Wonder 8 [Nikila] 2121

“എന്താ ജോ യീ കാണിച്ചേ ?. എപ്പോ നോക്കിയാലും എന്റെ കുണ്ടിക്കിട്ട് ചവിട്ടുന്നുണ്ടല്ലോ?”

 

“ചിലപ്പോഴൊക്കെ രാവണാ…….”

 

അതു പറഞ്ഞു തീരും മുൻപേ ;



അമ്മേ……!

 

അയ്യോ…..!

 

ആ…………!

 

പിന്നേം അതേ ശബ്ദം തന്നെ താഴേ നിന്നും വീണ്ടും കേട്ടു. അതോടെ അവനും കാര്യത്തിന്റെ ഗൗരവം പിടിക്കിട്ടി.

 

“ഡാ, താഴെ എന്തോ കുഴപ്പമുണ്ട്. നീ വന്നേ”

 

ഞാനും അവനും താഴേക്കിറങ്ങി വന്നു. അപ്പോൾ ഞങ്ങൾ കണ്ട കാഴ്ച്ച ഒരു ഒന്നൊന്നര കാഴ്ച തന്നെയായിരുന്നു. ബോസ്‌ക്കോ, ലിക്സൺ, സാം അങ്ങനെ ഓരോരുത്തരും വയറും പൊത്തിപ്പിടിച്ചോണ്ട് വീടിനകത്തു നാലു ദിക്കിലോട്ടും പരക്കം പായുന്നു. നേരെ നിവർന്നു നിൽക്കാൻ പോലും ത്രാണിയില്ലാതെ കുനിഞ്ഞുക്കൊണ്ടാണ് എല്ലാവരുടെയും ഓട്ടം. ഞങ്ങൾക്ക് എന്താ സംഭവമെന്ന് മനസിലായില്ല.

 

“ജോ, എന്താ എല്ലാവരും വയറും പൊത്തിപ്പിടിച്ചോണ്ട് ഓടുന്നേ ?” മിഖി

 

“അറിയില്ലെടാ. എല്ലാത്തിന്റെയും കിഡ്‌ണിയടിച്ചു പോയെന്നാ തോന്നുന്നേ?”

 

“ഇത്രേം പേർക്ക് ഒരുമിച്ചോ ?”

 

അങ്ങനെ ഓടിക്കൊടിരുന്നവരിൽ ചാൾസ് എങ്ങനെയോ പ്രയാസപ്പെട്ട് ഞങ്ങളുടെയടുത്തെത്തി.

 

“ഇവിടെ ടോയ്ലറ്റെവിടെയാ ?”

 

“അടുക്കള ഭാഗത്തു നിന്നും വലത്തോട്ടു പോണം. എന്താടാ ചാൾസേ പ്രശ്നം ?”

 

അവനെന്നെ ദഹിപ്പിക്കുന്ന പോലെയൊരു നോട്ടം നോക്കിയിട്ട് എന്റെ പിടിവിട്ട് എങ്ങോട്ടോ പരക്കം പാഞ്ഞു. അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.

 

“ആന്റീ……..?”  ഞാൻ ഉറക്കെ വിളിച്ചു.

 

എന്റെ വിളി കേട്ട് ശാരദാന്റി അടുക്കള ഭാഗത്തു നിന്നും എന്റെ മുന്നിലേക്ക് പേടിച്ചു പരുങ്ങിക്കൊണ്ട് വന്നു. കൂടെ ഫിലിപ്പ് അങ്കിളുമുണ്ട്. രണ്ടു പേരും നല്ലപോലെ വിയർക്കുന്നുണ്ട്.

 

“ആന്റി സത്യം പറ. ആന്റിയിന്ന് അടുക്കളേല് കേറിയോ ??”

 

“അത്…… മോനെ…… ഞാൻ…… ?”

 

ആന്റി മറുപടി പറയാനായിട്ട് വാക്കുകള് നന്നായിട്ട് വിറച്ചു.

 

“അങ്കിള് പറ, ആന്റി അടുക്കളയില് കേറിയോ ?”

 

ഫിലിപ്പ്‌ അങ്കിൾ മുഖം താഴ്ത്തി.

 

“ചോദിച്ചതു കേട്ടില്ലേ അങ്കിളേ ?”

 

“മോനെ സത്യമായിട്ടും എനിക്കൊന്നും അറിയത്തില്ല. രാവിലെ ഞാനൊന്ന് ഇവളെക്കാൾ മുൻപ് എണീക്കാൻ വൈകിപ്പോയി. ആ നേരത്ത് എണീറ്റു വന്നോ പിള്ളേരിലാരോ ഒരാൾ ഇവളോട് ബ്രേക്ക് ഫാസ്റ്റില്ലേന്ന് ചോദിച്ചു. അതു കേട്ടതും ഇവള് അടുക്കളയില് കേറി ഉപ്പുമാവുണ്ടാക്കി അവർക്കു കൊടുത്തു. പക്ഷെ ഉപ്പുമാവില് ഉപ്പിടുന്നതിനു പകരം ഇവള് അബദ്ധത്തില് പാത്രം കഴുകുന്ന പൊടിയാ ഇട്ടത്”

 

എന്റെ വ്യാകുല മാതാവേ ?‍♂️.

 

“ആന്റി അവർക്കോ ബോധമില്ല, എന്നു വെച്ച് അവര് പറഞ്ഞത് കേട്ട് ആന്റി അടുക്കളേല് എന്തിനാ കേറിയേ ?”

 

“മോനേ, ആ പിള്ളേര് കൊഞ്ചിക്കൊണ്ട് എന്നോട് എന്തെങ്കിലും ഉണ്ടാക്കിത്തരോന്ന് ചോദിക്കാത്തപ്പോൾ ഞാനറിയാതെ………?. പറ്റിപ്പോയെടാ മോനെ”

 

ഈശ്വരാ, എല്ലാവരുടെയും ആശയം ദ്രവിച്ചു പോവാൻ സാധ്യതയുണ്ട്. ഇനിയെല്ലാവരും കൂടി ആന്റിയുടെ കിഡ്ണി ചവിട്ടിയരച്ചു ചഡ്ണിയാകുമെന്നാ തോന്നണേ. ആന്റി വല്ല്യേ കളരി പഠിച്ച ആളാണെന്ന് പറഞ്ഞിട്ട് ഒരു ഒരു കാര്യവുമില്ല. പന്ത്രണ്ട് പേര് കൂട്ടത്തോടെ തല്ലാൻ വന്നാൽ  അവിടെ ഒരു കളരിയും ഏൽക്കില്ല?.

 

“ജോ എന്താലോചിച്ചോണ്ട് നിൽക്കാ ? എന്തേലുമൊന്ന് ചെയ്യ്. എല്ലാരും കൂടി രാവിലെ തന്നെ തൂറി മത്സരിച്ചാ നമ്മുടെ ടോയ്‌ലറ്റി പോക്കൊന്നും നടക്കില്ലാട്ടാ?” മിഖി 

 

മിഖിയുടെ താക്കീതും കൂടിയായപ്പോൾ ഞാൻ ശരിക്കും നട്ടം തിരിഞ്ഞു. രാവിലെ തന്നെ ഓരോരുത്തര് ഓരോന്ന് ഒപ്പിച്ചു വച്ചോളും?.

 

“ഞാനിങ്ങോട്ട് ഡോക്ടറെ വിളിച്ചു വരുത്താം. എനിക്കതേ ചെയ്യാൻ പറ്റൂ” ഞാൻ.

“എന്നാ ജോ, ആ കൂട്ടത്തിൽ മുനിസിപ്പാലിറ്റിക്കാരെക്കൂടി വിളിച്ചോ” മിഖി.

 

“അതെന്തിനാടാ മോനെ ?” ഫിലിപ്പ് അങ്കിൾ.

 

“എന്തായാലും ഇന്ന് മിക്കവാറും സെപ്റ്റിക് ടാങ്ക് ഫുള്ളാവും. അപ്പൊ അത് ക്ലീൻ ചെയ്യാനും ആള് വേണ്ടേ ?” മിഖി.

 

ഞങ്ങളെല്ലാവരും കലി കേറി ശാരദാന്റിയെ ഒരുമിച്ചു നോക്കിയപ്പോൾ ആന്റി നൈസ് ആയിട്ട് എസ്‌കേപ്പ് ആയി. അങ്ങനെ രാവിലത്തെ പുലിവാലുകൾ എങ്ങനെയോ ഒതുക്കിത്തീർത്തു. ആന്റിക്ക് പ്രായക്കൂടുതലുള്ളതുക്കൊണ്ട് മാത്രം പിള്ളേര് ശാരദാന്റിയെ ഒന്നും ചെയ്തില്ല. ഇനി അവന്മാര് ആന്റിയുടെ കയ്യീന്ന് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കില്ലെന്ന് തീരുമാനമെടുത്തു. 

 

അന്നത്തെ ദിവസം റോഷനെ നേരിൽ കണ്ട് ബോസ്‌ക്കോ എന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ അവനോടും പറഞ്ഞു. ആദ്യം ഞാൻ വിചാരിച്ചത് അവൻ എല്ലാം കേട്ടു കഴിയുമ്പോൾ എന്നോട് പൊട്ടിത്തെറിക്കുമെന്നായിരുന്നു. എന്നാൽ കുഴപ്പമൊന്നുമില്ല എല്ലാം നമുക്ക് നോക്കാം എന്നൊരു തണുത്ത മറുപടിയായിരുന്നു അവന്റെയടുത്തു നിന്നും കിട്ടിയത്. അല്ലേലും ഇതിനു ചിലവാക്കുന്ന കാശൊന്നും അവന്റെ സ്വന്തമല്ലല്ലോ, അവന്റെ അപ്പന്റെയല്ലേ. അതോണ്ട് അവനു ഇതൊന്നും ഇഷ്യൂ അല്ല ?. ശേഷം ഞാനും റോഷനും കൂടി ഡെൽജോ ഫാദറിനെ കണ്ട് ചില കാര്യങ്ങള് പറഞ്ഞു. ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് വന്നവരെല്ലാം റിഹേഴ്‌സലെല്ലാം എന്റെ വീട്ടില് നടത്തിക്കോളുമെന്നായിരുന്നു പ്രധാനമായും ഞാനും അവനും കൂടി ഫാദറിനെ പറഞ്ഞു ധരിപ്പിച്ചത്. ആ കാര്യങ്ങളൊക്കെ തീരുമാനമായപ്പോൾ അടുത്തതായി ഈ പരിപാടി എങ്ങനെ കുളമാക്കാമെന്നായി ഞങ്ങളുടെ ചിന്ത. അതിനു നല്ലൊരു ഐഡിയ താൻ കണ്ടു വച്ചിട്ടുണ്ടെന്ന് റോഷൻ എന്നോട് പറഞ്ഞു. ഇനി എന്താവുമെന്ന് കണ്ടറിയാം.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.