ചു മിഖിയെന്നെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു.
“പള്ളിക്കാര്യങ്ങളിൽ നിന്നും ഇപ്പോൾ ഞാൻ പെർമെനെന്റിലി ഫ്രീയായി. ഇനി വൈകിക്കണ്ട, നമുക്ക് സന്താക്ലോസിന്റെ പിന്നാലെ പോവാം”
“വോക്കേയ് ?”
അങ്ങനെ പുതിയൊരു തീരുമാനത്തോടെ ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു. ആഗ്രഹിച്ചതു പോലെ ഫാദറിന്റെ മുഖത്തു നോക്കി രണ്ടു വാർത്തമാനവും പറയാൻ പറ്റി. ഇലയ്ക്കും മുള്ളിനും കേടു വരാതെ ഒരു ടെൻഷൻ ഒഴിവായിക്കിട്ടി. ഇതു കൂടാതെ പുതിയൊരു ലക്ഷ്യം മനസ്സിൽ വന്നു. എന്തായാലും ഇന്നത്തെ ദിവസം കൊള്ളാം?.
അങ്ങനെ വീട്ടിലെത്തി അവന്മാരോട് കാര്യങ്ങളെല്ലാം പറയാമെന്നു കരുതിയപ്പോൾ അവർക്കൊക്കെ സന്തോഷിക്കാനുള്ള വകുപ്പ് വേറൊരെണ്ണം നേരത്തെ തന്നെ ഒരെണ്ണം കിട്ടിയിട്ടുണ്ടായിരുന്നു. സംഭവം ഇതാണ്, അവരുടെയൊക്കെ കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞു നടന്ന കൊച്ചിയിലെ ക്വട്ടേഷൻ ഗ്യാങ്ങിനെയൊക്കെ പോലീസ് പൊക്കി. നാട്ടിലിപ്പോൾ ഗുണ്ടാ ആക്ട് നടപ്പിലാക്കി തുടങ്ങിയതോണ്ട് ഇവർക്കു ഗുണമുണ്ടായി. ഇനിയിവർക്ക് ഒരിക്കലും ഗുണ്ടാ ശല്യം ഉണ്ടാവില്ല. അതു ഗ്യാരണ്ടി. മിഷേൽ മാഡം അവരെ ഇതൊക്കെ ഫോൺ ചെയ്തു പറഞ്ഞപ്പോൾ മുതൽ എല്ലാവരും ഭയങ്കര ഹാപ്പി. അതിന്റെ കൂടെ ഇരട്ടിമധുരം എന്നപ്പോലെ പള്ളിയിൽ നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ ഡബ്ബിൾ ഹാപ്പി. ഇനിയവർക്ക് അറിയാത്ത പണി ചെയ്തു ബുദ്ധിമുട്ടേണ്ട ആവശ്യമില്ലല്ലോ?. പക്ഷെ അങ്കിളിനും ആന്റിക്കും വലിയ സന്തോഷമൊന്നും തോന്നിയില്ല. ഞാൻ വൈസ് പ്രസിഡന്റ് സ്ഥാനം വേണ്ടാന്ന് വച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ആ ഇഷ്ടക്കേടൊന്നും ഞാൻ കാര്യമാക്കിയില്ല. ഇത്രയ്ക്കങ്ങട് വിഷമിക്കാനായിട്ട് ഞാൻ വേണ്ടാന്ന് വച്ചത് ഇന്ത്യൻ പ്രസിഡന്റിന്റെ പദവിയൊന്നുമല്ലല്ലോ ?. ഭാഗ്യത്തിന് ഞാൻ ഡെൽജോ ഫാദറിനെ ഫയർ ചെയ്ത കാര്യമൊന്നും മിഖിയോടല്ലാതെ വേറാരോടും പറഞ്ഞില്ല. അതും കൂടി കെട്ടിരുന്നെങ്കിൽ എല്ലാവർക്കും ഹാർട്ട് അറ്റാക്ക് വന്നേനേ ?.
അന്നത്തെ രാത്രി പതിവുപോലെ എല്ലാവരും ടെൻറ്റിനു പുറത്തു തീ കൂട്ടി ക്യാമ്പ് ഫയറൊക്കെ നടത്തി. ഈ സമയം ഞാനും മിഖിയും വീടിനകത്തു കാര്യമായ ചർച്ചയിലായിരുന്നു. ക്രിസ്തുമസ്സിന് പിള്ളേർക്ക് ഗിഫ്റ്റ് ഡെലിവറി ചെയ്യുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. അവസാനം ഞങ്ങളൊരു ധാരണയിലെത്തി. ഒന്നാമത് ഈയൊരു കാര്യം രഹസ്യമാക്കി വയ്ക്കേണ്ടി വരും. ഈ വീടിനു പുറത്തുള്ള വേറൊരാളും ഞങ്ങളുടെയീ പദ്ധതി അറിയിക്കാൻ പാടില്ലെന്നായിരുന്നു ആദ്യത്തെ തീരുമാനം. ഞങ്ങളുടെ ഈ രഹസ്യപദ്ധതിക്ക് ഒരു പേര് വരെയിട്ടു, ‘മിഷൻ സാന്റാ”. എന്തായാലും എല്ലാമങ്ങ് ഹോളിവുഡ് സ്റ്റൈലിൽ തന്നെയാവമെന്ന് വിചാരിച്ചു ?.
മിഷൻ സാന്റാ തുടങ്ങുന്നത് ഡിസംബർ 24 രാത്രി ഏഴുമണിക്കും അവസാനിക്കുന്നത് രാത്രി പന്ത്രണ്ടു മണിക്കുമായിരിക്കും. അതായത് മിത്തോളജി അനുസരിച്ചു ഒറിജിനൽ സാന്റാ ക്ലോസ് സാധാരണ സമ്മാനം കൊടുക്കാറുള്ള അതേ സമയം തന്നെ. പ്രധാനമായും ഡെലിവറി ചെയ്യാൻ ഉദ്ദേശിക്കുന്നത് കൊച്ചുകുട്ടികളെ ലക്ഷ്യം വച്ചിട്ടാണ്. ഗിഫ്റ്റിനാവശ്യമായ സാധങ്ങൾ വാങ്ങി ഇരുന്നൂറ് സമ്മാന പൊതികളായി തരം തിരിക്കും. അതാവുമ്പോൾ മിനിമം ഇരുന്നൂറ് വീടുകളിലെങ്കിലും സമ്മാനം കൊടുക്കാൻ പറ്റും. സമ്മാനം കൊടുക്കുന്നത് സന്താക്ലോസിന്റെ വേഷത്തിലായിരിക്കണം. ഈ മിഷൻ സാന്റായുടെ പ്രധാന ലക്ഷ്യം കുട്ടികളെ സന്തോഷിപ്പിക്കുക മാത്രമാണ്.
അങ്ങനെ ഞാനും മിഖിയും തീരുമാനങ്ങളെടുത്തു പരസ്പരം കൈ കൊടുത്തു. പിന്നെ ഞങ്ങൾ ബാക്കിയുള്ളവരുടെ കൂടെ ക്യാമ്പ് ഫയറിന് കൂടെ കൂടി. എല്ലാവരും ഭയങ്കര ഫോമിലാണ്. എല്ലാവരും വട്ടം കൂടിയിരുന്നു പാട്ടു പാടലും ഡാൻസുകളിയുമായി നല്ല ആഘോഷത്തിലായിരുന്നു. വലിയൊരു ടെൻഷൻ ഒഴിവായിപ്പോയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ശാരദാന്റിയും അവരുടെ കൂടെ പ്രായം പോലും മറന്നു തുള്ളി അർമ്മാധിക്കുന്നുണ്ട്. ആന്റിയെ പറഞ്ഞിട്ട് കാര്യമില്ല, ഡഗ്ഗും അവരുടെ കൂടെയിപ്പോ ചാടിത്തുള്ളിക്കളിക്കാണ്. അവനിപ്പോ എന്നെയും മിഖിയെയും വേണ്ടാതെയായി. പക്ഷെ ഞങ്ങൾക്കതിൽ യാതൊരു പരാതിയുമില്ല. എല്ലാവരും സന്തോഷത്തോടെയിരിക്കട്ടെ ?.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum