Wonder 8 [Nikila] 2121

ഫാദർ എന്നെ നേരിടാനാവാതെ കുറ്റബോധം കൊണ്ട് മുഖം താഴ്ത്തി. അപ്പോൾ വീണ്ടും എന്റെയുള്ളിലെ ചെകുത്താനുണർന്നു?. കഴിഞ്ഞയാഴ്ച ആ വർക്കല ടീംസിനെ എന്റെ വീട്ടില് നിർത്തണമെന്ന് പറഞ്ഞ് വലിയ ഷോയിറക്കിയ ആളാണല്ലോ ഈ ഫാദർ. ഇതിപ്പോ കർത്താവായിട്ട് എനിക്കിട്ട് തന്ന ചാൻസായിത്. ഇന്ന് ഞാൻ കലക്കും?. വീണ്ടും എന്റെ അഭിനയക്കളരി പുറത്തിറക്കാനുള്ള നേരമായി. എന്നാപ്പിന്നെ തുടങ്ങിയേക്കാം?. 

 

“അപ്പോൾ ഫാദർ പറഞ്ഞു വരുന്നത് ഞങ്ങള് തീരുമാനിച്ച വച്ച ആ പരിപാടി നടക്കില്ലെന്നാണോ ?”

“അതൊക്കെ നടക്കും. പക്ഷെ നിങ്ങള് തീരുമാനിച്ച ആൾക്കാരെ വച്ചല്ല. പുറത്തു നിന്ന് വേറെ നാടകം കളിക്കാരെ ഇറക്കിക്കൊണ്ട് വന്നു നടത്തും. അതിന്റെ ചിലവും ആ ചെറിയാൻ വർഗ്ഗീസ് നോക്കിയോളും”

 

“അങ്ങനെയാണെങ്കിൽ ഞങ്ങള് കൊണ്ടുവന്ന ആൾക്കാരെ വച്ചു എന്തു ചെയ്യും ?”

 

ഫാദർ ഒന്നും മിണ്ടിയില്ല. ഇതു തന്നെ എനിക്കു കത്തിക്കേറാൻ പറ്റിയ അവസരം. തെറിക്ക വിടലാമ്മാ…..?.

 

“എന്താ ഫാദർ ഞാൻ ചോദിച്ചതിനു മറുപടിയില്ലേ ?”

“അത്….. അത് പിന്നെ……”

 

“ഒരു കാര്യം കൂടി എനിക്കറിയണം. ഈ പള്ളിക്കമ്മിറ്റി മീറ്റിങ്ങില് ഫാദറും ഉണ്ടായിരുന്നല്ലോ. അവര് ഇങ്ങനൊരു തീരുമാനമെടുത്തപ്പോൾ ഫാദർ ഞങ്ങൾക്ക് വേണ്ടിയെന്ന് സംസാരിച്ചു നോക്കിയോ ?”

 

“ജോസഫ്, ഞാൻ മാക്സിമം പറഞ്ഞു നോക്കി. പക്ഷെ അയാള് സമ്മതിച്ചില്ല. അവസാനം അയാളിനി കാശിറക്കില്ലാന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും പെട്ടു. ബാക്കി കമ്മിറ്റി മെംബെർമ്മാർക്കെല്ലാം ഈ നിങ്ങള് പറഞ്ഞുറപ്പിച്ച നടക്കണമെന്നാ ആഗ്രഹം. അവരെല്ലാം കൂടി നിർബന്ധിച്ചപ്പോൾ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല, സോറി”

 

ശബ്ദം താഴ്ത്തി ഫാദർ എന്നോടത് പറഞ്ഞു. മതി, എനിക്കിത്രയും കേട്ടാൽ മതി. ബാക്കി കാര്യങ്ങള് ഞാൻ നോക്കിക്കോളാം?.

 

“അതായത് ഞങ്ങള് കണ്ടുപ്പിടിച്ച ഐഡിയ ഞങ്ങളെ ഒഴിവാക്കിക്കൊണ്ട് നിങ്ങല്ലാം കൂടി ഒറ്റയ്ക്കങ്ങ് നടത്താൻ പോണു. അങ്ങനെയല്ലേ ??”

 

ഫാദർ എന്നെ പതർച്ചയോടെ നോക്കി. എന്റെ അഭിനയം ഏറ്റു തുടങ്ങി. ഇനി ഹൈ ടെമ്പോയില് കേറ്റി പിടിക്കാം.

 

“അച്ഛോ………..”

 

എന്റെ വിളി ഇഷ്ടപ്പെടാത്ത മട്ടിൽ ആളെന്നെ നോക്കി.

 

“എന്നെ നോക്കിപ്പേടിപ്പിച്ചിട്ട് കാര്യമില്ല. ഞാനിനി അങ്ങനെയേ വിളിക്കൂ. ശരിക്കും അച്ഛൻ കാണിച്ച ഈ ചെറ്റത്തരത്തിന് ഞാൻ ശരിക്കും അച്ഛന്റെ അച്ഛനെ വിളിക്കേണ്ടതാ. പക്ഷെ ഇപ്പൊ അച്ഛനകത്തിട്ടിരിക്കുന്ന ളോഹയെ ബഹുമാനിച്ചു ഞാനത് ചെയ്യണില്ല. ഈ വക പണിക്കിറങ്ങിയപ്പോ ഞാനാദ്യമേ അച്ഛനോട് പറഞ്ഞതായിരുന്നു കഷ്ടപ്പെടാൻ ഞങ്ങളും അവസാനം ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാൻ പള്ളിക്കമ്മിറ്റിക്കാരും എന്ന ഉഡായിപ്പിവിടെ നടക്കില്ലാന്ന്. അവസാനം അതു തന്നെ സംഭവിച്ചു, അതും നിങ്ങള് നോക്കി നിൽക്കേ. കഷ്ടം”

 


ഫാദറിന്റെ തല കുനിഞ്ഞു പോയി. ഞാൻ വീണ്ടും കത്തിക്കേറി ;

 

“അവരെ ഒഴിവാക്കാൻ പറഞ്ഞ കാരണമാണ് തമാശ. തമാശ താടിയും മുടിയും നീട്ടി വളർത്തിയതോണ്ട് കഞ്ചാവാണോന്ന് സംശയമെന്ന്. നല്ല ബെസ്റ്റ് സംശയം ?. അങ്ങനെയാണെങ്കിൽ നിങ്ങളൊക്കെ ആദ്യം സംശയിക്കേണ്ടത് യേശു ക്രിസ്തുവിനെയല്ലേ ? ക്രിസ്തുവിനെന്താ താടിയും മുടിയുമില്ലേ”

 

ഈശോയെ, ഇതിലേക്ക് വലിച്ചിഴച്ചതിന് എന്നോട് ക്ഷമിക്കണമേ. വേറെ വഴിയില്ലാഞ്ഞിട്ടാ ?.

 

“അച്ഛോ, എനിക്കൊരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റും. ആ പിള്ളേര് കർത്താവിന് നിരക്കാത്ത ഒരു അലമ്പ് പണിയും ചെയ്തിട്ടില്ല. മൂന്നാല് ദിവസമായി അവര് ഞങ്ങളുടെ കൂടെ താമസിക്കുന്നു. ഇന്നേ വരെ അവര് വെള്ളമടിക്കുന്നതോ കഞ്ചാവടിക്കുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല. അവര് താടിയും മുടിയും ഇത്തിരി നീട്ടിയതിനാണ് എല്ലാവർക്കും സൂക്കേട്?. അല്ലേലും നിങ്ങളെ മാത്രം പറഞ്ഞിട്ട് കാര്യമുണ്ടോ ? ഇപ്പോഴത്തെ ന്യൂ ജനറേഷൻ സിനിമയില് ഞങ്ങള് ചെറുപ്പക്കാരെ വെള്ളമടിയും lകഞ്ചാവുമായി പെണ്ണുങ്ങളുടെ പിന്നാലെ മണം പിടിച്ചു നടക്കണ പിള്ളേരായി കാണിക്കാനാണല്ലോ എല്ലാവർക്കും ഹരം. എന്നിട്ട് ഞങ്ങളേപ്പോലുള്ള ചെറുപ്പക്കാരെ ഒന്നടങ്കം ക്വട്ടേഷൻ പിള്ളേരായിട്ട് ഫ്രെയിം ചെയ്തു വയ്ക്കും. അവിടെയും നിർത്താതെ കരുത്തുള്ള ചെറുപ്പക്കാരെ ഒറ്റയ്ക്ക് ഇടിച്ചു വീഴ്‌ത്തുന്ന മുതുകിളവന്മാരായ നായകന്മാരെ കണ്ട് കയ്യടിക്കാൻ നിങ്ങള് കുറെ മണ്ടന്മാരും?. ഞങ്ങളൊക്കെ എന്താ, നിങ്ങൾക്ക് കൊട്ടിക്കളിക്കാനുള്ള ചെണ്ടയാണെന്നാ വിചാരം ?”

 

ഇപ്പോഴേ ഫാദറിന്…..സോറി…..അച്ഛന് ബിപി കേറി തുടങ്ങി?. എന്നിട്ടും ഞാൻ നിർത്തിയില്ല. ഫുൾ പവർ കേറി നിലക്കായിരുന്നു ഞാൻ?.

 

“പിന്നത്തെ അടുത്ത പരാതി, ശുചിത്വത്തിന്റെ കാര്യം. അതിനെപ്പറ്റി എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കാതിരിക്കുന്നതാ നല്ലത്. അന്ന് അച്ഛന്റെ ഫീസ്റ്റ് നടന്ന ദിവസം ഈ കമ്മിറ്റിക്കാർക്കെല്ലാം കൂടി സദ്യ കൊടുത്തത് അച്ഛന് ഓർമ്മയുണ്ടോ ? ഇല്ല, നിങ്ങൾക്കോർമ്മ കാണില്ല. അന്ന് നിങ്ങള് നല്ലോണം വെട്ടി വിഴുങ്ങിട്ട് പുറത്തേക്ക് എറിഞ്ഞു കളഞ്ഞ വെസ്റ്റൊക്കെ ക്ലീൻ ചെയ്യാൻ വന്നത് ഞങ്ങള് യുവജനസംഘത്തിലെ പിള്ളേരായിരുന്നു. അന്ന് നിങ്ങള് ഭക്ഷണം കഴിച്ച പരിസരം കണ്ട് ഞങ്ങളുടെ കൂടെ ക്ലീൻ ചെയ്യാൻ വന്നവരൊക്കെ മൂക്കുപൊത്തി പ്പോയി. വൃത്തിക്കേടെന്ന് അത്രക്ക് വൃത്തിക്കേട് ?. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതിന്റെ എച്ചില് ആ വേസ്റ്റ് ബാസ്ക്കറ്റിലിടാൻ പോലുമുള്ള മര്യാദ കാണിക്കാത്ത ടീസല്ലേ നിങ്ങള്. ആ നിങ്ങളാണ് മറ്റുള്ളവരെ ശുചിത്വത്തെപ്പറ്റി മര്യാദ പഠിപ്പിക്കുന്നേ”

 

ഫാദർ ഇരിപ്പു പോലും ഉറക്കാതെ വിയർത്തു. പള്ളീലച്ഛനെ മുട്ടുകുത്തിക്കുന്ന ഇത്തം നല്ല നിമിഷങ്ങൾ സ്വപ്നം കാണാത്ത ഇടവകക്കാർ ആരുമുണ്ടാവില്ല. ഈ അസുലഭ നിമിഷം ഞാൻ നന്നായി എൻജോയ് ചെയ്തു?.

 

“ഇവിടെ പള്ളീല് ധ്യാനം നടന്നാലോ എന്തെങ്കിലും ആനുവേഴ്സറി നടന്നാലോ അതിനൊക്കെ പന്തല് കെട്ടാനും ഭാരം ചുമക്കാനും പള്ളിക്ക് വേണ്ടി പിരിവിനിറങ്ങാനും അങ്ങനെ പല കാര്യങ്ങൾക്കും ഞങ്ങള് ചെറുപ്പക്കാരെ വേണം. എന്നാലോ, ഞായറാഴ്ച്ച കുർബാനയില് പ്രസംഗസമയത്തൊക്കെ ഞങ്ങള് യുവജനങ്ങളെ നല്ലോണം കുറ്റം പറയുകയും ചെയ്യും. ഞങ്ങള് ലക്ഷ്യബോധമില്ലാത്തവരാണ് ലഹരിയുടെ പിന്നാലെ നടക്കുന്നവരാണ് ചക്കയാണ് മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ ?. നിങ്ങൾക്കൊക്കെ ഞങ്ങളെ പറ്റി അതൊക്കെയേ അറിയുള്ളൂ. കോളേജ് പഠിത്തം കഴിഞ്ഞാൽ വീട്ടുക്കാരുടെ വക ഒന്നിനും കൊള്ളാത്തവനെന്ന വിളി കേൾക്കാതിരിക്കാൻ വേണ്ടി കിട്ടുന്ന ജോബ് റിക്രൂട്ട്മെന്റ് ന്യൂസിനൊക്കെ ബയോ ഡാറ്റ അയച്ചുകൊടുക്കുന്ന പിള്ളേരെ നിങ്ങള് കണ്ടിട്ടില്ല. വീട്ടുക്കാരുടെ വാഴയെന്ന വിളിപ്പേര് കേൾക്കാതിരിക്കാൻ വേണ്ടി ഏതെങ്കിലും കിട്ടുന്ന ജോലിക്കു മനസ്സില്ലാ മനസോടെ കേറുന്ന ഞങ്ങള് യൂത്തിനെപ്പറ്റി ആരെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ ? ഉണ്ടോന്ന് ??  അങ്ങനെയുള്ള നമ്മളെയൊന്നും ആരും അറിഞ്ഞിട്ടുമുണ്ടാവില്ല, ആരും കണ്ടിട്ടുമുണ്ടാവില്ല”

 

ഇത്രയും പറഞ്ഞെത്തിയപ്പോഴേ എന്റെ നാവ് കഴച്ചു. ഇനി കൂടുതലെന്തെങ്കിലും പറഞ്ഞാൽ എനർജി പോവും. തല്ക്കാലം ഇതിവിടെ അവസാനിപ്പിക്കാം.

 

“എന്തായാലും നിങ്ങള് പള്ളിക്കമ്മിറ്റിക്കാരൊക്കെ ഒറ്റയ്ക്ക് തീരുമാനമെടുത്ത സ്ഥിതിക്ക് ബാക്കി കാര്യങ്ങളും നിങ്ങള് ഒറ്റയ്ക്ക് തന്നെ തീരുമാനിച്ചാ മതി. ഞാനീ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പോവാ”

 

“ജോസഫേ, നീയെന്തായീ പറയണേ ? ഇങ്ങനെ എടുത്തുച്ചാടി തീരുമാനമെടുക്കേ ??”

 

ഇങ്ങേരെന്ത്, എന്റടുത്തു അപ്പൻ തിരുമേനി കളിക്കണോ ?.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.