Wonder 8 [Nikila] 2121

ശ്രുതി ശബ്ദം താഴ്ത്തി അത് പറഞ്ഞപ്പോൾ ഞാൻ എല്ലാവരെയുമൊന്ന് നോക്കി. എല്ലാവരും കുറ്റബോധത്തോടെയിരിക്കുന്നു. ശ്ശെടാ, ഇവരീ വിഷയമൊന്നും മറന്നില്ലേ. ഞാൻ തന്നെ ഈ അഞ്ചു ദിവസത്തിനുള്ളിൽ ഈ കാര്യങ്ങളൊന്നും ഓർത്തിട്ടു പോലുമില്ല.

 

“സോറിയൊന്നും പറയണ്ട കാര്യമില്ല. ഞാനാ സംഭവമൊക്കെ അന്നത്തോടെ വിട്ടു. എനിക്ക് നിങ്ങളോട് ഒരു വിരോധവുമില്ല. ഇനി എല്ലാവരും ഒന്ന് പോയെ എനിക്കു കുറച്ചു തിരക്കുണ്ട്?” 

 

ചുമ്മാതാ, എനിക്കിപ്പോ ഒരു പണിയുമില്ല. ബാലരമ വായിച്ചു രസം പിടിച്ചിരിക്കുന്ന നേരത്തായിരുന്നു എല്ലാരും കൂടി കേറി വന്നത്. ഇനി എല്ലാരുമൊന്ന് പോയിട്ട് വേണം നിർത്തിയിടത്തു നിന്നും തുടങ്ങാനായിട്ട്?. എന്നാൽ ആരും ഇപ്പോൾ നിന്നയിടത്തു നിന്നും അനങ്ങുന്നില്ല.

 

“ഇനിയെന്താ ?” ഞാൻ.

 

“അതു പിന്നെ…..” ലയ.

 

“ഇനിയെല്ലാവരെയും ഞാൻ കെട്ടിപ്പിടിച്ചു യാത്രയയക്കണോ. അതൊന്നും പറ്റില്ല. കെട്ടിപ്പിടിത്തത്തിന്റെ കാര്യത്തിൽ ഞാനിത്തിരി നാണക്കാരനാ. എല്ലാവരുമൊന്ന് പോയെ”

 

അതോടെ എല്ലാവരും റൂമിൽ നിന്നും പോയി. എന്നാൽ മാർക്കോണി മാത്രം എന്റടുത്തേക്ക് രഹസ്യമായി വന്നു.

 

“എന്താ മാർക്കോണി ?”

 

“ശരിക്കും എല്ലാവരുമിപ്പോ ജോയെ എന്തിനാ കാണാൻ വന്നേന്നറിയോ ?”

 

“സോറി പറയാനല്ലേ ?”

 

“അല്ല, വേറെ നിവൃത്തിയില്ലാത്തോണ്ട് എല്ലാവരും വന്നതാ”

 

“ങ്ങേ ?”

 

“അതെ ജോ. എല്ലാം റോയ് സാറിന്റെ പണിയാ. അന്നത്തെ ടൂറിനു ശേഷം ഓഫീസിലെത്തിയ എല്ലാവർക്കും റോയ് സാർ ഒരിക്കലും എത്താത്ത ടൈപ്പ് monthly target ഇട്ടു കൊടുത്തു. ഡിസംബർ കഴിയുന്നതിനു മുൻപ് ടാർഗെറ്റ് കംപ്ലീറ്റ് ചെയ്തില്ലെങ്കിൽ എല്ലാവരുടെയും സാലറി കട്ടാവുമെന്ന് വാണിംഗും കൊടുത്തു. ഇപ്പോ എല്ലാവരും ടാർഗെറ്റ്‌ മുട്ടിക്കാൻ വേണ്ടി ക്രിസ്തുമസ്സ് പോലും ആഘോഷിക്കാൻ പറ്റാതെ തേരാ പാരാ ഓടിക്കൊണ്ടിരിക്കാ”

 

അതു ശരി, ഇതിനിടയ്ക്ക് അങ്ങനൊരു സംഭവമുണ്ടായോ.

 

“അതൊക്കെ ഒക്കെ. ടാർഗെറ്റ്‌ കൂടിയതിന് എല്ലാവരുമെന്തിനാ എന്നോട് മാപ്പ് പറയാൻ വരുന്നേ ?”

 

“ജോയുടെ ഫ്രണ്ടല്ലേ ഈ റോയ് സാറ്. അന്ന് ഊട്ടിയില് വച്ച് ജോയോട് അങ്ങനെയൊക്കെ കാണിച്ചതിനാ റോയ് സാറ് ഇങ്ങനെയൊരു മുട്ടൻ പണി തന്നേന്നാ എല്ലാവരുടെയും വിചാരം. ഇനി ജോയോട് മാപ്പ് പറഞ്ഞാ റോയ് സാറ് എക്സ്ക്യൂസ് തരുമെന്ന് കരുതിയാ എല്ലാവരുമിങ്ങോട്ട് വന്നേ”

 

അപ്പൊ അതാണ് കാര്യം. റോയ് കാരണമാ എല്ലാവരും എന്നോട് മാപ്പ് പറയാൻ വന്നേ. അല്ലാണ്ട് സ്നേഹം കൊണ്ടല്ല. വെറുതെ ഞാൻ തെറ്റുധരിച്ചു. എന്നാലും ഈ റോയിയുടെ ഒരു കാര്യം. എന്നെ ആരെങ്കിലും അറിഞ്ഞോണ്ട് വിഷമിപ്പിക്കാൻ നോക്കിയാ അവനും വെറുതെയിരിക്കുന്ന ശീലമില്ല. ഇത്രയ്ക്ക് സ്നേഹമുള്ള കൂട്ടുക്കാരെ കിട്ടാൻ ഭാഗ്യം ചെയ്യണം.

 

“എന്നാലും ജോ, നിങ്ങൾക്കിട്ട് ആരു സ്കെച്ച് വച്ചാലും അതു വച്ചവർക്കാണല്ലോ എട്ടിന്റെ പണി കിട്ടുന്നേ. നിങ്ങള് വല്ല കൂടോത്തരവും പഠിച്ചിട്ടുണ്ടോ ?”

 

അമ്മച്ചി ! ഇവനും ആ സീക്രെട്ട് മനസിലായോ.

 

“മോനിപ്പോ ചെല്ല്, എനിക്കിത്തിരി പണിയുണ്ട്” ഞാൻ.

 

“ജോ, എല്ലാവരും ഒതുങ്ങിയ സ്ഥിതിക്ക് ഇനിയെന്റെ ആവശ്യമില്ലല്ലോ ?” മാർക്കോണി.

 

“ജൂവലിപ്പോഴും ഒതുങ്ങിയെന്ന് തോന്നണില്ല. അവള് ഇനീം എന്നെ ശല്യം ചെയ്യാൻ വരും. അതുകൊണ്ട് നീയവളുടെ നീക്കങ്ങളൊക്കെ രഹസ്യമായി വാച്ച് ചെയ്യണം. എന്നിട്ട് എവിടെയെങ്കിലും വശപ്പിശക് തോന്നിയാൽ എന്നോട് പറയണം, കേട്ടല്ലോ  ?”

 

ഞാൻ പറഞ്ഞത് കേട്ട് മാർക്കോണി എന്തോ ആലോച്ചിച്ചു.


“ഓഹോ, അങ്ങനെയൊരു പ്രശമുണ്ടല്ലേ. അവളുടെ കാര്യം ഞാനേറ്റു. എന്തായാലും ഇനി രണ്ടാഴ്ചത്തേക്ക് ജോ ക്ക് അവളുടെ ശല്യമുണ്ടാവില്ല. ആളിപ്പോ ബെഡ് റസ്റ്റിലാ ?”

 

“ബെഡ് റെസ്റ്റോ ? അതിനു മാത്രം അവൾക്കെന്ത് പറ്റി ?”

 

“അതാ എനിക്കും മനസിലാവാത്തേ. മിനിഞ്ഞാന്ന് ശോഭ സിറ്റി മാളില് ജൂവൽ അവളുടെ ഏതോ ഒരു കൂട്ടുകാരിയുടെ ബെർത്തഡേയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ പോയതാ. അങ്ങനെ അങ്ങോട്ട് പോയ അവളെ ഏതോ ഒരുത്തൻ മുതുകത്ത് ചവിട്ടിയെന്നാ റീന പറയുന്നേ” 

 

“ആരാടാ ചവിട്ടിയേ ?”

 

“അവളെ ചവിട്ടിയത് ആരാന്നോ എന്തിനാന്നോ അവൾക്കു പോലും അറിയില്ല. മിക്കവാറും അവള് ആയ കാലത്ത് തേച്ചിട്ടു പോയ ഏതെങ്കിലും നിരാശാ കാമുകനായിരിക്കും. എന്തായാലും കൂട്ടുക്കാരിയുടെ ബർത്തഡേ ആഘോഷിക്കാൻ പോയ അവളിപ്പോ ‘ബെഡ് ഡേ’ ആഘോഷിച്ചോണ്ടിരിക്കാ ?”

 

ഇതു കേട്ട എന്റെ ഞെഞ്ചില് ചെറുതായിട്ടൊന്ന് വെള്ളിടി വെട്ടി. ഇത് സംഭവം മറ്റേതാണ്, മാളില് വച്ച് മിഖിയുടെ പിന്നാലെ ഓടിയ ഒരുത്തൻ ബാലൻസ് തെറ്റി ജൂവലിന്റെ പുറത്തോട്ട് വീണ സംഭവം. എന്റെ മിഖീ……..?. എന്തായാലും ഇനി ക്രിസ്തുമസ് കഴിയണ വരെ അവളുടെ ശല്യമുണ്ടാവില്ല. കുറച്ചു ഫ്രൂട്സും വാങ്ങിക്കൊണ്ട് അവള് താമസിക്കണ ഫ്ലാറ്റിലേക്ക് ചെല്ലണമെന്നുണ്ട്. പക്ഷെ അവളെ കിടപ്പിലാക്കിയത് മിഖിയായതുകൊണ്ട് ഇപ്പൊ പോവുന്നത് റിസ്‌ക്കാണ്. 

 

“എന്താ ജോ ആലോചിക്കുന്നേ, ഇനി നിങ്ങളെങ്ങാനും…….??”

“പോടാ പന്നീ”

 

അങ്ങനെ അന്നത്തെ ദിവസത്തെയും എല്ലാ പരിപാടികളും കഴിഞ്ഞ് രാത്രി സമയത്ത് ഇത്തിരി നേരം ടീവി കൊണ്ടിരിക്കുമ്പോഴാണ് എനിക്കൊരു ഫോൺ കോൾ വന്നത്. നിഖിലായിരുന്നു എന്നെ ഫോൺ ചെയ്തത്.

 

“എന്താടാ ?”

 

“ചേട്ടാ, ചേട്ടനൊന്ന് പള്ളി വരെ വരണം” നിഖിൽ

 

“എന്താടാ കാര്യം ?”

 

“അത് വന്നിട്ട് പറയാം. അത്യാവശ്യാ”

 

“എടാ ഞാനിപ്പോ വീട്ടിൽ കൊന്ത ചൊല്ലാനിരിക്കാ. ഈ നേരത്തെന്ത് അത്യാവശ്യമാടാ”

“ഇങ്ങോട്ട് വന്നാ പറയാമെന്ന് പറഞ്ഞില്ലേ. ഡെൽജോ ഫാദർ ചൂടായി നിൽക്കാ. ചേട്ടനിപ്പോ വന്നില്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം തിരിച്ചെടുക്കുമെന്നാ ഫാദർ പറയുന്നേ?”

 

“ആഹാ, അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി?”

 

“ചേട്ടാ, ചേട്ടനോട് പള്ളീലോട്ട് വരാനാ പറഞ്ഞേ. വേഗം വാ”

 

അത്രയും പറഞ്ഞിട്ട് അവൻ ഫോണിൽ കട്ടാക്കി. എന്തോ കാര്യമായ പ്രശ്നമുണ്ട്. എന്റെ വൈസ് പ്രസിഡന്റ് സ്ഥാനം തിരിച്ചെടുക്കുമെന്ന് ഉറപ്പാണെങ്കിൽ ഇപ്പൊ തന്നെ പോണം. കുറേ നാളായി ഞാനിത് ഫാദറിനോട് അങ്ങോട്ട് പറയാനിരിക്കുന്ന കാര്യമാ. ഫാദർ തന്നെ നല്ലൊരു ഓഫർ എനിക്കു തന്നെ സ്ഥിതിക്ക് ചൂടോടെ പോയി തിരിച്ചു കൊടുത്തേക്കാം.

 

“മോനേ, കൊന്ത ചൊല്ലാൻ വരണില്ലേ”

 

ആലോചനയിൽ നിന്ന എന്നെ പെട്ടന്ന് ശാരദാന്റി വിളിച്ചു.

 

“ആന്റി, ഞാനിപ്പോ ഒന്ന് പള്ളീൽ പോയിട്ട് വരാം. നിങ്ങള് കൊന്ത ചൊല്ലിക്കൊ”

 

“ജോയെന്താ പള്ളീലാണോ ഇന്ന് കൊന്ത ചൊല്ലുന്നേ ?” മിഖി.

 

“കൊന്ത മാത്രമല്ലടാ, എന്റെ ഒപ്പീസും നൊവേനയും കൂടി ഇന്ന് പള്ളീൽ നടക്കുമെന്നാ തോന്നണേ. ഡെൽജോ ഫാദറാണ് വിളിച്ചേക്കുന്നേ. എന്തോ പ്രശമുണ്ടെന്ന് മാത്രം പറഞ്ഞു. ഞാനൊന്ന് പോയിട്ടു വരാം”

 

മിഖിയോട് അത്രയും പറഞ്ഞിട്ട് ഞാൻ വേഗം ഡ്രെസ്സു മാറി വീടിന്റെ മുറ്റത്ത് കിടന്ന ബൈക്കുമെടുത്തു പള്ളീലോട്ട് വച്ചു പിടിച്ചു. ആ ഒരു പോക്ക് എന്റെ ക്രിസ്തുമസ്സ് ആഘോഷം വേറൊരു ട്രാക്കിലോട്ട് വഴിമാറാൻ കാരണമായി.

 

അങ്ങനെ ഒരു വിധം പള്ളിയിലെത്തി. പള്ളിമുറ്റത്തു തന്നെ എന്നെയും കാത്ത് ഫാദർ നിൽക്കുന്നുണ്ടായിരുന്നു. ഫാദർ മാത്രമല്ല ഒപ്പം നിഖിലും നിധിനും റോഷനുമുണ്ടായിരുന്നു. ഞാൻ വണ്ടി ഒരു സൈഡിലോട്ട് ഒതുക്കി വച്ചിട്ട് അവരുടെ അടുത്തേക്ക് ചെന്നു. ഫാദർ ഇത്തിരി ദേഷ്യത്തിലാണെന്ന് എനിക്കു തോന്നി.

 

“എന്താ ഫാദർ പ്രശ്നം ?”

 

“വർക്കലയിൽ നിന്നും വന്ന പിള്ളേരെ പള്ളിയിലെ പാരിഷ് ഹോളില് താമസിപ്പിക്കാൻ പറഞ്ഞത് നീയാണോ ?”

 

ആദ്യം കേട്ട ചോദ്യം അതായിരുന്നു.

 

“അതെ ഫാദർ, ഞാൻ പറഞ്ഞിട്ടാ അവരവിടെ താമസിക്കുന്നേ”

 

“നീയിങ്ങനൊരു തീരുമാനമെടുക്കുന്നതിനു മുൻപ് എന്നോടൊന്ന് ചോദിച്ചോ ?”

 

“അതിലിപ്പോ ചോദിക്കാനെന്തിരിക്കുന്നു. സാധാരണ നമ്മള് ചെയ്യണ കാര്യം തന്നെയല്ലേ ഇത്. പള്ളിയുടെ ആവശ്യവുമായി ഇവിടെ താമസിക്കാൻ വരുന്നവരെ പാരിഷ് ഹോളിൽ കിടക്കാൻ സൗകര്യം ഉണ്ടാക്കി കൊടുക്കും. അതിനിപ്പോ എന്താ ?”

 

“എന്താ കാര്യമെന്ന് ഞാൻ കാണിച്ചു തരാം. എന്റെ കൂടെ വാടാ”

 

കലി കേറി പാരിഷ് ഹാളിലേക്ക് നടന്ന ഫാദറിന്റെ പിന്നാലെ ഞാനും നടന്നു. പോവുന്ന വഴിക്ക് വച്ചു എന്താ കാര്യമെന്ന് നിഖിലിനോടും നിധിനോടും റോഷനോടും ചോദിച്ചെങ്കിലും ആരും ഒന്നും മിണ്ടിയില്ല. പാരിഷ് ഹോളിലേക്ക് ചെന്ന് ഫാദർ പുറത്തു നിന്ന് വാതിൽ തുറന്നതും എന്തൊക്കെയോ വളിച്ചതിന്റെയും പുളിച്ചതിന്റെയും സ്മെൽ എന്റെ മൂക്കിലേക്കടിച്ചു. ആ സ്മെൽ സഹിക്കാൻ പറ്റാതെ ഞാൻ മൂക്കു പൊത്തി. ഫാദർ അത് കൃത്യമായി കാണുകയും ചെയ്തു.

 

“ഇപ്പോഴേ നിനക്ക് മൂക്കു പൊത്താൻ തോന്നിയില്ലേ. ഇതായിവിടുത്തെ അവസ്ഥ. ഇനി അകത്തോട്ടു കേറി വാ”

 

ആ മണമൊക്കെ സഹിച്ചു പിടിച്ചു അകത്തേക്ക് കേറി വന്നപ്പോൾ നിഖിൽ പറഞ്ഞ പന്ത്രണ്ടു പേരും അകത്തുണ്ട്. എല്ലാവരും ഹാളിൽ നിരത്തിയിട്ട ബെഞ്ചിലും ഡെസ്ക്കിലുമൊക്കെയായി മലർന്നു കിടക്കുന്നുണ്ട്. അതിൽ ചിലരൊക്കെ ഫോണിൽ കുത്തിക്കൊണ്ടിരിക്കാണ്. ഞങ്ങളുടെ കാൽപെരുമാറ്റം കേട്ടതും എല്ലാവരും എണീറ്റു നിന്ന് ഞങ്ങളെ നോക്കി. പന്ത്രണ്ടു പേരെയും ഞാനൊന്ന് സ്കാൻ ചെയ്തു നോക്കി. എല്ലാവരുടെയും വേഷം ടീ ഷർട്ടും ഷോട്ട്സുമാണ്. എല്ലാവർക്കും നല്ല സിക്സ് പാക്ക് മസിലുണ്ട്. കൈ മുട്ടിനു താഴെ വരെ ഇറക്കമുള്ള ഡ്രസ്സായാതുക്കൊണ്ട് ഇവരുടെയൊക്കെ കയ്യുടെ പേശിബലം വ്യക്തമായിട്ട് കാണാൻ പറ്റും. ഇവരുടെ കൂട്ടത്തിൽ ഒരാൾക്ക് നല്ല ഉയരമുണ്ട്. ഇവരിൽ ചിലർക്ക് നീട്ടി വളർത്തിയ താടിയും ചിലർക്ക് നീട്ടി വളർത്തിയ മുടിയുമുണ്ട്. ഇവരുടെയൊക്കെ താടിയെന്ന് പറഞ്ഞാൽ കട്ട താടിയെന്ന് എടുത്തു പറയേണ്ടി വരും?. അതുക്കൊണ്ട് തന്നെ പലരെയും കാണാൻ വല്ലാത്തൊരു ലുക്ക്‌ തന്നെയാ. ചുരുക്കി പറഞ്ഞാൽ ഈ പത്തു പേരെയും ഒരുമിച്ചു കണ്ടാൽ വല്ല ക്വട്ടേഷൻ ഗ്യാങാണെന്നേ തോന്നൂ?. എന്നെ കണ്ടപ്പോൾ എല്ലാവരും സംശയത്തോടെ അടുത്തേക്ക് വന്നു.

 

“എക്സ്ക്യൂസ് മീ, നിങ്ങളാരാ ?”

 

അവരുടെ കൂട്ടത്തിലൊരാൾ ഘനഗാംഭീര്യമാർന്ന ശബ്ദത്തോടെ എന്നോട് ചോദിച്ചു.

 

“ഗയ്‌സ്, ഇതാണ് ഞാൻ പറഞ്ഞ ആള്. ജോസഫ് സി ജെ. നിങ്ങള് നടത്താൻ പോകുന്ന പരിപാടിയുടെ കോർഡിനേറ്റർ” നിഖിൽ.

 

കോർഡിനേറ്ററോ ?, അതും ഞാൻ. ഇതൊക്കെ എപ്പോ ? ഇവൻ വായിൽ തോന്നിയതൊക്കെ ഇവരോട് വിളിച്ചു പറയാണല്ലോ?. 

 

“ഹലോ ബ്രോ”

 

എന്നും പറഞ്ഞു അവരുടെ കൂട്ടത്തിൽ നല്ല കട്ടത്താടിയുള്ള ഒരുത്തൻ എന്നെ ഹഗ്ഗ് ചെയ്തു. സത്യം പറയാലോ, ഒടുക്കത്തെ ആരോഗ്യമായിരുന്നു എന്നെ കെട്ടിപ്പിടിച്ചവന്. അവൻ എന്നെ പിടിച്ച ആ പിടിയില് എന്റെ വാരിയെല്ലിന്റെ ഏതൊക്കെയോ ഭാഗങ്ങള് പരസ്പരം കൂട്ടി ഉരസ്സുന്നതു പോലെ തോന്നി. ഞാനെങ്ങനെയോ അവന്റെ പിടി വിടീച്ചു.

 

“ഈ പരിപാടിയുടെ നടത്തിപ്പുക്കാരനെക്കുറിച്ചു കേട്ടപ്പോൾ ഞങ്ങള് പ്രതീക്ഷിച്ചത് ഇത്തിരി ഏജഡ് ആയിട്ടുള്ള ആളെയാ. ബട്ട് യൂ ലുക്ക്‌ സോ ഹോട്ട് ആൻഡ് യങ്ങ്‌”

 

അവൻ അതും പറഞ്ഞു എന്റെ തോളത്തൊരു അടി. അവനത് ചുമ്മാ എന്നെ തട്ടിയതു പോലെയേയുള്ളൂ. പക്ഷെ എനിക്കു അവന്റെ തോളത്തിടി കാരണം നന്നായിട്ട് വേദനിച്ചു. ലക്ഷണം കണ്ടിട്ട് ഇവന്റെ കൈ ഉരുക്കുക്കൊണ്ടുണ്ടാക്കിയതാണെന്നാ തോന്നുന്നേ. അമ്മാതിരി വേദന എനിക്കു കിട്ടി.

 

“പിന്നെ യൂത്ത് ഗ്രൂപ്പിന്റെ ലീഡറായിട്ട് കിളവന്മാരെ വയ്ക്കാൻ പറ്റോ?”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.