Wonder 8 [Nikila] 2121

ഫിലിപ്പങ്കിളിന്റെയും ആന്റിയുടെ മുഖം വാടി. അനാഥരാണെന്നറിഞ്ഞപ്പോ സിമ്പതി തോന്നിയതായിരിക്കും. ഈ സിമ്പതി കാണിക്കണ അങ്കിളും ആന്റിയും മോശമല്ല. ഇങ്ങനെ വിഷമം പ്രകടിപ്പിക്കുന്ന ഇവരും ഒരർത്ഥത്തിൽ അനാഥരാണ്. ഇവര് മാത്രമല്ല, ഞാനും മിഖിയും എന്തിനധികം പറയണു സാക്ഷാൽ ഡഗ്ഗും വരെ ഒരിക്കൽ മറ്റുള്ളവരാൽ ഒറ്റപ്പെട്ടവരാണ്. അതൊക്കെ മറന്നിട്ടരാണ് ഇവര് രണ്ടു പേരും ബാക്കിയുള്ളവരുടെകാര്യത്തിൽ സിമ്പതി കാണിക്കുന്നേ?.

 

“ശരി, ശരി. വിശദമായ പരിചയപ്പെടലൊക്കെ പിന്നെയാവാം. എല്ലാവരും ഇവിടെ എവിടെയെങ്കിലുമൊക്കെ ചുരുണ്ടുക്കൂടി ഉറങ്ങാൻ നോക്ക്. ബാക്കി കാര്യങ്ങളൊക്കെ നാളെ സംസാരിക്കാം” ഞാൻ

 

അവർക്ക് അപ്പോഴും എന്തോ മടി പോലെ. എനിക്ക് കാര്യം മനസിലായി. ഡഗ്ഗ് ഇവിടെയൊക്കെ ഉള്ളതിന്റെ പേടിയാണ് എല്ലാവര്ക്കും. ഞാൻ മിഖിയെ നോക്കിയപ്പോൾ കാര്യം മനസിലായ അവൻ ;

 

“കുട്ടാ ഡഗ്ഗേ, വാടാ”

 

മിഖി  വിളിച്ചതും ഡഗ്ഗ് വാലും ആട്ടിക്കൊണ്ട് ഞങ്ങളുടെ പിന്നാലെ വന്നു. അങ്ങനെ അന്നത്തെ ദിവസം അവസാനിച്ചു. അടുത്ത ദിവസം പതിവു പോലെ ഞാൻ ഓഫീസിലേക്കും മിഖി സ്കൂളിലേക്കും പോയി. ബാക്കിയുള്ളവരൊക്കെ പള്ളിയിലേക്കും പോയി. നേരത്തെ ഞാൻ പറഞ്ഞതു പോലെ അവര് തന്നെയാണ് പുൽക്കൂടിന്റെയും മറ്റും സെറ്റു വർക്കുകളുമൊക്കെ ചെയ്യുന്നത്. അവരെ സഹായിക്കാൻ ഇടവകയിലെ ഞങ്ങളുടെ കൂട്ടത്തിലുള്ള ചെറുപ്പക്കാരുമുണ്ട്. അന്നത്തെ ദിവസം ഞാൻ യാദ്ര്ശ്ച്ചികമായി കലണ്ടറിലൊന്ന് നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. 

 

ഇതിപ്പോൾ ദിവസം ഡിസംബർ 18 ചൊവ്വാഴ്ച്ച ആയിരിക്കുന്നു?. ഇത്രേം നാളും ഞാൻ കരുതിയത് പതിനൊന്നാം തിയതിയെ ചൊവ്വാഴ്ച്ചയേ ആയിട്ടുള്ളെന്നാ. സമയമിപ്പോ റോക്കെറ്റ് സ്പീഡിലാണല്ലോ പോവുന്നേ ?. ഇനി ക്രിസ്തുമസിന് കഷ്ടിച്ച് ഒരാഴ്ചയുണ്ട്. ഇന്നലെ രാത്രി ഞാൻ പള്ളിയിൽ ചെന്നപ്പോൾ എല്ലാവരും പുൽക്കൂടിന്റെ പണികളൊക്കെ തുടങ്ങി വച്ചിട്ടേയുള്ളൂ. ഇനി വല്ല മഹാത്ഭുതവും സംഭവിച്ചാലേ കാര്യങ്ങളൊക്കെ വിചാരിച്ച സമയത്ത് കഴിയുള്ളൂ. തണുപ്പൻ മട്ടിലുള്ള എന്റെ സ്വഭാവത്തെ ഞാൻ തന്നെ സ്വയം പഴിച്ചു. ഞാൻ വേഗം ഫോണെടുത്തു നിഖിലിനെ വിളിച്ച് കാര്യങ്ങളൊക്കെ പെട്ടന്നാക്കാൻ പറഞ്ഞു നല്ല പ്രെഷർ കൊടുത്തു. ഇവരെയൊക്കെ പണിയേൽപ്പിച്ചിട്ട് ഇനി ഞാൻ മാത്രം മാറിയിരുന്നാൽ ശരിയാവില്ലെന്ന് തോന്നി. നാളെ മുതൽ ഷോപ്പിലെ കാര്യങ്ങളൊക്കെ ബാക്കി സ്റ്റാഫുകളെ ഏൽപ്പിച്ച് പിള്ളേരുടെ കൂടെ കൂടേണ്ടി വരും?.

 

അന്നത്തെ ദിവസ്സം ഷോപ്പിൽ നിന്നും നേരത്തെയിറങ്ങി വീട്ടിലേക്ക് പോലും പോവാതെ ആദ്യം പള്ളിയിലേക്ക് പോയി. അവിടെയപ്പോൾ നിധിനും റോഷനും പിന്നെ കുറച്ചു ചെറുപ്പക്കാരുമുണ്ട്. നിഖിലിനെ ആ ഭാഗത്തൊന്നും കാണണില്ല. എനിക്കിട്ട് നല്ലൊരു പണി തന്നവനാ അവൻ. ഇനിയെന്റെ കയ്യിൽ പെട്ടാൽ പിന്നവന് നല്ല സമയമല്ലാന്ന് അവനും നന്നായിട്ടറിയാം. അതോണ്ട് എന്റെ തലവെട്ടം കാണുമ്പോഴേ മുങ്ങി നടക്കായിരിക്കും അവൻ. കുഴപ്പമില്ല. ഇവനെത്ര കാലം പാത്തും പതുങ്ങിയും നടക്കുമെന്ന് കണ്ടറിയാം?.

 

“എന്താ ചേട്ടാ ഇവിടെ ?”

 

എന്നെ കണ്ടപ്പോൾ നിധിൻ കാര്യം തിരക്കി.

 

“നാളെ മുതൽ ഞാനും നിങ്ങളുടെ കൂടെയുണ്ടാവും. ഇപ്പൊ തന്നെ നമ്മള് വല്ലാണ്ട്  വൈകിയെന്നാ തോന്നുന്നേ”

 

“ആര് ? നമ്മള് വൈകിയെന്നോ ? അത് ചേട്ടന് വെറുതെ തോന്നുന്നതാ. സംശയമുണ്ടെങ്കിൽ ചേട്ടൻ തന്നെ പുൽക്കൂടും സെറ്റുവർക്കുമൊക്കെ നോക്കിയേ”

 

നിധിൻ പറഞ്ഞത് കേട്ട് സംശയം തോന്നി ഞാൻ ഇവരുടെ പണി എത്രത്തോളമായെന്ന് നോക്കാമെന്ന് വിചാരിച്ചു. പള്ളി മൈതാനത്തിന്റെ ഒരു സൈഡിലായാണ് പുൽക്കൂട് പണി തുടങ്ങി വച്ചത്. അവിടെ കുറച്ചു മരങ്ങളൊക്കെ വളർന്നു നിൽപ്പുണ്ട്. ആ മരങ്ങളുടെ ഇടയിൽ പുൽക്കൂടുണ്ടാക്കാനാണ് പ്ലാൻ ചെയ്തേക്കുന്നേ. അതാകുമ്പോൾ ആ കൂട്ടത്തിൽ മരങ്ങളും കൂടി ഡെക്കറേറ്റ് ചെയ്തു കളർഫുള്ളാക്കാൻ പറ്റും. തൽക്കാലം പണി പൂർത്തിയാകാത്തതോണ്ട് പുൽക്കൂടുള്ള ഭാഗം മുഴുവൻ ഒരു കറുത്ത തുണിക്കൊണ്ട് മറച്ചിരിക്കാണ്. ആ തുണി പൊക്കി നോക്കിയ പുൽക്കൂടിന്റെ കോലം കണ്ട ഞാൻ ഞെട്ടി. വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ നടക്കുന്നേ, വിചാരിച്ചതിലും നേരത്തെ തന്നെ എല്ലാം ഭംഗിയായി നടക്കുന്നുണ്ട്?. പുൽക്കൂടിന്റെ പണി ഏകദേശം പകുതിയോളമെത്തിയിരിക്കുന്നു. സാമാന്യം വലിപ്പമൊക്കെയുള്ള പുൽക്കൂടാണ് ഉണ്ടാക്കുന്നേന്നുള്ളത് വേറൊരു പ്രത്യേകത. അതും രണ്ടു ദിവസം കൊണ്ട് പണി ഇത്രത്തോളമെത്തി. വിശ്വാസമാവാതെ ഞാൻ നിധിനെയും റോഷനെയും നോക്കി.  


“എങ്ങനെയാടാ ഇതൊക്കെ ?”

 

“ഇപ്പൊ ചേട്ടൻ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങള്. ഞങ്ങള് ചെറുപ്പക്കാര് മനസ്സൊന്ന് വച്ചാ റോക്കറ്റിനേക്കാളും സ്പീഡിൽ ഈ പണിയൊക്കെ തീർക്കും. അതാണ് നമ്മള് യൂത്തന്മാരുടെയൊരു പ്രത്യേകത?” റോഷൻ.

 

എനിക്കു ഇവരെയോർത്ത് ഒരേ സമയം അസൂയയും അഭിമാനവും തോന്നി. എന്നാലും ചെറിയൊരു സംശയം.

 

“ഡേയ്, ഈ പുൽക്കൂട് നിങ്ങള് പണിയെടുത്ത് ഉണ്ടാക്കിയത് തന്നെയല്ലേ ? അല്ലാതെ മറ്റുള്ളവരുടെ കണ്ണില് പൊടിയിടാനായിട്ട് കണ്ടയിടത്തുനിന്ന് ഡമ്മീം കൊണ്ട് വന്നതൊന്നുമല്ലലോ?”

 

“ചേട്ടന് സംശയമേണ്ടെങ്കി ഈ പുൽക്കൂട് ഓരോന്നായി പൊളിച്ചു നോക്കിയേക്ക്. അപ്പോൾ പിന്നെ ആ ഡൌട്ടും തീരുമല്ലോ?” റോഷൻ 

 

“അയ്യടാ ! അതു വേണ്ട. എന്നിട്ട് വേണം നിങ്ങളുണ്ടാക്കിയതൊക്കെ ഞാൻ നശിപ്പിച്ചൂന്ന് അച്ഛനോട് പറഞ്ഞ് നിങ്ങൾക്കെന്നെ ഒറ്റികൊടുക്കാൻ. ആ മനസിലിരിപ്പോക്കെ നിങ്ങളുടെ കയ്യീ തന്നെ വച്ചാ മതി. പുൽക്കൂട് പണിയുടെ കാര്യത്തിൽ തീരുമാനമായി. ഇനി ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ സെറ്റ് എപ്പോ ഉണ്ടാക്കും?”

 

“അതൊന്നും ഭാരിച്ച പണിയല്ല. അതിനൊക്കെ ഒന്നര ദിവസം മതി. ചേട്ടൻ ടെൻഷനടിക്കണ്ട” നിധിൻ.

 

ഛെ ! വെറുതെ ടെൻഷനടിച്ചു. ശരിക്കും ഒരു കുഴപ്പവുമില്ല. എല്ലാം നമ്മുടെ പിള്ളേര് ഭംഗിയായി തന്നെ നോക്കണുണ്ട്. 

 

“ജോസഫ് ചേട്ടാ, ടെന്റുണ്ടാക്കാനുള്ള സാധങ്ങങ്ങളും പിന്നെ കുറച്ചു ഐറ്റംസുമൊക്കെ ചേട്ടന്റെ വീട്ടിലോട്ട് കൊടുത്തു വിട്ടിട്ടുണ്ട്ട്ടോ” റോഷൻ.

 

വർക്കലയിൽ നിന്നും വന്നവർക്ക് താമസിക്കാനുള്ള ടെന്റിന്റെ കാര്യമാ ഇവനുദ്ദേശിച്ചേ.

 

“ഓ, ശരി. നമ്മുടെ വർക്കല ടീംസൊക്കെ എവിടെ ?”

 

“അവരൊക്കെ നേരത്തെ പണിയെല്ലാം തീർത്ത് വേഗം സ്ഥലം കാലിയാക്കി”

 

“എന്നാ ശരി. നിങ്ങളുടെ സ്പീഡ് വച്ചിട്ട് നമുക്കിതൊരു ഇവന്റ് മാനേജ്മെന്റാക്കിയാലോ. ഓരോ വീട്ടിലും ക്രിസ്തുമസ് ഡെക്കറേഷൻ ചെയ്തുകൊടുക്കുന്ന പണി. എങ്ങനെണ്ട് ?”

 

“ഒന്ന് പോയെ ചേട്ടാ”

 

എന്റെ നല്ലൊരു ഐഡിയ രണ്ടു പേരും ചിരിച്ചുകൊണ്ട് തള്ളി. ഇവരെ പറഞ്ഞിട്ട് കാര്യമില്ല. കാശുണ്ടാക്കാനുള്ള നല്ലൊരു ഐഡിയ പറഞ്ഞപ്പോ ഇവർക്കതൊന്നും വേണ്ടാന്ന്. നഷ്ടം ഇവർക്കു തന്നെ?.  

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.