Wonder 8 [Nikila] 2121

കാര്യങ്ങളൊക്കെ നല്ല രീതിയിൽ പോകുന്നുണ്ടന്നറിഞ്ഞ ആശ്വാസത്തില് പള്ളീന്ന് പുറത്തേക്കിറങ്ങാൻ പോയപ്പോഴാണ് എന്റെ തലയ്ക്ക് മുകളിൽ എന്തോ ഒരു അനക്കം കേട്ടത്. ഞാനപ്പോൾ നിന്നിരുത് ഒരു മരത്തിന്റെ ചുവട്ടിലായിരുന്നു. അനക്കം കേട്ടത് അപ്പോൾ മരത്തിന്റെ മുകളീനന്നായിരിക്കും. തല പൊക്കി മേലോട്ട് നോക്കിയപ്പോഴതാ മുകളിലുള്ള മരച്ചില്ലയിൽ നിഖിലിരിക്കുന്നു. ഞാൻ കണ്ടെന്ന് മനസിലായപ്പോൾ അവൻ പതറി. കള്ള ബടുവാ, ഞാൻ കാണാതിരിക്കാൻ ഒളിച്ചിരിക്കായിരുന്നു ഇവൻ.

 

“മോഞ്ഞേ, ഒന്ന് താഴോട്ട് വന്നേ ?” ഞാൻ 

 

“ഇല്ല, ഞാൻ വരില്ല ?”

 

“ങ്ങേ ? വരില്ലാന്നോ ?”

 

“വരില്ല?”

 

“ആഹാ ?”

 

ഞാൻ നിലത്തു നിന്ന് ഒരു കല്ല് പെറുക്കിയെടുത്തു അവനു നേരെ ഓങ്ങി പിടിച്ചു.

 

“നീയായിട്ട് താഴോട്ട് വരുന്നോ, അതോ ഞാൻ നിന്നെ എറിഞ്ഞു വീഴ്ത്തണോ”

 

അവൻ ഒന്നും മിണ്ടിയില്ല.

 

“നിന്നെയിന്ന് ഞാൻ………”

 

അവനെ എറിഞ്ഞു വീഴ്ത്താനായി ഞാൻ ആംഗ്യം കാണിച്ചതും ;

 

“എറിയല്ലേ ചേട്ടാ, ഞാൻ താഴെ വരാം”

 

അവൻ പതിനഞ്ചടി പൊക്കമുള്ള മരത്തിന്റെ മണ്ടയിൽ നിന്ന് താഴോട്ട് ഒറ്റ ചാട്ടം. എന്നിട്ടും നിഖിൽ വീഴാതെ ബാലൻസ് ചെയ്തു നിന്നു. തനി വാനരജന്മം തന്നെ?. താഴോട്ടവൻ എത്തിയതും ഞാനവന്റെ ചെവി പിടിച്ചു തിരിച്ചു.

 

“അമ്മേ…. ആവൂ…. പിടി വിട്…. ചേട്ടാ?”

 

“എന്റെ കണ്ണും വെട്ടിച്ചു കണ്ട മരത്തിന്റെ മോളിലും പുറ്റിനുള്ളിലുമൊക്കെ ഒളിച്ചിരിക്കാമെന്ന് കരുതിയോടാ. നീയാരാടാ…. കുരങ്ങിനുണ്ടായവനോ”

 

“ചേട്ടാ എന്റപ്പനെ പറയരുത്”

 

“അതിനു നിന്റപ്പൻ കുരങ്ങനാണോടാ….”

 

ഞാനവന്റെ ചെവിയിലെ പിടി ഒന്നൂടി മുറുക്കി.

 

“ആാാാാ…..”

 

“സത്യം പറയണം. നീയും ആ വർക്കലയിലെ പിള്ളേരും തമ്മില് എന്താടാ ബന്ധം ?”

 

“അമ്മേ…..? ഞങ്ങള് തമ്മിൽ എടാ പോടാ ബന്ധമല്ലേ”

 

“എടാ പോടാ ബന്ധമോ, അതെന്ത് ബന്ധം ? സത്യം പറയെടാ ?”

 

“ഞാൻ പറഞ്ഞത് സത്യാ ചേട്ടാ. ഞാൻ ഡെയിലി കോളേജ് വരാന്തേല്ക്കൂടെ നടക്കുമ്പോ അവരെ കാണും. ഞാനവരെ നോക്കി ‘എടാ’ന്ന് വിളിക്കും തിരിച്ചവരെന്നെ നോക്കി ‘പോടാ’ന്ന് വിളിക്കും. ഞങ്ങള് തമ്മിൽ ആ ബന്ധമാ ചേട്ടാ”

 

“അല്ലാണ്ട് നിങ്ങള് തമ്മിൽ വേറെ ബന്ധമില്ലേ”

 

“ഇല്ലാ…… ?”

 

“പിന്നെന്തിനാടാ എന്നോട് അവര് നിന്റെ ഫ്രണ്ട്‌സാണെന്ന് നുണ പറഞ്ഞേ”

 

“കോളേജില് എന്നെ എവിടെ വച്ചു കണ്ടാലും എനിക്കിട്ട് പാര വയ്ക്കുന്ന ടീംസാ ചേട്ടാ അവര്. അതോണ്ടാ ഞാൻ….. പിടി വിട് ചേട്ടാ….?”

 

ഞാനവന്റെ ചെവിയിലെ പിടി വിട്ടു. അവൻ ചെവി തിരുമ്മിക്കൊണ്ടിരുന്നു.

 

“എനിക്കപ്പോഴേ സംശയം തോന്നിയെടാ. ഫാദർ അവരെ പറ്റി കംപ്ലയിന്റ് പറഞ്ഞ സമയത്ത് തന്നെ നീ മുങ്ങിയില്ലേ. അപ്പോഴേ എനിക്കു ഡൌട്ട് വന്നതാ. നീയും അവരും തമ്മിൽ കോളേജിലുള്ള പ്രശ്‌നം കോളേജില് വച്ചു തന്നെ തീർക്കണായിരുന്നു. അല്ലാണ്ട് നിന്റെയൊക്കെ പാരവെപ്പ് തീർക്കാനുള്ള സ്ഥലമല്ല പള്ളി. കേട്ടോടാ”

 

അവൻ മുഖം കുനിച്ചു നിന്നു.

 

“എടുക്കടാ കാശ്” ഞാൻ.

 

“കാശോ, കാശെന്തിനാ ചേട്ടാ ??”

 

“പുഴുങ്ങി തിന്നാൻ. അങ്ങനെ അവർക്കിട്ട് പാര വയ്ക്കാൻ നോക്കിയിട്ട് നീ മാത്രം സുഖിക്കണ്ട. അവർക്കുള്ള ഫുഡിന്റെ ചിലവെങ്കിലും നിന്റേന്ന് ഞാൻ മുതലാക്കട്ടേടാ”

 

“ഇതെന്തോന്ന് ? ഗുണ്ടാ പിരിവോ ?”

 

“ഗുണ്ട നിന്റെ ഉണ്ടം പൊരി ?. എടുക്കടാ കാശ്”

 

അവൻ പോക്കെറ്റിലെ പേഴ്സിൽ നിന്നും കാശ്ശെടുത്ത് എണ്ണി നോക്കി. ഞാൻ അതു മൊത്തം പിടിച്ചു വാങ്ങി.

 

“എന്താ ചേട്ടാ ?, ഫുൾ വാങ്ങാനുള്ള കാശായിരുന്നു അത്”

 

“അതു ശരി, അപ്പോഴും നിനക്കീ കയ്യീ കിട്ടണ കാശൊന്നും വീട്ടില് കൊണ്ടുപോയി കൊടുക്കാനുള്ള ഉദ്ദേശമില്ലാല്ലേ?. തല്ക്കാലം ഇത് എന്റേലിരിക്കട്ടെ”

 

“ചേട്ടാ…..”

 

“പോടാ ?”

 

ഞാനവനെ വിരട്ടി വിട്ടു. നമ്മുടെയടുത്താ ഇവന്റെയൊക്കെ വിളച്ചിൽ ?. ശേഷം നേരെ വീട്ടിലോട്ട് വിട്ടു. വണ്ടി മുറ്റത്ത് പാർക്ക് ചെയ്ത് അകത്തേക്ക് കേറാൻ നിന്നപ്പോഴാണ് വീട്ടിൽ നിന്നും കുറച്ചു മാറി അത്യാവശ്യം മരങ്ങളുള്ള ഏരിയയയിൽ ടെന്റ് ഉണ്ടാക്കി വച്ചത് ശ്രദ്ധിച്ചത്. റോഷൻ ഉണ്ടാക്കി വച്ച സെറ്റപ്പാണ്. മരങ്ങളുടെ ഇടയിലാണ് ടെന്റ് ഉണ്ടാക്കി വച്ചേക്കുന്നേ. അത്യാവശ്യം വലിപ്പമുണ്ടതിന്. എന്തായാലും നന്നായി. ഇനി ഇന്നലത്തെപ്പോലെ ആർക്കും മെയിൻ ഹാളിൽ സോഫയിലും നിലത്തുമൊക്കെയായി കിടക്കേണ്ട ആവശ്യമില്ലാല്ലോ.

 

വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് കേറിയപ്പോൾ പലയിടത്തു നിന്നുമായി ഓരോരുത്തരുടെ ശബ്ദങ്ങള് കേട്ടു. എല്ലായിടത്തും ബഹളം. ഒരു നിമിഷത്തേക്ക് ഞാൻ കേറി വന്നേക്കുന്നത് ചന്തയിലാണോന്ന് വരെ തോന്നിപ്പോയി. ഉള്ളിലോട്ട് കേറിയപ്പോൾ ആദ്യം കണ്ട കണി അകത്തു മിഖി അമലിന്റെയും എബിന്റെയും ലിക്സണിന്റെയും കൂടെ കാരംസ് കളിക്കുന്നതാണ്. അങ്കിളിനും ആന്റിക്കും മടുപ്പു തോന്നിയപ്പോൾ ബേസ്‌മെന്റിലുള്ള സ്റ്റോർ റൂമിൽ കൊണ്ടു തള്ളിയ സാധനമാണ് ഈ കാരം ബോർഡ്. വീടിന്റെ ബേസ്‌മെന്റിലുള്ള സാധനങ്ങളൊക്കെ ഇപ്പൊ മേലോട്ട് പൊങ്ങി വരുന്നുണ്ട്. എന്നെ കണ്ടപ്പോൾ മിഖി ഹാപ്പിയായി.

 

“ആഹാ, ജോയിന്ന് നേരത്തെ വന്നോ” മിഖി.

 

 ഞാൻ വാച്ചില് സമയമെത്രയായെന്ന് നോക്കി. സമയം ആറരയേ ആയിട്ടുള്ളൂ. സാധാരണ ഞാൻ ആറുമണിക്കാണ് വീട്ടിലോട്ട് വരാന്ന് മിഖിക്ക് നന്നായിട്ടറിയാം. എന്നിട്ടാണ് അവനെന്നോട് ഇമ്മാതിരിയൊരു ഊള ചോദ്യം ചോദിച്ചേക്കുന്നേ, ബ്ലഡി ഫൂൾ ?.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.