ഞാനും അവനും ഒരു തീരുമാനമെടുത്ത പോലെ പരസ്പരം മുഖത്തോട്ട് നോക്കി. പിന്നെ ഈശോയുടെ രൂപത്തിലേക്കും നോക്കി ഒരു നിമിഷം മൗനമായി അനുവാദം ചോദിച്ചു. ഈശോയുടെ മുഖം കൂടുതൽ തെളിച്ചമുള്ളതായി എനിക്കു തോന്നി.
“എങ്ങനെയാ ജോ നമ്മുടെ പ്ലാൻ ?” മിഖി.
ഞാനെന്തോ പറയാൻ തുടങ്ങിയതും
“ജോസഫ്……..”
പുറകിൽ നിന്നാരോ വിളിച്ചു. കപ്യാര് വറീതേട്ടാനായിരുന്നു അത്.
“എന്താ വറീതേട്ടാ ?”
“നിന്നെ ഫാദറിനൊന്ന് കാണണമെന്ന് പറഞ്ഞു. ഒന്ന് പള്ളിമേടയിലോട്ട് ചെല്ലാവോ”
എന്തോ കുഴപ്പമുണ്ട് ?. ഇനി ഞാൻ പള്ളിപ്പരിപ്പാടി കലക്കാൻ പോണ കാര്യം ഫാദറിന് മനസിലായോ ?. ഏയ്, അതൊക്കെ എങ്ങനെ അറിയാനാ. എന്റെ പ്ലാനിനെക്കുറിച്ച് ആകെ അറിയാവുന്നത് എന്റെ ഫാമിലിക്ക് മാത്രമാണ്. പിന്നെ റോഷനും അറിയാം. കർത്താവേ, ഇനി റോഷൻ ഒപ്പിച്ച പണി വല്ലതുമാണോ. അവനിനി ഇതു വല്ലതും പേടിച്ചിട്ട് ഫാദറിനോട് പറഞ്ഞു കൊടുത്തോ. ഈശ്വരാ…..?, എന്തായാലും ചെന്നു നോക്കിയേക്കാം.
“മിഖി, ഞാനിപ്പോ വരാം. ബാക്കി കാര്യങ്ങള് വീട്ടില് വച്ചു ഡിസ്‌ക്കസ്സ് ചെയ്യാം?”
ഞാൻ നേരെ പള്ളിമേടയിലോട്ട് കടന്നു. ഓഫീസ് റൂമിനുള്ളിലേക്ക് മടിച്ചുക്കൊണ്ടാണ് കേറി ചെന്നത്. ഫാദർ ഓഫീസ് റൂമിനകത്ത് ഒരു കസേരയിൽ മുഖം കുനിച്ചിരുപ്പുണ്ട്. ഫാദറിന്റെ കസേരയിലുള്ള ഇരിപ്പ് പോലും അത്ര പന്തിയല്ല. എന്റെ കാൽപെരുമാറ്റം കേട്ടതും ഫാദർ എന്നെയൊന്ന് തലപൊക്കി നോക്കി. ആകെ ഫുൾ ശോകത്തിലായിരുന്നു ഫാദറെന്ന് ആ മുഖം കണ്ടപ്പോഴേ എനിക്കു മനസിലായി. ഇതോടെ ഒരു കാര്യമുറപ്പായി, ഫാദർ എല്ലാം അറിഞ്ഞിരിക്കുന്നു. എടാ റോഷൻ തെണ്ടി, നീ എനിക്കിട്ട് കുഴിമാടം തോണ്ടിയല്ലേടാ. ഈ പള്ളിമേടേന്ന് ഞാൻ ജീവനോടെ പുറത്തു വന്നാൽ നിന്നെ തല്ലിക്കൊന്ന് കുഴിച്ചു മൂടുമെടാ?. ഞാനവനെ മനസ്സിൽ പ്രാകി. എന്നിട്ട് ഫാദറിനെ നോക്കി ഇളിച്ചു കാണിച്ചു.
എന്നാൽ എന്റെ മുഖത്തേക്ക് നോക്കിയ ഫാദർ നിരാശക്കൊണ്ട് വീണ്ടും തലക്കുനിച്ചു. എന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു ചതി ഫാദർ പ്രതീക്ഷിച്ചു കാണില്ല. ഒന്ന് ക്ഷമ ചോദിച്ചേക്കാം.
“ഫാദർ, ഞാൻ……….”
“ജോസഫ് ഇരിക്ക്”
ടേബിളിന്റെ എതിർവശത്തുള്ള കസേര ചൂണ്ടികാണിച്ചിട്ട് ഫാദർ എന്നോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“വേണ്ട ഫാദർ. ഞാനിവിടെ നിന്നോളാം?”
ആരും തെറ്റുധരിക്കരുത്. എനിക്ക് വിനയം കൂടിയതൊന്നുമല്ല. ഇപ്പൊ കസേരയില് ഇരുന്നു കൊടുത്താൽ കുറച്ചു കഴിയുമ്പോൾ ഈ ഫാദർ തന്നെ എന്നോട് “ഛീ, എണീക്കടാ” എന്നും പറഞ്ഞു അലറും. നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യത്തിനൊക്കെ ഇപ്പോഴേ ഇരുന്നു കൊടുക്കുന്നേ ?.
“ജോസഫ്, എനിക്കു നിന്നോടൊരു കാര്യം പറയാനുണ്ട്”
കർത്താവേ, പെട്ട്…. പെട്ട് ?.
“ഫാദർ, ഞാൻ…….”
“നീയെന്നോട് ക്ഷമിക്കണം”
“ങ്ങേ ??”
കാര്യം മനസിലാവാതെ ഞാൻ ഞെട്ടി. ഈ ഫാദറെന്തിനാ എന്നോട് മാപ്പു പറയുന്നേ. ഞങ്ങോട്ടല്ലേ ക്ഷമ പറയേണ്ടേ?. ഇനിയിപ്പോ ഞാൻ കൂടെ നിന്ന് കാല് വാരിയ കാര്യമറിഞ്ഞപ്പോൾ ഷോക്കായി ഡെൽജോ ഫാദറിന്റെ തലയുടെ പിരയിളകിയതാണോ ?.
“ഫാദറെന്തിനാ എന്നോട് മാപ്പു പറയുന്നേ ?”
ഫാദർ ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കി.
“ജോസഫേ, ഞാൻ വളച്ചുക്കെട്ടലില്ലാതെ കാര്യം പറയാം. ഈ ക്രിസ്തുമസ്സിന് നിങ്ങള് പ്ലാൻ ചെയ്തിരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്താൻ പറ്റില്ല”
“വാട്ട് ?”
അതു കേട്ടപ്പോൾ ഞാൻ ഞെട്ടി. സന്തോഷം കൊണ്ടുള്ള ഞെട്ടലായിരുന്നു. ഫാദർ തന്നെ പരിപാടി വേണ്ടാന്ന് വച്ചല്ലോ. സമാധാനമായി. പക്ഷെ ഫാദറിന്റെ മനംമാറ്റത്തിനെന്തായിരിക്കും കാരണം ?. ഇനി ചിലപ്പോൾ എന്റെ ചതി മനസിലായതോണ്ടാണോ. അങ്ങനെയാണെങ്കിൽ സന്തോഷിക്കാൻ നേരമായിട്ടില്ല ?.
“ഫാദറെന്തായീ പറയുന്നേ ? ഇതെന്താ ഇപ്പൊ ഇങ്ങനെയൊക്കെ ??”
പരമാവധി ഞെട്ടലിന്റെ എക്സ്പ്രെഷൻ മുഖത്തു വരുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.
“ജോസഫേ, നീ ഞാൻ പറയണതൊന്ന് സമാധാനമായൊന്ന് കേൾക്ക്. ഇന്നലെയിവിടെ പള്ളിക്കമ്മറ്റിയുടെ ഒരു മീറ്റിങ്ങുണ്ടായിരുന്നു. നിങ്ങള് പറഞ്ഞ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ കാര്യം എല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷെ…….”
“പക്ഷെ……..??”
“ഈ പരിപാടിക്ക് ഫണ്ടിറക്കാമെന്ന് പറഞ്ഞ ചെറിയാൻ വർഗ്ഗീസ്സാണ് പ്രശ്നമുണ്ടാക്കിയേ. അതായത് നിങ്ങളുടെ കൂട്ടത്തിലുള്ള റോഷന്റെ അപ്പൻ. അയാള് പറഞ്ഞത് ഈ പരിപാടിയൊക്കെ നടത്താം. പക്ഷെ നിങ്ങള് വർക്കലയിൽ നിന്ന് കൊണ്ടു വന്ന പിള്ളേരെ വച്ച് വേണ്ടാന്ന്”
“അതെന്താ അങ്ങനെ ?”
“ആ പിള്ളേരുടെ രൂപവും പിന്നെ സ്വഭാവവും ശരിയല്ലാന്നാ അയാള് പറയണേ. താടിയും മുടിയൊക്കെ നീട്ടി വളർത്തിയിട്ട് കണ്ടാൽ തന്നെ പേടി തോന്നാണെന്ന്. ഇവരിനി വല്ല ക്വട്ടേഷൻ മാഫിയേല് പെട്ടവരാണോന്ന് ആർക്കെങ്കിലുമറിയോ?. അതു മാത്രമല്ല ഒരു ദിവസമവരെ ഈ പള്ളീലെ പാരിഷ് ഹാളില് നിർത്തിയപ്പോൾ എന്താ നടന്നേന്ന് നീയും കണ്ടതല്ലേ. വൃത്തീം വെടുപ്പുമെന്ന് പറയണ സാധനം തന്നെ അവരുടെ അടുത്തുക്കൂടെ പോയിട്ടില്ല. അങ്ങനെയുള്ളവരെ വച്ച് ഈ പരിപാടി നടത്താൻ പറ്റില്ലെന്നാ ആ ചെറിയാൻ വർഗ്ഗീസ് പറഞ്ഞേ”
ഫാദർ പറഞ്ഞ കാര്യങ്ങള് വച്ചു നോക്കിയപ്പോൾ എനിക്കു സംഗതി പിടിക്കിട്ടി. റോഷൻ അവന്റെ വാക്ക് പാലിച്ചിരിക്കുന്നു. അവൻ എനിക്കു തന്ന വാക്കു പോലെ അവന്മാരെ ഇതീന്ന് ഒഴിവാക്കി തന്നു. വെറുതെ ആ പാവം അവനെ തെറ്റുധരിച്ചു?.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum