Wonder 8 [Nikila] 2121

അവൻ വിശ്വാസം വരാതെ എന്നെ നോക്കി. ഞാൻ ചിരിച്ചുക്കൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി. എന്തായാലും ഈ സത്യം നേരത്തെ ലെവന് തുറന്നു പറയാൻ തോന്നിയതു നന്നായി. സാഹചര്യം വച്ച് എനിക്കിപ്പോൾ ഇവരോട് ദേഷ്യം തോന്നേണ്ടതാണ്. എന്നാൽ എനിക്കിപ്പോ ദേഷ്യം വരുന്നില്ല. എന്തുക്കൊണ്ടാണ് ദേഷ്യം വരാത്തേന്ന് ചോദിച്ചാൽ കൃത്യമായി കാരണം അറിയില്ല. തൽക്കാലം ഇവരെയൊക്കെ കുറ്റപ്പെടുത്താനോ കഷ്ടപ്പെടുത്താനോ എന്റെ മനസ്സനുവദിക്കുന്നില്ല. എന്തായാലും വരുന്നത് വരട്ടേയെന്ന് മനസ്സിൽ കരുതി.

 

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ടെന്റിനുള്ളിലേക്ക് കേറി. അവിടെ അവർക്ക് രണ്ടു പേരു വീതം കിടക്കാൻ പാകത്തിന് ആറു കട്ടിലുകൾ ഇട്ടിട്ടുണ്ട്. അന്ന് രാത്രി എല്ലാ ബഹളങ്ങളുമൊഴിഞ്ഞ് ഞാൻ വീടിനകത്ത് സോഫയിലിരിക്കായിരുന്നു. അപ്പോഴാണ് ശാരദാന്റിയും അങ്കിളും എന്റെ കൂടെ വന്നിരുന്നത്.

 

“മക്കളേ, എന്തായാലും മോനിങ്ങോട്ടു കൊണ്ടുവന്ന ആ പിള്ളേര് കൊള്ളാം. ഇന്നത്തെ ദിവസം എല്ലാവരും കൂടി എന്തു രസമായിരുന്നെന്നറിയോ. ഈ പിള്ളേരുടെ കൂടെയിരുന്നിട്ട് സമയം പോയതേയറിഞ്ഞില്ല. നല്ല ചുറുചുറുക്കുള്ള പിള്ളേരാട്ടോ” ശാരദാന്റി.

 

ഉവ്വേയ്, ഇവരുടെ ചുറുചുറുക്ക് കൂടിയതിന്റെ ഗുണം ചിലപ്പോ നമ്മളും അറിയാൻ സാധ്യതയുണ്ട്.

 

“ഇന്നലെ അവരെയിങ്ങോട്ട് കൊണ്ടുവന്നതില് ഞങ്ങൾക്ക് ചെറിയൊരു ഇഷ്ടക്കേടൊക്കെ ഉണ്ടായിരുന്നു. ഇപ്പൊ അതൊന്നും ഇല്ലാട്ടോ. ഉള്ളതു പറയാലോ. എന്തു കാര്യവും ഓടി നടന്നു ചെയ്യാൻ നല്ല ഉത്സാഹമുള്ള പിള്ളേരാ അവര്. മടിയെന്ന് പറയണ സാധനം തന്നെ അവരുടെ ഡിക്ഷണറിയില്ലില്ല” ഫിലിപ്പ് അങ്കിൾ.

 

“യൂത്ത് പിള്ളേരെന്ന് പറഞ്ഞാലേ അങ്ങനെയാ അങ്കിൾ. ഒരിക്കലും വെറുതെയിരിക്കുന്ന ശീലം ചെറുപ്പക്കാർക്കില്ല. ഞങ്ങളെപ്പോലുള്ളവർക്ക് ഇപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. ഇല്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല” ഞാൻ.

 

“അതിനി മോൻ പറഞ്ഞില്ലെങ്കിലും ഞങ്ങൾക്കറിയാം. മോനും അങ്ങനെ തന്നെയല്ലേ. വെറുതെയിരിക്കുന്ന ശീലം ഒട്ടുമില്ലല്ലോ?” അങ്കിൾ

 

എന്തോ മുന വച്ചു സംസാരിക്കുന്നതു പോലെ തോന്നുന്നുണ്ടല്ലോ ?. വിഷയം മാറ്റാൻ നേരമായി.

 

“പിന്നെ അങ്കിൾ, ആന്റി. എനിക്കു നിങ്ങളോടൊരു കാര്യം പറയാനുണ്ട്. അതിനു മുൻപ് മിഖിയെയും കൂടി വിളിക്കണം. എല്ലാരോടും കൂടി പറയാനുള്ളത്”

 

അപ്പോഴേക്കും മിഖിയും കൂടി സ്ഥലത്തെത്തി. ബോസ്‌ക്കോ എന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ഇവരെല്ലാവരോടും കൂടി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അങ്കിളിന്റെയും ആന്റിയുടെയും തലക്കുള്ളിൽ നിന്ന് പുറത്തേക്ക് കിളികൾ പാറിപ്പറന്നു??. എന്നാൽ മിഖി മാത്രം ഇതൊക്കെ സിനിമാക്കഥ കേൾക്കുന്ന മൈൻഡോടെ കേട്ടിരുന്നു. എല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞതിനു ശേഷം ;

 

“എന്റെ ദേവി, പിള്ളേര് നമ്മള് വിചാരിച്ചതുപോലെയല്ലല്ലോ ഏട്ടാ” ശാരദാന്റി.

 

“ശരിയാ, അതുക്കും മേലെ?” ഫിലിപ്പ് അങ്കിൾ 

 

“എനിക്കാദ്യമേ ഒരു സംശയം തോന്നിയതാ. പിന്നെ ജോ കൊണ്ടു വന്ന ആൾക്കാരായതുകൊണ്ട് ഞാൻ ഒന്നും പറയാത്തതാ?” മിഖി 

 

എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം ഞാൻ സോഫയില് താടിക്ക് കയ്യും കൊടുത്തു കുത്തിയിരുന്നു.

 

“അങ്ങനെ പള്ളിപരിപാടി ഗുദാഹവ്വ ?” ഞാൻ.

 

എന്റെ ഇരിപ്പ് കണ്ടു അങ്കിളും ആന്റിയും മിഖിയും എന്നെപ്പോലെ താടിക്ക് കയ്യും വച്ച് എന്റെയൊപ്പമിരുന്നു.

 

“ഇനിയെന്താ പ്ലാൻ ?” ആന്റി.

 

“അവരെ ഞാൻ ഇവിടുന്ന് പറഞ്ഞു വിടില്ല. അങ്ങോട്ടു പോയാൽ അവരുടെ കാല് തല്ലിയൊടിക്കാൻ കൊച്ചീന്നുള്ള ഗുണ്ടകള് കാത്തിരിക്കാന്നാ അവരെന്നോട് പറഞ്ഞേ. അതുകൊണ്ട് താൽക്കാലം എല്ലാവരും ഇവിടെ നിൽക്കട്ടെ. ഇവന്മാർക്ക് മര്യാദക്ക് അഭിനയിക്കാനൊന്നും അറിയില്ല. അതോണ്ട് ഇവരെയും കൊണ്ട് സ്റ്റേജിൽ കേറിയാൽ നാണം കെടും”

 

“എന്നാപ്പിന്നെ നീയത് ഫാദറിനോട് പറഞ്ഞ് ഇവരെ അതീന്ന് ഒഴിവാക്കാൻ നോക്കെടാ” അങ്കിൾ.

 

“അതും നടക്കില്ല. നേരത്തെ ഇവന്മാര് പാരിഷ് ഹോളിൽ വച്ച് കാണിച്ചുകൂട്ടിയതിന്റെ കലിപ്പിലാണ് ഫാദർ. ഇനി ഇതും കൂടി പറഞ്ഞാൽ അങ്ങേരെന്നെ ഭിത്തിയിൽ തൂക്കും. പോരാത്തതിന് ഇവരിനിയും ഇവിടെ കുറച്ചു നാള് നിൽക്കാനുള്ളതുക്കൊണ്ട് ഇടവകക്കാരുടെ മുൻപിൽ അത്രയും ദിവസമിവര് നാണം കെട്ട് കഴിയേണ്ടി വരും” 

 

“പിന്നെന്താ ജോ ചെയ്യാ ?” മിഖി.

 

ഞാൻ സോഫയിൽ നിന്നെണീറ്റ് രണ്ടുമൂന്ന് റൌണ്ട് വലത്തോട്ടും ഇടത്തോട്ടും നടന്ന് ആലോചിച്ചു. പെട്ടെന്നെന്റെ മനസിലൊരു ഐഡിയ വന്നു.

 

“ആ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടന്നാലല്ലേ കുഴപ്പമുള്ളൂ. ആ പരിപാടി കലക്കി വിട്ടാ പോരെ?”

 

“പരിപാടി കലക്കാനോ ? എന്താ മോൻ പറയണേ ?” ആന്റി.

 

“അതെ. ഈ പരിപാടി ഞാൻ കലക്കി ഫാദറിന്റെ കയ്യീ കൊടുക്കും. ഡെൽജോ ഫാദറും എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് ‘ജോസഫേ, നമ്മുക്കീ പരിപാടി കലക്കണം ട്ടോ’ന്ന്. ഞാനത് അക്ഷരം പ്രതി അനുസരിക്കുന്നു. സിമ്പിൾ?”

 

എന്റെയുള്ളിലെ ചെകുത്താനുണർന്നു. ഞാൻ പറഞ്ഞത് കേട്ട് ഫിലിപ്പ് അങ്കിളും ശാരദാന്റിയും നടുങ്ങി. എന്നാൽ മിഖി ഹാപ്പിയായി.

 

“സൂപ്പർ ജോ ?, ഇത് നമ്മള് കലക്കും”

 

“മോനെ, നീയെന്തൊക്കെയാ പറയുന്നേ ? ഈ നീ നാട്ടുക്കാരോട് ചെയ്യുന്നത് അപ്പോഴൊരു ചതിയാവില്ലേ ?” ആന്റി.

 

“എന്ത് ചതി ? നാട്ടുകാർക്കിതൊക്കെ ആരാന്റമ്മക്ക് ഭ്രാന്ത്‌ പിടിച്ചാൽ കാണാൻ നല്ല ചേലാണെന്ന മാതിരിയുള്ള സ്വഭാവാ. അവർക്കൊക്കെ ഒരു പരിപാടി നടന്നു കാണുന്നതിലും കൂടുതലിഷ്ടം ഇതൊക്കെ കലങ്ങുന്നത് കാണാനാ. ഈ വന്നവരുടെ താമസസ്ഥലത്തിന്റെ കാര്യം വന്നപ്പോൾ പള്ളീലച്ഛനടക്കം പലരും കൈ മലർത്തി. ആർക്കും ഈ ഗ്യാങ്ങിനെ ഏറ്റെടുക്കാൻ പറ്റില്ലാന്ന്. ഒരു വൈസ് പ്രസിഡന്റിന്റെ സ്ഥാനവും തന്ന് എല്ലാവരും കൂടി നല്ലൊരു മുൾക്കിരീടം എന്റെ തലയില് കുത്തിക്കേറ്റി. അതോണ്ട് ഇടവകക്കാരുടെ കാര്യത്തിൽ എനിക്കു യാതൊരു കമ്മിറ്റ്മെന്റ് ഇല്ല”

 

“എന്നാലും മോനേ…….”

 

“ഒരു എന്നാലും ഇല്ല. പിന്നെ ആകെക്കൂടി പ്രശ്നമുള്ളത് റോഷന്റെ കാര്യത്തിലാണ്. അവനാണ് ഇതിന്റെയെല്ലാം ചിലവുകള് നോക്കുന്നേ. നഷ്ടം പിന്നെയും ഉണ്ടാവുന്നത് അവനായിരിക്കും. സോ, ഈ കാര്യം അവനുമായി ഡിസ്‌കസ് ചെയ്തിട്ടേ ഞാൻ ബാക്കിയെന്തും തീരുമാനിക്കൂ. ബാക്കിയുള്ളവരുടെ കാര്യമെനിക്ക് പുല്ലാണ്”

 

“പക്ഷെ മോനെ, ഇതൊക്കെ ആ ഫാദറും നാട്ടുകാരും അറിഞ്ഞാ കുഴപ്പമാവില്ലേ ??” അങ്കിൾ.

 

“അതിന് ഞാനീ പരിപാടി കുളമാക്കുന്നത് ഫാദറിനെ മുൻകൂട്ടി അറിയിച്ചിട്ടല്ല എന്റെ അങ്കിളേ ?. ഈ പരിപാടി നടക്കാൻ പാടില്ല. എന്നാ അതിന്റെ പിന്നില് ഞങ്ങളാണെന്ന് ആരും അറിയാനും ഇടവരരുത്. ഒപ്പം ഈ കുറ്റം വർക്കല ഗ്യാങ്ങിന്റെ തലയിൽ വരാനും പാടില്ല. ഇതിത്തിരി കോംപ്ലിക്കേറ്റടാണ്. എല്ലാം വെൽ പ്ലാൻഡായി നടത്തണം. ഇത്തിരി മെനക്കേട് പിടിച്ച പണിയാണ്. ടിവി സീരിയലിൽ അവിഹിതം ഉണ്ടാക്കുന്നതുപോലെ എളുപ്പം പിടിച്ച ജോലിയല്ല?”

 

“ഒരു മെനക്കേടുമില്ല ജോ, ഞാനൊന്ന് പറ……”

 

‘മിഖി, പടക്കം പൊട്ടിക്കുന്ന കാര്യമാണെങ്കിൽ നീ പറയണ്ട” 

 

അതു കേട്ടപ്പോൾ എന്തോ പറയാൻ വന്ന അവന്റെ വായും അടഞ്ഞു. ഒരു പന്നിപ്പടക്കമെടുത്ത് ഇവന്റെ വായിലിട്ട് ആദ്യം പൊട്ടിക്കണം ?.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.