“നിങ്ങളിനി രണ്ടാഴച്ച താമസിക്കാൻ പോണത് ഇവിടെയാണ്. ഈ സ്ഥലം എല്ലാവർക്കും കംഫർട്ടല്ലേ ?”
“പിന്നെ സൂപ്പർ സ്ഥലമല്ലേ. ഞങ്ങൾക്കിഷ്ടായി” നെൽസൺ.
“ജോസഫ് മോനെ, ഒന്നിങ്ങോട്ട് വന്നേ”
ഫിലിപ്പ് അങ്കിൾ എന്നെയും ആന്റിയെയും മിഖിയെയും കൂട്ടിക്കൊണ്ട് മുകളിലത്തെ മുറിയിലോട്ട് കേറി.
“എന്താ നിന്റെ ഉദ്ദേശം ? എന്തു കാര്യമുണ്ടായിട്ടാ നീയെല്ലാവരെയും ഇവിടെ താമസിപ്പിക്കാമെന്ന് പറഞ്ഞേ ?” ഫിലിപ്പ് അങ്കിൾ.
“ആന്റി, അതൊക്കെ ഞാൻ ഡീറ്റൈൽഡായിട്ട് പറയാം. തൽക്കാലം എല്ലാമോന്ന് കേൾക്കാൻ ക്ഷമ കാണിക്കണം” ഞാൻ.
“ശരി, എന്നാ പറ” ശാരദാന്റി.
ഞാൻ അവരോട് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞതും ;
“അതു കലക്കി ജോ, എല്ലാവരുമിനി രണ്ടാഴ്ച ഇവിടെയുണ്ടാവുമല്ലേ?. നമ്മളീ രണ്ടാഴ്ച അടിച്ചു പൊളിക്കും” മിഖി.
“ഡാ, മോനെ. ആദ്യം നീ നാളത്തെ എക്സാമിനുള്ളത് പഠിക്ക്. എന്നിട്ട് അടിച്ചു പൊളിക്കാം?” ഫിലിപ്പ് അങ്കിൾ
“?”
“ഈ രാത്രി നീയിവരെയെല്ലാം എവിടെ കിടത്താനാ ഉദ്ദേശിക്കുന്നേ ?” ശാരദാന്റി.
“അവരെവിടെ എവിടെയെങ്കിലും അടങ്ങിയൊതുങ്ങി കിടന്നോളും. ഇന്ന് രാത്രി എല്ലാവരും മെയിൻ ഹാളിൽ കിടന്നോളും. ബാക്കി കാര്യങ്ങള് നാളെ നോക്കാം” ഞാൻ.
“ശരി, സമ്മതിച്ചു. എന്നു വച്ചു നാളെ ആ പന്ത്രണ്ടു പേർക്കും കൂടി വച്ചുണ്ടാക്കി തരാനായിട്ട് എന്നെ കിട്ടില്ല?” ശാരദാന്റി.
“എന്തോ ? എങ്ങനേയ്…… ?” ഫിലിപ്പ് അങ്കിൾ.
ഒരു ആവേശം കേറി വീട്ടമ്മ ചമയാൻ നോക്കിയതാണ് ശാരദാന്റി പക്ഷെ കഷ്ടക്കാലത്തിന് തനിക്ക് കുക്കിങ്ങ് അറിയില്ലെന്ന കാര്യം ആ പാവം മറന്നു പോയി?.
“അതല്ല എല്ലാവർക്കും കൂടി കഴിക്കാനുള്ള സാധനങ്ങൾ തികയില്ല അതാ ഞാനുദ്ദേശിച്ചേ?” ആന്റി.
“അതൊന്നും ഓർത്ത് ആന്റി പേടിക്കണ്ട. സാധങ്ങളൊക്കെ ഞാൻ വാങ്ങാം” ഞാൻ.
“പക്ഷെ മോനെ, ഇതൊക്കെ ശരിയാവോ ? ഈ ചെറുപ്പക്കാര് പയ്യന്മാരെന്ന് പറയുമ്പോൾ….. ?” ഫിലിപ്പ് അങ്കിൾ.
അങ്കിളിന്റെ വെപ്രാളം കണ്ട് ഞാൻ തലയിൽ കൈ വച്ചു പോയി.
“ചെറുപ്പക്കാരായാ എന്താ കുഴപ്പം ? ഇവിടെ പ്രായപൂർത്തിയായ പെണ്ണുങ്ങള് ആരെങ്കിലുമുണ്ടോ ? ചുമ്മാ ഇങ്ങനെ വെപ്രാളപ്പെടല്ലേ അങ്കിളേ” ഞാൻ.
“പ്രായപൂർത്തിയായ പെണ്ണുങ്ങളല്ല, പകരം ഷഷ്ടിപൂർത്തിയാവാൻ നിൽക്കണ ഒരാളുണ്ടിവിടെ?”
മിഖി ശാരദാന്റിയെ നോക്കി പറഞ്ഞു.
“ഇവനെ ഞാനിന്ന്…….?”
ആന്റി ചുറ്റും എന്തോ പരതി നോക്കി.
“ആന്റി ചൂല് തപ്പണ്ട. ഞാൻ പറഞ്ഞത് തിരിച്ചെടുത്തു” മിഖി.
ഇവരുടെ ആവലാതി മനസിലാക്കിയ ഞാൻ അങ്കിളിനോട് പറഞ്ഞു.
“എന്റെ അങ്കിളേ, ഈ യൂത്തെന്ന് പറഞ്ഞാൽ എല്ലാവരും കഞ്ചാവടിച്ചും ക്വട്ടേഷനുമായി നടക്കണ പിള്ളേരോന്നുമല്ല. പിന്നെ ചെറുപ്പകാരാവുമ്പോ അതിന്റെതായ ചെറിയ ചില വികൃതികളൊക്കെ കാണും. കൊച്ചുകുട്ടികളൊക്കെ കാണിക്കുന്ന പോലത്തെ കുറുമ്പായി അതിനെ കണ്ടാ മതി”
ഫിലിപ്പങ്കിള് എന്തോ ഒന്ന് മനസിലാലോചിക്കാൻ തുടങ്ങി. മിക്കവാറും എല്ലാവരെയും ഇവിടെ നിർത്തണോ വേണ്ടയോ എന്ന ആലോചനയായിരിക്കും. ഞാൻ തുടർന്നു ;
“അങ്കിളേ ഇവരെ കണ്ടിട്ട് ലുക്ക് മാത്രമേ ടെറർ ആയി തോന്നുന്നുള്ളൂ. എല്ലാരും എക്സ്ട്രാ ഡീസെന്റാ. അങ്കിളിനും ആന്റിക്കും വിരോധമില്ലെങ്കിൽ നമുക്കിവിരെ ഇവിടെ താമസിപ്പിക്കാം. എന്തു പറയുന്നു ?” ഞാൻ.
“മോന് പ്രശ്നമില്ലെങ്കിൽ പിന്നെ ഞങ്ങൾക്കെന്ത് വിരോധം. എന്നാ അങ്ങനെയാവട്ടെ” ഫിലിപ്പ് അങ്കിൾ.
ഹാവൂ, സമാധാനമായി?. ഞാനാദ്യം കരുതിയത് രണ്ടു പേരും കൂടി ഇക്കാര്യത്തിൽ ബലം പിടിക്കുമെന്നാ. എന്തായാലും അതുണ്ടായില്ല.
“പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ, ജോ?. നമ്മുടെ വീട്ടിലെ ഒരാളോടും കൂടി അനുവാദം ചോദിച്ചില്ലല്ലോ?”
“അതാരാപ്പാ ആ ഒരാൾ. ഇനി നീയാണോ ?” ഞാൻ.
“ഏയ്, ഞാനല്ല. വേറൊരാൾ?” മിഖി
“അതാര് ?”
ഞാനത് ചോദിച്ചു തീരും മുൻപേ….
“അയ്യോ………
അമ്മേ………
കടിക്കല്ലേ…… കടിക്കല്ലേ…….”
എന്തൊക്കെയോ നിലവിളികള് താഴെ നിന്ന് കേട്ടു. അപ്പോൾ തന്നെ എന്റെ തലയിൽ കൊള്ളിയാൻ മിന്നി.
“ഓ മൈ ഗോഡ്, ഡഗ്ഗ്”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum