Wonder 8 [Nikila] 2121

“എന്തായാലും ഇക്കാര്യത്തിൽ ആരുമെന്നേ നിർബന്ധിക്കണ്ട. എനിക്കും അവളുടെ മുഖത്തു നോക്കി രണ്ടുമൂന്നു കാര്യങ്ങൾ പച്ചമലയാളത്തിൽ പറയാനായിട്ട് കാത്തിരിക്കായിരുന്നു. ഇപ്പോ ഓക്കെയായി. ഇവൾക്കൊന്നും പറഞ്ഞാലും മനസിലാവില്ലാന്നു വച്ചാ എന്താ ചെയ്യാ ?‍♂️. നിങ്ങളായിട്ട് തന്നെ എനിക്കൊരു നല്ല ചാൻസു തന്നു. അതിനു പ്രത്യേകം നന്ദി ?”

 

“പ്ലീസ് ജോ, അവളെ വിഷമിപ്പിക്കരുത്”

 

എനിക്കൊരു കൂസലും വന്നില്ല. അവള് വിഷമിക്കാതിരിക്കാൻ വേണ്ടി ഞാൻ വിഷമിച്ചാലും കുഴപ്പമില്ലാന്നാണോ ഇവർക്ക്?‍♂️.

 

“ലയ, അവൾക്കെന്നോട് പ്രേമമാണെന്നറിയാം. പക്ഷെ എനിക്കവളോട് അങ്ങനെയൊന്നില്ല. അതു ഞാനവളുടെ മുഖത്തു നോക്കി പറയുമ്പോൾ അവള് കരയുമെന്നാണെങ്കിൽ….. സോറി, എനിക്കൊന്നും ചെയ്യാൻ പറ്റില്ല”

 

“ജോ, അവളെയങ്ങനെ വിഷമി…….”

 

“ലയ, ഇതു ഞാനും ജൂവലും മാത്രം ഇൻവോൾവായ കാര്യമാണ്. എന്നെയും കൂടി ബാധിക്കുന്ന കാര്യമായതോണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അവളോട് സംസാരിക്കണമെന്ന് നിങ്ങള് പറഞ്ഞു. ഞാനത് സമ്മതിച്ചു. ഇനി വേറൊന്നും നിങ്ങള് ചെയ്യണ്ട. ഓക്കെ ?”

 

ലയക്ക് മറുപടിയൊന്നും പറയാനുണ്ടായില്ല. അവൾ സമ്മതം മൂളി.

 

“ശരി, എന്നാ അങ്ങനെയായോട്ടെ. പിന്നൊരു കാര്യം കൂടി. ഞാനും അവളും മിണ്ടിക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് നിങ്ങളുടെ സഹായം ആവശ്യം വന്നാൽ ഞാനൊരു വിസിലടിക്കാം. എന്റെ സ്വഭാവം വച്ചിട്ട് അവളോടുള്ള സംസാരമൊക്ക അവസാനം കച്ചറയായി കലിപ്പായി അവസാനം കപൂർ സീനായി തീരാൻ ചാൻസുണ്ട്??. അതോണ്ട് പറഞ്ഞതാ. അപ്പോൾ മാത്രം നിങ്ങള് വന്നാൽ മതി?”

 

അപ്പുറത്ത് മാറി നിൽക്കുന്ന ശ്രുതിയേയും അലക്സസിനെയും ഞാനൊന്ന് എത്തി നോക്കി. അവരൊക്കെ ഐപിഎൽ മാച്ച് കാണാൻ കാത്തിരിക്കുന്ന പോലെയാ നിൽപ്പ്. ഞാൻ തുടർന്നു ;

 

“അല്ലാണ്ട് ഞങ്ങള് സംസാരിച്ചോണ്ടിരിക്കുന്നതിനിടയ്ക്ക് നിങ്ങളാരെങ്കിലും കേറി ഫൗള് കളിക്കാൻ വന്നാൽ എല്ലാത്തിനെയും ഞാൻ അടിച്ചു പറപ്പിക്കും. കേട്ടല്ലോ ?”

 

ഒരു താക്കീത് പോലെ ഞാനതു ലയയോട് പറഞ്ഞപ്പോൾ അവളെന്നെ അന്യഗ്രഹ ജീവിയെപ്പോലെ നോക്കി. ഞാനിങ്ങനെ പ്രതികരിക്കുമെന്ന് ഇവള് ഒട്ടും വിചാരിച്ചു കാണില്ല.

 

“പറഞ്ഞത് കേട്ടല്ലോ ? ?”

 

ഞാൻ ചുമ്മാ വിരട്ടിയപ്പോഴേക്കും പേടിയോടെ വിയർത്തിട്ട് തല കുലുക്കിക്കൊണ്ട് അവള് സമ്മതിച്ചു. പിന്നെ ഞാൻ ഒട്ടും താമസിക്കാതെ ജൂവലിനടുത്തേക്ക് ചെന്നു. പിന്നിലോട്ട് തിരിഞ്ഞു കയ്യും കെട്ടി നിൽക്കുകയായിരുന്ന ജൂവൽ എന്റെ കാൽപ്പെരുമാറ്റം കേട്ട് ഞെട്ടലോടെ തിരിഞ്ഞെന്നെ നോക്കി. എന്നെ കണ്ടപ്പോൾ ആദ്യം അവള് സന്തോഷിച്ചെങ്കിലും സെക്കന്റ്‌ നേരം കണ്ടു അവള് സന്തോഷം മറച്ചു വച്ചിട്ട് കപട വാശിയുള്ള മുഖത്തോടെ എന്നെ നോക്കി. ഇവളുടെയീ അഭിനയമൊക്കെ മനസിലാക്കാതിരിക്കാൻ മനസിലാക്കാതിരിക്കാൻ മാത്രം ഞാനൊരു പൊട്ടനാണെന്നാ ഇവളുടെ വിചാരം ?.

 

“നിനക്കെന്താ എന്നോട് സംസാരിക്കാനുള്ളേ ?”

 

“ഇന്നലെ ചോദിച്ച കാര്യം തന്നെ. എന്നെ ഇഷ്ടമാണോ ?”

 

കൈ രണ്ടും കൂട്ടിക്കെട്ടി ഗൗരവം കലർന്ന സ്വരത്തിലാണ് അവളെന്നോട് ചോദിച്ചത്. അവളുടെയീ പേടിയില്ലായ്മ കണ്ടു എനിക്കു അത്ഭുതം തോന്നി. ഇന്നലെ രാത്രി എന്റെ മുഖത്തു പരുങ്ങാലോടെ നോക്കി പ്രൊപ്പോസ് ചെയ്തിട്ട് ഞാൻ ഇഷ്ടമല്ലാന്ന് പറഞ്ഞപ്പോൾ കരഞ്ഞു മെഴുകിയ ഇവള് തന്നെ എന്നോട് ഇന്ന് വീണ്ടും വാശിയോടെ അതേ ചോദ്യം തന്നെ ആവർത്തിച്ചു ചോദിക്കുന്നു ?. പക്ഷെ എത്രയൊക്കെ ധൈര്യമുണ്ടെന്നു സമർത്ഥിക്കാൻ നോക്കിയാലും മനസ്സുക്കൊണ്ട് ഇവള് നന്നായി ടെൻഷനടിക്കുന്നുണ്ട്. അവളുടെ കൈ വിരലുകൾ നന്നായി വിയർക്കുന്നത് അതിനൊരു തെളിവായിരുന്നു. മുഖഭാവം കൊണ്ടു എത്ര കള്ളത്തരം കാണിക്കാൻ നോക്കിയാലും ബോഡി ലാംഗ്വേജ് അതിനനുസരിച്ചു വഴങ്ങണമെന്നില്ല. എനിക്കിതൊക്കെ പെട്ടന്ന് മനസിലാവും.

 

“ചോദിച്ചതു കേട്ടില്ലേ, എന്നെ ഇഷ്ടമാണോന്ന് ??”

 

വീണ്ടും അവൾക്ക് വാശി. വെറും വാശിയല്ല, കപട വാശി ?. 

 

“ഇന്നലെ തന്നെ മറുപടി തന്നതാണല്ലോ പറ്റില്ലാന്ന്?” ഞാൻ 

 

ഞാൻ ഇത്തവണ ടെൻഷനൊന്നുമില്ലാതെ എടുത്തടിച്ചതുപോലെ കോൺഫിഡന്റായി തന്നെ മറുപടി പറഞ്ഞു. അതുക്കൊണ്ടാവാം അതുവരെ മസിലും പിടിച്ചു വാശിയും കാട്ടി നിന്ന അവളുടെ ധൈര്യമൊക്കെ എങ്ങോട്ടോ ചോർന്നു പോയി. എന്റെ ധൈര്യം കണ്ടു അവളുടെ ധൈര്യമൊക്കെ പോയി. റോയ് പറഞ്ഞ ടിപ്സ് കറക്റ്റായിട്ടു ഏറ്റു. താങ്ക്സ് ജോയ് ?.

 

പക്ഷെ പെട്ടന്നു എന്തോ ഒരുത്തതു പോലെ അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു.

 

“എനിക്കു മനസിലായി☺️”

 

അവളുടെ മുഖം നാണം കൊണ്ട് പുഞ്ചിരിച്ചുകൊണ്ട് പൂത്തുലഞ്ഞു. കയ്യിലെ ഇല്ലാത്ത നഖവും കടിച്ചു പിടിച്ചുകൊണ്ട് അവളുടെ ശരീരം മെല്ലെ ഒരു താളത്തിൽ ആടാൻ തുടങ്ങി. ജൂവലിന്റെ ശരീരചേഷ്ടകള് കണ്ടു എനിക്കു സംശയം തോന്നി.

 

ഇനി ഞാൻ ഇഷ്ടല്ലാന്ന് പറഞ്ഞതോണ്ട് ഇവൾക്ക് മാനസിക നില തെറ്റി ഭ്രാന്തായതാണോ ?. ഈശ്വരാ, ഇനിയിതും എന്റെ തലയിലാവോ ?. ഇവൾക്കിനി ഭ്രാന്തായാൽ ഇവളുടെ ചികിത്സാ ചിലവും കൂടി ഞാൻ കൊടുക്കേണ്ടി വരും. അതെനിക്കു കുഴപ്പമുള്ള കാര്യമല്ല. എന്നാ ഇവൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റെങ്ങാനും കൊടുക്കേണ്ടി വന്നാ അതിന്റെ കറന്റ്‌ ബില്ലും കൂടി ഞാനടക്കേണ്ടി വരും ?. ഇപ്പോഴത്തെ കറന്റിന്റെ യൂണിറ്റു ചാർജും അഡിഷണൽ ചാർജുമൊക്കെ കേൾക്കുമ്പോഴേ ഷോക്കാവും. സബ്സിഡിയുണ്ടെങ്കിൽ നന്നയേനെ. ഒരു ഇലക്ട്രിക് സ്കൂട്ടി വാങ്ങിച്ചാൽ കറന്റിന് സബ്‌സിഡി കിട്ടുമോ ആവോ?. കെ എസ് ഇ ബി യുടെ ഓഫീസിലേക്ക് വിളിച്ചാൽ അറിയാൻ പറ്റിയേക്കും ?.

 

“ഹലോ ?……”

 

ജൂവൽ എന്റെ മുഖത്തിനു നേരെ വിരല് ഞൊടിച്ചപ്പോഴാണ് എനിക്കു സ്ഥലകാല ബോധമുണ്ടായത്. ജൂവലിവിടെ എന്റെ മുന്നിൽ പ്രൊപ്പോസലുമായി നിൽക്കുന്ന നേരത്ത് ഞാനതൊക്കെ മറന്നിട്ടു കറന്റ്‌ ബില്ലിന്റെ കാര്യം ആലോചിക്കുന്നു ?. എനിക്കു വയ്യ ?‍♂️. ഞാനിന്നലെ രാത്രി കണ്ട സ്വപ്നം ഇച്ചിരി ഓവറായോന്നൊരു സംശയം?. പ്രേമത്തെക്കുറിച്ചാലോചിക്കുമ്പോൾ പേടി തോന്നിയിരുന്ന ഞാനിപ്പോൾ പ്രേമത്തെ പറ്റി ചിന്തിക്കുന്നേയില്ല. റോയ് പറഞ്ഞ കഥയിലെ ക്യൂപ്പിടിന്റെ ഒരു തറവേലത്തരവും ഇനിയെന്റെയടുത്ത് ഏൽക്കില്ലെന്ന് ഉറപ്പായി. റൊമാൻസെന്നെ എന്റെ ഫീലിംഗിനെ ഞാനെന്റെ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടു വന്നു.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.