എന്റെ സംസാരമൊക്കെ കേട്ട് അവന് രോമാഞ്ചം വന്നു. ഞാൻ ഇടക്കണ്ണിട്ട് മിഖിയെ നോക്കിയപ്പോൾ അവൻ കാര്യമായ ആലോചനയിലാണ്. എന്തായാലും സംഗതി ഏറ്റു ?. എനിക്കീ കാര്യത്തില് നല്ല ഭാവിയുണ്ടെന്ന് തോന്നുന്നു. ഇങ്ങനെയാണെങ്കിൽ ഇനി കരിസ്മാറ്റിക്ക് ധ്യാനത്തില് പാസ്റ്ററായി നിന്ന് ഒരു കലക്ക് കലക്കാം?. എന്റെ അലമ്പ് സ്വഭാവം വച്ചു എനിക്കെന്തായാലും പള്ളീലച്ഛനാവൻ പറ്റില്ല. പാസ്റ്റർ വല്ലതുമാവാണെങ്കിൽ നല്ല ഭാവിയുണ്ട്. അതാവുമ്പോൾ എന്റെ പണ്ടത്തെ ഗുണ്ടാ ബാക്ക്ഗ്രൗണ്ടും കൂടി പബ്ലിക്കായി ഏറ്റുപറഞ്ഞു മനസാന്തരം നടത്തി ഷൈൻ ചെയ്യാം ?.
“ജോ…..”
അപ്പോഴേക്കും അവന്റെ ചിന്തകളൊക്കെ അവസാനിച്ചു.
“ഇതുവരെ കേട്ട അറിവു വച്ചു ഒരു കാര്യം ഉറപ്പിക്കാം. ഈ ലോകത്തിൽ തന്നെ ഏറ്റവും നല്ല വ്യക്തിത്തത്തിനുടമ ഈശോയായിരിക്കും”
“അതാണ് സത്യം. സ്വർഗ്ഗം-നരകം എന്നൊക്കെയുള്ള കാര്യങ്ങൾ മാറ്റി നിർത്തിയാൽ ശരിക്കും ഈശോ ചെയ്ത വലിയൊരു കാര്യം നമ്മുടെയൊക്കെ മനസിനുള്ളിലെ ഇരുട്ട് മാറ്റി വെളിച്ചം കൊണ്ടുവന്നതാണ്. ഈ കാര്യങ്ങളൊക്കെ ദൈവികത ഇല്ലാതെ ആലോചിച്ചാൽ പോലും അത്ഭുതം തോന്നും☺️”
“ജോ പറഞ്ഞ കാര്യങ്ങളൊക്കെ വച്ചു നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിപ്ലവകാരി ഈശോയായിരിക്കും. കാരണം തെറ്റുചെയ്യുന്നവരെയും സ്നേഹിക്കാനായിട്ട് ലോകത്ത് വേറാരും അതുവരെ പറഞ്ഞിട്ടുണ്ടാവില്ല?. ഇതൊക്കെയല്ലേ ലോകത്തുണ്ടായ ഏറ്റവും വലിയ മാറ്റങ്ങൾ” മിഖി.
“നീ പറഞ്ഞതും ശരിയാ, നമ്മളും ഇതേപോലെ ലോകത്ത് എന്തെങ്കിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നുണ്ടാവും. നമ്മളൊന്നു ശ്രമിച്ചു നോക്കിയാൽ അതിനു പറ്റുമായിരിക്കും, അല്ലേടാ ?”
ഞാൻ ബെഞ്ചിൽ നിന്നും ഒന്നുകൂടി നിവർന്നിരുന്നു കയ്യൊന്ന് പൊക്കി സ്ട്രെച്ച് ചെയ്തു. ഈ സമയം പള്ളിയിൽ ഞാനും മിഖിയുമല്ലാതെ വേറാരുമുണ്ടായിരുന്നില്ല.
“അതൊക്കെ നടക്കും ജോ. അങ്ങനെ ലോകത്ത് വലിയൊരു മാറ്റമുണ്ടാക്കിയ ആളാണ് സാന്താക്ലോസ്. നിക്കോളാസ് എന്ന ഒരു സാധാ മരം വെട്ടുക്കാരൻ ക്രിസ്തുമസിന് കുട്ടികൾക്ക് പാത്തും പതുങ്ങിയും സമ്മാനം കൊടുത്തോണ്ടിരുന്ന ഐഡിയയാണ് പിന്നീട് ലോകം മുഴുവൻ കുട്ടികൾക്ക് സമ്മാനവുമായി വരുന്ന സാന്താക്ലോസായി മാറിയത്. ഒരു സാധാ മരംവെട്ടുക്കാരന് മനസു വച്ചപ്പോൾ ലോകത്തെ മാറ്റിമറിക്കാൻ പറ്റിയെങ്കിൽ നമുക്കും ഈസിയായി പറ്റും ജോ”
അവൻ വലിയ ഗമയോടെ എന്നോടതു പറഞ്ഞു. ഇത്രേം വലിയ തലച്ചോറുമായി നടക്കുന്നവനാണ് ഈ മിഖിയെന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കോ. ഇവന് ഇതിനു മാത്രം അറിവ് എവിടുന്ന് കിട്ടി ?.
“എന്നെയിങ്ങനെ തുറിച്ചു നോക്കണ്ട ജോ, ഞാനും ഈ ഗൂഗിളൊക്കെ ജനറൽ നോളജ് കിട്ടാൻ വേണ്ടി നോക്കാറുണ്ട്?” മിഖി.
എന്തായാലും ഇവൻ സത്യം തുറന്നു പറഞ്ഞത് നന്നായി. ഇല്ലായിരുന്നെങ്കിൽ ഒരു രണ്ടു മിനിറ്റു കൂടി കഴിഞ്ഞാൽ ഞാനിവനെ മനസിനകത്ത് രൂപക്കൂടുണ്ടാക്കി അതിനകത്തു പുണ്യാളാനാക്കി പ്രതിഷ്ഠിച്ചേനെ. വെറുതെ തെറ്റു ധരിച്ചു?.
“ജോ, നമ്മള് വിചാരിച്ചാലും ഈ ലോകത്ത് ചെറിയ ചില മാറ്റങ്ങളൊക്കെ ഉണ്ടാക്കാം. അല്ലേ ?”
ഞാനവനോട് ഒന്നും പറയാൻ നിന്നില്ല. നേരെ പള്ളിയിലെ അൾത്താരയിലെ ഈശോയുടെ രൂപത്തിലോട്ട് നോക്കി. ഈശോയുടെ മുഖം ഇപ്പോഴും ഗൗരവത്തിൽ തന്നെ. അല്ലേലും കുരിശിൽ തൂങ്ങി നിൽക്കുന്ന നേരത്ത് ആർക്കെങ്കിലും ചിരിക്കാൻ പറ്റോ. ഞാൻ ഈശോയുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി. അങ്ങനെ നോക്കിക്കൊണ്ടിരിക്കുന്ന നേരത്തെ എന്റെ മനസിലേക്ക് ചില വിചിത്രമായ സംശയങ്ങളും ആഗ്രഹങ്ങളും കടന്നു വന്നു. ഞാനതെല്ലാം മനസ്സുകൊണ്ട് ഈശോയോട് പറയുകയും ചെയ്തു.
ഈശോയെ, സത്യത്തിൽ ഞാൻ വിചാരിച്ചാൽ ഈ ലോകത്തില് എന്തെങ്കിലും നല്ല മാറ്റങ്ങളുണ്ടാക്കാൻ പറ്റോ ? അതിനു കഴിയുമോന്നറിയില്ല. എന്നാലും എനിക്കും അങ്ങനെയൊരു മോഹമുണ്ട്. ഈ ലോകത്തിനു വേണ്ടി നല്ലതെന്തെങ്കിലും ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ട്. എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെന്ന് എനിക്കും ആശയുണ്ട്. പക്ഷെ എങ്ങനെ എവിടെനിന്ന് തുടങ്ങണമെന്ന് മാത്രം അറിയില്ല.
ഇങ്ങനെയൊക്കെ ഓരോന്നും ആലോചിച്ചു ഇരുന്നപ്പോഴാണ് ഞാൻ പെട്ടന്ന് ഈശോയുടെ മുഖം ഒന്നുകൂടി ശ്രദ്ധിച്ചത്. ആ കാഴ്ച കണ്ടപ്പോൾ എനിക്കത്ഭുതം തോന്നി.
“എന്റീശോയെ………?”
ഞാൻ ഇരുന്നയിടത്തു നിന്നും ചാടിയെണീറ്റു.
“എന്താ ജോ ?” മിഖി.
“എടാ….. അത്…… ത്……..”
എനിക്കു സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിക്കല് വന്നു.
“എന്ത് ത്…..ത്…ത്ത് ?. പറയണത് ക്ലിയറാവണില്ല ?” മിഖി.
“ടാ….. അത്…. ത്…. ത്…..ത്….?”
“കർത്താവേ, ജോയുടെ സൗണ്ട് സ്റ്റക്കായോ ??”
ഞാൻ നെഞ്ചത്ത് കൈ വച്ചു ശ്വാസം വലിച്ചു വിട്ടു. ഇപ്പോ ചെറുതായിട്ട് സമാധാനം കിട്ടുന്നുണ്ട്. ഇനി പറയാം.
“ടാ നീയൊന്ന് ആ ഈശോയുടെ രൂപത്തിലേക്ക് സൂക്ഷിച്ചു നോക്കിയേ?”
ഞാൻ ഈശോയുടെ രൂപത്തിലേക്ക് വിറച്ചുക്കൊണ്ട് കൈ ചൂണ്ടികാണിച്ചപ്പോൾ അവൻ ആ രൂപത്തിലേക്ക് കണ്ണു കൂർപ്പിച്ചു നോക്കി.
“നീയാ ഈശോയുടെ മുഖമൊന്ന് ശരിക്കും നോക്കിയേ” ഞാൻ.
അവൻ ഒന്നുക്കൂടി സൂക്ഷിച്ചു നോക്കി.
“നോക്കി. എന്താ ജോ ?”
“നിനക്ക് ഈശോയുടെ മുഖം കണ്ടിട്ട് എന്തെങ്കിലും തോന്നണുണ്ടോ ?”
“ഉണ്ട് ജോ, എനിക്ക് ഈശോയുടെ മുഖം കണ്ടിട്ട് പാട്ടുക്കാരൻ കെ. ജി. മാർക്കോസിന്റെ ഫേസ് കട്ട് തോന്നണുണ്ട്?. ഇതെങ്ങനെ ?”
“പ്ഭാ……?”
ഇവനെയൊക്കെ ഇത് വിളിച്ചു ചൂണ്ടിക്കാണിച്ച എന്നെ വേണം ആദ്യം പച്ചക്ക് തെറി പറയാനായിട്ട്.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum