Wonder 8 [Nikila] 2121

പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ പരമാവധി അടിച്ചു പൊളിച്ചു. രാവിലെ പന്ത്രണ്ടു പേരും കൂടി പള്ളിയിൽ പോയി പുൽക്കൂട് പണിക്കും മറ്റു പുറം പണിക്കും എല്ലാവരെയും സഹായിക്കും. ഉച്ചയായി വൈകുന്നേരം നാലുമണി ആയിക്കഴിഞ്ഞാൽ എല്ലാവരും തിരിച്ചു വീട്ടിലേക്കു വരും. മിഖിക്ക് ഈയാഴ്ചകളിലെല്ലാം എക്സാമായിരുന്നു. ഉച്ച സമയത്ത് പരീക്ഷ കഴിയുമെന്നതുകൊണ്ട് അവൻ ഉച്ച മുതൽ വീട്ടിലുണ്ടാവും. ഞാനും ആ സമയത്തു വീട്ടിലെത്തും. നാലുമണി കഴിഞ്ഞു എല്ലാവരും തിരിച്ചെത്തിയാൽ പിന്നെ ഞാനും മിഖിയും കൂടി ആ പന്ത്രണ്ടു പേരുടെ ഒപ്പം ഓരോ കളിയും തമാശകളുമായി നേരം കളയും. ആ ദിവസങ്ങളിലൊക്കെ ഫിലിപ്പ് അങ്കിളും ശാരദാന്റിയും വീട്ടിൽ തന്നെയുണ്ടാവും. ഞങ്ങളെല്ലാവരും വൈകുന്നേരം വരെ ഒന്നുങ്കിൽ കാരംസ് കളിക്കും അല്ലെങ്കിൽ വീടിന്റെ പുറകിലുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റോ ഫുട്ബോളോ കളിക്കും. ഇനി ഇതൊന്നും പോരാഞ്ഞിട്ട് കൊച്ചു കുട്ടികളെപ്പോലെ സാറ്റ് കളിയും കള്ളനും പോലീസും പോലുള്ള കുട്ടിക്കളിയൊക്കെ കൂടുതൽ ഉഷാറായി നടത്തിക്കൊണ്ട് പോന്നു. കൊച്ചു കുട്ടികളെപ്പോലെ ഇനി വരാനിരിക്കുന്ന ക്രിസ്തുമസ് എൻജോയ് ചെയ്യുക. അതായിരുന്നു ഞങ്ങളുടെ മെയിൻ പോളിസി.

 

വീട്ടിലിപ്പോൾ ഡഗ്ഗ് ഉൾപ്പെടെ മൊത്തം പതിനേഴ് പേരുള്ളതുക്കൊണ്ട് ഞങ്ങളുടെ വിനോദങ്ങൾക്കൊന്നും ഒരു കുറവുമുണ്ടായില്ല. ഈ സമയത്തൊക്കെ അങ്കിളിനും ആന്റിക്കുമൊക്കെ പതിവില്ലാത്ത ഉന്മേഷമായിരുന്നു. ചില നേരത്ത് ഈ രണ്ടു പേരുടെയും പെരുമാറ്റം കണ്ടാൽ കൊച്ചുകുട്ടികളേക്കാളും കഷ്ടം തോന്നും. അതു പിന്നെ അങ്ങനെയാണല്ലോ വരിക, ചെറുപ്പക്കാരുടെ കൂടെ കഴിയുന്നത് എത്ര പ്രായമുള്ളവരായാലും അവരുടെ മനസ്സും സ്വാഭാവികമായും ചെറുപ്പക്കാരേപ്പോലെ പെരുമാറും. പോരാത്തതിന് കളിക്കുന്നതു കൂടുതലും കൊച്ചുക്കുട്ടികളുടെ കളികളും ?.

 

ഇതിനിടയിൽ ഞങ്ങള് wonder എന്ന ഫാമിലിയിലുള്ളവർ ആ പന്ത്രണ്ടു പേരുമായി മാനസികമായി വല്ലാതങ്ങ് അടുത്തു. ഇവന്മാര് ഞാൻ വിചാരിച്ച പോലെയല്ല. രൂപം കണ്ടാൽ ടെറർ ലുക്ക്‌ തോന്നുമെങ്കിലും കൂടുതൽ അടുത്തറിഞ്ഞപ്പോൾ എല്ലാവരും പഞ്ചപാവങ്ങളാണെന്ന് മനസിലായി. ആർക്കും മദ്യപാനമോ പുകവലിയോ അങ്ങനെ യാതൊരു ദുശ്ശീലവുമില്ല. ആകെയുള്ള കുഴപ്പം ഇവർക്കൊന്നും വൃത്തിയും വെടിപ്പുമില്ലാത്തതാണ്. എവിടെയെങ്കിലും ഒരിടത്തു അഞ്ചു മിനിറ്റൊന്ന് നിന്നാൽ ആ സ്ഥലത്ത് ഇവന്മാര് കൊണ്ടിടാത്ത വേസ്റ്റുകളുണ്ടാവില്ല. അതിനൊക്കെ എന്റെ കയ്യീന്ന് ഇവര് നന്നായി വാങ്ങിക്കൂട്ടാറുമുണ്ട്. സത്യം പറഞ്ഞാൽ ഇവരുടെ കൂട്ടത്തിലൊരാൾ എന്റെ മുഖത്തിനിട്ട് തമാശക്കൊന്ന് കുത്തിയാൽ തീരാവുന്ന ആരോഗ്യമേയുള്ളൂ എനിക്ക് ?. എന്നാലും എല്ലാവർക്കും എന്നെ നല്ല അനുസരണയാ. ഇപ്പൊ അവരും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായി. ഇതിൽ ഏറ്റവും കൗതുകം തോന്നിയത് ഇവരും ഡഗ്ഗും തമ്മില് കോംപ്രമൈസായതാണ്. ഇപ്പൊ ഡഗ്ഗും അവരും തമ്മില് നല്ല കൂട്ടുക്കെട്ടായി. 

 

ഇപ്പോൾ രാത്രിയായി കഴിഞ്ഞാൽ വീട്ടിലെ ജോലികളെല്ലാം ഞങ്ങളെല്ലാം ഒരുമിച്ചാണ് ചെയ്യാറ്. ഞങ്ങളില് രണ്ടു മൂന്ന് പേര് അടുക്കളയിൽ കാണും, വേറെ ചിലര് വീട് ക്ലീൻ ചെയ്യും, ബാക്കിയുള്ളവര് പുറം പണികളുമായി എവിടെയെങ്കിലുമൊക്കെ ഉണ്ടാവും. അങ്ങനെ ഞങ്ങളെല്ലാവരും ഒരുമിച്ചു കാര്യങ്ങളെല്ലാം ചെയ്യുന്നതുകൊണ്ട് വീടിനകത്തും പുറത്തുമുള്ള എല്ലാ ജോലികളും പെട്ടന്ന് കഴിയും. മിഖിക്ക് പാചകം നന്നായി അറിയാമെന്ന് കേട്ടപ്പോൾ വർക്കല ടീംസിന് അതൊരു അത്ഭുതം പോലെ തോന്നി. കൊച്ചു പയ്യന്മാർക്ക് അടുക്കളയിലെ പാചകപണിയൊക്കെ അറിയാമെന്നു കേൾക്കുന്നത് ചിലർക്കെങ്കിലും അത്ഭുതം തോന്നുന്ന കാര്യമായിരിക്കും?. ഇപ്പോൾ കുടുംബ പ്രാർത്ഥയൊക്കെ വലിയ ആഘോഷമായിട്ടാണ് ഞങ്ങളുടെ വീട്ടിൽ നടക്കുന്നത്. രാത്രിയായിക്കഴിഞ്ഞാൽ വീടിനു പുറത്തുള്ള ടെന്റിനു സമീപത്തായി വിറകുകൾ കൂട്ടിയിട്ട് കത്തിച്ചു അതിനു ചുറ്റുമിരുന്നാണ് ഞങ്ങളിപ്പോൾ ഭക്ഷണം കഴിക്കുന്നത്. അതുവരെ ഞാനും മിഖിയും അങ്കിളും ആന്റിയും മാത്രമായി വീടിനുള്ളിൽ നടത്തിയിരുന്ന ചർച്ചകളൊക്കെ ഇപ്പോൾ വീടിനു വെളിയിൽ ഒരു ക്യാമ്പ് ഫയർ സെറ്റപ്പിലാണ് നടക്കുന്നത്. ആ സമയത്തു ആട്ടവും പാട്ടും നാട്ടുവിശേഷങ്ങളുമായി എല്ലാവരും ഒരുമിച്ചുക്കൂടി സമയം പങ്കിടുന്നത് ശരിക്കും രസകരമായിരുന്നു. രാത്രിയാവുമ്പോൾ വീടിനു പുറത്തുള്ള കൊടും തണുപ്പത്ത് തീ കാഞ്ഞുക്കൊണ്ട് അതിന്റെ ചൂടും പറ്റി ചർച്ച ചെയ്യുന്ന വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളുമൊക്കെ ഫിലിപ്പ് അങ്കിളിനും ശാരദാന്റിക്കും വേറിട്ട അനുഭവങ്ങളായിരുന്നു. ഇനിയിവര് ഈ ഗ്യാങ്ങിനെ ക്രിസ്തുമസ് കഴിഞ്ഞാലും തിരിച്ചു പോവാൻ സമ്മതിക്കുമെന്ന് തോന്നണില്ല.

 

രാത്രി പത്തു മണിയോടെ എല്ലാ ചർച്ചകളും അവസാനിപ്പിച്ചു ഞങ്ങൾ ഉറങ്ങാൻ കിടക്കും. അപ്പോഴും ഉറക്കമില്ലാത്ത രണ്ടു പേരുണ്ടാകും, ഡഗ്ഗും മിഖിയും. ഡഗ്ഗ് പതിവുപോലെ വീടിന്റെ കാവൽജോലി ഏറ്റെടുക്കും. എന്നാൽ മിഖിയുടെ കാര്യം അങ്ങനെയല്ല. പകൽ സമയം മുഴുവൻ നന്നായി കളിച്ചുല്ലസിക്കുന്ന രാത്രിയാവുമ്പോൾ മുറിക്കകത്തു കേറി അടുത്ത ദിവസത്തെ പരീക്ഷക്കു വേണ്ടിയുള്ള മരണപഠിപ്പിലായിരിക്കും?. ആ സമയത്തെ അവന്റെ ഡെഡിക്കേഷൻ കണ്ടാൽ ഇവനിനി IIT എൻട്രൻസിനുള്ള പഠിപ്പാണോ പഠിക്കുന്നേന്നൊരു സംശയം തോന്നും?. ഞാനൊരിക്കലും മറ്റുള്ളവരേപ്പോലെ മിഖിയോട് എപ്പോഴും പഠിക്കാൻ പറഞ്ഞു ശല്യം ചെയ്യാറില്ല. അവനിപ്പോൾ പഠിക്കുന്നത് ആറാം ക്ലാസ്സിലാണ്. എട്ടാം ക്ലാസ്സ് വരെ എല്ലാവരെയും ഫുൾ പ്രൊമോഷൻ കൊടുത്തു ജയിപ്പിച്ചു വിടും എന്നു എനിക്കു നല്ല ബോധ്യമുണ്ട്. അതുക്കൊണ്ട് ഞാൻ മിഖിയോട് പരീക്ഷയിൽ കൊട്ടക്കണക്കിന് മാർക്കൊന്നും വാങ്ങണമെന്ന് നിർബന്ധിക്കാറില്ല. എങ്ങനെയെങ്കിലും ജയിച്ചാൽ മതിയെന്നേ പറയുള്ളൂ. അല്ലെങ്കിലും ടെക്സ്റ്റ് ബുക്കിലുള്ളത് അതുപോലെ ഛർദിച്ചെഴുതി ഫുൾ മാർക്ക് വാങ്ങുന്നതിനോടൊന്നും എനിക്കു യോജിപ്പില്ല. മിഖി അവന് മനസിലായ കാര്യങ്ങള് പരീക്ഷക്കെഴുതി ജയിക്കട്ടേന്നാ ഞാൻ വിചാരിക്കാറുള്ളൂ. എന്തായാലും രാത്രി മുറിയിൽ ലൈറ്റിട്ടുള്ള ഇവന്റെ പഠിത്തം കാരണം എന്റെ ഉറക്കം പോയെന്ന് പറഞ്ഞാൽ മതി?. അങ്ങനെ ഉറക്കം കിട്ടാത്ത സ്ഥിതിക്ക് ഞാൻ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി അവന് വച്ചു കൊടുക്കലാണ് ഈ ദിവസങ്ങളിലെ പതിവ്.

 

ഈ പറഞ്ഞ കാര്യങ്ങളൊക്കെ നടന്നത് വെറും മൂന്നു ദിവസങ്ങൾക്കുള്ളിലാണ്. ആ മൂന്നു ദിവസങ്ങൾക്കൊണ്ട് ഞങ്ങളുടെ വീടൊരു സ്വർഗ്ഗം പോലെയായി. ഞങ്ങൾ ജനിച്ചു വീഴുന്നത് സ്വർഗ്ഗത്തിലല്ലായിരിക്കാം. എന്നാൽ ഞങ്ങൾക്ക് ജീവിക്കുന്ന ഇടം സ്വർഗ്ഗമാക്കി മാറ്റാനുള്ള കഴിവുണ്ട്. അതിനു സഹായിക്കുന്ന പ്രധാന ഘടകമാണ് കുടുംബം. ഞാൻ ഉണ്ടാക്കിയെടുത്ത കുടുംബം. ഇതൊക്കെ മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു അത്ഭുതം തന്നെയാണ്.

 

ഇതിനിടയ്ക്ക് പള്ളിയിലെ പുൽക്കൂട് പണിയൊക്കെ വേഗം തന്നെ കഴിഞ്ഞു. ഇനി അടുത്തതായി ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് വേണ്ടിയുള്ള സെറ്റിന്റെ നിർമ്മാണമായിരുന്നു. അതിനൊക്കെ ഒന്നര ദിവസം മാത്രം മതിയെന്നുള്ളൊരു കണക്കു കൂട്ടലുള്ളതുക്കൊണ്ട് ആർക്കും കാര്യമായ ടെൻഷനൊന്നുമുണ്ടായില്ല. പക്ഷെ ഈ ദിവസങ്ങളിലായി ഞാൻ നല്ലപോലെ ടെൻഷനടിച്ചു. ഒരിക്കലും നടക്കാത്ത നാടകപരിപാടിക്ക് സ്റ്റേജ് കെട്ടുക എന്നു കേൾക്കുമ്പോഴേ  ഓർമ്മ വരുന്നത് ജനിക്കാത്ത കൊച്ചിനു ജാതകമെഴുതിക്കുന്ന സംഭവമാണ്?. എന്തായാലും സെറ്റ് കെട്ടുന്ന ഘട്ടമെത്തുന്നതിനു മുന്നേ ഈ പരിപാടി കലക്കി തരാമെന്ന് റോഷൻ വാക്കു തന്നിട്ടുണ്ട്. അതു നടന്നില്ലെങ്കിൽ അവന്റെ അപ്പന്റെ കാശ് വെള്ളത്തിലാവും?.

 

എന്തായാലും ക്രിസ്തുമസ് സമയം അടുത്തിരിക്കുന്നതുകൊണ്ട് തന്നെ ഞങ്ങളുടെ വീട്ടിലും മനോഹരമായ ഒരു പുൽക്കൂടുണ്ടാക്കി. പക്ഷെ ഇതിനിടയിലെ ചെറിയ പ്രശ്നമെന്താണെന്ന് വച്ചാൽ പുൽക്കൂടുണ്ടാക്കിയത് ഉണ്ണീശോയ്ക്ക് വേണ്ടിയാണെങ്കിലും അതിനകത്തു സ്ഥിരമായി കേറി കിടക്കുന്നത് ഡഗ്ഗാണ്. അവനിപ്പോ കേറി കിടക്കാൻ ഞങ്ങളുടെ കിടക്കയൊന്നും വേണ്ട. രാത്രിയായാൽ നേരെ പോയി ഞങ്ങളുണ്ടാക്കിയ പുൽക്കൂടിനകത്ത് ചുരുണ്ടുക്കൂടി കിടന്നുറങ്ങും. രാവിലെ ഞങ്ങളെണീറ്റു പുൽക്കൂടിലേക്ക് നോക്കുമ്പോൾ അതിനകത്തുള്ള മാലാഖമാരും ഔസേപ്പ് പിതാവും രാജാക്കന്മാരുമൊക്കെ പുറത്തു കിടക്കുന്നുണ്ടാവും ഡഗ്ഗ് അകത്തും. അല്ലെങ്കിലും അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളുണ്ടാക്കിയ പുൽക്കൂടിന്റെ വലിപ്പം കണ്ടപ്പോൾ പട്ടിക്കൂടാണെന്ന് അവന് സ്വയം തോന്നിക്കാണും?. 

 

ഇനി അടുത്ത പരിപാടി പൂർണമായും ക്രിസ്തുമസിൽ മുഴുകിയിരിക്കലാണ്. അതിനായി ഒരു ശരാശരി സിനിമാ പ്രേമിയായ ഞാൻ ഈ കഴിഞ്ഞ ദിവസങ്ങളിലായി ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട സിനിമകൾ കാണുന്നത് ശീലമാക്കി. ഞാനിപ്പോൾ ഓഫീസ് ടൈമിലും ഫോണിലിരുന്ന് സിനിമ കാണും. ക്രിസ്തുമസ് സിനിമകൾ കാണുന്നതില് എപ്പോഴും ഞാൻ കൊടുക്കുന്ന ആദ്യത്തെ ഓപ്ഷൻ 1990 ൽ ഇറങ്ങിയ Home Alone എന്ന സിനിമയ്ക്കാണ്. ക്രിസ്തുമസ് ആയിക്കഴിഞ്ഞാൽ ടിവിയിലുള്ള ഏതെങ്കിലും ഇംഗ്‌ളീഷ് ചാനലിൽ ഈ സിനിമ മുടങ്ങാതെ വരും. സത്യം പറഞ്ഞാൽ Home Alone എന്ന സിനിമയില്ലെങ്കിൽ ക്രിസ്തുമസ് ഇല്ലാന്ന് തന്നെ പറയേണ്ടി വരും. അമ്മാതിരി കിടു വൈബാണ് ഈ സിനിമയ്ക്ക്. അതിനു ശേഷം ഇനി കാണുന്ന ക്രിസ്തുമസ് റിലേറ്റഡായ സിനിമകളെല്ലാം ക്ലാസ്സിക്ക് ടച്ചുള്ളതായെക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ഗൂഗിളിൽ തേടിപ്പിടിച്ചു കണ്ട സിനിമകളാണ്  It’s a Wonderful Life (1946), The Bishop’s Wife (1947), A Christmas Story (1983), National Lampoon’s Christmas Vacation (1989), The Santa Clause (1994), Jack Frost (1998) എന്നിവയൊക്കെ. ഈ 1990ൽ ഇറങ്ങിയ സിനിമകൾക്കൊക്കെ വല്ലാത്തൊരു നൊസ്റ്റാൾജിക്ക് ഫീലാണ്. പ്രത്യേകിച്ചു അതൊരു ക്രിസ്തുമസ് സിനിമകളാവുമ്പോൾ അതും ക്രിസ്തുമസ് സമയത്ത് തന്നെ കാണുമ്പോൾ വല്ലാത്തൊരു സുഖമാ?. എന്റർടൈൻമെന്റ് സിനിമകളിൽ മാത്രമായി ഒതുക്കിയില്ല, കുറേ ക്രിസ്തുമസ് റിലേറ്റഡ് ഗെയിമുകളും ഫോണിൽ ഡൗൺലോഡ് ചെയ്തു കളിക്കാനാരംഭിച്ചു. ചുരുക്കി പറഞ്ഞാൽ വാക്കുകൾക്കൊണ്ട് അറിയിക്കാൻ പറ്റാത്ത അനുഭൂതി കിട്ടിയ നാളുകളായിരുന്നു ഈ ഡിസംബർ മാസം.

 

ഇതിനിടയിൽ ഞങ്ങള് ഇപ്പോഴും മറക്കാത്തൊരു കാര്യമുണ്ട്. അതേ, ആ ജെറി-മെർലിൻ കേസ് തന്നെ. ഇപ്പോൾ ക്രിസ്തുമസ് സമയമായതുകൊണ്ട് അന്വേഷണമൊക്കെ തൽക്കാലത്തേക്ക് നിർത്തി വച്ചിരിക്കുകയാണ്. ഈ ഡിസംബർ കഴിഞ്ഞിട്ട് വേണം അതിന്റെയൊക്കെ പിന്നാലെ പോവാനായിട്ട്. എന്തായാലും ക്രിസ്തുമസ് കഴിഞ്ഞാലും ചുമ്മാ കുത്തിയിരുന്ന് ബോറടിക്കേണ്ടി വരില്ല?.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.