Wonder 8 [Nikila] 2121

“ഇതെന്തിനാ എന്നോട് ചൂടാവണെ. ഞാനെനിക്ക് കണ്ടിട്ട് തോന്നിയതല്ലേ പറഞ്ഞേ ?. ഇനി ജോയെന്താ ഉദ്ദേശിച്ചേ ?”

 

“എടാ നേരത്തെ ഈ ഈശോയുടെ മുഖത്തിന് ഒരു എക്സ്പ്രഷനുമില്ലായിരുന്നു. പക്ഷെ ഇപ്പൊ നീയൊന്ന് സൂക്ഷിച്ചു നോക്കിയേ. ഈശോയുടെ മുഖം പുഞ്ചിരിച്ചാണുള്ളേ”

 

സംശയം തോന്നി അവൻ ഈശോയുടെ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. 

 

“ശരിയാണ്, ഈശോയുടെ മുഖത്ത് ചെറുതായിട്ട് പുഞ്ചിരിയുണ്ട്. അതിനെന്താ ?”

 

ദൈവമേ, ഇവനും അങ്ങനെ തന്നെയാണോ കണ്ടേ.

 

“അതിനെന്താന്നോ ?, എടാ നേരത്തെ ഈ ഈശോ ഇങ്ങനെയല്ലായിരുന്നു. ഗൗരവത്തിലായിരുന്നു. ഇപ്പോഴാ ഈ മുഖം ഇങ്ങനെ മാറിയേ”

 

“ആണോ ? ഞാനിതിനു മുൻപ് ഈശോയുടെ എക്സ്പ്രഷൻ ശ്രദ്ധിച്ചിട്ടില്ല. അതോണ്ട് എനിക്കിതിനെക്കുറിച്ച് വല്ല്യേ പിടിയില്ല”

 

ഛെ ! ഇതു പറഞ്ഞാലും വിശ്വസിക്കാൻ ആരുമില്ലാതെ പോയല്ലോ. എന്റെ കണ്മുന്നിൽ കൂടിയാണ് ഒരു അത്ഭുതം നടന്നത്. ഈശോ പുഞ്ചിരിക്കണാത് ഞാൻ നേരിട്ടു കണ്ടതാ. ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ഈശോ കേട്ടൂന്നുള്ളതിന്റെ സൂചനയാണോ ഇത്. അതോ, ഇനിയിതെല്ലാം എന്റെ വെറും തോന്നൽ മാത്രമാണോ.

 

“എടാ, ശരിക്കും ഞാൻ കണ്ടത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ആദ്യം ഈ ഈശോയുടെ രൂപം എയർ പിടിച്ച പോലെയായിരുന്നു. അങ്ങനെ ഒരു ഭാവവുമില്ലാത്ത ഈ മുഖം പെട്ടന്ന് ചിരിക്കുന്നു. ശരിക്കും നീ തന്നെയൊന്ന് ആലോചിച്ചു നോക്ക്. കുരിശിൽ തൂങ്ങി നിൽക്കുന്ന നേരത്ത് ഈശോ ചിരിച്ചതായി നീയെവിടെയെങ്കിലും കേട്ടിട്ടുണ്ടോ ? ഇത് അത്ഭുതം തന്നെയാ”

 

ഞാൻ ശരിക്കും എക്സൈറ്റ്മെന്ററിലായി?.

 

“എന്നോട് പറഞ്ഞത് ഓക്കേ. ജോയിനി ഇത് വേറാരൊടും പറയല്ലേട്ടാ. നമ്മുടെ കഷ്ടക്കാലാത്തിന് നാട്ടുക്കാരെങ്ങാനും ഇതു സീരിയസ്സായി എടുത്താൽ പിന്നെയീ പള്ളി വിശുദ്ധ സ്ഥലമായി ചുമ്മാ പ്രഖ്യാപിച്ചു കളയും. പിന്നെ നമുക്കീ പള്ളീല് കുർബാന കൂടാണെങ്കില് കാശു കൊടുത്തു ടിക്കറ്റെടുക്കേണ്ടി വരും, പറഞ്ഞേക്കാം ?”

 

ഒരു കണക്കിന് ഇവൻ പറഞ്ഞതും ശരിയാ. തല്ക്കാലം മിണ്ടാതിരിക്കാം. കൂടുതലെന്തെങ്കിലും പറഞ്ഞാൽ എനിക്കു ഭ്രാന്താണെന്ന് എല്ലാരും കരുതും. അങ്ങനെ ഓരോന്നാലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ മനസ്സിൽ ഒരു ഐഡിയ വന്നത്.

 

“എടാ മിഖി, ഈ ക്രിസ്തുമസിന് നമുക്കൊരു വെറൈറ്റി കാര്യം ചെയ്തു നോക്കിയാലോ ?” ഞാൻ.

 

“എന്തു വെറൈറ്റി ?”

 

“സാധാരണ ക്രിസ്തുമസ്സായാൽ എന്താ പതിവ് ?, സാന്താക്ലോസിന്റെ വേഷമിട്ട് ഓരോരുത്തര് വന്ന് കരോൾ പാട്ടും പാടി നമ്മുടേന്ന് ചില്ലറയും വാങ്ങി പോവലല്ലേ പതിവ് ?”

 

“അതെ, അതിന് ? ഇനി കാശ് അങ്ങോട്ട്‌ കൊടുക്കണോ”

 

“ഏറെക്കുറെ?”

 

“എന്തോന്ന് ??”

 

“കൊടുക്കുന്നത് കാശയിട്ടല്ല. അതിനു പകരം എല്ലാവർക്കും ഗിഫ്റ്റ് കൊടുക്കുന്നു. ഇത്തവണ നമ്മളും സാന്താക്ലോസിന്റെ വേഷം കെട്ടി ഓരോ വീട്ടിലേക്കും കേറുന്നു. പക്ഷെ നമ്മള് പോവുന്നത് ആരുടേന്നും ചില്ലറ വാങ്ങാനല്ല, പകരം അവർക്ക് സമ്മാനം കൊടുക്കാനാണ്”  

 

“എന്ത് ?”

 

“ക്രിസ്തുമസ്സെന്ന് പറഞ്ഞാൽ തന്നെ പലർക്കും പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദിവസമാ. ഈ സമയത്തൊക്കെ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കണത് കൊച്ചു കുട്ടികളാ. അവരുടെ വിശ്വാസം ക്രിസ്തുമസ്സിന് സന്താക്ലോസ് അവർക്ക് സമ്മാനം കൊടുക്കാൻ വരുമെന്നാ. എന്നാ പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ ഒരു സാന്തായും ഇപ്പോൾ വരാറില്ല. എന്നാൽ നമ്മള് സമ്മാനം കൊടുക്കാൻ പോവും, അതും സാന്തായുടെ വേഷത്തിൽ?”

 

ഞാൻ പറഞ്ഞ കാര്യം അവന് ശരിക്കും പിടിക്കിട്ടി.

 

“അതായത് ഈ ക്രിസ്തുമസ്സിന് നമ്മള് സാന്താക്ലോസിന്റെ വേഷം കെട്ടി ഓരോ വീട്ടിലും കേറി ചെന്ന് കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നു, അതല്ലേ ?” മിഖി.

 

“എക്സാറ്റിലി?. സമ്മാനവുമായി വീട്ടിലേക്ക് വരുന്ന സാന്താക്ലോസിനെ കാണുമ്പോഴേ കുട്ടികൾക്ക് ഭയങ്കര സന്തോഷമാവും. ഇത്തവണ നമ്മള് ക്രിസ്തുമസിന് ആരെയും ശല്യം ചെയ്യുന്നില്ല. പകരം ഇങ്ങനെയൊരു ചെറിയ നല്ല കാര്യം ചെയ്യുന്നു. എന്താ നിന്റെ അഭിപ്രായം ?”

 

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മിഖിയുടെ കണ്ണുകളിൽ സന്തോഷവും ആവേശവുമാണ് ഞാൻ കണ്ടത്. അവനും ഈ പരിപാടി ബോധിച്ചെന്നു തോന്നുന്നു. എന്നാൽ പെട്ടന്ന് തന്നെ അവന്റെ മുഖം വാടി.

 

“പക്ഷെ ജോ, നമ്മള് എത്ര വീട്ടിലെ പിള്ളേർക്ക് ഇങ്ങനെ ഗിഫ്റ്റ് കൊടുക്കും ??”

 

“പറ്റാവുന്നിടത്തോളം വീടുകളിലേക്ക് കേറാമെടാ”

 

“ഇതിനു മാത്രമുള്ള ഗിഫ്റ്റൊക്കെ വാങ്ങാൻ ഒരുപാട് കാശാവില്ലേ ?”

 

“ഉറപ്പായും ആവും, തൽക്കാലം എന്റെ അക്കൗണ്ടിൽ അത്യാവശ്യം പണമൊക്കെയുണ്ട്. അതു മുഴുവായും നമുക്കെടുക്കാം. ഇനി അതും തികഞ്ഞില്ലെങ്കിൽ ഇത്തവണ നമുക്ക് ക്രിസ്തുമസിന് ആഘോഷമൊന്ന് കുറച്ചിട്ട് ആ കാശും കൂടിയെടുക്കാം. കുറച്ചു കുട്ടികള് ഹാപ്പിയാവാൻ വേണ്ടി നമ്മുക്കിങ്ങനെയൊക്കെ ചെയ്യാം”

 

മിഖി എന്തൊക്കെയോ മനസിലിട്ടാലോചിച്ചു?.

 

“മിഖി, നിന്റെ തീരുമാനം കൂടി പറ. നിനക്കു സമ്മതമാണെങ്കിലേ നമ്മളീ പ്ലാനിനെക്കുറിച്ച് ആലോചിക്കൂ. ഞാനായിട്ട് ഒരു തീരുമാനവും ഒറ്റയ്‌ക്കെടുക്കില്ല”

 

“ജോ, സംഭവം കൊള്ളാം. എന്നാപ്പിന്നെ ഇത്തവണ നമുക്ക് ഇങ്ങനെ ക്രിസ്തുമസ്സാഘോഷിക്കാം. ഇത്തവണ എനിക്ക് സ്വീറ്റ്സും വേണ്ട ഗിഫ്റ്റും വേണ്ട. ആ കാശൊക്കെ നമുക്ക് വേറെ കുട്ടികൾക്ക് ഗിഫ്റ്റ് വാങ്ങാനായിട്ട് എടുക്കാം?”

 

അവൻ എന്റെ കയ്യിൽ കോർത്തു പിടിച്ചിട്ട് പറഞ്ഞു.

 

“ജോയിത് ഒറ്റയ്ക്ക് ചെയ്യണ്ട, ഞാനും കൂടെയുണ്ട്”

 

എനിക്കു ശരിക്കും സന്തോഷം തോന്നി. പണ്ടു മുതലേ എന്റെ എല്ലാ കാര്യത്തിനും കൂടെ നിന്നാണ് ഇവനു ശീലം. ഞാനും തിരിച്ചു ഇവനെ സഹായിക്കാറുണ്ട്. പക്ഷെ അതൊന്നും ഇവൻ എന്നോട് കാണിക്കുന്ന കൂറിനു പകരം വയ്ക്കാനാവില്ല.

 

“മിഖി നീയിത് ആലോച്ചിട്ടല്ലേ പറഞ്ഞേ ? അല്ലാതെ ഞാൻ അങ്ങനെ പറഞ്ഞതോണ്ട് മാത്രം എന്റെ കൂടെ നിൽക്കണതല്ലല്ലോ ?”

 

“ശരിക്കും ആലോചിച്ചിട്ട് തന്നെയാ ഞാൻ പറയുന്നേ, ജോ. ഇത്തവണത്തെ ക്രിസ്തുമസിന് നമ്മുക്കും ചെറിയ മാറ്റങ്ങളൊന്ന് ഉണ്ടാക്കി നോക്കാന്നേ ?”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.