“അപ്പോൾ നിങ്ങള് കുട്ടിക്കാലം മുതലേ ഒരുമിച്ചു വളർന്നവരാണ്. അതോണ്ടാണ് നിങ്ങൾക്കിടയിൽ ഇത്രേം വലിയൊരു ബോണ്ടിങ്, അല്ലേ ?” ഞാൻ.
അവൻ തലയാട്ടി.
“നിങ്ങളും ആ നിഖിലും തമ്മിലെങ്ങനെയാ പരിചയം ?”
“ബ്രോ വിചാരിക്കുന്നത് പോലെ അവൻ ഞങ്ങളുടെ ഫ്രണ്ടൊന്നുമല്ല. അനാഥപിള്ളേരായതുക്കൊണ്ട് ഞങ്ങളെ സ്ഥിരമായി പിരി കേറ്റാൻ വരുന്ന ഒരുത്തൻ മാത്രമാണ് അവൻ. കോളേജിൽ വച്ച് അവൻ ഞങ്ങളെ ഇടയ്ക്കിടെ ചൊറിയാൻ വരും. അപ്പോഴൊക്കെ അതിനനുസരിച്ച് ഞങ്ങളും തിരിച്ചുക്കൊടുക്കും. ആ ഒരു ബന്ധം തന്നെയേയുള്ളൂ”
“എന്നിട്ടാണോ അവൻ നിങ്ങളെ ഫോൺ വിളിച്ചപ്പോഴേക്കും എല്ലാരും കൂടി കൂട്ടത്തോടെ ഇങ്ങോട്ട് ചാടിയിറങ്ങിയത് ? അറ്റ്ലീസ്റ്റ് അവൻ പാര വയ്ക്കാൻ നോക്കിയതാണെന്ന് പോലും നിങ്ങൾക്ക് ചിന്തിച്ചൂടായിരുന്നോ ?”
“അതൊക്കെ ഞങ്ങൾക്കറിയാം ബ്രോ. ഞങ്ങള് വന്നത് വേറൊരു പ്രശ്നമുണ്ടായിട്ടാ. ഞങ്ങൾക്കവിടെ ഇപ്പോൾ നിനക്കക്കള്ളിയില്ലാത്ത അവസ്ഥയിയിപ്പോയി?”
ആഹാ, ഇവർക്കും പ്രശ്നമുണ്ടോ ?. കറക്റ്റായിട്ട് എത്തേണ്ട സ്ഥലത്തു തന്നെ ഇവനെത്തി, അതും എന്റെ വീട്ടില് തന്നെ.
“എന്താ നിങ്ങളുടെ പ്രശ്നം ?”
“ഇപ്പൊ ഞങ്ങളുടെ അനാഥാലയത്തിന്റെ അവസ്ഥ ആകെ കഷ്ടത്തിലാ. ഞങ്ങൾക്ക് സ്ഥിരമായി കിട്ടിയൊണ്ടിരുന്ന വരുമാനമൊക്കെ ഏതാണ്ടില്ലാതായി തുടങ്ങി. ഇപ്പൊഴങ്ങനെ ആരും അവിടുത്തെ പിള്ളേരെ ദത്തെടുക്കാൻ വരണില്ല. അതോടെ അവിടെ ഞങ്ങളെപ്പോലുള്ളവരുടെ ചെലവുകളുടെ കാര്യമൊക്കെ ആകെ അവതാളത്തിലായി. പോരാത്തതിന് ഞങ്ങള് പന്ത്രണ്ടു പേരുടെയും സെമസ്റ്റർ ഫീസും സമയത്തിനടക്കണം. മിഷേൽ മാഡത്തിന് ഞങ്ങളോട് വലിയ സ്നേഹമുള്ളതോണ്ട് വരുമാനമില്ലാത്ത സിറ്റുവേഷനിൽ പോലും മേഡം അവരുടെ കയ്യിലും കഴുത്തിലുമുണ്ടായ സ്വർണം ഊരി വിറ്റു ഞങ്ങളുടെയെല്ലാം ഒരു സെമസ്റ്ററിനുള്ള ഫീസടച്ചു. എന്നാലും ഞങ്ങളുടെ പഠിത്തം തീരാനിനി ഒരു വര്ഷം കൂടിയുണ്ട്. മേഡത്തിന്റെ കയ്യിലുള്ള സ്വർണമൊക്കെ തീർന്നു. ഇനിയും കാശിന്റെ ആവശ്യം പറഞ്ഞ് മേഡത്തിന്റെ അടുത്തോട്ട് ചെന്നാൽ മേഡം ചിലപ്പോൾ സ്വന്തം കിഡ്‌ണി വരെ വിറ്റ് ഫീസടക്കുമോന്നൊരു തോന്നലു വന്നപ്പോൾ ഞങ്ങളവരെ ബുദ്ധിമുട്ടിച്ചില്ല. ഞങ്ങള് മേഡം അറിയാതെ വല്ല ജോലിയും കിട്ടോന്ന് അന്വേഷിച്ചു. ജോലിയയൊക്കെ ഇഷ്ടം പോലെയുണ്ട്. പക്ഷെ ഞങ്ങള് വിചാരിച്ചത്ര കാശ് പെട്ടന്ന് ഉണ്ടാക്കാൻ പറ്റില്ല. കാശ് പെട്ടന്നു കിട്ടേണ്ട അത്യാവശ്യം ഞങ്ങൾക്കുണ്ടായിരുന്നു. അവസാനം ഞങ്ങളുടെ അവസ്ഥ കണ്ട് പലിശക്കാരനാണെന്ന് തോന്നുന്ന ഒരാള് ഞങ്ങൾക്കൊരു പണി തന്നു.
“എന്തു പണി ?
“ക്വട്ടേഷൻ”
“ദൈവമേ ക്വട്ടേഷനോ ??”
“അതു തന്നെ. ആദ്യം ഞങ്ങളൊന്നും സമ്മതിച്ചില്ല. പിന്നെ കാശിന്റെ ആവശ്യം കൂടി വന്നപ്പോൾ വേറെ നിവർത്തിയില്ലാതെ അത് ഏറ്റെടുത്ത്. ഞങ്ങൾക്ക് ഈ ക്വട്ടേഷൻ പണി തന്നയാള് പലിശക്ക് പണം കടം കൊടുക്കുന്ന ആളാണ്. അയാൾക്ക് പലിശ കൊടുക്കാതെ മുങ്ങി നടക്കണ ഒരാളെ അയാളുടെ വീട്ടിൽ പോയി കയ്യും കാലും തല്ലിയൊടിക്കണം, അതായിരുന്നു ഞങ്ങളെ ഏൽപ്പിച്ച ജോലി. അതുപോലെ തന്നെ ഞങ്ങള് ക്വട്ടേഷനനുസരിച്ചു കാല് തല്ലിയൊടിക്കേണ്ട ആളുടെ വീട്ടിലേക്ക് ചെന്നു. പക്ഷെ ആ സമയത്ത് അയാളുടെ കൂടെ വീട്ടിലുണ്ടായിരുന്ന അങ്ങേരുടെ മകന്റെയും ഭാര്യയുടേയും അമ്മയുടേയുമൊക്കെ മുഖം കണ്ടപ്പോൾ ഞങ്ങൾക്കങ്ങനെ ചെയ്യാൻ തോന്നിയില്ല. അയാളുടെ മകന് ഏതാണ്ട് ആറു വയസ്സ് പ്രായം കാണും”
“സോ, നിങ്ങളീ ക്വട്ടേഷൻ വേണ്ടാന്നു വച്ചു, അല്ലേ ?”
“ഏയ്, കാശിനു ആവശ്യമുള്ളതോണ്ട് അങ്ങനെയങ്ങ് പെട്ടന്ന് ഉപേക്ഷിക്കാൻ തോന്നിയില്ല. പകരം ഞങ്ങള് വേറൊരു ബുദ്ധി കാണിച്ചു. കയ്യും കാലും തല്ലിയൊടിക്കാൻ നോക്കിയ അയാളുമായി ഞങ്ങളൊരു ധാരണയിലെത്തി. ഞങ്ങളെ പണി ഏല്പിച്ച ആളെയൊന്ന് തെറ്റുധരിപ്പിക്കാൻ വേണ്ടി മാത്രം അയാളോട് കുറച്ചു നാളത്തേക്ക് കയ്യിലും കാലിലുമൊക്കെ പ്ലാസ്റ്ററിട്ട് നടക്കാൻ ഞങ്ങള് പറഞ്ഞു. എന്നിട്ട് പറഞ്ഞ ജോലി അതേപോലെ ചെയ്തിട്ടുണ്ടെന്ന് ഞങ്ങളെ ഈ പണി ഏൽപ്പിച്ചയാളെ പറഞ്ഞു വിശ്വസിപ്പിച്ചു അയാളുടെ കയ്യിൽ നിന്ന് കാശും വാങ്ങി ഞങ്ങളുടെയെല്ലാവരുടെയും സെമസ്റ്റർ ഫീസടച്ചു”
“അമ്പടാ ബുദ്ധിമാന്മാരെ?, നിങ്ങള് കൊള്ളാലോ. നിങ്ങളുടെയീ ബുദ്ധി ഈ നാട്ടിലുള്ള പല ഗുണ്ടകൾക്കും നേരത്തെ തന്നെ തോന്നേണ്ടതായിരുന്നു. ആ, എന്നിട്ട് ? ബാക്കി പറ”
“പക്ഷെ ഞങ്ങളെ പണിയേൽപ്പിച്ച ആ പലിശക്കാരൻ ചതി മനസിലാക്കി. ഇപ്പൊ ഞങ്ങളുടെയെല്ലാം കാല് തല്ലിയൊടിക്കാൻ അയാള് കൊച്ചീന്ന് വേറെ ചില ഗുണ്ടകളെ പറഞ്ഞു വിട്ടേക്കാ. മിഷേൽ മാഡമാണ് പറഞ്ഞേ കുറച്ചു നാളത്തേക്ക് ഞങ്ങളോട് എങ്ങോട്ടെങ്കിലുമൊന്ന് മാറി നിൽക്കാൻ. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന നേരത്താണ് നിഖിലിന്റെ ഫോൺ വിളി വരുന്നേ. എന്നാപ്പിന്നെ നാടകമെങ്കിൽ നാടകമെന്ന് തീരുമാനിച്ചു ഇങ്ങോട്ട് വന്നു. പ്രധാന ഉദ്ദേശം ഒളിച്ചു താമസം തന്നെയാ”
അയ് ശരി, അപ്പോൾ ഇവരുടെ വരവിനു പിന്നില് ഇങ്ങനെയൊരു ഫ്ലഷ് ബാക്കുണ്ടായിരുന്നല്ലേ. കൊച്ചീന്നുള്ള ഏതോ ഒരു ക്വട്ടേഷൻ ടീമിന്റെ അടാറ് പണിയും കൊണ്ടാണ് ഇവന്മാര് വന്നേക്കുന്നേ, അതും എന്റെ വീട്ടിലോട്ട്.
“അപ്പോഴീ നാടകപരിപാടിയൊക്കെ….. ??”
“അതു പണ്ട് ഞങ്ങളെന്നോ ഓർഫനേജിൽ വച്ചു അങ്ങനെയൊരു പരിപാടിയവതരിപ്പിച്ചിട്ടുണ്ട്. ആ ഓർമ്മ വച്ചു നിഖിൽ പറഞ്ഞതായിരിക്കും. ശരിക്കും ഞങ്ങളൾക്ക് അഭിനയമെന്ന സംഭവമേ അറിഞ്ഞൂടാ. ഇതിപ്പോ ഇവിടെ വന്ന് ഞങ്ങള് പിന്നേം പെട്ടുപോയി. ഞങ്ങൾക്കാർക്കും അഭിനയം മര്യാദക്ക് വരില്ല. ഇതെങ്ങാനും ആരോടെങ്കിലും പറഞ്ഞാൽ ഞങ്ങളെ വർക്കളയിലേക്ക് തന്നെ തിരിച്ചയക്കും. തിരിച്ചു പോയാലും പ്രശ്നമാണ്. ഞങ്ങള് മൊത്തത്തില് പെട്ടിരിക്കാണ് ബ്രോ”
ഉവ്വ്ടാ. നീ മാത്രല്ല, ഇപ്പോ ഞാനും പെട്ടിരിക്കാ. ഇനി ക്രിസ്തുമസ് ദിവസം ഇവന്മാരുടെ അഭിനയം ഇടവകക്കാരെല്ലാവരും കണ്ടു കഴിഞ്ഞാൽ ഞാൻ മിക്കവാറും പെട്ടീല് കിടക്കേണ്ടി വരും. ഞാനും ഒരു ട്രാപ്പില് പെട്ടിരിക്കാണല്ലോ ?. ഇതെല്ലാം യാരാലേ, നിഖിലേ……….യ്. നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ ?.
“കുടുങ്ങുമെന്നറിയാമായിരുന്നിട്ടും എന്നോടിതൊക്ക താൻ പറഞ്ഞതെന്തിനാ ?” ഞാൻ
ബോസ്ക്കോ എന്നെ പ്രതീക്ഷയോടെ നോക്കി.
“എനിക്കെന്തോ ബ്രോ യെ കണ്ടപ്പോളൊരു വിശ്വാസം തോന്നി. ഇവിടുത്തെ അങ്കിളും ആന്റിയും നിങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങള് കേട്ടപ്പോ ഒന്നും മറച്ചു വയ്ക്കണ്ടാന്ന് തോന്നി. അതാണ് എല്ലാം ഇപ്പോഴേ തുറന്നു പറയാമെന്ന് വിചാരിച്ചേ. നിങ്ങള് ഒരു വൈസ് പ്രസിഡന്റല്ലേ. നിങ്ങള് മനസ്സു വച്ചാൽ ചിലപ്പോ ഞങ്ങളെ സഹായിക്കാൻ പറ്റിയേക്കും”
അവനെന്റെ കയ്യിൽ അവന്റെ കൈ ചേർത്തു പിടിച്ചിട്ടു പറഞ്ഞു.
“പ്ലീസ്, എന്നോട് പൊറുക്കണം”
“എനിക്കിട്ട് ഇത്രയും ഒപ്പിച്ചു വച്ച നിന്റെ കൂടെ ഞാനിനി പൊറുക്കണമല്ലേ?. ആദ്യം എന്റെ കയ്യീന്ന് പിടി വിട്ടേ”
അവൻ എന്റേ കയ്യീന്ന് പിടി വിട്ടു. ഞാൻ എണീറ്റു പോവാൻ നോക്കിയപ്പോൾ അവൻ അവടെ തന്നെ തല കുനിച്ചിരുന്നു. എനിക്കും എന്തോ പാവം തോന്നി. ഞാനവനെ വിളിച്ചു.
“ടോ….”
അവൻ തല പൊക്കി എന്നെ നോക്കി.
“എന്തായാലും ഞാനിതൊന്നും ആരോടും പറയാൻ പോണില്ല. നിങ്ങളെയൊന്നും ഇവിടെ വച്ചു ഒരു കൊച്ചി ഗ്യാങ്ങും ഉപദ്രവിക്കില്ല. ഇതു ഞാൻ തരുന്ന വാക്കാണ്. മറ്റൊരു കാര്യം, എന്നെയിനി ബ്രോ എന്നു വിളിച്ചു കഷ്ടപ്പെടണ്ട. വളരെ അടുപ്പമുള്ളവരൊക്കെ എന്നെ ജോ യെന്നാ വിളിക്കാറ്. താനും എന്നെ അങ്ങനെ വിളിച്ചാൽ മതി. ഫ്രണ്ട്‌സിനോടും അതു തന്നെ പറഞ്ഞേക്ക്”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum