Wonder 8 [Nikila] 2121

“ഞാനിപ്പോ എന്താ ചെയ്യേണ്ടേ ?”

 

“നീയാവരെയൊന്ന് ഏറ്റെടുക്കണം” ഫാദർ.

 

“ഏറ്റെടുക്കാനോ ?”

 

“അതിനെന്തിനാടാ ഇത്രയും ഭയങ്കര എക്സ്പ്രഷൻ. നീയവരെ കുറച്ചു നാളത്തേക്കൊന്ന് ഏറ്റെടുത്താ മതി. അല്ലാതെ സ്ഥിരമായി ദത്തെടുക്കൊന്നും വേണ്ട. ഇനി ക്രിസ്തുമസ്സിന് ഒന്നര ആഴ്ചക്കൂടിയുണ്ട്. അതുവരെ ഇവരെയൊക്കെ നിന്റെ വീട്ടിൽ നിർത്ത്”

 

ഇനി ഇവരെയും കൂടി ഞാൻ വീട്ടിൽ നിർത്തണമെന്നോ ?. ഇപ്പൊ തന്നെ ആവശ്യം പോലെ ഞാൻ രണ്ടുമൂന്നു പേരെ ദത്തെടുത്ത് വീട്ടിൽ നിർത്തിയിട്ടുണ്ട്. ഇനിയും എനിക്കതിന് പറ്റില്ല.

 

“അതു വേണോ ഫാദർ ?. ക്രിസ്തുമസ്സിന് ഒന്നര പോയിട്ടു ഒരാഴ്ച്ച പോലും ഇനി തികച്ചില്ല”

 

“ആഹാ, അപ്പോ പിന്നെ കാര്യമേളുപ്പമായില്ലേ. അത്രേം ദിവസം മാത്രം അവരെ വീട്ടിൽ നിർത്തിയാ മതിയല്ലോ”

 

“എന്നാലും ഫാദർ. പന്ത്രണ്ട് പേരെന്നൊക്കെ പറയുമ്പോൾ……….? ഇവരെയൊക്കെ ഞാനെങ്ങനെ ഒറ്റക്ക് ഹാൻഡില് ചെയ്യാനാ”

 

“മോനെ ജോസഫേ, ഇതേപോലെ കയ്യില് നയാ പൈസ ഇല്ലാഞ്ഞിട്ടു പോലും പന്ത്രണ്ട് പേരെയും ഒരു കുഴപ്പവുമില്ലാതെ മേച്ചുകൊണ്ട് നടന്ന ഒരാളുണ്ട്. ആ ആളാണ് ഈശോ മിശിഹാ. നിനക്ക് അത്രയും ബുദ്ധിമുട്ടൊന്നുമില്ലല്ലോ?”

 

“ഫാദറേ……….?”

 

“നീയിനി ഫാദറിനെയും കാദറിനെയുമൊന്നും വിളിച്ചിട്ട് ഒരു കാര്യവുമില്ല. ഇപ്പോ ഞാൻ പറയണത് കേട്ടാ മതി”

 

ഇതാണ് വികാരിയച്ഛന്മാരുടെയൊരു കാര്യം. എന്തെങ്കിലും ഗൗരവമുള്ള കാര്യം പറയാൻ വന്നാൽ അപ്പൊ തന്നെ ബൈബിളിൽ ചാടിപ്പിടിക്കും. ഇതിപ്പോ എന്തുണ്ടായിട്ടാ ഈശോയെയും എന്നെയും താരതമ്യം ചെയ്യുന്നേ ? ഈശോയ്ക്കൊക്കെ മാജിക്കെങ്കിലും അറിയാം. അതുപോലെയാണോ ഞാൻ?.  

 

“ജോസഫേ, നിന്റെ വീടിന് അത്യാവശ്യം വലിപ്പമുണ്ടല്ലോ. അതും അല്ലെങ്കിൽ നിന്റെ വീടിനു ചുറ്റും കുറേ മരങ്ങളും തോടും ഗ്രൗണ്ടുമൊക്കെയുള്ളതല്ലേ. അവിടെ ഏതെങ്കിലും ഭാഗത്ത്‌ ഒരു ടെന്റടിപ്പിച്ചു എല്ലാവരെയും താമസിപ്പിച്ചാലും മതി”

 

എല്ലാം കേട്ടിട്ട് എന്റെ തല പെരുത്തു വന്നു.

 

“പക്ഷെ ഫാദർ, ടെന്റടിക്കാന്നു പറഞ്ഞാൽ….?”

 

“അതു ജോസഫ് ചേട്ടൻ പേടിക്കണ്ട. അവർക്ക് അതൊക്കെ ശീലമാണെന്ന് എന്നോട് നേരത്തെ പറഞ്ഞേ. അതിന്റെയൊക്കെ ചിലവിനാണ് പ്രശ്നമെങ്കിൽ ചേട്ടൻ ടെൻഷനടിക്കണ്ട. കാര്യങ്ങളൊക്കെ എന്റെപ്പനോട് പറഞ്ഞു ഞാൻ ഏർപ്പാടാക്കാം”.

 

അതിനിടയ്ക്ക് റോഷൻ എടുത്തുചാടി ന്യായം പറഞ്ഞു.

 

“ഡേയ്, ഇതൊക്കെ നടപ്പാവുന്ന കാര്യമാണോ ? ഇവിടെ എനിക്കു മാത്രമാണോ വീടുള്ളേ ? നിങ്ങളുടെ ആരുടെയെങ്കിലും വീട്ടില് ഇവരെ താമസിപ്പിക്കാൻ പാടില്ലേ ?”

 

അതിനു മറുപടി പറഞ്ഞത് നിധിനായിരുന്നു.

 

“അതു ചേട്ടൻ വിചാരിക്കണ പോലെ അത്ര എളുപ്പമല്ല. ഞങ്ങളുടെയൊന്നും വീട്ടുക്കാര് അതിനു സമ്മതിക്കില്ല. ഞങ്ങളുടെ വീട്ടുകാർക്ക് പിടിവാശി കൂടുതലാ. ജോസഫ് ചേട്ടന് അങ്ങനെയൊരു പ്രശ്നമില്ലല്ലോ. ചേട്ടൻറെ വീട്ടുക്കാര് എന്ത് കാര്യത്തിനും ഫുൾ സപ്പോർട്ടല്ലേ. അതോണ്ട് എല്ലാവരും ചേട്ടന്റെ വീട്ടില് നിൽക്കണതല്ലേ നല്ലത്”

 

ഒരു കണക്കിന് ഇവൻ പറയുന്നതിലും കാര്യമുണ്ട്.

 

“എന്നാലും ഫാദർ അതു വേണോ ?”

 

“ജോസഫ്, ഒന്ന് സമ്മതിക്കടാ. ക്രിസ്തുമസ്സ് കഴിയണ വരെ നിർത്തിയാ മതി”

 

എനിക്കു സമ്മതിക്കാതെ താരമില്ലെന്നായി. ഇനി ഇവന്മാരെയും കൂടി ഞാൻ നോക്കേണ്ട അവസ്ഥയിലായി കാര്യങ്ങള്. കുഴപ്പമില്ല, ഇപ്പോൾ തന്നെ അഞ്ചു പേരുമായി തട്ടലും മുട്ടലുമില്ലാതെ നല്ല രീതിയിൽ കണ്ട്രോൾ ചെയ്യുന്ന എനിക്കു ഈ പന്ത്രണ്ടു പേരെയും ഒന്ന് ഹാൻഡിൽ ചെയ്യാൻ കഴിഞ്ഞേക്കും?.

 

“ശരി, എന്നാ എല്ലാം ഫാദർ പറഞ്ഞ പോലെ. ഇവരുടെ കാര്യം ഞാൻ തന്നെ നോക്കിയോളാം” ഞാൻ.

 

ഫാദർ സന്തോഷത്തോടെ എന്റെ തോളത്തു കൈ വച്ചിട്ടു പറഞ്ഞു.

 

“എന്നോട് വിരോധമൊന്നും തോന്നരുത്. ഈ ഹാൾ വേറെയും ആവശ്യങ്ങൾക്കുള്ളതാ. ഇനി വരാൻ പോണ ക്രിസ്തുമസ്സിന് നമ്മുടെ പള്ളീല് കുറച്ചു പരിപാടികള് നടത്തുന്നുണ്ട്. അതിനീ പാരിഷ് ഹാള് ഇനീം ആവശ്യം വരും.ഇന്നലെ വന്ന പിള്ളേരൊക്ക ഇവിടെ ഇങ്ങനെ പെരുമാറിയാൽ അതു ബാക്കിയുള്ളവർക്കു കൂടി ബുദ്ധിമുട്ടാവും. അതുക്കൊണ്ടാണ്, വിഷമം തോന്നരുത്”.

 

ഫാദർ ദയനീയതയോടെ എന്നോടത് പറഞ്ഞപ്പോൾ എന്റെ മനസലിഞ്ഞു

 

“ശരി, എന്നാ അങ്ങനെയാവട്ടെ. അപ്പോൾ എങ്ങനെയാ കാര്യങ്ങള്. എല്ലാവരെയും ഇപ്പോ തന്നെ കൊണ്ടു പോണോ അതോ നാളെ രാവിലെ മതിയോ” ഞാൻ.

 

“ഇപ്പോ തന്നെ ആയിക്കോട്ടെ ചേട്ടാ” നിധിൻ.

 

ഞാനവനെ കലിപ്പിട്ടു നോക്കി?. ഒരു ഗമക്ക് വേണ്ടി അങ്ങനെ ചോദിച്ചതാ. അവൻ കൃത്യമായി അതു മുതലാക്കി. എന്റെ നോട്ടം കണ്ടപ്പോൾ അവൻ വേറെങ്ങോട്ടോ ലുക്ക്‌ മാറ്റി.

 

“എന്നാ അങ്ങനെയാവട്ടെ” ഫാദർ.

 

“ആയിക്കോട്ടെ ഫാദർ”

 

അതും പറഞ്ഞു അവന്മാരുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും പെട്ടന്ന് എന്തോ കാര്യം എനിക്കോർമ്മ വന്നു. അങ്ങനെ ഒറ്റയടിക്ക് ഇവരുടെ മുന്നിൽ അനുസരണയുള്ള കുട്ടി ചമഞ്ഞാൽ ഇവര് പിന്നേം എന്നെ മുതലാക്കും. ഒരു വാണിംഗ് കൊടുത്തേക്കാം?. ഞാൻ ഫാദറിനു നേരെ തിരിഞ്ഞു.

 

“അപ്പോൾ ഫാദറേ, ഞാനിവരെ താമസിപ്പിക്കാമെന്ന് ഏറ്റത് ഇതൊരു പള്ളിക്കാര്യമായതോണ്ടും ഞാനിവരുടെയൊക്കെ വൈസ് പ്രസിഡന്റായതോണ്ടും മാത്രമാ. എന്നു വച്ചു നിങ്ങള് പറയുന്നതെല്ലാം കണ്ണും പൂട്ടി അനുസരിക്കുന്നവനാണ് ഞാനെന്ന വിചാരം ആർക്കും വേണ്ടാട്ടാ. ഇനി ഈ ഗ്യാങ്ങിന്റെ കാര്യവും ഞാൻ നോക്കിയോളാം. പക്ഷെ അതിനു മുൻപ് വേറാരും എന്റെ പേഴ്സണൽ കേറിയിടപ്പെടില്ലെന്ന് എനിക്കുറപ്പ് വേണം. ആ ഉറപ്പ് ആദ്യമെനിക്ക് കിട്ടണം”

 

ഫാദർ ഒന്നും പറഞ്ഞില്ല.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.