ഞാൻ റൂമിന്റെ വാതിൽ തുറന്നു കൊടുത്തതും അവൻ പുറത്തേക്ക് ചീറിപ്പാഞ്ഞൊരു ഓട്ടം. അതിന്റെ പിന്നാലെ ആരുടെയൊക്കെയോ അലറൽ ശബ്ദവും കേട്ടു.
“അയ്യോ……….?
അമ്മേ…….?.”
വീണ്ടും ചില നിലവിളികൾ. മക്കളെ, ഡഗ്ഗ് പണി തുടങ്ങീ ?.
“ജോ……”
ദൈവമേ ! ആരോ വിളിക്കുന്നുണ്ട്. വേഗം ബാത്റൂമിലേക്ക് വലിയാം?♂️.
അങ്ങനെ റൂമിൽ കേറി കുളിയൊക്കെ കഴിഞ്ഞ് വേഷം മാറി താഴേക്കിറങ്ങി. എല്ലാവരും മെയിൻ ഹാളിലിരുന്ന് ടീവി കണ്ടുകൊണ്ടിരിക്കായിരുന്നു. ഇത്തവണ പതിവു പോലെ ആന്റിക്ക് സീരിയൽ കാണാൻ പറ്റിയില്ല. ഇപ്പൊ ടീവിയിൽ സ്പോർട്സ് ചാനലാണ് വച്ചിരിക്കുന്നേ. അതിന്റെ നീരസം ആന്റിയിൽ നന്നായി കാണാനുമുണ്ട്. എന്തായാലും ആന്റി തൽക്കാലത്തേക്ക് നീരസപ്പെടട്ടെ. കുറേ ഭര്ത്താക്കന്മാര് കഷ്ടപ്പെടുന്ന സീരിയൽ കഥകള് ഇനിയൊരാഴ്ച കണ്ടില്ലെന്ന് വച്ചു ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോണില്ല. ഞാൻ കുറച്ചപ്പുറത്ത് മാറി ഒരു സോഫയിലിരുന്നു.
“ഹലോ”
മിഖിയായിരുന്നു വിളിച്ചത്. അവൻ പുഞ്ചിരിയോടെ എന്റടുത്തു വന്നിരുന്നു. കുറച്ചു നേരത്തേക്ക് ഞങ്ങളൊന്നും മിണ്ടിയില്ല. ഞാൻ തന്നെ സംസാരത്തിനു തുടക്കമിട്ടു.
“ഡാ, മിഖി….”
“എന്താ ജോ ?”
“അവരെല്ലാം നിന്നെ മിഖീന്ന് ഒരു കുഴപ്പവുമില്ലാണ്ട് വിളിക്കണുണ്ടല്ലോ. ആരുടെയെങ്കിലും നാവിന് വല്ല പണിയും കിട്ടിയോ ??”
അവൻ ഒരു നിമിഷം എന്നെ തന്നെ നോക്കി.
“ഒന്നും ഉണ്ടായില്ല. ഞാനവരുടെയടുത്ത് എനിക്കിങ്ങനെയൊരു പേരുണ്ടെന്ന് പറഞ്ഞപ്പോൾ എല്ലാവരും ആദ്യം ചോദിച്ചത് ‘നിന്നെ മിഖിന്നാണോ വിളിക്കുന്നേ’ ന്നായിരുന്നു. എല്ലാവരും വണ്ടറടിച്ചു പോയി, ആർക്കും എന്റെ പേര് കേട്ടിട്ട് പുച്ഛിക്കുകയോ കളിയാക്കുകയോ അങ്ങനെ ഒന്നും ചെയ്തില്ല. അതെന്താ അങ്ങനേന്ന് ആലോചിച്ചപ്പോഴായിരുന്നു അവര് തന്നെ കാര്യമെന്താന്ന് പറഞ്ഞത്”
“എന്തു കാര്യം ?”
“ജോ മാങ്ക വായിക്കാറുണ്ടോ ?”
“മാങ്ക എന്നു പറഞ്ഞാൽ ?”
“അത് ജപ്പാൻക്കാര് വായിക്കുന്ന കോമിക്ക് ബുക്കാണ്. അതിലെ കഥകൾ പലതും പിന്നെ അനിമേ ആയിട്ട് ഇറക്കാറുണ്ട്. Death note, attack on titan, one punch man ഇതൊക്കെ ആദ്യം മാങ്ക ആയിട്ടു വന്ന കഥകളായിരുന്നു. ജപ്പാനില് സിനിമകള് ഇറങ്ങുന്നത് കുറവാണ്. അവിടെയുള്ളവരുടെ മെയിൻ എന്റർടൈൻമെന്റ് ഈ മാങ്ക സ്റ്റോറീസാണ്”
ഓഹോ, ജാപ്പനീസ് കോമിക്ക് ബുക്ക്. ഞാൻ കേട്ടിട്ടുണ്ട്. അവിടെ അറുപതു രൂപക്ക് കിട്ടുന്ന പുസ്‌തകം ഇന്ത്യയിലൊക്കെ അറന്നൂറ് രൂപയ്ക്കാ വിൽക്കുന്നേ.
“ആ, മാങ്കയെപ്പറ്റി കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ മാങ്ക എന്നൊക്കെ പറഞ്ഞാൽ മംഗളവും മനോരമയൊക്കെയാ. പക്ഷെ ഞാനിപ്പോഴും ബാലരമയാ വായ്ക്കാറ്?. ശരി, നീ കാര്യം പറ. നിന്റെ പേരും അവര് പറഞ്ഞ മാങ്കയുമായിട്ട് എന്താ ബന്ധം ?”
“പാരാസൈറ്റ് എന്ന് പറഞ്ഞൊരു കോമിക് സ്റ്റോറിയുണ്ട്. അതിലും നായകന്റെ കൂടെ കട്ട സപ്പോർട്ടായി നടക്കുന്ന ഒരു പാരാസൈറ്റിന്റെ പേരും മിഖിയെന്നാ. ആ കോമിക്ക് സ്റ്റോറീസില് പാരാസൈറ്റുകള് മനുഷ്യന്മാരുടെ തലച്ചോറിനുള്ളിലേക്ക് നുഴഞ്ഞു കേറി അവരുടെ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഒരു ക്രീച്ചേഴ്സാണ് ജോ. ആ സ്റ്റോറില് മിഖിയെന്ന പാരാസൈറ്റ് മാത്രം മനുഷ്യന്റെ തലച്ചോറിലേക്ക് കേറാതെ വലതു കയ്യിലോട്ട് കേറി അതിന്റെ നിയന്ത്രണം ഏറ്റെടുത്തു’
“അതു ശരി, അപ്പൊ അവർക്ക് കോമിക്ക് ഭ്രാന്തന്മാരാണല്ലേ”
“ജോ ക്കൊരു കാര്യം കൂടിയറിയോ, ജപ്പാൻ ഭാഷയില് മിഖി എന്നു പറഞ്ഞാല് അതിന്റർത്ഥം ‘വലത്’ എന്നാ. എബിൻ ചേട്ടൻ പറഞ്ഞതാ ഇതൊക്കെ. എല്ലാവരും ഇപ്പൊ എന്റെ പേര് കേട്ട് ത്രില്ലിലാ?”
അവൻ പറഞ്ഞ കാര്യങ്ങള് ഞാനൊന്ന് മനസ്സിലിട്ട് ആലോചിച്ചു നോക്കി. മിഖി എന്നു പറഞ്ഞാൽ വലത്?. പറഞ്ഞ പോലെ അതും ശരിയാണല്ലോ…….? ഇവൻ എപ്പോഴും എന്റെ കൂടെ ഒരു വലം കയ്യ് പോലെ കൂടെയുണ്ടാവാറുണ്ട്. ഞങ്ങള് ഒരുമിച്ചു നിൽക്കുന്ന സിറ്റുവേഷനിൽ പോലും ഇവനെപ്പോഴും എന്റെ വലത്തേ സൈഡിലാണ് നിൽക്കാറ്. ദാ, ഇപ്പോഴീ സോഫയിൽ പോലും ഇവനെന്റെ വലതു വശത്താ ഇരിക്കുന്നേ?.
“എന്താ ജോ ആലോചിക്കുന്നേ ?”
“നീ പറഞ്ഞതു വച്ചു നോക്കാണെങ്കിൽ ഇവരൊക്കെ കുറേ വെബ് സീരീസ് കാണുന്നവരായിരിക്കും, അല്ലേ ?”
“ഏറെക്കുറെ”
അപ്പോൾ തന്നെ എന്റെ തലയിലൊരു ബൾബ് കത്തി ?. അങ്ങനെയാണെങ്കിൽ വെസ്റ്റ് വേൾഡ് സീരിസിന്റെ റിവ്യൂ ഇവരുടടുത്തു നിന്ന് സോപ്പിട്ടു വാങ്ങാം. എന്നാലേ ഇനി എഫ് ബിയിൽ മര്യാദക്ക് ആക്റ്റീവ് ആകാൻ പറ്റൂ ?. ആദ്യം ഇവൻ പറഞ്ഞ പാരസൈറ്റിലെ മിഖി ഉള്ളതാണോന്ന് നോക്കാം. ഞാൻ ഫോണെടുത്തു ഗൂഗിളിൽ തപ്പി നോക്കി. എനിക്ക് കിട്ടിയ മിഖിയുടെ ചിത്രം കണ്ട് ഞാൻ അന്തം വിട്ടു.
ദൈവമേ, ഇതാണോ പാരസൈറ്റ് മിഖി ?. ഞാൻ എന്റെ കൂടെയുള്ള മിഖിയുടെ മുഖത്തേക്കും ഗൂഗ്ഗ്‌ലെ ഫോട്ടോയിൽ കണ്ട മിഖിയുടെ മുഖത്തേക്കും മാറി മാറി നോക്കി. ഇനി അവന്മാരെല്ലാം കൂടി ഇവനെയിട്ട് ഇൻഡയറക്റ്റായി കളിയാക്കിയതാണോ ?. ഞാനീ പാരസൈറ്റ് കണ്ടിട്ടില്ലാത്തതോണ്ട് ഇതിനെപറ്റി കൂടുതലായി അറിയില്ല. ഇനി ഇതും കൂടി പരിഗണനയില് വച്ചേക്കാം.
“എന്താ ജോ, എന്നെത്തന്നെ നോക്കണേ ?”
“ഒന്നൂല്ലേടാ, നമ്മുടെ ഡഗ്ഗ് എവിടെയാടാ ?”
അവനെന്ന സംശയത്തോടെ നോക്കി.
“ജോയാണോ അതിനെ റൂമീന്ന് തുറന്നു വിട്ടേ ??”
“അതേ, അതിനിപ്പോ എന്താ ?”
“എന്താന്നോ?, റൂമീന്ന് ചാടിയിറങ്ങിയ അത് പിന്നേം എല്ലാരെയുമിട്ട് ഓടിച്ചു. അവസാനം ഞാനതിനെ എങ്ങനെയോ പിടിച്ചു നിർത്തി. ഇപ്പൊ അങ്കിള് അതിനെ ഒരിടത്ത് കെട്ടിയിട്ടേക്കാ”
മിഖി കണ്ണുക്കൊണ്ട് ആംഗ്യം കാണിച്ച ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ഡഗ്ഗിനെ ഒരു തുണിലായി കെട്ടിയിരിക്കുന്നു. കഴുത്തിലൊരു ബെൽറ്റിട്ട് കയറിന്റെ ഒരറ്റം ബെൽറ്റിലും മറ്റൊരു അറ്റം തൂണിലുമായാണ് കെട്ടിയിട്ടുള്ളത്. പാവം ഡഗ്ഗ് ഒന്നും മിണ്ടാതെ ടിവി കണ്ടുകൊണ്ടിരിക്കുന്ന അവരെയൊക്കെ ദയനീയതയോടെ നോക്കുന്നുണ്ട്. അവരാണെങ്കിൽ ആ പാവത്തിനെ മൈൻഡ് പോലും ചെയ്യുന്നില്ല. എനിക്കും ഇതെല്ലാം കണ്ട് പാവം തോന്നി.
“മിഖി ഞാനിപ്പോ വരാം”
ഞാൻ സോഫയിൽ നിന്നെണീറ്റ് നേരെ പോയി അവര് കണ്ടുകൊണ്ടിരുന്ന ടിവി ഓഫാക്കി. എല്ലാവരും എന്നെ സംശയത്തോടെ നോക്കി.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum