Wonder 8 [Nikila] 2121

“എന്താ മോനെ ഇത് ?” അങ്കിൾ

 

“ശ്ശ് ശ്……”

 

ഞാൻ ചുണ്ടത്ത് വിരൽ വച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. ഞാനെന്താ ചെയ്യാൻ പോണേന്ന് ആർക്കും മനസിലായില്ല. ഞാൻ പിന്നെ ഡഗ്ഗിന്റെ അടുത്തേക്ക് അതിനെ കെട്ടഴിക്കാൻ തുനിഞ്ഞു.

 


“മോനെ, വേണ്ട. പിള്ളേര് പേടിക്കും” ഫിലിപ്പ് അങ്കിൾ.

 

ഞാനവരെ നോക്കിയപ്പോൾ അവരെല്ലാം പേടിയോടെ ഡഗ്ഗിനെ നോക്കായിരുന്നു. ചിലര് ഇപ്പോഴേ ഓടാൻ വേണ്ടി ഒരുങ്ങി നിൽക്കുന്നുണ്ട്. ഞാൻ അവർക്ക് ചിന്തിക്കാൻ സമയം കൊടുക്കുന്നതിനു മുന്നേ ഡഗ്ഗിന്റെ തൂണില് കെട്ടിയിരിക്കുന്ന കയറഴിച്ചു. 

 

പക്ഷെ ഡഗ്ഗ് പെട്ടന്ന് ചാടി പ്രശ്നമൊന്നും ഉണ്ടാക്കാൻ നിന്നില്ല. ഞാൻ കെട്ടഴിച്ചപ്പോൾ ഡഗ്ഗ് എന്നെ നോക്കി പല്ലിളിച്ചുകൊണ്ട് വാലാട്ടി. മിഖിക്ക് എന്റെ പ്ലാൻ മനസിലായതോണ്ടാവാം അവനിതെല്ലാം ചിരിയോടെ നോക്കി നിന്നു. ഞാൻ അവരുടെ കൂട്ടത്തിലെ ചാൾസിനെയൊന്ന് നോക്കി. അവനെയാണ് ഇന്നലെ ഡഗ്ഗ് കഴുത്തിൽ കേറി പിടുത്തമിട്ടത്. ഞാനവനെ നോക്കി കൈ നീട്ടി അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.

 

“ഇല്ല, ഞാൻ വരില്ല?”

 

അവന് ഇന്നലത്തെ പേടി ഇതുവരെ പോയിട്ടില്ല. ഞാനതൊന്നും കാര്യമാക്കിയില്ല. 

 

“വേണ്ട, ഞങ്ങളങ്ങോട്ട് വന്നേക്കാം. ഓടാൻ നോക്കിയാലാലുണ്ടല്ലോ ഞങ്ങള് ഓടിച്ചിട്ട് പിടിക്കും”

 

അതും പറഞ്ഞ് ഞാൻ ഡഗ്ഗിനെയും പിടിച്ചോണ്ട് അവന്റെ നേരെ നടന്നു. ചാൾസ് ശരിക്കും പേടിച്ചു വിയർത്തു. ഞങ്ങള് അവന്റെ അടുത്തെത്തിയതും അതു വരെ അവന്റെ അടുത്തുണ്ടായ ചങ്ങാതിമാരൊക്കെ പേടിച്ചു സൈഡിലോട്ട് മാറി. ഫിലിപ്പ് അങ്കിള് ശ്വാസമടക്കിപിടിച്ചു എല്ലാം നോക്കി നിന്നു. ഇവരുടെയൊക്കെ പേടി കണ്ടാൽ തോന്നും എന്റെ കൂടെ നിൽക്കുന്നത് വല്ല സിംഹമോ കടുവയോ ആണെന്ന്.

 

“ടോ, തന്റെ കയ്യൊന്ന് നീട്ടിയേ”

 

“എന്തിനാ ??”

 

ഞാൻ കൂടുതൽ ബോധിപ്പിക്കാൻ  നിൽക്കാതെ അവന്റെ കൈ പിടിച്ചു വലിച്ചു കൈപ്പത്തി വിടർത്തി പിടിച്ചു ഡഗ്ഗിന്റെ നേരെ കൊണ്ടു വന്നു. അവൻ പേടിച്ചു കൈ പിൻവലിക്കാൻ നോക്കിയെങ്കിലും ഞാൻ അവന്റെ കയ്യിലുള്ള പിടി വിട്ടില്ല.

 

“ചാൾസ്, വെറുതെ പേടിക്കല്ലേ. നീ പേടിച്ചാൽ ഇവനും പേടിക്കും”

 

അവൻ വിറയലോക്കെ നിർത്തി എന്നെ തന്നെ നോക്കി.

 

“ചാൾസ്, നീ പേടിക്കാതെ സമാധാനമായി ഇവനെ തൊട്. ശരിക്കുമിപ്പോ നിന്നെക്കാളും പേടി ഇവനാ. പേടിക്കാതെ സമാധാനമായി ഇവനെ തൊട്ട് നോക്ക്”

 

ഞാനവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞപ്പോൾ അവൻ ശരീരമൊന്ന് അയച്ചു. എന്നിട്ട് മെല്ലെ ശ്വാസം വലിച്ചു വിട്ടുക്കൊണ്ട് പതുക്കെ ഡഗ്ഗിന്റെ മുഖത്തിനു നേരെ കൈപ്പത്തി വിടർത്തി നീട്ടി. ഡഗ്ഗ് ചാൾസിനെ കണ്ണു മിഴിച്ചു നോക്കി. അതിനും ചെറിയ പേടിയൊക്കെയുണ്ട്. ചാൾസിന്റെ കൈ ഒരിഞ്ചു വ്യത്യാസത്തിൽ ഡഗ്ഗിന്റെ മൂക്കിനു മുകളിലായി വിടർത്തി നിന്നു. ശേഷം അനക്കമൊന്നും ഉണ്ടാവാതിരുന്നപ്പോൾ ഡഗ്ഗ് തന്നെ തന്റെ മുഖം ചാൾസിന്റെ കയ്യിലേക്ക് അടുപ്പിച്ചു. അവൻ ചാൾസിന്റെ കൈ മൂക്കുക്കൊണ്ട് മണത്തു നോക്കി പതിയെ മുഖം കൊണ്ട് അവന്റെ കൈയിൽ തലോടി. അതുവരെ പേടി വന്നിട്ട് മുഖം തിരിച്ച അവൻ ഡഗ്ഗിന്റെ ഈ പ്രവർത്തി കണ്ട് അതിന്റെ അത്ഭുതത്തോടെ നോക്കി.  ഞാൻ ഫിലിപ്പ് അങ്കിളിന് നോക്കിക്കൊണ്ട്  ;

 

“അങ്കിളേ, ഇതു നായയാണെങ്കിലും ഇവനും നമ്മുടെ കുടുംബത്തിലെ ആള് തന്നെയാ. എന്തിന്റെ പേരിലായാലും ഇവനെ കെട്ടിയിടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല”

 

ഫിലിപ്പ് അങ്കിളിന്റെ മുഖം താഴ്ന്നു. ഞാൻ ബാക്കിയുള്ളവരെ നോക്കിക്കൊണ്ട് ;

 

“ഈ വളർത്തുമൃഗങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അവർക്ക് നമ്മള് പറയുന്ന കാര്യങ്ങളോ നമ്മള് ചെയ്യുന്ന കാര്യങ്ങളോ നമ്മള് മനസില് വിചാരിക്കുന്ന കാര്യങ്ങളോ അങ്ങനെ ഒന്നും തന്നെ മനസ്സിലാക്കാനുള്ള കഴിവില്ല. ആകെക്കൂടി ഇവർക്കൊക്കെ മനസിലാവുന്നത് നമ്മുടെ ഫീലിംഗ്സ് മാത്രമാ. ഇവരോടെ സ്നേഹത്തോടെ പെരുമാറിയാൽ ആ സ്നേഹം ഇവരും തിരിച്ചു കാണിക്കും. ഒരിക്കലെങ്കിലും ഇവരുടെ ഇഷ്ടം നമ്മള് നേടിയെടുത്തത് പിന്നയിവര് എപ്പോഴും നമ്മുടെ കൂടെ തന്നെ കാണും. നമ്മള് സന്തോഷത്തിലാണെങ്കിൽ ഇവരും നമ്മുടെ കൂടെ സന്തോഷിക്കും. നമ്മള് വിഷമിച്ചിരുന്നാൽ ഇവര് നമ്മളെ ഒരിക്കലും ഒറ്റയ്ക്കാക്കാതെ നമ്മുടെ കൂടെ തന്നെ നിൽക്കും. ട്രൂ ലവ് എന്ന സംഭവം സത്യമാണോന്ന് ചോദിച്ചാൽ ഉറപ്പായും പറയാം, അതെ. അതു സത്യമാണെന്ന്. ഇതിലെ തമാശയെന്താന്ന് വച്ചാൽ ഇവർക്ക് സ്നേഹത്തിന്റെ ഡെഫിനിഷൻ പോലും അറിയില്ല. പക്ഷെ നമ്മളെ സ്നേഹിക്കാൻ നന്നായിട്ടറിയാം”

 

എല്ലാവരും നിശബ്ദരായി എന്നെ തന്നെ നോക്കി. ഞാൻ ചാൾസിന്റെ തോളത്തു കൈ വച്ചു ഡഗ്ഗിനു നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

 

“ഇനി ഇതിനെ കാണുമ്പോൾ പേടിക്കണ്ട. താൻ പേടിക്കില്ലെങ്കിൽ ഇവനും പേടിക്കില്ല. നമ്മളെ സംബന്ധിച്ച് ഈ പട്ടിയും പൂച്ചയുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാ. പക്ഷെ ഇവർക്കങ്ങനെയല്ല, ഇവരുടെയൊക്കെ ജീവിതം തന്നെ നമ്മളെ ചുറ്റിപ്പറ്റിയാണ്”

 

അത്രയും പറഞ്ഞിട്ട് ഞാൻ ഡഗ്ഗിന്റെ തലയിൽ തലോടിക്കൊണ്ട് പുറത്തേക്കിറങ്ങി. പോവുന്ന പോക്കിൽ മിഖിയെ നോക്കിയപ്പോൾ അവൻ എന്നെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ കൈ ക്കൊണ്ട് തംമ്പ്സ് അപ്പ് കാണിച്ചു?. ഞാൻ അവനെ നോക്കി പുഞ്ചിരിച്ചുക്കൊണ്ട് വീടിനു പുറത്തേക്കിറങ്ങി. സംഭവം ഇവിടെ പട്ടി ഡഗ്ഗ് ആണെങ്കിലും പട്ടി ഷോ കാണിച്ചത് ഞാനാ?.

 

പിന്നെ നേരെ കേറി ചെന്നത് വീടിനടിയിലെ ബേസ്മെന്റിലുള്ള സ്റ്റോർ റൂമിലേക്കാണ്. അവിടെ മുഴുവൻ വീടിനകത്തു സ്ഥലമില്ലത്തതുക്കൊണ്ട് അടുക്കി വച്ചിട്ടുള്ള ഓരോരോ സാധങ്ങളാണ്. ഈ സ്റ്റോർ റൂമിൽ തന്നെ ഒരു മുറി മാത്രം താക്കോലിട്ട് പൂട്ടി വച്ചിട്ടുണ്ട്. ഞാൻ പോക്കറ്റിൽ നിന്ന് താക്കോലെടുത്ത് ആ മുറി തുറന്നു. ആ മുറിയുടെ താക്കോൽ ഞാൻ മാത്രമേ സൂക്ഷിക്കാറുള്ളൂ. അതിനകത്തു മുഴുവൻ ഞാൻ കുട്ടിക്കാലത്ത് ഉപയോഗിച്ചിട്ടുള്ള കളിപ്പാട്ടങ്ങളും പിന്നെ എന്റേതായിട്ടുള്ള ചില അല്ലറ ചില്ലറവസ്തുക്കളുമാണ്. ഞാൻ ആ മുറിയിൽ എനിക്കാവശ്യമുള്ള ആ സാധനം പരതി നോക്കി. അവസാനം ആ സാധനം എന്റെ കണ്ണിൽ തടഞ്ഞു. നല്ല നീളമുള്ള ഒരു ചുവന്ന കട്ടിയുള്ള നാടയായിരുന്നു അത്. ആ ചുവന്ന നാട കണ്ടപ്പോൾ എന്റെ മനസ്സിൽ കുട്ടിക്കാലത്തെ ചില ഓർമ്മകൾ കടന്നു വന്നു. ഞാൻ അതുമെടുത്ത് പുറത്തേക്കിറങ്ങി.

 

എന്തുക്കൊണ്ടാണെന്നറിയില്ല, ഇന്നത്തെ ദിവസം ചെറിയൊരു അസ്വസ്ഥത തോന്നുന്നു. ഞാൻ നേരെ വീടിനു പുറത്തേക്കിറങ്ങി നടന്നു. അപ്പോഴേക്കും നേരം വല്ലാതെ ഇരുട്ടിയിരുന്നു. പുറത്തു ചുറ്റും മരങ്ങളായതുക്കൊണ്ട് നിശബ്ദതതയെ ഭേതിച്ചുക്കൊണ്ടുള്ള ചീവീടുകളുടെ ശബ്ദം കേൾക്കാം. അതോടപ്പം കുഞ്ഞിക്കിളികളുടെ കരച്ചിലുകളും മരം കൊത്തി മരത്തിനിട്ടു തട്ടുന്ന ശബ്ദവും പലയിടത്തു നിന്നും കേട്ടു. ഇതൊന്നും പോരാഞ്ഞിട്ട് ഒടുക്കത്തെ തണുപ്പും. പ്രത്യകിച്ചു ഡിസംബർ മാസമായതുക്കൊണ്ട് തന്നെ തണുപ്പിന്റെ ശക്തി കൂടുതലാണ്.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.