“ബ്രോ, വേഗം ഫ്രഷായിട്ട് വാ. നമുക്ക് കാരംസിലൊരു പിടി പിടിക്കാം” എബിൻ.
“ഇപ്പൊ തന്നെ നാല് പേരായി. ഇനി ഒരാൾക്കു കൂടി കേറാൻ സ്ഥലമില്ല ചേട്ടാ?” മിഖി.
“അതു കുഴപ്പമില്ല മിഖി, ഞാൻ സബ്സ്റ്റിട്യൂട്ട് കളിക്കാം” ലിക്സൺ.
ങ്ങേ, മിഖീന്നോ?. അങ്ങനെ വിളിച്ചിട്ടും ഇവന്റെ നാക്കിനു ഒരു കുഴപ്പവുമില്ലല്ലോ?. ആ, ചിലപ്പോ നേരത്തെ ഇവനെ കളിയാക്കി മറ്റവന് ബോധിച്ചു കാണും. മിഖി എന്നെ നോക്കി രണ്ടു കണ്ണുമിറുക്കി കാണിച്ചു.
ഞാൻ മെയിൻ ഹാളിലേക്ക് നടന്നു. അവിടെയപ്പോൾ ശാരദാന്റി വേറൊരുത്തന്റെ കൂടെ ടിവിയുടെ മുന്നിലിരുന്നു എന്തോ കാണുന്നു.
ദൈവമേ ! ആന്റിയിനി ആ പയ്യനെയും കൂടി സീരിയല് കാണിച്ചു നശിപ്പിക്കുമെന്നാ തോന്നണേ. ഞാൻ ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ ചെന്ന് ആന്റിയുടെ അടുത്തേക്ക് ചെന്നപ്പോഴാണ് കാര്യം മനസിലായത്. ആന്റിയുടെ കൂടെയുള്ളത് സാം ആണ്. സത്യത്തിൽ ആന്റി ടിവി കാണുകയല്ല, സാമിന്റെ കൂടെ ഗെയിം കളിക്കാണ്. രണ്ടു പേരുടെയും കയ്യിൽ ഗെയിം കോൺട്രോളറുണ്ട്. ഞാൻ പുറകിലുണ്ടെന്ന് കാര്യം പോലും അറിയാതെ ഗെയിം കളിച്ചു തകർക്കാണ് രണ്ടു പേരും.
“ഛെ ! പിന്നേം തോറ്റല്ലോ” ആന്റി
“എന്താ ആന്റി, തോൽക്കണതിനൊക്കെ ഒരു കണക്ക് വേണ്ടേ” സാം.
“ഞാനെന്ത് ചെയ്യാനാ. എന്റെ കയ്യിലുള്ള റിമോട്ട് കേടാണോന്നൊരു സംശയം?” ശാരദാന്റി.
“വെറുതെ അടവിറക്കല്ലേ ആന്റി, ആന്റിക്ക് കളിക്കാനറിയാത്തതിന് റിമോട്ടിനെ എന്തിനാ കുറ്റം പറയണേ ?”
“ടാ, മോനെ. ടിവിയിലുള്ള ഗുസ്‌തിയൊന്നും എനിക്ക് ശരിയാവൂല്ല. നീ വേണെങ്കീ നേർക്കുനേര് മുട്ടാൻ വാടാ. അപ്പൊ അറിയാം ഞാനാരാന്ന്. ഞാനേ, നല്ല അസ്സൽ കളരിയാ”
“കളരിപ്പയറ്റ് കളിക്കാൻ പ്ലാനുണ്ടെങ്കിൽ നമുക്ക് ഡഗ്ഗിനെക്കൂടി കൂട്ടിയാലോ?” ഞാൻ
എന്റെ ശബ്ദം കേട്ട് രണ്ടു പേരും ഞെട്ടി തിരിഞ്ഞു നോക്കി.
“ആഹാ, മോനെപ്പോ വന്നു ?”ശാരദാന്റി.
“എന്താ ആന്റി ? ഇന്ന് നല്ല ഫോമിലാണല്ലോ” ഞാൻ.
“എന്റെ മോനെ, ഇവനുണ്ടല്ലോ. ഈ സാം കുട്ടൻ. ആള് നമ്മള് വിചാരിച്ച പോലെയല്ല. ഭയങ്കര തമാശക്കാരനാ. ചിരിച്ചു ചിരിച്ചു സമയം പോയതേ അറിഞ്ഞില്ല. എന്നാലും മോന്റെ അത്രക്ക് വരില്ലാട്ടോ?”
പതിവില്ലാത്ത ഉല്സാഹത്തോടെയും സന്തോഷത്തോടെയും ആന്റിയത് പറഞ്ഞപ്പോൾ എനിക്കും ചെറിയൊരു സന്തോഷമൊക്കെ തോന്നി. അങ്കിളും ആന്റിയും മിഖിയുമൊക്കെ എപ്പോഴും ഹാപ്പിയായിട്ടിരിക്കുന്നതാണ് എന്റെയും സന്തോഷം. സാം എന്നെ പരുങ്ങലോടെ നോക്കിയപ്പോൾ അവനുള്ള മറുപടി ഞാനൊരു പുഞ്ചിരിയിലൊതുക്കിയപ്പോൾ അവനും സന്തോഷമായി.
“ആന്റി, ഞാനൊന്ന് ഫ്രഷായിട്ട് വരാം”
ഇനി ഫിലിപ്പ് അങ്കിള് എവിടെയാണാവോ?. മിക്കവാറും അടുക്കളയിലാവും. ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ പ്രതീക്ഷിച്ച പോലെ ഫിലിപ്പ് അങ്കിള് അവിടെയുണ്ട്. അവിടെ അങ്കിള് ആഷിക്കിന്റെയും നിജിന്റെയും പാട്രിക്കിന്റെയും കൂടെ കുക്കിങ്ങിലായിരുന്നു. അവര് മൂന്നു പേരും എന്തൊക്കെയോ ചെയ്തു അങ്കിളിനെ സഹായിക്കുന്നുണ്ട്. എന്നെ കണ്ടതും അങ്കിൾ ;
“ആഹാ, മോനിന്ന് നേരത്തെ വന്നോ. എന്തായാലും വേഗമൊന്ന് ഫ്രഷായിട്ട് വാ”
മൂന്ന് പേരും എന്നെ നോക്കി പുഞ്ചിരിച്ചു. പിന്നേം ഞാൻ നേരത്തെ വന്നെന്ന് പറയാണല്ലോ. ഇനി എന്റെ വാച്ചിലെ സമയം തെറ്റിയതാവോ?. ഞാൻ ഫോണെടുത്തു സമയം നോക്കി. ഒരു വ്യത്യാസവുമില്ല. പ്രശ്‌നം സമയത്തിന്റെയല്ല ?.
“മോനെ, പറയാതിരിക്കാൻ പറ്റില്ലാട്ടോ. ഈ നിജിൻ മോനും ആഷിക്ക് മോനും നമ്മളെക്കാളും നന്നായിട്ട് ഫുഡ് ഉണ്ടാക്കാനറിയാം. ഭയങ്കര പാചക വിരുതന്മാരാട്ടോ ഇവര്” അങ്കിൾ.
“അത് പിന്നെ ഓർഫനേജിൽ മിഷേൽ മാം ഇല്ലാത്തപ്പോൾ അവരുടെ കണ്ണു വെട്ടിച്ചു ഇതുപോലെ ഓരോന്ന് ഉണ്ടാക്കുന്നത് ഞങ്ങൾക്കൊരു ശീലമാ” പാട്രിക്ക്.
“മിഷേൽ മാം ?”
“ഞങ്ങളുടെ ഓർഫനേജിന്റെ ഇൻചാർജറാ” ആഷിക്ക്
“നിങ്ങളെന്താ ഉണ്ടാക്കുന്നെ ? ചില്ലി ഗോപിയാണോ ?”
“അതെ, എന്തായാലും നോമ്പല്ലേ എല്ലാവർക്കും. എന്നാപ്പിന്നെ ഇതു വച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതി?”
ചിക്കൻ മസാലയില്ലാണ്ട് ഭക്ഷണം വായിലോട്ട് ഇറങ്ങില്ലെങ്കിൽ ഇത്രക്കങ്ങട് കഷ്ടപ്പെട്ട് നോമ്പെടുക്കണ്ട കാര്യമുണ്ടോ ?. ഇവരുടെ ത്യാഗം കണ്ടപ്പോൾ എനിക്കു ചിരിക്കാൻ തോന്നി?.
“ബാക്കിയുള്ളോരൊക്കെ എവിടെ ?”
“ഇവിടുന്ന് ഇത്തിരി ദൂരെയായിട്ട് ഒരു തോട് കാണാമെന്ന് അങ്കിള് പറഞ്ഞിരുന്നു. ബാക്കിയുള്ളോര് അങ്ങോട്ടാ പോയേക്കുന്നേ” നിജിൻ.
“എന്നാ ശരി”
ഞാൻ മുറിക്കകത്തേക്ക് കേറി വാതിൽ കുറ്റിയിട്ട് ദീർഘ ശ്വാസം വലിച്ചു വിട്ടു. ഇതിപ്പോ എന്താ ഉണ്ടായേ?. ഇന്നലെ വന്നവരെല്ലാം കൂടെ ഇരുപത്തിനാലു മണിക്കൂർ തികയും മുന്നേ അങ്കിളിനെയും ആന്റിയെയുമൊക്കെ പെട്ടന്ന് തന്നെ മെരുക്കിയെടുത്തല്ലോ. ഇതിപ്പോ വീട്ടില് എവിടേക്ക് തിരിഞ്ഞാലും മൊത്തം ബഹളമാണ്. മുൻപ് ഈ വീട്ടിൽ സൈലെന്റായിരുന്ന നേരത്ത് ഒരു സുഖക്കേട് തോന്നിയിരുന്നു. ഇപ്പൊ സംഭവിക്കുന്നതൊക്കെ അതിനു വിപരീതമായിട്ടാണല്ലോ. എന്തായാലും അങ്കിളും ആന്റിയുമൊക്കെ ഫുൾ ഹാപ്പിയാണ്. എനിക്കും അതു തന്നെ മതി?. എന്നാലും ഇവരിനി മെരുക്കിയെടുക്കാത്ത ആരെങ്കിലും ബാക്കിയുണ്ടോ ?.
ബൗ…..ബൗ……..
ശബ്ദം കേട്ട് കട്ടിലിലേക്ക് നോക്കിയപ്പോഴുണ്ട് അവിടെ ഡഗ്ഗിരിക്കുന്നു. ഒരു പാവത്താനെ പോലെ എന്നെ നോക്കായിരുന്നു അവൻ. വർക്കല ടീംസിന് വഴങ്ങികൊടുക്കാത്ത ഒരേയൊരു ആള് ഇവനായിരിക്കും. അല്ലെങ്കിലും ഇവനെയൊക്കെ അവരിനി എങ്ങനെ മെരുക്കാനാ, അമ്മാതിരി ഓട്ടമല്ലായിരുന്നോ ഇന്നലെ രാത്രി എല്ലാവരെയിമിട്ട് ഇവനോടിപ്പിച്ചത്.
“കുട്ടാ, ഇപ്പോ മോനോന്ന് പുറത്തേക്ക് പോ. മാമനൊന്ന് കുളിച്ചേച്ചും വരാം”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum