“എന്ത്യേ ? പറ്റില്ലേ ? വല്ല നെറികേടും നടന്നാൽ ഞാൻ മാന്യമായി ഒഴിയും. അതോണ്ട് എനിക്കാദ്യം ഉറപ്പു വേണം” ഞാൻ.
“ഉറപ്പ്, ആരും ഈ പേരും പറഞ്ഞു നിന്റെ പേഴ്‌സണൽ കാര്യത്തില് തലയിടാൻ വരില്ല”
ഫാദർ എന്റെ കയ്യിലടിച്ചു വാക്ക് തന്നു.
“ശരി, എന്നാ അങ്ങനെയാവട്ടെ കാര്യങ്ങള്?”
ഞാൻ ആ പന്ത്രണ്ടു പേരുടെയടുത്തേക്ക് ചെന്നു. അവരെല്ലാം ഞാൻ വരുന്നതു കണ്ടപ്പോൾ കിടന്നയിടത്തു നിന്നും എണീറ്റു എന്റെ മുന്നിൽ നിരന്നു നിന്നു.കണ്ടിട്ട് ബഹുമാനമുള്ള ടീംസാണെന്ന് തോന്നുന്നു ?.
“ഗയ്‌സ്, എന്റെ പേര് ജോസഫ് സിജെ. ഇപ്പൊ നിങ്ങളുടെ ഇൻചാർജ് എനിക്കാണ്. അതോണ്ട് ഇനി മുതൽ നിങ്ങളൊക്കെ എന്റെ വീട്ടിലാണ് താമസക്കേണ്ടത്. അപ്പോൾ എങ്ങനെയാ നമുക്ക് പുറപ്പെടല്ലേ?”
ഞാനവരെ നോക്കി ചോദ്യഭാവത്തിൽ പുരികം പൊക്കി കാണിച്ചപ്പോൾ അവര് പരസ്പരം എന്തൊക്കെയോ പിറുപിറുത്തു.
“ശരി, നിങ്ങള് വണ്ടി കൊണ്ടുവന്നിട്ടുണ്ടോ ?”
“ഉവ്വ് ബ്രോ. ഒരു മിനി ബസ്സുമായിട്ടാ ഇങ്ങോട്ട് വന്നാ”
ആ കൂട്ടത്തിലൊരുത്തൻ പറഞ്ഞു. ങ്ങേ, ലെവന്നെ ബ്രോയെന്നല്ലേ വിളിച്ചേ. മിക്കവാറും ഇതെനിക്ക് പണിയാകും ?.
“ശരി, നിങ്ങളൊരു കാര്യം ചെയ്യ്. എന്റെ പിന്നാലെ വാ”
അവരെല്ലാം കൂടി ഒരു മൂലയ്ക്ക് വച്ചിരുന്ന ബാഗുകളെല്ലാം എടുത്തു പോവാൻ റെഡിയായപ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്.
“ഒരു മിനിറ്റേയ്, ആദ്യം എല്ലാവരും നിലത്തു കിടക്കുന്ന ഫുഡ് വേസ്റ്റോക്കെ ക്ലീൻ ചെയ്തിട്ട് വന്നാ മതി”
അതു വരെ നല്ല ഉഷാറായി ബാഗും പാക്ക് ചെയ്തു ഇറങ്ങാൻ നിന്ന അവരുടെ താല്പര്യമൊക്കെ ഒറ്റയടിക്ക് ഇല്ലാതായി. എല്ലാവരും കണ്ണുരുട്ടി എന്നെ നോക്കിക്കൊണ്ട് നിലത്തു കിടക്കുന്ന വേസ്റ്റ് ക്ലീൻ ചെയ്തു. എന്റെ ചുണ്ടിൽ ചെറുതായി പുഞ്ചിരി തെളിഞ്ഞു. ഇവരെയൊക്കെ ഒതുക്കി നിർത്താൻ ഞാൻ തന്നെ മതി?.
അങ്ങനെ ക്ലീനിങ് പരിപാടിയെല്ലാം കഴിഞ്ഞപ്പോൾ ബാഗുമെടുത്ത് എല്ലാവരും കൂടി എന്റെ പിന്നാലെ നടന്നു. അവർക്കു മുന്നിൽ വഴിക്കാട്ടിയെപ്പോലെ ഞാനും. ഫാദറിനോട് യാത്രയും പറഞ്ഞു അവരോട് മിനി ബസ്സുമെടുത്ത് എന്റെ ബൈക്കിന്റെ പിന്നാലെ വരാൻ പറഞ്ഞു. അങ്ങനെ പുര നിറയ്ക്കാനുള്ള ആൾക്കാരെയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു?. വീട്ടിലെത്തി മുൻവശത്തെ കോളിങ്ങ് ബെല്ലടിച്ചതും ഇത്തിരി കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.
“മോനിത് എവിടെ പോയേക്കായിരുന്നു ?”
എന്നും പറഞ്ഞു വീടിന്റെ ഡോറു തുറന്ന ആന്റി കാണുന്നത് എന്റെ കൂടെ നിരന്നു നിൽക്കുന്ന പന്ത്രണ്ടു ചെറുപ്പക്കാരെയാണ്. ഇത്രയും പേരെ ഒരുമിച്ചു കണ്ടപ്പോൾ കാര്യം മനസിലാവാതെ ആന്റി എന്നെ നോക്കി.
“ആരാടാ മോനേ ഇവരൊക്കെ ?”
“പള്ളിക്കാരാ?”
“എന്ത് ? പണിക്കാരോ ?”
“പണിക്കാരല്ല, പള്ളിക്കാർ. ഈ വരുന്ന ക്രിസ്തുമസ്സിന് പള്ളിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പരിപാടിക്ക് അഭിനയിക്കാൻ വന്ന പിള്ളേരാ ആന്റി ഇത്”
“ഇവരെന്താ മോനെ ഇവിടെ ?”
“അതൊക്കെ പറയാം ആന്റി, ആദ്യം വാതിലൊന്ന് തുറന്നേ”
ഞാൻ അവരെയും കൊണ്ട് അകത്തേക്ക് കേറി. അപ്പോഴേക്കും അങ്കിളും മിഖിയും വന്നു.
“ആരാ മോനെ ഇവരൊക്കെ ?” ഫിലിപ്പ് അങ്കിൾ.
“ഗയ്‌സ്, നിങ്ങളുടെ പേരുകളൊന്ന് പറഞ്ഞേ” ഞാൻ
അവര് ഓരോരുത്തരായി സ്വന്തം പേരുകൾ പറഞ്ഞു.
“ഞാൻ ബോസ്ക്കോ”
“ഞാൻ എബിൻ”
“ഞാൻ ആഷിക്”
“ഞാൻ അമൽ”
“ഞാൻ നെൽസൺ”
“ഞാൻ തോമസ്”
“ഞാൻ പീറ്റർ”
“ഞാൻ സാം”
“ഞാൻ ലിക്സൺ”
“ഞാൻ ചാൾസ്”
“ഞാൻ പാട്രിക്ക്”
“ഞാൻ നിജിൻ”
ഓരോരുത്തരായി അവരവരുടെ പേരുകൾ പറഞ്ഞു കഴിഞ്ഞതും ഫിലിപ്പ് അങ്കിൾ ;
“കൊള്ളാം, നല്ല പേരുകൾ. ഇവരുടെ പേരുകളെന്നെ കേൾപ്പിക്കാനാ മോൻ എല്ലാവരെയും ഇങ്ങോട്ടു കൊണ്ടുവന്നെ?” ഫിലിപ്പ് അങ്കിൾ
ഇനിയിവരോട് കാര്യങ്ങള് വളച്ചുക്കെട്ടില്ലാതെ പറയുന്നതാണ് നല്ലത്. അതിനു മുൻപ് തിരിച്ചും ഇവരെ ആ പന്ത്രണ്ടു പേർക്കും പരിചയപ്പെടുത്തിയേക്കാം;
“ഗയ്‌സ്. ഇത് ഫിലിപ്പ് അങ്കിൾ, ഇത് ശാരദാന്റി പിന്നിയിത് മിഖേൽ. എല്ലവരും എന്റെ ഫാമിലിയാണ്”
അവരെല്ലാം ആന്റിയെയും അങ്കിളിനെയും നോക്കി ചിരിച്ചു കാണിച്ചു.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum