Wonder 8 [Nikila] 2121

ഞങ്ങള് മൂന്നു പേരും ധൃതി പിടിച്ചു താഴേക്കിറങ്ങിയപ്പോൾ കണ്ട കാഴ്ച്ച, പീക്കിരി പോലെയിരിക്കുന്ന നിസാരമൊരു പട്ടി തടിമാടന്മാരായ പന്ത്രണ്ടു പേരെ ഒരു ദയാദാക്ഷീണ്യവുമില്ലാതെ വിരട്ടിയോടിക്കുന്നു. ആ പൊട്ടന്മാരാണെങ്കിൽ പാവം ഡഗ്ഗിനെ ഏതോ ദിനോസറിനെ കാണുന്ന പോലെ പേടിച്ചു ഒച്ചവെച്ചു പല ദിക്കിലൊട്ടും ഓടുന്നു, ചാടി മറിയുന്നു, വലത്തോട്ടും ഇടത്തോട്ടുമൊക്കെ വെട്ടിച്ചു മാറുന്നു. സോഫയുടെ പുറകിലൊളിക്കുന്നു, ടേബിളിലുള്ള സാധനങ്ങള് തട്ടി തെറിപ്പിക്കുന്നു, തൂണിനു പുറകിലൊളിക്കുന്നു അങ്ങനെ തുടങ്ങി അന്തരീക്ഷം വല്ലാണ്ട് അക്രമാസക്തമാകുന്നുണ്ട്. ഇതൊക്കെക്കൂടി കാണുമ്പോൾ പട്ടാളം എന്ന മലയാളം സിനിമയിൽ മിലിട്ടറി ക്യാമ്പിനകത്തേക്ക് കറവ പശു ഓടിക്കേറി എല്ലാവരെയും തുരത്തിയോടിപ്പിച്ച സംഭവമാണ് ഓർമ്മ വന്നേ?. ഡഗ്ഗ് ഇവിടെ ആവേശം കേറി ഓരോരുത്തരുമായി ഓടിപ്പിച്ചു കളിക്കാണ്. മിഖി ഇതെല്ലാം കണ്ട് രസം പിടിച്ചു നിൽക്കുന്നു. 

 

“ഡാ പുല്ലേ, ഇതൊക്കെ കണ്ടു നിന്ന് സുഖിക്കാണ്ട് എന്തെങ്കിലും ചെയ്യടാ” ഞാൻ.

 

എവിടെ കേൾക്കാൻ, മിഖിക്ക് ഒരു കൂസലുമില്ല.

 

“ഹായ്, എന്താ ഒരു കാഴ്ച. അന്ന് നമ്മള് ഊട്ടിയില് വച്ചു പടക്കം പൊട്ടിച്ചപ്പോൾ ഇതുപോലെയല്ലേ എല്ലാവരും ഓടിക്കൊണ്ടിരുന്നേ?” മിഖി.

 

“മക്കളെ, നിങ്ങള് കൊച്ചുവാർത്തമാനോം പറഞ്ഞു നേരം കളയാണ്ട് ആ പട്ടിയെപ്പോയി കെട്ടിയിടെടാ. അല്ലെങ്കിൽ അതീ വീട് മൊത്തം അലങ്കോലമാക്കും” ഫിലിപ്പ് അങ്കിൾ.

 

“കെട്ടിയിടാനായിട്ട് അത് പാത്തുമ്മയുടെ ആടല്ല അങ്കിളേ, അതിന് ഒരു ഇരയെ കിട്ടിയാ തനിയെ അടങ്ങിയോളും ?” മിഖി.

 

ഡഗ്ഗ് ഇപ്പോഴും ഓരോരുത്തരെ തേടിപ്പിടിച്ചു ഓടിപ്പിക്കുന്നു. അവരാണെങ്കിൽ അവന്റെ മുന്നിൽ പെടാതിരിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ട്.

 

 

“എന്നാലും ഇതിന്റെയൊരു ധൈര്യം നോക്കിയേ. ഇത്രേം തടിമാടന്മാരെ ഒറ്റക്കല്ലേ അത് ഓടിപ്പിക്കുന്നേ?” ശാരദാന്റി.

 

അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും ആ കോലാഹലം അവസാനിച്ചു. എങ്ങനെയാണെന്നല്ലേ, കുറേ നേരമായി ഓടിക്കൊണ്ടിരുന്നവരിൽ ഉയരം കൂടിയ ഒരാൾ കാല് തട്ടി നിലത്തു വീണു. അവൻ നിലത്തു നിന്ന് എണീക്കുന്നതിനു മുൻപേ ഡഗ്ഗ് ഒറ്റ കുതിപ്പിന് അവന്റെ നീണ്ട കഴുത്തു ലക്ഷ്യമാക്കി ചാടി. ഡഗ്ഗ് അവന്റെ കഴുത്ത് തന്റെ മേലത്തെയും താഴത്തേയുമുള്ള രണ്ടു പല്ലുകൾക്കുള്ളിലാക്കി എല്ലും കഷ്ണം കടിച്ചു പിടിച്ചതുപോലെ നിന്നു. പുറമെ നിന്നു നോക്കുന്നവർക്ക് ഡഗ്ഗ് അവന്റെ കഴുത്തു കടിച്ചു ഞെരിക്കാണെന്നേ തോന്നുള്ളൂ. എന്നാൽ സംഭവം അതല്ല.

 

“രക്ഷിക്കണേ……. രക്ഷിക്കണേ…….”

 

ഡഗ്ഗിന്റെ പല്ലുകൊണ്ട് കഴുത്തിൽ പിടി വീണ അവൻ അലറി നിലവിളിച്ചു. അത് കണ്ട് ബാക്കിയുള്ളവരും ഒച്ച വച്ചു.

 

“ആരും ബഹളം വയ്ക്കരുത്. ഇത് ഇവന്റെയൊരു കളിതമാശയാണ്” മിഖി.

 

ആർക്കും കാര്യം പിടി കിട്ടിയില്ല.

 

“ഒരുത്തന്റെ കഴുത്തില് കടിച്ചു വലിക്കുന്നതാണോ തമാശ?” അവരുടെ കൂട്ടത്തിലെ എബിൻ ഭയന്നുക്കൊണ്ട് എന്നോട് ചോദിച്ചു.

 

“എടോ, കഴുത്തിൽ കടി കിട്ടിയാൽ ആർക്കെങ്കിലും ഇങ്ങനെ കിടന്ന് നിലവിളിക്കാൻ തോന്നണുണ്ടോ. ഇത് കടിച്ചതല്ല, കഴുത്തൊന്ന് നക്കി മസ്സാജ് ചെയ്യുന്നതാ”

 

ഞാൻ ഡഗ്ഗിനു നേരെ തിരിഞ്ഞു. അവനാണെങ്കിൽ ഒരാളെ നാവുകൊണ്ട് മസ്സാജ് ചെയ്യാൻ കിട്ടിയതിന്റെ സന്തോഷത്തിലാണ്. 

 

“മോനെ ഡഗ്ഗേ, പിടി വിട്” ഞാൻ.

 

ഡഗ്ഗ് അതൊന്നും കേൾക്കാതെ അവന്റെ കഴുത്ത് പല്ലിനിടയിൽ പിന്നെയും കയറ്റി വച്ചു

 


“ഡഗ്ഗ് ?” മിഖി.

 

മിഖിയുടെ ഒറ്റ വിളിയിൽ അവൻ കഴുത്തിലെ പിടി വിട്ട് അനുസരണയുള്ള കുട്ടിയെപ്പോലെ മിഖിയുടെ മടിയിലേക്ക് ചാടി. തന്റെ കഴുത്തിനു റസ്റ്റ് കിട്ടിയ ആശ്വാസത്തിൽ നിലത്തു മറ്റവൻ ചാടിപിടിച്ചെഴുന്നേറ്റ് കൂട്ടുകാരുടെ പിന്നിലൊളിച്ചു.

 

“ഗയ്‌സ്, ഒരാളെകൂടി പരിചയപ്പെടുത്താൻ മറന്നു പോയി. ഇവനാണ് ഡഗ്ഗ്. ഈ വീട്ടില് ഏറ്റവും വലിയ കുസൃതിക്കാരനാ ഇവൻ. നിങ്ങള് പേടിക്കും പോലെ ഇവൻ കഴുത്തിൽ കടിക്കില്ല, പകരം പല്ലുകൊണ്ട് വേദനിപ്പിക്കാതെ കഴുത്തിലൊന്ന് പിടിച്ചു വയ്ക്കുമെന്നേയുള്ളൂ. ഇവന്റെയൊരു കൊച്ചു തമാശയാണ് ഇത് ?”

 

“ഈ സാധനം വേറെന്തെങ്കിലും തമാശ കണിക്കോ?” നെൽസൺ.

 

“അങ്ങനെ ചോദിച്ചാൽ………. ? ആ……. പറയാൻ മറന്നു. ഇതിന് ഇറച്ചികളോട് ഭയങ്കര താല്പര്യമാ. അതോണ്ട് തന്നെ ഇറച്ചിയുടെ ഷേപ്പിലുള്ള എന്തുക്കണ്ടാലും ഇവൻ കടിച്ചു പറിക്കും”

 

ആരും കാര്യം മനസിലാവാതെ എന്നെ കണ്ണു മിഴിച്ചു നോക്കി

 

“ഞാനിത് ഇവിടെ പറയാനുള്ള കാരണം സിക്സ് പാക്ക് ബോഡിയുള്ള ആരെങ്കിലും ഈ കൂട്ടത്തിലുണ്ടെങ്കിൽ അവരൊന്നും ഇവന്റെ മുന്നീക്കൂടെ ഷർട്ടൂരിക്കൊണ്ട് നടക്കരുത്. അതുപോലെ തന്നെ രാത്രി ഉറങ്ങുന്ന നേരത്താണെങ്കിൽ പോലും പാന്റിന്റെ അടിയില് എന്തെങ്കിലുമൊക്കെ ഇട്ടിരിക്കണം. ഇപ്പൊ നോമ്പിന്റെ സീസണായാതോണ്ട് ഈ ഡഗ്ഗിന് ഞങ്ങള് നോൺ വെജ് ഫുഡൊന്നും കൊടുക്കാറില്ല. ഇനി നിങ്ങളായിട്ട് ഇവനെ പ്രലോഭിപ്പിക്കരുത്. നിങ്ങളുടെ സ്വകാര്യ മുതലുകൾ നിങ്ങൾ തന്നെ സൂക്ഷിക്കുക?”

 

എല്ലാവരും ഡഗ്ഗിനെ പരിഭ്രാന്തിയോടെ നോക്കി. അങ്കിളും ആന്റിയുമെങ്കിൽ ചിരിയാടാക്കാനായിട്ട് കഷ്ടപ്പെടാണ്.

 

“ഞങ്ങളിനി ഉറങ്ങുമ്പോ പോലും ഷർട്ടൂരില്ല, എനിക്കു വയ്യ ആവശ്യമില്ലാത്ത റിസ്‌ക്കെടുക്കാൻ?” ബോസ്‌ക്കോ.

 

അങ്ങനെ ആ കാര്യത്തിലും തീരുമാനമായി. ഇല്ലെങ്കിൽ ഇനിയുള്ള ദിവസമൊക്കെ ഇവരുടെ ബോഡി ഷോയും സഹിക്കേണ്ടി വന്നേനെ?.

 

“അല്ല മക്കളെ, നിങ്ങളിങ്ങനെ ഓരോ ദൂരെയുള്ള സ്ഥലത്തോട്ടൊക്കെ താമസിക്കാൻ പോവുമ്പോ നിങ്ങളുടെ വീട്ടുക്കാര് പ്രശ്നമുണ്ടാക്കില്ലേ ?” ശാരദാന്റി.

 

“ആന്റിയെന്താ ഉദ്ദേശിച്ചേ ?” പീറ്റർ.

 

“അതായത് നിങ്ങളുടെ അപ്പനും അമ്മയും ? അവർക്ക് നിങ്ങള് പുറത്തൊക്കെ ചുറ്റിക്കറങ്ങി നടക്കണത് ഇഷ്ടപ്പെടോ ?” 

 

“ഓഹ്, അതാണോ. ഞങ്ങൾക്കങ്ങനെ ആരുമില്ല. ഞങ്ങളെല്ലാം പഠിച്ചതും വളർന്നതും വർക്കലയിലെ സെന്റ് തെരേസ ഓർഫനേജിലാ”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.