ഇവന് മതിയായില്ലേ ?. ഭാഗ്യത്തിന് ഇതേ സംശയം ഞാനും പണ്ട് അപ്പാപ്പനോട് ചോദിച്ചിട്ടുള്ളതോണ്ട് കുഴപ്പമില്ല. മിഖി ശരിക്കും എന്റെ കുട്ടിക്കലാത്തെ അതേ പകർപ്പ് തന്നെയാ. അതിപ്പോ രൂപം കൊണ്ടായാലും ശരി, സ്വഭാവം കൊണ്ടായാലും ശരി.
“എടാ ഈ ക്രിസ്തുമസ്സെന്ന് പറയുന്നത് ക്രിസ്തുവിന്റെ ജനനത്തിരുന്നാളാണ്. ഈ ലോകത്തെ ജനങ്ങളെ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിച്ച ലോകരക്ഷകന്റെ ജനനത്തിരുന്നാള്. അതു നമ്മള് ആഘോഷിക്കണ്ടേ?”
“അതിനു ഈശോ ജനിച്ചത് ഡിസംബർ 25 നാണെന്ന് വല്ല ഉറപ്പുമുണ്ടോ ?”
“ശരിക്കും ഈശോ ജനിച്ചത് ഡിസംബർ ഇരുപത്തിയഞ്ചാണോന്ന് ചോദിച്ചാൽ അങ്ങനെയല്ല. റോമൻ ചക്രവർത്തിമാര് സൂര്യദേവനെ ജനനം സെലിബ്രേറ്റ് ചെയ്യുന്ന ദിവസമാണ് ഡിസംബർ 25. കോൺസ്റ്റന്റൈൻ എന്നൊരു റോമൻ ചക്രവർത്തി ക്രിസ്തുമതത്തിലേക്ക് മാറിയപ്പോൾ നാച്ചുറലി ഈശോയുടെ ജന്മദിനവും ഡിസംബർ 25 ആയി മാറി. ഈശോയും സൂര്യനെപ്പോലെ തന്നെ ലോകത്തിനു വെളിച്ചം കൊടുക്കാൻ വന്നതാണല്ലോ”
“കൊള്ളാലോ സംഭവം ?, ഇങ്ങനെയൊരു കാര്യം ഇപ്പോഴാ അറിയുന്നേ”
“വല്ലപ്പോഴും ഗൂഗിളെടുത്തു നോക്കിയാൽ ഇതൊക്കെ അറിയാൻ പറ്റുമെടാ. പക്ഷെ നീയധികം നെറ്റ് യൂസ് ചെയ്യുന്നത് മറ്റുള്ളവർക്കിട്ട് പാര വയ്ക്കാനും പിന്നെ ഓൺലൈൻ ഗെയിം കളിച്ചു കാശുണ്ടാക്കാനുമല്ലേ?”
“ഉവ്വ്, ഇപ്പൊ അങ്ങനെ പറഞ്ഞാ മതി. ജോ പുച്ഛിച്ചു തള്ളിയ ഓൺലൈൻ ഗെയിം വച്ചു ഞാൻ കഴിഞ്ഞയാഴ്ച പതിനായിരം രൂപ കളിച്ചുണ്ടാക്കി”
“ഒടുക്കത്തെ തള്ളാണല്ലോ, മിഖി”
“ഹും?”
അവന്റെ കള്ളപ്പിണക്കം കണ്ടിട്ട് എനിക്ക് ചിരി വന്നു.
“ജോ, ഈ ക്രിസ്തുമസ്സ് ആഘോഷിക്കാൻ മാത്രം ഈശോയുടെ പ്രത്യേകത എന്താ ? ഈ ലോകത്ത് വേറെയും ഒരുപാട് മഹാന്മാരില്ലേ?. അവർക്കൊന്നുമില്ലാത്ത ഈ പിറന്നാളാഘോഷം ഈശോയ്ക്ക് മാത്രമായാൽ എങ്ങനെയാ ശരിയാവാ ?”
ഇവന്റെ സംശയം ഇതുവരെ തീർന്നില്ലേ?. ഇങ്ങനത്തെ ഡൌട്ടൊന്നും ഞാനെന്റെ അപ്പാപ്പനോട് ചോദിച്ചിട്ടില്ല. ഇനി എന്തു ചെയ്യും ? ?
“പ്ലീസ് ജോ, ഈശോ ദൈവപുത്രനായതോണ്ടാണെന്ന് മാത്രം പറഞ്ഞു രക്ഷപ്പെടല്ലേ ?. വേറെ നല്ലൊരു റീസൺ പറയ്”
മിഖി എന്നെ ചോദ്യഭാവത്തിൽ നോക്കി. ഇവന്റെ ചോദ്യത്തിനു എന്തു മറുപടി പറയുമെന്ന് ഞാനാലോചിച്ചു. ഇത്തവണ മനസ്സിൽ തോന്നുന്ന കാര്യം തന്നെ പറയാം. പറയണത് തെറ്റാണോ ശരിയാണോന്ന് ഇവൻ തന്നെ തീരുമാനിക്കട്ടെ?.
“ലോകത്തിനു വെളിച്ചം നല്കിയവന്റെ പിറന്നാൾ നമ്മള് വേണ്ടേ ആഘോഷിക്കാൻ?” ഞാൻ
“എന്ത് ? മനസിലായില്ല”
“നമ്മുടെ ചരിത്ര കാലഘട്ടം അറിയപ്പെടുന്നത് BC എന്നും AD എന്നുമൊക്കെയാണ്. അതായത് ക്രിസ്തുവിനു മുൻപും ശേഷവും. അങ്ങനെ അറിയപ്പെടണത് ചുമ്മാതല്ല. അതിനൊരു കാരണമുണ്ട്. രണ്ടായിരം വര്ഷങ്ങൾക്കു മുൻപും ഇപ്പോൾ നമ്മള് കാണുന്നതു പോലെ ആരാധനാലയങ്ങളും പുരോഹിതന്മാരൊക്കെ ഉണ്ടായിരിന്നു. പക്ഷെ അന്നവരൊക്കെ ദൈവസന്ദേശമെന്ന് പറഞ്ഞ് പഠിപ്പിച്ചത് കുറെ പോഴത്തരങ്ങളായിരുന്നു. അന്നത്തെ പുരോഹിതന്മാരുടെയും പ്രമാണിമ്മാരുടെയും ലോജിക്ക് അനുസരിച്ചു ഒരിക്കൽ തെറ്റു ചെയ്യുന്നവൻ പിന്നെ ജീവിതക്കാലം മുഴുവൻ തെറ്റുക്കാരനായിരിക്കും, ഒരിക്കൽ തെറ്റു ചെയ്താൽ പിന്നീടവന് മരണശേഷം സ്ഥാനം നരകത്തിലായിരിക്കും, പാപികൾ ഒരിക്കലും മാപ്പർഹിക്കുന്നില്ല എന്നൊക്കെയാണ്. ഇങ്ങനെയൊക്കെ പറഞ്ഞു നടന്നത് ദൈവത്തിന്റെ തോളത്തു കയ്യിട്ടു നടക്കുന്നവരാണ് തങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറേ മണ്ടന്മാരും. അക്കാലത്തു അങ്ങനൊരു വിശ്വാസമുണ്ടായതുകൊണ്ട് അന്നത്തെ കാലത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. കാരണം ഒരിക്കൽ തെറ്റു ചെയ്യുന്നവർക്ക് ആജീവനാന്തം നരകമാണെന്നാണല്ലോ എന്നുള്ള എല്ലാവരുടെയും ധാരണ. ഇനി നല്ലതു ചെയ്താലും ഒരിക്കൽ തെറ്റു ചെയ്താൽ മരണം വരെ തെറ്റുക്കാരൻ തന്നെ ?. അതോണ്ട് എല്ലാം അവസാനിപ്പിച്ചു നല്ലവനാകണം എന്നൊക്കെ ആഗ്രഹമുള്ളവര് പോലും പിന്നേം പിന്നേം തെറ്റ് ചെയ്യാൻ തുടങ്ങി”
ഇത്രേം പറഞ്ഞിട്ട് ഞാൻ മിഖിയെയൊന്ന് നോക്കി. ഭാഗ്യം, അവന്റെ മുഖത്തു പുച്ഛമൊന്നും കാണുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞത് മണ്ടത്തരമല്ല?.
“സത്യം പറഞ്ഞാൽ രണ്ടായിരം വർഷം കഴിഞ്ഞിട്ടും ഇപ്പോഴുമിങ്ങനെ വിചാരിക്കുന്നവര് കുറെയെണ്ണമുണ്ട് ?” മിഖി.
ഞാൻ പള്ളിയുടെ അൾത്താരയിലുള്ള ഈശോയുടെ കുരിശു രൂപത്തിലേക്കൊന്ന് നോക്കി. അവിടെയും നിർവികാരതയായിരുന്നു ഭാവം. മറുപടി ഞാൻ തന്നെ പറയണമെന്ന ആറ്റിട്യൂടാണ് അവിടെയും ?.
“അതും ശരിയാ, അങ്ങനെ കുറെ തെറ്റുധാരണകളുടെ പുറത്തു തെറ്റിൽ നിന്നും വീണ്ടും തെറ്റുകൾ തന്നെ ചെയ്തുക ജീവിച്ചിരിന്നവരുടെ ഇടയിലോട്ടാണ് ഈശോയുടെ വരവ്. അവിടെ നിന്നാണ് പുതിയ നിയമത്തിന്റെ തുടക്കം. അതുവരെയുണ്ടായ പലരുടെയും അബദ്ധ ധാരണകളെ പൊളിച്ചടുക്കിയത് ഈശോയാണ്. എത്ര വലിയ തെറ്റുകൾ ചെയ്യുന്നവരായാലും പശ്ചാത്തപ്പിക്കാൻ മനസുള്ളവർക്ക് സ്വർഗ്ഗം തിരിച്ചുക്കിട്ടുമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചത് ഈശോയാണ്. അതു ചുമ്മാ വാക്കിലൂടെ മാത്രമല്ല, പ്രവൃത്തിയിലൂടെയും അത്ഭുതങ്ങളിലൂടെയും ഈശോയ്ക്ക് എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞു. അന്നൊക്കെ പുരോഹിതന്മാർ ദൈവത്തിന്റെ അധികാരത്തിലും ശിക്ഷാരീതിയിലും മാത്രമായി ശ്രദ്ധ കൊടുത്തപ്പോൾ ഈശോ ശ്രദ്ധ കൊടുത്തത് ദൈവസ്നേഹത്തിലായിരുന്നു. അതുകൊണ്ട് ഉണ്ടായ മാറ്റങ്ങള് ചില്ലറയൊന്നുമല്ല, തെറ്റു ചെയ്ത് ജീവിച്ചവര് കുറ്റബോധം വന്ന് നല്ല മനുഷ്യരായി മാറാൻ തുടങ്ങി. അങ്ങനെ മാറ്റം വന്നവരെ കണ്ട് പ്രചോദനം കേറി വേറെയും ഒരുപാട് പേര് നന്മയുടെ പാതയിലേക്ക് വന്നെന്നാണ് അന്നത്തെ ഹിസ്റ്ററി പറയുന്നത്”
“അതു കൊള്ളാലോ ?. കാറ്റിക്കിസം ക്ലാസ്സിൽ പോലും ഇത്രയും ഡീറ്റെയിൽഡായിട്ട് ആരും പറഞ്ഞു തന്നിട്ടില്ല”
“മിഖി, ഈ ലോകത്തു നിന്ന് തെറ്റുകള് ഇല്ലാതാക്കാൻ രണ്ടു വഴികളുണ്ട്. ഒന്ന്, തെറ്റ് ചെയ്യുന്നവരെയെല്ലാം ഇല്ലാതാക്കി സമാധാനം കൊണ്ടുവരിക. അതിനാകെ കൈക്കരുത്തും പിന്നെ കുറെ പരിശീലനം കൊണ്ടു നേടിയെടുത്ത അഭ്യാസമുറകളുമൊക്കെ മതിയാവും. രണ്ടാമത്തെ വഴിയെന്ന് പറയുന്നത് തെറ്റു ചെയ്യുന്നവരെ നന്മയുടെ പാതയിലേക്ക് കൊണ്ടു വന്ന് അവരിലെ തെറ്റ് ഇല്ലാതാക്കലാണ്. അവിടെ കൈക്കരുത്തിനു പകരം വേണ്ടത് മനക്കരുത്താണ്. സ്നേഹം, ക്ഷമ, സഹനം ഇതൊക്കെയുള്ളവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യം. ആദ്യം പറഞ്ഞ കാര്യമാണ് AD നൂറ്റാണ്ടിൽ എല്ലാരും ചെയ്‌തോണ്ടിരുന്നത്. പക്ഷെ രണ്ടാമത്തെ മെത്തേഡ് ഉപയോഗിച്ചു നോക്കിയ ആദ്യത്തെയാൾ ഈശോ ആയിരിക്കാം. തെറ്റു ചെയ്യുന്നവരുടെ ജീവനെടുക്കുന്നതിന് പകരം തെറ്റു ചെയ്യുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ പകരം കൊടുത്തയാൾ. അതിനു ശേഷം ഈ ലോകത്തുണ്ടായ മാറ്റങ്ങള് നിസാരമായിരുന്നില്ല. അന്നത്തെ കാലത്തെ പല കൊടും കുറ്റവാളികളും മാനസാന്തരം വന്ന് നല്ലവരായ ചരിത്രമൊക്കെ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ ജീവനെടുത്തു നടന്നവർ മറ്റുള്ളവർക്ക് വേണ്ടി ജീവൻ കൊടുക്കാൻ വരെ റെഡിയായതൊക്കെ നിസാര കാര്യമല്ല. ചുരുക്കിപ്പറഞ്ഞാൽ യുദ്ധം ചെയ്യാതെ തന്നെ ലോകം കീഴടക്കിയ രാജാവാണ് ഈശോ. അങ്ങനെയുള്ള ക്രിസ്തുവിന്റെ ജനനം ആഘോഷിക്കാതെ പിന്നെയാരുടെ ജന്മദിനമാടാ നമ്മള് ആഘോഷിക്കേണ്ടേ”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum