എന്റെ മറുപടി കേട്ടതും ചോദ്യം ചോദിച്ച അവൻ ചമ്മി. എന്നാൽ ആ ചമ്മല് മറച്ചു പിടിച്ചു അവനെന്റെ നേരെ ഷേക്ക് ഹാൻഡിനായി കൈ നീട്ടി.
“ഹലോ, അയാം ബോസ്ക്കോ”
“ഹലോ, ഞാൻ ജോസഫ് സിജെ”
ഞാനും തിരിച്ചു ഷേക്ക് ഹാൻഡ് കൊടുത്തു. ബാക്കിയുള്ളവര് എന്നെ പുഞ്ചിരിയോടെ നോക്കുന്നുണ്ട്. പെട്ടന്ന് തന്നെ ഫാദർ എന്നെയും നിഖിലിനെയും നിധിനേയും റോഷനെയും കൂട്ടിക്കൊണ്ട് ഒരു മൂലയ്ക്ക് മാറി നിന്നു.
“എന്തോന്നാടാ ഇത് ഇമ്മാതിരി പിള്ളേരെയാണോ ഇങ്ങോട്ടു കൊണ്ടു വന്നേക്കുന്നേ” ഫാദർ.
“എനിക്കെങ്ങനെ അറിയാനാ ഫാദർ. ഈ നിഖിലിനോട് ചോദിക്ക്. അവന്റെ ഫ്രണ്ട്‌സാ ഇതൊക്കെ?” ഞാൻ
“എന്റെ ഫാദറേ, ഇവർക്കെന്താ പ്രശ്നം. ലുക്ക് കണ്ടാൽ പിശകാണെന്ന് തോന്നുമെങ്കിലും എല്ലാവരും എക്സ്ട്രാ ഡീസെന്റാ” നിഖിൽ.
“എന്നിട്ടാണോടാ ഇവര് കിടക്കുന്നിടത്ത് വൃത്തിക്കെട്ട മണമൊക്കെ അടിക്കുന്നേ” ഫാദർ.
ഞാൻ മൂക്കുക്കൊണ്ട് ഒന്നുകൂടി മണം പിടിച്ചു. ലക്ഷണം കണ്ടിട്ട് കഞ്ചാവാണെന്ന് തോന്നുന്നില്ല. ഇത് എന്തൊക്കെയോ ഫുഡ് വേസ്റ്റിന്റെ സ്മെല്ലാണ്. എനിക്കു കാര്യം പിടിക്കിട്ടി.
“അതേയ്. ഇവർക്ക് നിങ്ങള് പള്ളിക്കാരാണോ ഫുഡ് കൊടുക്കുന്നേ ?” ഞാൻ.
“അതേ” നിധിൻ.
“ഇവിടുത്തെ മണം വച്ചു നോക്കാണെങ്കിൽ നിങ്ങളിവർക്ക് കഴിക്കാൻ കൊടുത്തത് കട്ട പിടിച്ച ചോറും പിന്നെ കഞ്ഞിവെള്ളമൊഴിച്ച സാമ്പാറുമായിരിക്കണം. ഇനി അങ്ങനെ വല്ലതുമാണോ ??” ഞാൻ.
ആരും ഒന്നും മിണ്ടിയില്ല. ഞാൻ എല്ലാവരെയും സംശയത്തോടെ നോക്കി. ഫാദറിനു പോലും മറുപടി പറയണില്ല.
“എന്താ, ചോദിച്ചതു കേട്ടില്ലേ. ചോറും കഞ്ഞിവെള്ളമൊഴിച്ച സാമ്പാറുമാണോ എല്ലാവർക്കും കഴിക്കാൻ കൊടുത്തേ?”
“അതേ” നിഖിൽ.
കൊള്ളാം, നമ്മുടെ പള്ളിക്കാർക്ക് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ലല്ലോന്നോർത്തപ്പോൾ എനിക്കു പരിതാപം തോന്നി. ഇപ്പോഴും ഇവർക്ക് അതേ എച്ചിത്തരം തന്നെ ?. ഞാൻ റോഷനെയൊന്ന് രോക്ഷാകുലനായി നോക്കി. എന്റെ നോട്ടം കണ്ട് അവൻ പരുങ്ങി.
“ജോസഫ് ചേട്ടനെന്തിനാ എന്നെയിങ്ങനെ നോക്കണേ ? ഇവരുടെ ഫുഡിന്റെ ചിലവ് ഏറ്റെടുക്കാമെന്നൊന്നും ഞാനൊന്നും പറഞ്ഞിട്ടില്ല. പള്ളിച്ചിലവിന്റെ കാര്യം മാത്രേ ഞാനേറ്റട്ടുള്ളൂ”
“പള്ളിച്ചിലവിന്റെ കാര്യം വരുമ്പോൾ അതില് ഫുഡിന്റെ ചിലവും പെടുമെന്നറിയില്ലെടാ”
അവൻ എന്നെ നോക്കി പല്ലിളിച്ചു. ചെറ്റ, ക്രിസ്തുമസ്സായിട്ട് ഇവൻ മാത്രം ഇതുവരെ നോമ്പെടുത്തിട്ടില്ല. അതിവൻ പല്ല് പുറത്തോട്ട് കാണിച്ചപ്പോഴേ മനസിലായി. വളിച്ച സാമ്പാറിന്റെ മണം ഇപ്പോഴും മൂക്കിലോട്ട് കേറി വരുന്നുണ്ട്. മുനിസിപ്പാലിറ്റിക്കാര് പോലും സഹിക്കൂല്ല ?.
“അതു ശരി. വെറുതെയല്ല ഇവിടെ ഇമ്മാതിരി മണം. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഴിക്കാൻ കൊടുത്തിരിക്കണ ഫുഡ് കണ്ടേച്ചാലും മതി. എന്നാപ്പിന്നെ എന്തിനാ കുറച്ചേ, എല്ലാവർക്കും കഴിക്കാനാൻ ചക്കക്കുരു പുഴുങ്ങിയതും കൂടി ഉണ്ടാക്കി വച്ചു കൊടുക്കായിരുന്നില്ലേ ?. അതാവുമ്പോൾ ഇവിടെ ബഹുകേമമായേനെ?”
“ജോസഫ് ചേട്ടാ, അവരതൊന്നും കഴിച്ചിട്ടില്ല. ഞങ്ങള് കൊണ്ടു കൊടുത്ത ഫുഡൊക്കെ അവര് വേണ്ടാന്ന് പറഞ്ഞു വേസ്റ്റിടുന്ന ബക്കറ്റില് കൊണ്ടു തട്ടി” റോഷൻ.
ഇങ്ങോട്ടു കേറി വരുന്ന വഴിയില് രണ്ടു മൂന്ന് വേസ്റ്റ് ബക്കറ്റ് കണ്ടിരുന്നു. അപ്പോൾ അതീന്നായിരിക്കും വേസ്റ്റ് ഫുഡിന്റെ മണമൊക്കെ വന്നേക്കുന്നേ ?.
“അതു കലക്കി, ബുദ്ധിയുള്ള പിള്ളേരാ അവര്. എന്നിട്ട് ?”
“എല്ലാവരും പുറത്തു നിന്ന് പൊറോട്ടയും ചില്ലിഗോപിയും വാങ്ങിച്ചു കഴിച്ചു. അതു കുഴപ്പമില്ലാന്ന് കരുതാം. എന്നാ ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അതിന്റെ വേസ്റ്റ് കൊണ്ടു പോയിടുന്നതിനും ഒരു മിനിമം മര്യാദയെങ്കിലും വേണ്ടേ. താൻ ശരിക്കുമൊന്ന് നോക്കിയേ, അവരെന്താ ചെയ്തേക്കുന്നേന്ന്” ഫാദർ.
ഞാൻ അവര് കിടക്കുന്ന ഡെസ്ക്കിനു ചുറ്റും നോക്കി. ഭക്ഷണം കഴിച്ച പ്ലാസ്റ്റിക്ക് പത്രങ്ങളെല്ലാം അവര് കിടക്കുന്നതിനു ബെഞ്ചിലും ഡെസ്ക്കിലും നിലത്തുമൊക്കെയായിട്ട് ചുറ്റും വിതറിക്കിടക്കുന്നു. ചിലരു കഴിച്ച പത്രത്തിലൊക്കെ ഇപ്പോഴും ഫുഡിന്റെ വേസ്റ്റുണ്ട്. കണ്ടിട്ട് എനിക്കു തന്നെ അറപ്പ് തോന്നി. എന്നാൽ അവരൊന്നും ഇതൊന്നും മൈൻഡ് ചെയ്യാതെ അവിടെ ഇരിക്കുന്നു. ഇവർക്കൊന്നും ഇതിന്റെ സ്മെല്ലടിക്കുന്നില്ലേ ?. ആഹ്, ചിലപ്പോ ഇവരുടെയൊക്കെ നീട്ടി വളർത്തിയ താടിയിലെ രോമങ്ങള് മൂക്കിലോട്ട് കേറിയിട്ട് മണം കിട്ടാത്തതാവും.
“ഡാ, നിഖിലേ. ഇവരൊക്കെ മനുഷ്യരാണോ അതോ പന്നികളാണോ ? ഒരു വൃത്തിയും വെടിപ്പുമില്ലല്ലോ?” ഞാൻ
അവനൊന്നും മിണ്ടിയില്ല.
“ഇതിപ്പോ മാത്രല്ല, ഇന്നലെ രാത്രി തൊട്ടേ ഈ ഹാളിന്റെ അവസ്ഥ ഇതാ. ഈ പോക്ക് പോവാണെങ്കിൽ ഇവരെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല. നീയല്ലേ ഇവരെ ഇങ്ങോട്ടു കൊണ്ടുവരാൻ മുൻകൈയ്യെടുത്തെ. ആ സ്ഥിതിക്ക് നീ തന്നെ ഇവരുടെ കാര്യത്തിലും തീരുമാനമെടുക്കണം?” ഫാദർ
അങ്ങനെ ഈ കുരിശും അവസാനം എന്റെ തലയിലായി. ദേഷ്യം വന്ന് ഞാൻ നിഖിൽ നോക്കാൻ തിരിഞ്ഞപ്പോഴേക്കും അവനെ ഈ സ്ഥലത്തൊന്നും കാണാനില്ല. ഞാൻ ഫാദറിന്റെ മുഖത്തോട്ടു നോക്കിയ ഗ്യാപ്പില് അവൻ മുങ്ങി. ഗംഭീരം. മജീഷ്യൻ സാമ്രാട്ടിനു പോലും ഇത്ര സ്പീഡിൽ വാനിഷാവാൻ പറ്റുമെന്ന് തോന്നുന്നില്ല?. എല്ലാത്തിനും തുടക്കമുണ്ടാക്കിയത് അവനാണ്. എന്നിട്ടിപ്പോ അതും എന്റെ തലയിലായി. എല്ലാം ഒപ്പിച്ചു വച്ച അവൻ സ്വന്തം കൂട്ടുക്കാരെയും ഒറ്റക്കാക്കിയിട്ട് മുങ്ങി. ഒരുപാട് പേർക്ക് പാര വച്ചിട്ടുള്ള എനിക്കിപ്പോൾ നല്ലൊരു പണി കിട്ടിയിരിക്കുന്നു.
ഇനി ബാക്കിയുള്ളത് നിധിനും റോഷനുമാണ്. നിധിനെ കണ്ണുരുട്ടി നോക്കിയതും അവൻ നിന്നു പരുങ്ങി. അവന്റെ ഒടുക്കത്തെ പ്ലാൻ വരക്കല് കാരണാണ് എല്ലാം ഇങ്ങനെയായത്. സമയം കിട്ടുമ്പോൾ എല്ലാവർക്കും ശരിക്കും കൊടുത്തോളാം. അതിനൊക്കെ മിഖി തന്നെ മതിയാവും ?.
“നീയെന്താടാ ഒന്നും പറയാത്തേ ?” ഫാദർ.
“അച്ഛന്…. സോറി….. ഫാദറിനു തന്നെ ഈ കാര്യം അവരോട് പറഞ്ഞൂടെ? വെറുതെ വീട്ടിലിരിക്കുന്ന എന്നേം കൂടെ ബുദ്ധിമുട്ടിക്കാനായിട്ട്?”
“അയ്യടാ! എന്നിട്ടു വേണം എന്നെയെല്ലാവർക്കും കൂടി നിലത്തുന്ന് വാരിയെടുക്കാനായിട്ട്. ഞാനും നേരത്തെ അവരെയൊന്ന് പരിചയപ്പെടാൻ പോയതാ. ഷേക്ക് ഹാൻഡ് കൊടുക്കാനായിട്ട് കൈ നീട്ടിയതും ആ കൂട്ടത്തിലൊരുത്തൻ ‘ഹലോ ഫാദർ ബ്രോ’ന്ന് വിളിച്ചു ഒരൊറ്റ കെട്ടിപ്പിടുത്തമായിരുന്നു. ധൃതരാഷ്ട്രാലിംഗനമെന്ന് കേട്ടിട്ടേയുള്ളൂ. അതു ശരിക്കും ഞാൻ അനുഭവിച്ചു ?. എനിക്കൊന്നും വയ്യ ഇവരോട് സംസാരിക്കാൻ”
ഞാനാകെ ധർമ്മസങ്കടത്തിലായി
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum