“ഇപ്പെന്താ ആലോചിക്കണേ ?” ജൂവൽ.
“അതു പിന്നെ….. കറന്റ് ബില്ല്….. ?”
“എന്തോന്ന് ?”
“ഒന്നുല്ല….. അതു വിട്ടേക്ക്. താനെന്താ നേരത്തേ പറഞ്ഞേ ?”
“എനിക്കെല്ലാം മനസിലായെന്ന്”
“എന്ത് മനസിലായെന്ന് ??”
അവള് നാണത്തോടെ നഖം കടിച്ചുകൊണ്ട് എന്നോട് പറഞ്ഞു ;
“ജോ എന്നെ ചുമ്മാ പരീക്ഷിക്കാണന്ന് മനസിലായി. ഞാൻ ജോയുടെ അവസ്ഥ മനസിലാക്കണമായിരുന്നു. ഒരു പെണ്ണ് അങ്ങോട്ടു കേറി പ്രൊപോസൽ ചെയ്യുമ്പോ അപ്പോൾ തന്നെ ഇഷ്ടമാന്ന് പറഞ്ഞാൽ പെൺകോന്തനാണോന്ന് ഞാൻ വിചാരിക്കുമോ കരുതിയല്ലേ ജോ അങ്ങനെ പറഞ്ഞേ.
ശരിയാ, ജോ അപ്പോൾ തന്നെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ പെൺകോന്തനാണെന്ന് കരുതി ഞാൻ തന്നെ ജോയെ മൈൻഡ് പോലും ചെയ്യില്ലായിരുന്നു. പക്ഷെ ജോ ഡീസെന്റാണെന്ന് എനിക്കു ശരിക്കും മനസിലായി. ഇപ്പോ ഞാൻ സീരിയസായിട്ടാ ചോദിക്കണേ ? മനസ്സിലുള്ളത് തുറന്നു പറ. എന്നെ ഇഷ്ടമേല്ലേ”
അവള് കൊഞ്ചിക്കുഴഞ്ഞുക്കൊണ്ട് കൈ രണ്ടും കൂട്ടിപ്പിച്ചു ആട്ടിക്കൊണ്ട് ഒരു ഈണത്തിൽ വീണ്ടുമതേ കാര്യം തന്നെ എന്നോടു ചോദിച്ചു. ഈ നേരത്ത് ജൂവലിന്റെയീ കൊഞ്ചലും കുഴയലുമൊക്കെ കണ്ടാൽ വായിനോക്കികളാണെങ്കിൽ അവരൊക്കെ ഇവളെ നോക്കി നിന്നു സായൂജ്യമണയും. പക്ഷെ ഞാനാ ടൈപ്പല്ല. ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുന്ന നേരത്ത് ഒരാവശ്യവുമില്ലാത്ത ലോക കാര്യങ്ങളൊക്കെ മനസ്സിലിട്ട് ചിന്തിക്കുന്ന ശീലമുള്ള എന്നെയൊക്കെ വശീകരിച്ചു വീഴ്ത്താനുള്ള പൂട്ടൊന്നും ഇവളുടെ കയ്യിലില്ല.
“ജൂവൽ, ഞാനും സീരിയസ്സായിട്ട് തന്നെയാ പറയണേ. എനിക്ക് തന്നോടൊരു പ്രേമമൊന്നുമില്ല മണ്ണാങ്കട്ടയുമില്ല. ഒരു കൂട്ടുക്കാരിയെന്ന രീതിയില് തന്നോടെനിക്ക് ഇഷ്ടമൊക്കെയുണ്ട്. അല്ലാണ്ട് വേറെയൊരു ഇഷ്ടവുമില്ല”
ഞാൻ എന്റെ അഭിപ്രായത്തിലുറച്ചു നിന്നപ്പോൾ അവളുടെ മുഖം പിന്നെയും കാർമേഘം പോലെ ഇരുണ്ടു വിഷാദത്തിലായി. ഒരു ഇടിവെട്ടിലും മിന്നലിനുമുള്ള സാധ്യത വീണ്ടും കാണുന്നുണ്ട്. ജാഗ്രത പാലിക്കേണ്ട സമയമായി?.
“ജോ, വെറുതെ തമാശ പറയല്ലേ. ഞാൻ സീരിയസ്സായിട്ടാ ചോദിക്കണേ. എന്നെ ശരിക്കും ഇഷ്ടമല്ലേ ?”
“ഞാനും സീരിയസ്സായിട്ടാ പറയണേ, എനിക്കു തന്നെ ഇഷ്ടമല്ല. ഇനിയും സീരിയസ്സാവാണമെന്നാണെങ്കിൽ തന്നെ നിലത്തിട്ട് ചവിട്ടിക്കൂട്ടിയിട്ട് ഇഷ്ടമല്ലാന്ന് വിളിച്ചു കൂവേണ്ടി വരും. പക്ഷെ എനിക്കിപ്പോ കാന്താരിയുടെ കലിപ്പനാവാൻ താല്പര്യമില്ലാത്തതോണ്ട് ഞാനാ പണിക്കു നിൽക്കുന്നില്ല. That’s all ?”
ഞാൻ ഒരു തരത്തിലും അടുക്കുന്നില്ലാന്നായപ്പോൾ അവളുടെ സംസാരത്തിന്റെ രീതി തന്നെ മാറി.
“അതെന്താ എന്നെ ഇഷ്ടമല്ലാത്തേ ? എനിക്കതിന്റെ കാരണം അറിയണം?”
“എനിക്കു തന്നോട് റൊമാന്റിക് ഫിലൊന്നും തോന്നണില്ല. അതു തന്നെ കാരണം?”
“എന്തുക്കൊണ്ട് അങ്ങനെ തോന്നുന്നില്ല ? അതാണ് എനിക്കറിയേണ്ടത് ?”
“അങ്ങനെ ചോദിച്ചാൽ എനിക്കു തന്നെ കാമുകിയായിട്ടോ ഭാര്യയായിട്ടോ ഒന്നും കാണാൻ പറ്റണില്ല. ഒരു ഫ്രണ്ടായി മാത്രം തന്നെ കാണാം”
“അതെന്താ അങ്ങനെയെന്ന് എനിക്കറിണം ?”
അവളുടെ ശബ്ദം ഉയർന്നു. ഇവളുടെ ശൗര്യം കണ്ടിട്ട് മാടമ്പിള്ളിയിലെ ചിത്തരോഗി ഉണർന്നെന്നാ തോന്നുന്നത്. എന്നാ അതുകൊണ്ടൊന്നും ഞാൻ പതറിയില്ല. അവള് ചത്തരോഗി…. ശ്ശേ…. ചിത്തരോഗിയായി മാറിയപ്പോൾ ഞാൻ വിട്ടു കൊടുത്തില്ല. ഞാനൊരു തീരുമാനമെടുത്തു. ഇവളെ ഞാൻ പൂട്ടും, മണിച്ചിത്രത്താഴിട്ടു പൂട്ടും?.
“എന്താ ഒന്നും പറയാനില്ലേ ?” അവള് വീണ്ടും ചോദിച്ചു.
“ഉണ്ടെടീ, എനിക്ക് പറയാനുണ്ട്. ഒരാളോട് ഇഷ്ടം തോന്നിയില്ലെങ്കിൽ അതിനൊക്കെ കാര്യകാരണങ്ങൾ സഹിതം വിവരിക്കണമെന്നാണോ നീ പറയണേ ? കാണാൻ കൊള്ളാവുന്ന തൊലിവെളുപ്പുള്ള പെണ്ണുങ്ങളെ കണ്ടാൽ അവരെ അങ്ങോട്ടു ചെന്നു പ്രേമിക്കാമെന്നാണോ നീയുദ്ദേശിക്കുന്നേ ?”
എന്റെ ചോദ്യം കേട്ട് അവളെന്നെ പകപ്പോടെ നോക്കി.
“എടീ, നിന്റെയൊക്കെ തൊലിഞ്ഞ ലോജിക്ക് വച്ചു നോക്കാണെങ്കിൽ നിന്റെ കൂട്ടുകാരി റീനയെയും എനിക്ക് പ്രേമിക്കാവുന്നതേയുള്ളൂ”
‘ജോ…. താൻ?”
‘ഹാ, നിന്ന് ദേഷ്യപ്പെടാണ്ട് എനിക്ക് പറയാനുള്ളതും കൂടി കേൾക്കടീ. എന്തുക്കൊണ്ട് എനിക്ക് അവളോടും പ്രേമം തോന്നിക്കൂടാ ? അവളും നിന്നേപ്പോലെ ചെറുപ്പമല്ലേ. പോരാത്തതിന് അവളും സുന്ദരിയാണ് കല്യാണവും കഴിച്ചിട്ടുമില്ല. എന്നിട്ടും ഞാനവളുടെ പുറകെ കോഴിത്തരം സ്വഭാവം കാണിച്ചോണ്ട് ഇഷ്ടമാണെന്നും പറഞ്ഞു നടക്കുന്നില്ലല്ലോ. ഇനി അവളോട് എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിൽ അവളുടെയെടുത്തു പോയി അതിന്റെയൊക്കെ കാരണം എഴുന്നള്ളിക്കാണോ ? അവള് മാത്രമല്ല, എന്റെ മുന്നീക്കൂടെ പോവുന്ന ഓരോ പെണ്ണുങ്ങളുടെയും അടുത്ത് ചെന്ന് അവളുമാരെയൊക്കെ ഇഷ്ടപ്പെടാത്തതിന്റെ കാരണങ്ങളിനി അവരുടെയാടുത്തേക്കൊക്കെ ഓടിച്ചെന്നു കൂവി വിളിച്ചു നടക്കണമെന്നാണോ ? അങ്ങനെ പറയണമെന്നാണ് നിന്റെ നിലപാടെങ്കിൽ നീ കേട്ടോ, എനിക്കു സൗകര്യമില്ല”
എന്റെ ശബ്ദം ഉയർന്നപ്പോൾ അവള് വിറച്ചു.
“എടീ, ഒരാൾക്ക് വേറൊരാളോട് ഇഷ്ടം തോന്നാം തോന്നാതിരിക്കാം. ഇഷ്ടം തോന്നാതിരിക്കുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാവണമെന്നില്ല. ഇനി ഉണ്ടെങ്കിൽ പോലും അതൊക്കെ മറ്റുള്ളവരെ ബോധിപ്പിക്കണോ വേണ്ടയോന്നുള്ളത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. എന്റെ കാര്യത്തിൽ കേറി തലയിടാനുള്ള ഓവർ സ്വാതന്ത്ര്യമൊന്നും ഞാനാർക്കും കൊടുത്തിട്ടില്ല. ഇനി ഇതും പറഞ്ഞ് എന്നെ ശല്യം ചെയ്യാൻ വന്നേക്കരുത്. നീയൊരു പെണ്ണായതുക്കൊണ്ട് നിന്നോടെനിക്ക് പ്രേമം തോന്നുമെന്നൊന്നും വിചാരിക്കരുത്. നമുക്ക് വേണമെങ്കിൽ ഫ്രണ്ട്സായി തന്നെ ഇനിയും നല്ല രീതിയില് പോവാം. അല്ലാണ്ട് ഇതിനിടേല് കേറി വന്ന് പ്രേമം മണ്ണാങ്കട്ടാന്നൊക്കെ പറഞ്ഞ് എന്നെ ശല്യം ശല്യം ചെയ്യാൻ വന്നേക്കരുത്, പ്ലീസ് ?”
എന്റെ മറുപടി കേട്ട് നിന്നു വിറയ്ക്കാനല്ലാതെ തിരിച്ചൊന്നും പറയാൻ അവളെക്കൊണ്ട് പറ്റിയില്ല. എന്റെ നിലപാട് ഞാൻ തുറന്നു പറഞ്ഞുക്കൊണ്ട് അവളിലെ ചിത്തരോഗിയെയും ഞാൻ മണിച്ചിത്രത്താഴിട്ട് പൂട്ടി ?. തോം.… തോം…. തോം…. തകം…. തജം… തകജം…. അല്ല പിന്നെ ?. എല്ലാം കഴിഞ്ഞു എന്നു കരുതി തിരിച്ചു പോവാൻ തുടങ്ങിയ എന്റെയടുത്തു അവളായിട്ടു തന്നെ അടുത്ത അങ്കം തുടങ്ങി വച്ചു.
“ഇല്ല, ഞാൻ വിശ്വസിക്കില്ല എനിക്കറിയാം ജോ ക്കെന്നെ ഇഷ്ടാന്ന്. അല്ലെങ്കിൽ പിന്നെ ഇന്നലെ രാത്രി ഞാനെന്റെ ഇഷ്ടം പറഞ്ഞപ്പോൾ ജോയെന്തിനാ ടെൻഷനടിച്ചേ ? അന്നേരത്ത് എന്നോടൊന്ന് സംസാരിക്കാൻ പോലും ജോ മടിച്ചു. ഞാൻ ശരിക്കും…… ശരിക്കും കണ്ടതാ എങ്ങും കാലുറക്കാത്തതു മാതിരിയുള്ള ജോയുടെ നിൽപ്പ്. ഇത്തിരി നേരം കൂടി എന്റെ കൂടെ നിന്നാൽ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കേണ്ടി വരുമെന്ന് തോന്നിയില്ലേ ജോയ്ക്ക്. അതുകൊണ്ടല്ലേ എന്റെടുത്തുന്ന് പെട്ടന്ന് രക്ഷപ്പെടാൻ നോക്കിയേ ?. എന്നോടും തിരിച്ചിഷ്ടമാണെന്ന് പറയാൻ മടിയായതോണ്ടല്ലേ ജോ വേഗം തിരിച്ചു പോയേ?”
“നീയപ്പോളൊരു പെണ്ണിനു പകരം വല്ല കക്കൂസായിരുന്നെങ്കിൽ ഞാനെത്ര നേരം വേണമെങ്കിലും കൂടെ നിന്നേനെ” ഞാൻ പിറുപിറുത്തു.
“എന്തോന്നാ പറഞ്ഞേ ?”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum