Wonder 8 [Nikila] 2121

“ഒന്നൂല്ല. നമ്മളൊരു മുറിയിലോട്ട് കേറി വരുമ്പോ ആ മുറിക്കത്തൊരു മലംഭൂതത്തെ കണ്ടാ എന്താ നമുക്കു തോന്നാ ? അപ്പോഴും ഈ വിറയലുണ്ടാവും ടെൻഷനുണ്ടാവും സംസാരിച്ചാൽ വിക്കലും വരും. അതാ മലംഭൂതത്തോടുള്ള പ്രേമം കൊണ്ടാന്ന് ആരും കരുതോ ??, ഇല്ല. ശരിക്കും പേടിച്ചിട്ടാന്നല്ലേ ബോധമുള്ളോര് മനസിലാക്കൂ. അതു തന്നെയാ എന്റെയും അവസ്ഥ. കൂട്ടുക്കാരിയെപ്പോലെ കണ്ടിരുന്ന നീ തന്നെ എന്നോട് പ്രേമമാണെന്ന് പറഞ്ഞാ എനിക്കു പേടിയാടീ വരാ”

 

“ജോ…… ?”

 

“ഒച്ച വയ്ക്കാതെടീ. പറഞ്ഞു കഴിഞ്ഞിട്ടില്ല. ഇന്നലെ നിന്റെ മുറീലെത്തിയപ്പോ തൊട്ട് ഒക്കാനിക്കാൻ വന്നു. അതോണ്ടാ അപ്പോൾ തന്നെ പോയത്. അല്ലാതെ നീയീ പറയണ പ്രേമപ്പനി കൊണ്ടൊന്നുമല്ല”

 

ഇത്രേം കൂടി കേട്ടപ്പോൾ അതുവരെ ബോൾഡായി നിന്ന അവളുടെ കണ്ണു നിറഞ്ഞു. വാശിയും കാണിച്ചു എൻ്റെടുത്തിനി ചട്ടമ്പിക്കല്യാണി കളിക്കാൻ പറ്റില്ലാന്നു അവൾക്കു മനസിലായപ്പോൾ ജൂവൽ കളം മാറ്റി സെന്റി ട്രാക്കിലോട്ട് മാറി.

 

“എന്നെ ഇഷ്ടമല്ലാന്ന് ഉറപ്പിച്ചോ ??

ആലോചിച്ചിട്ടാണോ പറയുന്നേ ?”

 

“ആലോചിക്കാൻ പോലും താല്പര്യമില്ലാത്ത കാര്യങ്ങൾക്ക് പറ്റില്ലാന്ന് മറുപടി പറയാൻ ഞാൻ രണ്ടാമതൊന്ന് ആലോചിക്കാറില്ല?”

 

ജൂവൽ എന്റെ മുന്നിൽ വിഷമം പ്രകടിപ്പിച്ചെങ്കിലും ഞാൻ തീരുമാനത്തിൽ മാറ്റം വരുത്തിയില്ല.

 

“അങ്ങനെയാണെങ്കിൽ ഒന്നോർത്തോ. എന്നെയല്ലാണ്ട് വെറുതെങ്കിലും പെണ്ണിനെ ജോ പ്രേമിച്ചാൽ അവളെ ഞാൻ കൊല്ലും”

 

അവൾ എന്നോടത് ഭീക്ഷിയുടെ സ്വരത്തിൽ പറഞ്ഞു. പക്ഷെ എനിക്കപ്പോഴും മനസുക്കൊണ്ട് ചിരിക്കാനാണ് തോന്നിയത് ?. ഇന്നലെ വൈകീട്ട് ഒരുത്തിയുടെ അടുത്ത് നിന്ന് കിട്ടിയ അടിയുടെ പാട് ഇപ്പോഴും അവളുടെ മുഖത്തുണ്ട്. എന്നിട്ടാണ് അവളുടെ വക പുതിയൊരു ഭീഷിണി?.

 

“ഓഹ്, അങ്ങനെയാണോ ? എന്നാലേ എനിക്കു സിനിമാ നടി സണ്ണി ലിയോണിനോട്‌ മുടിഞ്ഞ പ്രേമമാ. രാത്രിയായി കഴിഞ്ഞാ ഓളെക്കുറിച്ച് ചിന്തിക്കാനേ നേരൊള്ളൂ?. എന്നാപ്പിന്നെ വൈകിക്കണ്ട, നേരെ പോയി ഫ്ലൈറ്റും പിടിച്ചു അവളുടെ വീട്ടില് കേറി ചെന്ന് കൊന്നേക്ക്. കൊന്നു കഴിഞ്ഞാ എന്നോട് പറയണേ. അടുത്തതായി കൊല്ലേണ്ട വേറെയും ഒരുപാടു പേരുടെ ലിസ്റ്റുകളും കൂടി തരാനുള്ളതാ?” 

 

അവളുടെ ദേഷ്യം നന്നായി കൂടിയെന്ന് അവളുടെ മുഖത്തു നോക്കിയപ്പോഴേ എനിക്കു മനസിലായി. ഇനിയിവിടെ നിൽക്കുന്നത് പന്തിയല്ലാന്ന് തോന്നി.

 

“എന്നാ ശരി. ഞാൻ പോട്ടേ. മിഖിയെന്നെ തിരക്കുന്നുണ്ടാവും”

 

അതും പറഞ്ഞുക്കൊണ്ട് ഞാൻ അവിടെ നിന്ന് ഭയങ്കര ബിൽഡപ്പോടെ കയ്യും വീശിക്കൊണ്ട് സ്റ്റൈലായി തിരിച്ചു നടന്നു. ഒരു ബിജിഎം മിന്റെയും കൂടി കുറവുണ്ടെന്ന് തോന്നി. ഇന്നലെ വരെ എന്നോടാരെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാൽ ഇനിയൊരിക്കലും അങ്ങനെ പറയുന്നവരുടെ മുന്നിൽ ചെന്നു പെടാതെ ഒഴിഞ്ഞു മാറി നടക്കണമെന്ന് ചിന്തിച്ചോണ്ടിരുന്ന ഒരാളാണ് ഞാൻ. ആ ഞാനാണിപ്പോ പ്രേമമാണെന്ന് പറഞ്ഞു വന്ന ഒരുത്തിയെ ഡയലോഗടിച്ചു വെറുപ്പിച്ചു വിട്ടേക്കണേ. ഇതെനിക്കു അഭിമാനിക്കാനുള്ള നിമിഷമാണ് ?.

 

അതു വരെ മാറിനിന്നു ഞങ്ങള് സംസാരിക്കുന്നതും നോക്കിക്കൊണ്ടിരുന്ന ശ്രുതിയുടെയും ലയയുടെയും അലക്സിന്റെയും അടുത്തേക്ക് ഞാൻ ചെന്നു. ഞാൻ ചെന്നതും അവരൊക്കെ എന്നെ പ്രതീക്ഷയോടെ നോക്കി. അവർക്ക് ശരിക്കും ഞാൻ കൊടുത്ത മറുപടിയെന്താന്നറിയാൻ ആകാംഷയുണ്ടായിരുന്നു.

 

“എന്തായി ? എല്ലാം ശരിയായോ ?” ശ്രുതി.

 

“എനിക്കു ശരിയായി. ഇനി അവൾക്ക് ഈയടുത്തൊന്നും ശരിയാവുമെന്ന് തോന്നണില്ല?”

 

എന്റെ കൂളായിട്ടുള്ള മറുപടി കേട്ടിട്ട് അവര് മൂന്നുപേരുമെന്നെ അന്തം വിട്ടു നോക്കി. ദൂരെ നിൽക്കുന്ന ജൂവലിനെയും ഞാനൊന്ന് നോക്കി. ജൂവലിപ്പോഴും നിന്നയിടത്തു തന്നെ അനങ്ങാപ്പാറ പോലെ നിൽപ്പുണ്ട്. പിന്നെ ഞാനാരെയും മൈൻഡ് ചെയ്യാതെ മുന്നോട്ടു നടന്നു. അപ്പോഴാണ് അതുവരെ ഇവിടെയൊന്നുമില്ലാതിരുന്ന മാർക്കോണി എവിടെ നിന്നോ ഓടി വന്ന് എന്റെ നെഞ്ചത്തിടിച്ചത്. അവന്റെ ഇടി കൊണ്ടു ഞാൻ വീണില്ലന്നേയുള്ളൂ. ഓടി ക്ഷീണിച്ച മാർക്കോണി വല്ലാണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു.

 

“എന്തൊരു ഓട്ടമാടാ ഇത്. നിന്നെയെന്താ, പട്ടിയും കടിക്കാൻ ഓടിപ്പിച്ചോ ?” ഞാൻ.

 

അവൻ രണ്ടു മൂന്നു തവണ ശ്വാസം വലിച്ചു കിതാപ്പൊന്നടക്കി.

 

“അത്…. അത് പിന്നെ…. പട്ടിയായിരുന്നെകിൽ ഞാൻ…. ഞാൻ……കല്ലെറിഞ്ഞു ഓടിപ്പിച്ചേനെ. ഇത്….. ഇത്…..അതല്ല. ആ പെണ്ണിനെ….. കണ്ടപ്പോ….പ്പോ…..അവിടുന്നോടിയ ഓട്ടമാ. ഇപ്പോഴാ…. റസ്റ്റ്‌ കിട്ടിയേ”

 

അവൻ നല്ലപോലെ കിതയ്ക്കുന്നുണ്ടായിരുന്നു. നേരാവണ്ണമാവന് ശ്വാസം കിട്ടാൻ തന്നെ ഇത്തിരി സമയമെടുത്തു. 

 

“നിന്നെ പേടിപ്പിക്കാൻ മാത്രം വളർന്ന പെണ്ണോ ??  അതാരാടാ ?”

 

“അതവളാ. ഇന്നലെ ബൊട്ടാണിക്കൽ ഗാർഡണിൽ വച്ചു ഞാനോടിയപ്പോൾ എന്നെ ഇടം കാലിട്ട് വീഴ്ത്തിട്ട് എന്റെ ജാക്കറ്റും ഊരികളഞ്ഞ ഒരു പെണ്ണില്ലേ, ആ പെണ്ണിവിടെ കറങ്ങി നടപ്പുണ്ട്. അവളെന്നെ കണ്ടു. ഇനിയടുത്ത പണി വാങ്ങിച്ചു കൂട്ടണ്ടാന്ന് കരുതി ഓടിയതാ”

 

ശ്ശെടാ, ആ പ്രശ്നം ഇതു വരെ തീർന്നില്ലേ ?.

 

“ആ, അതു ഞാൻ ചോദിക്കാൻ വിട്ടുപോയി. ഇന്നലെ ശരിക്കും താനെന്തിനാ ഓടിയേ ? അതും ആൾക്കൂട്ടത്തെ പേടിച്ചിട്ടൊക്കെ ഓടാന്ന് പറഞ്ഞാ എന്തോ ഒരു വശപ്പിശകില്ലേ ? ?”

 

“അതു പിന്നെ ജോ, എല്ലാവരും കൂടി എന്നെ തല്ലാൻ വന്നതാന്ന് കരുതി. അതോണ്ടാ ഓടിയേ”

 

“തല്ലാൻ വന്നതാണെന്ന് തോന്നിയോ ? അതെന്താ തനിക്കു മാത്രം അങ്ങനെ തോന്നിയേ ? ഞങ്ങൾക്കാർക്കും അങ്ങനെ തോന്നിയില്ലല്ലോ. ഇതിലെന്തോ ഒരു ചുറ്റിക്കളിയുണ്ട്. ശരിക്കും എന്താടാ ഉണ്ടായേ ?”

 

“അതു  ജോ…. ഞാൻ….. “

 

“നീയായിട്ട് പറഞ്ഞാൽ നിനക്ക് കൊള്ളാം. ഇനി അതല്ല, ഞാനായിട്ട് കാര്യം കണ്ടുപ്പിടിച്ചാൽ ശരിക്കും നാറുന്നത് നീയായിരിക്കും. എന്തു പറയണൂ ?”

 

“വേണ്ടാ. ഞാനെല്ലാം പറയാം”

 

“എന്നാ പറ”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.