“ശരിക്കും ബ്രോക്ക് ഫീലായോ ?”
“എന്ത് ഫീലായോന്ന് ?”
“അത് പിന്നെ….. നേരത്തെ ടിവി കണ്ടോണ്ടിരിക്കുമ്പോ……..ഡഗ്ഗിനെ”
“ഓ, അതാണോ. നിങ്ങളത് ഇതുവരെ വിട്ടില്ലേ ??. ഞാൻ പല നേരത്തും പല രീതിയിലായിരിക്കും പെരുമാറാ. കുറച്ചു കഴിഞ്ഞാ ഞാനാ കാര്യങ്ങള് ഓർക്കാറു പോലുമില്ല. നേരത്തെ നടന്നതൊക്കെ അപ്പോൾ തന്നെ കഴിഞ്ഞു. ഇപ്പൊ ഞാനതൊന്നും ഓർക്കുന്നേയില്ല”
ഞാൻ പറഞ്ഞത് കേട്ട് അവന്റെ കണ്ണു തള്ളി. മിനിറ്റിനു മിനിറ്റു വച്ച് എന്റെ സ്വഭാവം മാറണത് കണ്ടാൽ ആരുടെയായാലും കിളി പോവും.
“എടോ, നേരത്തെ ഞാൻ പറഞ്ഞതും കേട്ടു നിങ്ങൾക്കത് ഫീലായാ ആ ഫീലും വച്ചിരിക്കത്തേയുള്ളൂ. ഞാനിപ്പോ വേറെ മൂഡിലാ ?. താനാ കാര്യം മറന്നേക്ക്”
അവൻ അത്ഭുതത്തോടെയെന്നെ നോക്കി.
“നിങ്ങളിത് എന്ത് ടൈപ്പ് മനുഷ്യനാ?. ഒരു രക്ഷയുമില്ല”
അപ്പോഴാണ് അവൻ എന്റെ കയ്യിലുള്ള ചുവന്ന തുണി ശ്രദ്ധിച്ചത്.
“എന്താ ബ്രോ, ബ്രോയുടെ കയ്യിലൊരു തുണി ?? ഇനിയിത് ഗേൾ ഫ്രണ്ടിന്റെ വല്ലതുമാണോ ?”
“ഏയ്, എനിക്ക് ഗേൾ ഫ്രണ്ടൊന്നുമില്ല”
“ശരിക്കും ??”
“സത്യം”
“ഏയ്, ചുമ്മാ നുണ പറയല്ലേ ?”
“ടോ, സത്യമാ ഞാൻ പറഞ്ഞേ”
“ശ്ശെടാ, അങ്ങനെ വരാൻ വഴിയില്ലല്ലോ?. നിങ്ങളെ കാണാൻ നല്ല ലുക്കും ഗ്ലാമറുമുണ്ട്. പ്രത്യേകിച്ച് ബ്രോയുടെ ആ ക്യൂട്ട്നെസ്സുള്ള ചിരി കാണുമ്പോഴേ പെണ്ണുങ്ങള് മയങ്ങി വീഴും. പിന്നെ ഇവിടെത്തെ അങ്കിളും ആന്റിയും പറഞ്ഞത് നിങ്ങള് ആളൊരു ഭയങ്കര രസികനാണെന്നൊക്കെയാ. എന്നിട്ടും ബ്രോ ക്ക് ഗേൾഫ്രണ്ടില്ലേ ?”
ഇവന്റെ പുകഴ്ത്തലുകള് കേട്ടിട്ട് എനിക്കു ചെറുതായിട്ട് നാണം വന്നു.
“അങ്കിളും ആന്റിയും വേറൊന്നും എന്നെക്കുറിച്ചു പറഞ്ഞില്ലേ ?”
“കുറച്ചു കാര്യങ്ങളേ പറഞ്ഞുള്ളൂ. ബാക്കി ബ്രോയോട് തന്നെ ചോദിക്കാൻ പറഞ്ഞു”
“അങ്ങനെ കാര്യമായിട്ട് ഒന്നും അറിയാനില്ല. പണ്ടത്തെ ചില ക്‌ളീഷേ കഥകളിലെ പോലെ കോടീശ്വരനും അഹങ്കാരിയുമായ ഒരാളുടെ വേദനിക്കുന്ന പുത്രൻ. കാശിനോടുള്ള ആർത്തി കാരണം ആ കോടീശ്വരൻ സ്വന്തം മകന്റെ കാര്യങ്ങളെല്ലാം മറക്കുന്നു. അവസാനം മകന്റെ ഇഷ്ടം നോക്കാതെ അയാൾ അവനെ കല്യാണം കഴിപ്പിക്കാൻ നോക്കുന്നു. അതിഷ്ടപ്പെടാത്ത അയാളുടെ പുത്രൻ വീട്ടീന്ന് ഒളിച്ചോടുന്നു.സിംപിൾ, ഇത്രേയുള്ളൂ എന്റെ കഥ”
ബോസ്‌ക്കോ എന്നെ ആശ്ചര്യത്തോടെ തോന്നി.
“പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാം സിംപിൾ, അല്ലേ ?”
“ഈ പറഞ്ഞതൊക്കെ അനുഭവിച്ചോണ്ടിരുന്ന നേരത്ത് ഭയങ്കര കഷ്ടപ്പാടായിരുന്നു. പക്ഷെ ഇപ്പോ ആലോചിക്കുമ്പോൾ അത്രയും കഷ്ടപ്പാട് തോന്നണില്ല”
ഒരു മിനിറ്റു നേരത്തേക്ക് ഞങ്ങൾ സൈലന്റ് ആയി. പക്ഷെ എന്റെ കയ്യിലെ ചുവന്ന നാട കണ്ടപ്പോൾ അവനു പിന്നേം സംശയം വന്നു.
“അതേയ്, സംസാരിച്ചു റൂട്ടു മാറ്റല്ലേ. ബ്രോ കയ്യില് ചുറ്റിയിരിക്കുന്ന ആ ചുവന്ന തുണി ആരുടേയാ ?”
ഇവന്റെ മനസിലിരിപ്പ് എന്താന്ന് എനിക്കറിയാം.
“ഏന്തയാലും എന്റെ കാമുകിയുടെയും മുൻഭാര്യയുടെയൊന്നുമല്ല. എന്റെ അപ്പാപ്പന്റെയാ. അപ്പാപ്പന്റെ മാത്രമല്ല എന്റെയും കൂടിയാ. ജോർജ്, അതാണ് പുള്ളിയുടെ പേര്”
“മനസിലായില്ല ?. ഇതും ബ്രോയുടെ അപ്പാപ്പനും തമ്മിൽ എന്തു ബന്ധമാ ?”
“ശരി മനസിലാക്കി തരാം. അതിനു വേണ്ടി ഞാൻ ചെറിയൊരു കഥ പറയാം. ഈ കഥ നടക്കുന്നത് ഞാൻ കുട്ടിയായിരിക്കുമ്പോഴാ. പണ്ട് ഞാനും അപ്പാപ്പനും കൂടി തൃശ്ശൂർ പൂരം കാണാൻ പോയി. അന്നത്തെ സമയത്തു ആനയെന്നൊക്കെ പറഞ്ഞാ എനിക്കതൊരു വലിയ സംഭവമായിരുന്നു. ഞാൻ അപ്പാപ്പനോട് വാശി പിടിച്ചു കുടമാറ്റം നടക്കണ ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെ നിന്നാൽ ഇഷ്ടം പോലെ ആനകളെ കാണാലോ. ആ സമയത്ത് ഭയങ്കര ആൾക്കൂട്ടം. ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് ഞങ്ങള് രണ്ടു പേരുടെയും കൈ വിട്ടു രണ്ടു വഴിക്കു പോയി. വഴി തെറ്റിപ്പോയ എനിക്കാ മണ്ണിട്ടാ പോലും താഴാത്തത്ര ആൾക്കൂട്ടത്തിനിടയിൽ അപ്പാപ്പനെ കണ്ടുപ്പിടിക്കാൻ പറ്റിയില്ല. അപ്പാപ്പനെ കാണാണ്ടായപ്പോ ഞാൻ പറ്റാവുന്ന അത്രയും ഒച്ച വച്ച് അലറിക്കരഞ്ഞു. എന്റെ ശബ്ധം സഹിക്കാൻ പറ്റാഞ്ഞിട്ട് എല്ലാവരും കൂടി എന്നെ ആ പൂരത്തിന്റെ കമ്മിറ്റി ഓഫീസിലേക്കാക്കി. പിന്നെ എങ്ങനെയൊക്കെയോ പൂരക്കമ്മിറ്റിക്കാരും കൂടി സഹായിച്ച് എന്നെ അപ്പാപ്പന്റെ അടുത്താക്കി.
അതിനു ശേഷം എന്നേം കൊണ്ട് അപ്പാപ്പൻ എവിടെ പോയാലും ഈ തുണിയെടുത്ത് ഞങ്ങളുടെ രണ്ടു പേരുടെയും കൈ ചേർത്തു കൂട്ടിക്കെട്ടും. അതാവുമ്പോ എത്ര തിരക്കില് പെട്ടാലും ഞങ്ങളുടെ പിടി വിട്ടു പോവില്ലല്ലോ”
ഞാൻ മെല്ലെ ശ്വാസം വിട്ടു.
“പക്ഷെ നമ്മളെത്ര കരുതിയിരുന്നാലും നമ്മുടെയൊക്കെ വേണ്ടപ്പെട്ടവര് സമയമാവുമ്പോ നമ്മളെ വിട്ടുപോവും. എനിക്കും അതു തന്നെയാ ഉണ്ടായേ. ഒരു ദിവസം ഞാനുറങ്ങി കിടക്കുമ്പോ ദൈവം വന്ന് എന്റെ അപ്പാപ്പനെ എന്റടുത്തുന്ന് പിടിച്ചു വലിച്ചോണ്ട് പോയി. പിന്നെ ഞങ്ങള് തമ്മിൽ കണ്ടിട്ടില്ല. എന്നാലും ഇടയ്ക്കൊക്കെ ഈ തുണി എന്റെ കയ്യിൽ ചുറ്റിക്കെട്ടുമ്പോൾ ഉള്ളിലൊരു തോന്നലാണ് എന്റെ അപ്പാപ്പൻ കൂടെ തന്നെയുണ്ടെന്ന്. ദൈവമാണ് എന്നെയും അപ്പാപ്പനെയും തമ്മിൽ പിരിച്ചത്. എന്നു വച്ചു എനിക്കതിൽ ദൈവത്തോട് ഒരു പരാതിയുമില്ലാട്ടോ. എന്നായാലും ഒരിക്കൽ ഞാനും മരിച്ചു കഴിയുമ്പോ അപ്പാപ്പനെ വീണ്ടും കാണാലോ”
അവനോട് ഇതെല്ലാം സംസാരിച്ചപ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു. ഞാൻ അവൻ കാണാതെ കണ്ണു തുടച്ചു. ചില നേരത്ത് പഴയ ഓര്മ്മകള് വല്ലപ്പോഴും വന്നിങ്ങനെ ശല്യം ചെയ്യുമ്പോൾ അറിയാതെ ഇമോഷണലാവും. ഞാൻ പറഞ്ഞതു കേട്ട് ബോസ്‌ക്കോക്കും വല്ലാതെ ഫീലായെന്ന് തോന്നുന്നു. അവന്റെ കണ്ണും നിറഞ്ഞു. എന്റെ സംശയമിതാണ്, എന്റെ അപ്പാപ്പൻ മരിച്ചതിന് ഇവനെന്തിനാണാവോ വിഷമിക്കുന്നേ ?. ഓഹ്, ഇനി ചിലപ്പോ അനാഥയായതിന്റെ ഇമോഷണൽ ഫീലിംഗായിരിക്കും ?.
“ബ്രോ ക്ക് അപ്പാപ്പനെ അത്രക്ക് ഇഷ്ടമാണോ ?”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum