“അപ്പോൾ നീയീ പരിപാടി നശിപ്പിക്കാൻ തീരുമാനിച്ചല്ലേ ?” അങ്കിൾ.
“ഉറപ്പായും, എന്തായാലും അഭിനയമറിഞ്ഞൂടാത്ത അവന്മാരെല്ലാം പരസ്യമായി നാണം കെടുന്നതിലും നല്ലത് ഇങ്ങനെയൊരു പ്ലാൻ ഉണ്ടാക്കി റിസ്‌ക്കെടുത്തു നോക്കുന്നതാ?”
“കൊള്ളടാ മോനെ, സ്വന്തമായി ഓരോന്ന് ഏറ്റിട്ട് അവസാനം നീ തന്നെയത് കുളം തോണ്ടണം. സാധാരണ എന്തെങ്കിലും പരിപാടി നടക്കുമ്പോൾ വരത്തന്മാരാ വന്ന് അത് നശിപ്പിക്കാറ്. ഇവിടെയാണെങ്കിൽ നേരെ തിരിച്ചാ നടക്കുന്നേ. എല്ലാം നശിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് ഇതിന്റെയെല്ലാം കോർഡിനേറ്റർ?” ആന്റി.
“?”
“എന്നാ നിങ്ങളെന്തെങ്കിലും കാട്ടിക്കൂട്ട്. വല്ലാത്തൊരു ജന്മം തന്നെയാട്ടാ നീ. സാധാരണ മനുഷ്യരെപ്പോലെ ചിന്തിക്കാൻ പോലും രണ്ടെണ്ണത്തിനും അറിയില്ല?. നീയാ ക്രിസ്തുമസ് പരിപാടിയിൽ കണ്ണു വച്ചപ്പോൾ തന്നെ അതിന്റെ കാര്യത്തിലൊരു തീരുമാനമാവുമെന്ന് ഉറപ്പിക്കാം?” അങ്കിൾ.
ഇതൊക്കെ എന്ത് ?. ആദ്യം ക്രിസ്തുമസ്, അതുകഴിഞ്ഞു പൗർണമി. ബാക്കിയെല്ലാം പിന്നെ പിന്നെ…….. ?.
“ഇനി ഉറക്കമില്ലാത്ത രാത്രികളുടെ വരവാണ്. ബു… ഹ… ഹ… ഹാ…?. നമുക്ക് ഇന്നു മുതൽ ക്രിസ്മസ് പരിപാടി നശിപ്പിക്കുന്നതിനുള്ള ചർച്ച തുടങ്ങാം” മിഖി.
എന്റെയൊരു ഗതികേട് നോക്കണേ. ഞാനായിട്ട് നടത്താമെന്നേറ്റ പരിപാടി ഞാനായിട്ട് തന്നെ കുളമാക്കാൻ മുൻകയ്യെടുക്കുന്നു. ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഇതൊക്കെ. ഇങ്ങനെയൊക്കെ ഓരോന്നോർത്ത് ടെൻഷനടിച്ചിരിക്കുന്ന നേരത്താണ് ;
“അതേയ്……..”
നെൽസണായിരുന്നു അത്. ടെന്റിൽ കിടക്കാൻ നോക്കിയിട്ട് ഉറക്കം വന്നു കാണില്ല. അതായിരിക്കും ഇങ്ങോട്ടു കേറി വന്നേ
“എന്താ മോനെ ?” അങ്കിൾ.
“രാത്രിയെനിക്ക് ഉറങ്ങുന്നതിനു മുൻപ് ഏതെങ്കിലും പുസ്തകം വായിക്കുന്ന ശീലമുണ്ട്. ഇങ്ങോട്ട് വന്നപ്പോൾ ഒരു ബുക്ക് പോലും എടുത്തിട്ടില്ല. ഇവിടെ വായിക്കാൻ പറ്റിയ വല്ല നോവലുകളുമുണ്ടോ ?” നെൽസൺ.
ഉറങ്ങുന്നതിനു മുൻപ് പുസ്തകവായനയോ ?. ഇവനെന്താ പി എസ് സി എഴുതാൻ പോവുന്നുണ്ടോ.
“ഒരു മിനിറ്റ്, ഇപ്പൊ തരാമേ ?” മിഖി.
അവൻ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബുക്കുമായി വന്നു. നോക്കിയപ്പോഴുണ്ട് ധർമ്മപുരാണമാണ് അവൻ എടുത്തോണ്ട് വന്നേക്കുന്നേ?. സഭാഷ്, ഇവൻ രണ്ടും കല്പിച്ചിറങ്ങിയേക്കാ.
“ദാ ചേട്ടാ, ബുക്ക്”
“താങ്കസ്”
“നന്ദിയൊന്നും വേണ്ട. വായിക്കുക, വായിച്ചു വളരുക ?”
അവൻ ബുക്കും വാങ്ങി തിരിച്ചു പോയി. ഞാൻ മിഖിയെ കണ്ണുരുട്ടി നോക്കി. കൊടുത്ത പുസ്തകത്തിന്റെ മാഹാത്മ്യമറിയാണ്ട് ഇവൻ ഫിലോസഫി പറഞ്ഞു വല്ല്യേ പിള്ള ചമയുന്നു?.
“അത് പിന്നെ….. ജോ, നമ്മുടെ ഉറക്കം കളഞ്ഞിട്ട് അവര് മാത്രം സുഖിച്ചുറങ്ങണ്ടാന്ന് കരുതിയിട്ടാ?”
ഞാനൊന്നും മിണ്ടിയില്ല. നേരെ മുറിയിലേക്ക് പോയി ഉറങ്ങാൻ കിടന്നു. ധർമ്മപുരാണം ബുക്കും കൊണ്ട് പോയ നെൽസണിന്റെ P S C ഒന്ന് പരിശോധിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. അതായത് PSC എന്നു പറഞ്ഞാൽ Pressure Sugar Cholesterol ?.
Next Morning
അമ്മേ……!
അയ്യോ…..!
ആ…………!
അങ്ങനെ ആരുടെയൊക്കെയോ ചില നിലവിളികള് കേട്ടിട്ടാണ് രാവിലെ ഞാനുണർന്നത്. രാവിലെ നേരത്തെ എണീക്കണ്ടാന്ന് കരുതി അലാറം പോലും വയ്ക്കാതെ ഉറങ്ങിയതാണ്. എന്നിട്ടും രക്ഷയില്ല?. ഉറക്കക്ഷീണം വിട്ടുമാറാതെ ഞാൻ മെല്ലെ പ്രയാസപ്പെട്ട് കണ്ണു തുറക്കാനൊരു ശ്രമം നടത്തി.
“ഇതെന്താ ? വീടിനു തീ പിടിച്ചോ ??”
ഒന്നും മനസിലാവാതെ വീണ്ടും അതേ ക്ഷീണത്തോടെ ഉറങ്ങാൻ പോയപ്പോഴാണ് പിന്നെയും ആ നിലവിളി ശബ്ദം കേട്ട് എന്റെ ബോധം നേരെ വീണത്. ഞാൻ കണ്ണുകൾ ശരിക്കും തുറന്നു ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു?. താഴത്തെ നിലയിൽ നിന്നും ആരുടെയൊക്കെയോ കരച്ചിലുകൾ കേൾക്കുന്നുണ്ട്. അപകടം മണത്തറിഞ്ഞ ഞാൻ മിഖിയെ തട്ടി വിളിച്ചു.
“ഡാ മിഖീ…. എണീക്കടാ…. ഡാ…..”
“ഇനി…… ഇനി…… രാവണന്റെ വരവാണ്…. ങ്ങുർർർ…….?”
അവൻ ഉറക്കപ്പിച്ചില് എന്തൊക്കെയോ പറയുന്നു. ഇപ്പോഴും ഇവൻ രഹസ്യമായി ലവ് സ്റ്റോറീസ് വായിക്കുന്നുണ്ടോ ?? മര്യാദക്ക് വിളിച്ചാൽ ഇവൻ എണീക്കത്തില്ല. ഇവനെ ഉഷാറാക്കാൻ വേറൊരു വഴിയുണ്ട്. ഞാനവന്റെ ആസനം നോക്കി തന്നെ ഉന്മേഷത്തിന്റെ അമ്മിട്ടൊന്ന് പൊട്ടിച്ചു?.
“പ്ഭാ, എണീക്കടാ പന്നീ……?”
എന്റെ ചവിട്ടു കിട്ടിയ രാവണൻ കിടക്കയിൽ നിന്നും ഉരുണ്ട് താഴേക്ക് വീണു.
“അമ്മച്ചീ….”
ഇപ്പൊ അവന് ശരിക്കും ബോധം വന്നു ?.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum