Wonder 8 [Nikila] 2121

ഇപ്പോഴാണ് എനിക്കു ക്ലൂ തന്നിട്ട് പോയ കൃഷ്‌ണേന്ദുവിന്റെ അപാര ബുദ്ധി മനസിലായത് ?. ഞാൻ എളുപ്പത്തിൽ ജെറി-മെർലിൻ കേസിന്റെ ഡീറ്റെയിൽസ് കണ്ടുപിടിക്കരുതെന്ന് കരുതിയാണ് എന്റെയടുത്തു പെണ്ണിന്റെ പേര് മാത്രം പറഞ്ഞു തന്നത്. ന്യൂസ് ചാനലുകളിലും പത്രങ്ങളിലും ഏതെങ്കിലും സ്ത്രീയുമായി ബന്ധപ്പെട്ട ഒരു വയലൻസ് കേസ് രജിസ്റ്റർ ചെയ്താൽ അവിടെ സ്ത്രീകളുടെ പേര് എടുത്തു പറയില്ലെന്ന് കൃഷ്‌ണേന്ദുവിനു നല്ല ഉറപ്പുണ്ടായിക്കാണണം. ഞാനിത്തിരി കഷ്ടപ്പെടട്ടേന്ന് കരുതി തന്നെയാണ് അവരെന്നോട് ഇങ്ങനൊരു ചെയ്ത് കാട്ടിയത് ?. പിന്നെയറിയാവുന്ന മറ്റൊരു ക്ലൂ ആ പയ്യന് വയസ്സ് ഇരുപത്തിനാലും ആളുടെ ഭാര്യയുടെ വയസ്സ് ഇരുപത്തിയഞ്ചുമാണ് എന്നതായിരുന്നു. ഇരുപത്തിനാല് വയസ്സുള്ള പ്രതികളുടെ ലിസ്റ്റുണ്ട്. എന്നാൽ അവര് പീഡിപ്പിച്ചു എന്നു പറയുന്ന സ്ത്രീകളുടെ പ്രായം ഇരുപത്തിയഞ്ച് ആയിരുന്നില്ല. അങ്ങനെ ഈയൊരു ശ്രമത്തിൽ ഞങ്ങള് തോറ്റു പോയി.

 

“മിഖി, ഒന്നിലും ആളുടെ പേര് കാണണില്ലല്ലോ?” ഞാൻ.

 

“ജോ നമ്മള് നോക്കിയ പേപ്പർ തൃശ്ശൂർ അഡിഷനല്ലേ. ചിലപ്പോൾ ഈ കേസ് നടന്നത് തൃശ്ശൂരാവില്ല. അതോണ്ടാവും കേരളത്തില് ഇനിയും പതിമൂന്ന് ജില്ലയുണ്ട്. അതിൽ തന്നെ ഒരു ജില്ലയില് ഒരുപാട് സ്ഥലങ്ങളുണ്ട്. എല്ലാം സ്ഥലത്തേയും കൂടി തപ്പി നോക്കുമ്പോൾ സമയമെടുക്കും”

 

“ശ്ശെടാ, ഇതിപ്പോൾ പുലിവാലയല്ലോ ?‍♂️”

 

“ജോ, തൽക്കാലം നമുക്ക് റസ്റ്റ് എടുക്കാം” മിഖി.

 

“പിന്നെന്താ, നമുക്ക് ചായ കുടിച്ചു വന്നിട്ട് ഇത്തിരി റസ്റ്റ് എടുത്തിട്ട് ബാക്കി ന്യൂസുകള് നോക്കാം?”

 

“കോപ്പ്, ഞാനതല്ല ഉദ്ദേശിച്ചേ ?”

 

“പിന്നെന്താ ?”

 

“നമുക്കീ ജെറി-മെർലിൻ കേസിന്റെ പിന്നാലെ പോണത് തൽക്കാലത്തേക്ക് നിർത്താമെന്ന്. ഇതിപ്പോ ക്രിസ്തുമസ്സാണ് വരാൻ പോണേ. നല്ല കാര്യങ്ങളൊക്കെ ആലോചിക്കേണ്ട നേരത്ത് പീഡനക്കേസിന്റെ പുറകെ നടന്ന് എല്ലാം കൂടി ഡാർക്ക് സീനാക്കല്ലേ എന്റെ പൊന്നു ജോ”

 

“എന്നാലും മിഖി, നമ്മളിത് നിർത്താന്ന് പറഞ്ഞാ……..”

 

“തൽക്കാലത്തേക്ക് നിർത്താനാ പറഞ്ഞേ. അല്ലാണ്ട് ഇമ്മാതിരി കേസിലൊക്കെ ഇത്രയ്ക്ക് ശുഷ്ക്കാന്തി കാണിക്കാനായിട്ട് ജോ സേതുരാമയ്യർ സി ബി ഐ ഒന്നുമല്ലല്ലോ”

 

“മ്മ്ച്ചും”

 

“അതാ പറഞ്ഞേ, ഈ ക്രിസ്തുമസ്സ് കഴിയണ വരെയെങ്കിലും നമ്മളാ പൗർണമിയെ വെറുതെ വിടുന്നു. അതു കഴിഞ്ഞിട്ട് സമയം പോലെ തപ്പി കണ്ടുപ്പിടിക്കാം. പൗർണമി ഇപ്പോ എങ്ങോട്ടും ഓടിപ്പോവില്ല. തല്ക്കാലം നമുക്ക് ക്രിസ്തുമസ്സിന്റെ പുറകെ വച്ചു പിടിക്കാം”

 

മിഖി പറഞ്ഞത് ആലോചിച്ചപ്പോൾ അതും ശരിയാണെന്ന് തോന്നി. ചുറ്റിലും പോസിറ്റീവ് എനെർജി ഉള്ള സീസണില് ഞാനെന്ത് കാര്യമുണ്ടായിട്ടാ നെഗറ്റീവ് ന്യൂസിന്റെ പിന്നാലെ പോണേ. എന്നെ വെല്ലുവിളിച്ച കൃഷ്ണേന്ദുവും ഭർത്താവുമൊക്കെ ഇപ്പൊ ക്രിസ്തുമസ്സ് എന്ജോയ് ചെയ്യാനുള്ള തയ്യാറെടുപ്പിലാവും. അങ്ങേനെയാണെങ്കിൽ ഞാൻ മാത്രം എന്തിനാ ഒന്നും വേണ്ടാന്ന് വയ്ക്കണേ. ഇപ്പൊ പ്രക്ടിക്കലായി ചിന്തിക്കണം.

 

അങ്ങനെ ഇതൊന്നും നടപടിയാവണ കാര്യമല്ലെന്ന് മനസിലായപ്പോൾ ആ ശ്രമം തൽക്കാലത്തേക്ക് നിർത്തി വച്ചു. എല്ലാത്തിൽ നിന്നും അൽപ്പനേരത്തേക്ക് സ്‌ട്രെസ്സ് കിട്ടാനായി ഞാൻ മിഖിയും കൂടി അങ്കിളിനെയും ആന്റിയെയും കൂട്ടി വീടിനു പുറകു വശത്തുള്ള ഗ്രൗണ്ടിൽ പോയിരുന്നു ക്രിക്കറ്റ് കളിച്ചു. കാര്യം ഞങ്ങളുടെ വീട് നിൽക്കുന്ന സ്ഥലത്തു ഒരു കിലോമീറ്റർ ചുറ്റളവിൽ തിങ്ങി നിൽക്കുന്ന മരങ്ങളാണെങ്കിലും ആ മരക്കൂട്ടങ്ങൾക്കുള്ളിൽ ഇരുന്നൂറ് മീറ്റർ ചുറ്റളവിൽ ചരൽ മണ്ണുള്ള ഒരു ഗ്രൗണ്ട് തന്നെയുണ്ട്. സാധാരണ ഞായറാഴ്ച പണികളൊക്കെ കഴിഞ്ഞ് വൈകുന്നേരത്തോടെ ഞങ്ങള് അവിടെ പോയി വല്ല ക്രിക്കറ്റോ ഫുട്ബോളോ കളിക്കാറാണ് പതിവ്. ഞായറാഴ്ച ദിവസങ്ങളിൽ വൈകുന്നേരമാവുമ്പോൾ ഔസേപ്പ് പിതാവിന്റെ പള്ളിയിലുള്ള വേദപാഠക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളൊക്കെ ഇവിടെ കളിക്കാനെത്തും. പിന്നെ ഞായറാഴ്ച ദിവസം വൈകുന്നേരസമയമൊക്കെ ഞങ്ങളൊക്കൊരു ആഘോഷമായിരിക്കും. ഈ പിള്ളേരുടെ കൂടെയൊക്കെ കളിക്കാനിറങ്ങുമ്പോൾ വല്ലാത്തൊരു എനർജിയാണ്. ആ സമയത്ത് മനസ്സിന് എത്ര പിരിമുറുക്കമുണ്ടായാലും ഒരു റിലാക്സേഷനൊക്കെ കിട്ടും. ഇവിടുത്തെ ഇടവകയിലെ കൊച്ചുക്കുട്ടികളുമായി ഞങ്ങള് വല്ലാത്തൊരു കമ്പനിയാണ്.

 

അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞ് അടുത്ത ദിവസം തിങ്കളാഴ്ച്ച ഞാനെന്റെ ഷോപ്പിലെ ഓഫീസ് റൂമിൽ ചുമ്മാ ബാലരമയും വായിച്ചിരിക്കായിരുന്നു. ആ നേരത്താണ് ഒട്ടും പ്രതീക്ഷിക്കാതെ ശ്രുതിയും ലയയും അലക്സും മാർക്കോണിയുമൊക്കെ കേറിവന്നത്. ഓഫീസ് റൂമിനത്തേക്ക് കേറി വന്നപ്പോൾ നാലു പേരും തല കുനിച്ചു നിന്നു. അന്ന് ഊട്ടിയിൽ വച്ചു ജൂവലുമായി ഒത്തുക്കളിച്ചു എന്നെ ട്രാപ്പിലാക്കാൻ നോക്കിയതിന്റെ കുറ്റബോധം കൊണ്ടാവാം എല്ലാവരും ഇപ്പൊ എന്റെ മുന്നിൽ തല കുനിച്ചു നിൽക്കുന്നേ. 

 

എന്തായാലും എല്ലാത്തിന്റെയും വരവൊന്ന് കാണേണ്ടത് തന്നെയായിരുന്നു. ആദ്യം നാലെണ്ണവും കൂടി റൂമിന്റെ വാതിൽക്കൽ വന്നു നിന്ന് തല താഴ്ത്തി. പിന്നെ തല കുനിച്ചുക്കൊണ്ട് തന്നെ എന്റെ മുന്നിൽ സ്കൂൾ അസംബ്ലിയിലെ പിള്ളേരെപ്പോലെ നാലു പേരും നിരന്നു നിന്നു?‍♂️?‍♂️?‍♀️?‍♀️. എന്നിട്ട് നാല് പേരും ഒരുമിച്ച് അതേ നിരയോടെ തന്നെ ഒരക്ഷരം പോലും ഉരിയാടാതെ എന്റടുത്തേക്ക് നീങ്ങി വന്നു. ഇവന്മാരുടെ ഇങ്ങനെയുള്ള വരവ് കണ്ടപ്പോൾ ഞാൻ കരുതിയത് അടുത്തതായി എല്ലാവരും കൂടി ഏതെങ്കിലും സിനിമാറ്റിക്ക് ഡാൻസിന്റെ സ്റ്റെപ്പ് ഇടുമെന്നായിരുന്നു????. സാധാരണ ഫ്ലാഷ് മൊബ് നടക്കുമ്പോ അങ്ങനെയാണല്ലോ ഉണ്ടാവാറ്. അതേപോലത്തെ സൈലന്റായുള്ള എൻട്രിയായിരുന്നു നാലു പേരുടെയും. ഇനി അങ്ങനെ തന്നെ എല്ലാവരും ചെയ്യുമോന്ന് കരുതി ഞാൻ തന്നെ അവരോട് കാര്യം തിരക്കി.

 

“എന്താ എല്ലാവരുമിവിടെ ?”

 

ആരും ഒന്നും മിണ്ടിയില്ല.

 

“ചോദിച്ചതു കേട്ടില്ലേ ?”

 

“ഞങ്ങള് ജോയെ ഒന്ന് കാണാൻ വന്നതാ” അലക്സ്.

 

ഞാൻ ശബ്ദമൊന്ന് കനപ്പിച്ചപ്പോൾ അലക്സ് കാര്യം മൊഴിഞ്ഞു.

 

“ദാ, എന്നെ കണ്ടല്ലോ ?”

 

“ഉവ്വ്” മാർക്കോണി.

 

“ഉം…. എന്നാ പൊക്കോ”

 

“ശരി ജോ” 

 

അതും പറഞ്ഞ് പുറത്തേക്കിറങ്ങാൻ തുടങ്ങിയ മാർക്കോണിയെ അലക്സ് പിടിച്ചു വലിച്ചു. 

 

“ശ്ശ് ശ്……?”

 

അടുത്ത സെക്കന്റിൽ തനിക്കു പറ്റിയ അമളി മനസിലായ മാർക്കോണി നാവ് കടിച്ചു എരിവു വലിച്ചു.

 

“അയ്യോ, അതല്ല. ഞങ്ങള് ജോയോടൊന്ന് സംസാരിക്കാനാ വന്നേ” മാർക്കോണി.

 

“എന്ത് സംസാരിക്കാൻ ?”

 

ശ്രുതിയാണ് മറുപടി പറഞ്ഞത്.

 

“ജോ ക്ക് ഞങ്ങളോട് ദേഷ്യമാണെന്നറിയാം. ശരിയാ ജോയുടെ ഇഷ്ടം നോക്കാണ്ടാണ് ഞങ്ങളൊക്കെ ജൂവലിന്റെ കൂടെ നിന്നേ. ഞങ്ങളാദ്യം കരുതിയത് ജോ അവളെ ഇഷ്ടമുണ്ടായിട്ടും ചുമ്മാ വട്ടു കളിപ്പിക്കണതാണെന്നാ. പിന്നെ റോയ് സാറ് പറഞ്ഞപ്പോഴാ എല്ലാം മനസ്സിലായെ. സോറി ജോ. ഞങ്ങളിനി ഒന്നിനും നിര്ബന്ധിക്കില്ല. നിങ്ങൾക്കിഷ്ടമില്ലെങ്കിൽ ഞങ്ങളാ കാര്യത്തിൽ പോലും തലയിടില്ല. അതു പോരെ”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.