Wonder 8 [Nikila] 2121

ഞാൻ ഇത്തിരിക്കൂടി മുന്നോട്ടു നടന്നു വീടിനു പുറകു വശത്തുള്ള മൈതാനത്തിലെത്തി. അവിടെ പതിവില്ലാതെ ഗ്രൗണ്ടിന്റെ വശങ്ങളിലായി ചാരിയിരിക്കാൻ പാകത്തിനുള്ള രണ്ടുമൂന്നു ബെഞ്ചുകൾ നിരത്തിയിട്ടിട്ടുണ്ട്. മിക്കവാറും വീട്ടിൽ ആളുകൾ കൂടിയതുക്കൊണ്ട് റോഷൻ ചെയ്തു വച്ചു ഏർപ്പാടാവും. ഇവിടെ ഗ്രൗണ്ടിന്റെ വശങ്ങളിലായിട്ട് രണ്ടു സൈഡിലും തെരിവു വിളക്കുകളുണ്ട്. ഞാൻ നേരെ ഗ്രൗണ്ടിന്റെ ഓരത്തുള്ള ഒരു ബെഞ്ചിൽ ചാരി നിവർന്നിരുന്നു. എന്നിട്ട് തല പൊക്കി ആകാശത്തേക്ക് നോക്കി. ആകാശത്ത് ഇപ്പോൾ പതിവിലും കൂടുതൽ നക്ഷത്രങ്ങളുണ്ട്. ചിലപ്പോൾ ക്രിസ്തുവിന്റെ ജന്മദിനം വരാനിരിക്കുന്നതുക്കൊണ്ട് അതിനു മുന്നോടിയായി നേരത്തെ വന്ന നക്ഷത്രങ്ങളായിരിക്കാം ഇതെല്ലാം. എല്ലാ നക്ഷത്രങ്ങളും പതിവിലും കൂടുതൽ തിളക്കത്തോടെ കാണപ്പെട്ടു. പണ്ട് എന്റെ അപ്പാപ്പൻ പറയാറുള്ളത് നക്ഷത്രങ്ങൾക്ക് കൂടുതൽ സന്തോഷം വരുമ്പോഴാണ് കൂടുതൽ തിളങ്ങുന്നതെനന്നായിരുന്നു. അങ്ങേനെയാണെങ്കിൽ ഇപ്പോൾ ഒട്ടുമിക്ക നക്ഷത്രങ്ങളും ഭയങ്കര ഹാപ്പിയായിരിക്കും. കാരണം ഭൂമിയിലുള്ളവർ ഇപ്പോഴല്ലേ ഇവരെക്കുറിച്ചോർക്കുന്നത്. ആകാശത്തു മാത്രമല്ല ഇപ്പോൾ ഭൂമിയിലും ഓരോ ആളുകളുടെയും വീടുകളിൽ നക്ഷത്രങ്ങൾ കെട്ടി തൂങ്ങിയാടുന്നുണ്ട്. ഭൂമിയിലെ നക്ഷത്രങ്ങളും ആകാശത്തിലെ നക്ഷത്രങ്ങളും ഇപ്പോൾ എണ്ണം കൊണ്ട് ആരാണ് മുന്നിൽ നിൽക്കുന്നതെന്ന് തെളിയിക്കാനുള്ള മത്സരത്തിലായിരിക്കും. ഭൂമിയിലും ഒരുപാട് നക്ഷത്രങ്ങളെ കാണാൻ ഭാഗ്യം ലഭിച്ച നാളുകൾ, അതാണ് ക്രിസ്തുമസ്സ് നാളുകൾ ❄⭐?✨.

 

എന്നാൽ ആകാശത്ത് രണ്ടു നക്ഷത്രങ്ങൾ മാത്രം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ആ രണ്ടു നക്ഷത്രങ്ങൾ മാത്രം മറ്റുള്ളതിനേക്കാൾ കൂടുതൽ വലിപ്പത്തിൽ കൂടുതൽ തിളക്കത്തിൽ കാണപ്പെട്ടു. എനിക്കറിയാം, ആ രണ്ടു നക്ഷത്രങ്ങൾ മാത്രം വന്നത് ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കാനല്ല. പകരം എന്നെ കാണാൻ വന്നതായിരുന്നു. ഞാനാ രണ്ടെണ്ണത്തിനെയും നോക്കിയപ്പോൾ അവ എന്നെ നോക്കി കണ്ണു ചിമ്മി. എന്റെ മനസിലും വല്ലാത്തൊരു സന്തോഷം നിറഞ്ഞു. ഞാൻ എന്റെ കയ്യിലുണ്ടായ ആ ചുവപ്പു നാടയിലേക്ക് നോക്കി. ഒരു നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞു.

 

ഇനിയും തിരിച്ചു കിട്ടാത്ത ഓർമ്മകൾ

 

ഞാൻ ആ തുണി കയ്യിൽ ചുറ്റി കണ്ണടച്ചിരുന്നു. എന്റെ കുട്ടിക്കാലത്തെ ഓർമ്മകളെല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. അന്ന് ഞാൻ ചെയ്തു കൂട്ടിയ കുസൃതികളും നേടിയെടുത്ത സുഹൃത്തുക്കളെയുമെല്ലാം ഓർമ്മയിൽ കൊണ്ടു വന്നു. അതെല്ലാം ഓർക്കുമ്പോൾ പുഞ്ചിരി വരുന്നുണ്ട്. എന്നാൽ അന്ന് ഞാൻ നഷ്ടപ്പെടുത്തിയ ചിലരുടെ മുഖം ഓർമ്മയിൽ വന്നപ്പോൾ നെഞ്ചിലൊരു വിങ്ങലനുഭവപ്പെട്ടു. അന്ന് എന്നെ വിട്ടു പിരിഞ്ഞവരൊന്നും ഇനി തിരിച്ചു വരില്ലെന്നറിയുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നുണ്ട്. പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് മരണം വരെ ഒരു കൊച്ചുകുട്ടിയായി തന്നെ ജീവിച്ചാൽ മതിയായിരുന്നെന്ന്. ‘പീറ്റർ പാൻ’ എന്ന സാങ്കൽപ്പിക കഥാപാത്രത്തെപ്പോലെ മരണം വരെ പ്രായമാവാതെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. എത്ര വലിയ ഭാഗ്യമായേനേ. ഇപ്പോൾ എന്റെ ശരീരം വളർന്നിട്ടുണ്ട്. എന്നാൽ മനസ്സുകൊണ്ട് ഞാനിന്നും ഒരു കൊച്ചുകുട്ടിയാണ്. മറ്റു കുട്ടികളെപ്പോലെ ഞാനും സ്നേഹവും കരുതലും ഉള്ളുക്കൊണ്ട് ആഗ്രഹിക്കുന്നുണ്ട്.

 

ഈ സമയമെല്ലാം പുറത്തു വല്ലാത്ത തണുപ്പായിരുന്നു.

 

“ജോ മോനെ”

 

പെട്ടന്ന് ഒരു വിളി എന്റെ കാതിലെത്തി ഞാൻ കണ്ണു തുറന്നു ചുറ്റും നോക്കി. ഇല്ല, ആരെയും കാണാനില്ല. ചിലപ്പോൾ തോന്നിയതായിരിക്കും.

 

“ജോ മോനെ”

 

ഇത്തവണ ഞാൻ കണ്ണു തുറന്നിരിക്കുമ്പോഴായിരുന്നു ആ വിളി കേട്ടത്. ഇത്തവണയും ആരെയും കണ്ടില്ല. എന്നാൽ  എന്നെ വിളിച്ച ഈ ശബ്ദം ആരുടേയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

 

“അപ്പാപ്പൻ”

 

എന്റെ കണ്ണുകൾ നിറഞ്ഞു. ഇതെല്ലാം വെറും തോന്നൽ മാത്രമാണെന്ന് അറിയാമെങ്കിലും അങ്ങനെയൊരു വിളി കേട്ടപ്പോൾ ഞാൻ മനസ്സുക്കൊണ്ട് വളരെയധികം സന്തോഷിച്ചു. ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് എന്റേ അപ്പാപ്പനെയായിരുന്നു.

 

അടുത്തൊരു ഞൊടിയിടയ്ക്കുള്ളിൽ എനിക്കുണ്ടായിരുന്ന തണുപ്പെല്ലാം വിട്ടു മാറി. ശരീരത്തിൽ ഒരു ഇളം ചൂടാനുഭവപ്പെട്ടു. ആരോ എന്നെ കെട്ടിപ്പിടിക്കുന്നതു പോലൊരു പ്രതീതി. ഒരു നിമിഷത്തേക്ക് എന്റെ ശ്വാസം നിലച്ചു. പണ്ട് തണുപ്പൊക്കെ വരുമ്പോൾ ഞാനെന്റെ അപ്പാപ്പനെയും കെട്ടിപ്പിടിച്ചുക്കൊണ്ട് വീടിനു പുറത്തിരിക്കാറുള്ള സംഭവമെല്ലാം വീണ്ടും ഓർമ്മ വന്നു. അന്നും എനിക്ക് ഇതേ ഇളം ചൂടായിരുന്നു അപ്പാപ്പനിൽ നിന്നും കിട്ടയത്. ഇപ്പോൾ വീണ്ടും അതേപോലെ തന്നെ. സന്തോഷം വന്നു എന്റെ കണ്ണുകൾ നിറഞ്ഞു. കുറച്ചു നേരം ആ കൊടും തണുപ്പിലും എനിക്കു കിട്ടിയ ആ ചൂട് ആസ്വദിച്ചുക്കൊണ്ട് ഞാൻ അങ്ങനെ തന്നെയിരുന്നു. മെല്ലെ എന്റെ കണ്ണുകൾ കൂമ്പിയടയാൻ തുടങ്ങുമ്പോഴായിരുന്നു ;

 

“ഹലോ ബ്രോ”

 

ആരോ എന്നെ വിളിച്ചു. ഛെ ! ഞാനൊന്ന് ആസ്വദിച്ചു വരുവായിരുന്നു. ആ ഫ്ലോ അങ്ങ് പോയി. ബോസ്‌ക്കോയായിരുന്നു എന്നെ വിളിച്ചത്. ഞാൻ ഈ പന്ത്രണ്ട് പേരിൽ ഏറ്റവുമാദ്യം പരിചയപ്പെട്ടത് ഇവനെയാണ്. ഇവരെയൊക്കെ ഒരിക്കൽ പരിചയപ്പെട്ട സ്ഥിതിക്ക് ഇനിയിവരുടെ പേര് ഞാൻ മറക്കില്ല. അവൻ എന്റെയടുത്തിരുന്നു. ഞാൻ അവനെടുത്തിരിക്കുന്നതൊന്നും കാര്യമാക്കാതെ മുകളിലുള്ള നക്ഷത്രങ്ങളെ തന്നെ നോക്കിക്കൊണ്ടിരുന്നു.

 

“എന്താ ബ്രോ, ആകാശത്തുള്ള നക്ഷത്രങ്ങളുടെ എണ്ണം പിടിക്കാണോ ??” ബോസ്‌ക്കോ

 

ഒരു ചിരിയോടെ അവനത് എന്നോട് ചോദിച്ചപ്പോൾ സ്വാഭാവികമായും എനിക്കും ചിരി വന്നു.

 

“ഏയ്, ഞാനെന്റെ ഫ്രണ്ട്സുമായി സംസാരിക്കായിരുന്നു” ഞാൻ

 

“ഫ്രണ്ട്സോ എന്നിട്ട് അവരെയൊന്നും ഇവിടെ കാണുന്നില്ലല്ലോ ?”

 

“അവരെ കാണണമെങ്കിൽ ആകാശത്തു നോക്കണം. എല്ലാവരും നക്ഷത്രങ്ങളായി അവിടെയൊക്കെയുണ്ട്  ?”

 

അവൻ എന്നെ അമ്പരപ്പോടെ നോക്കി.

 


“ഇതൊക്കെ വെറും വട്ടാണ് ബ്രോ. പണ്ട് കുട്ടിയായിരിക്കുമ്പോ ഞാനും എന്റെ അപ്പനെ കാണണമെന്ന് പറഞ്ഞു ഓർഫനേജിലെ മിഷേൽ മാഡവുമായിട്ട് വാശി പിടിച്ചിട്ടുണ്ട്. ഒരു ദിവസം എന്റെ വാശി കാരണം സഹികെട്ട് മേഡം എന്നോട് പറയുവാ രാത്രിയാവുമ്പോ പുറത്തിറങ്ങി ആകാശത്തേക്ക് നോക്കിയാ മതി  എന്റെ അപ്പനെ നക്ഷത്രത്തിന്റെ രൂപത്തിൽ കാണാമെന്ന്. എന്നാപ്പിന്നെ അതറിഞ്ഞിട്ടു തന്നെ കാര്യമെന്ന് ഞാനും വിചാരിച്ചു”

 

“എന്നിട്ട് താൻ രാത്രി പുറത്തിറങ്ങിയോ ?”

 

“ഉവ്വ്, ഇറങ്ങി. ഞാൻ പുറത്തിറങ്ങി നോക്കിയപ്പോഴുണ്ട് ആകാശത്ത് ഒന്നല്ല, ഒരുപാട് നക്ഷത്രങ്ങൾ?”

 

“എന്റമ്മോ ! എന്നിട്ട് ?”

 

“അന്നു ഞാൻ കൊച്ചുക്കുട്ടിയായതോണ്ട് വല്ലാണ്ടങ്ങ് ചിന്തിക്കാനുള്ള ബുദ്ധിവളർച്ച ഇല്ലായിരുന്നു. ആകാശത്തു ഒരുപാട് നക്ഷതങ്ങളെ കണ്ടപ്പോ ഞാൻ ഭയങ്കര ഹാപ്പിയായി. പിറ്റേ ദിവസം ഞാൻ സ്കൂളിലേക്ക് ചെന്നപ്പോ അവിടെ മുഴുവൻ ഞാൻ വിളിച്ചു കൂവി നടന്നു ‘എനിക്കു നൂറ്റിയമ്പത് അപ്പന്മാരുണ്ടേ’ന്നും പറഞ്ഞ്?. കാരണം ഞാൻ രാത്രി ആകാശത്തോട്ടു നോക്കിയപ്പോ അത്രയും നക്ഷത്രങ്ങളെയാണല്ലോ കണ്ടത്. ഇപ്പോ അതൊക്കെ ഓർക്കുമ്പോ ചെറുതായിട്ടൊരു നാണക്കേട് തോന്നാ?”

 

ചമ്മിയ ഭാവത്തോടെ അവനത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.

 

“പക്ഷെ ഞാനെങ്ങനെയല്ല” ഞാൻ

 

“എന്തോന്ന് ?”

 

“ഇതൊക്കെ കെട്ടുക്കഥയാണെന്ന് എനിക്കറിയാം. എന്നാലും ചില നേരത്ത് ഈ കഥകളൊക്കെ സത്യമായിരുന്നെങ്കിലെന്ന് തോന്നിപ്പോവും. എന്റെ പ്രിയപ്പെട്ട രണ്ട് ഫ്രണ്ട്സിനെ എനിക്കിപ്പോഴും ആകാശത്തു കാണാം. പലപ്പോഴും ഞങ്ങള് തമ്മിൽ രാത്രി സംസാരിക്കും. ഞാൻ എന്തെങ്കിലുമൊക്കെ പറയും. അതിനനുസരിച്ചു നക്ഷത്രങ്ങളായി നിൽക്കുന്ന അവരു രണ്ടു പേരും എന്നെ നോക്കി കണ്ണു ചിമ്മി കാണിക്കും. അത്രേയുള്ളൂ. ചിലർക്ക് ഇതൊക്കെ ഒരു വട്ടായി തോന്നും. പക്ഷെ എനിക്കെന്തോ ഈ തോന്നലൊക്കെ ഒരു ധൈര്യം തന്നെയാ. ഒരിക്കലും ഞാൻ ഒറ്റയ്ക്കല്ലാന്നുള്ളൊരു ധൈര്യം”

 

അവൻ മൗനമായി എന്നെയൊന്ന് നോക്കി.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.