Wonder 8 [Nikila] 2121

അതും പറഞ്ഞ് ആന്റി കലി തുള്ളി ഏങ്ങോട്ടോ പോയി. ഞാനും മിഖിയും ആന്റിയുടെ പോക്ക് ചിരിയോടെ നോക്കി നിന്നു. ശരിക്കും ആന്റിയും അങ്കിളും എനിക്കിഷ്ടമില്ലാത്ത ഒരു കാര്യങ്ങളും എന്നെക്കൊണ്ട് നിർബന്ധിച്ചു ചെയ്യിക്കില്ലെന്ന് ഉറപ്പാണ്. എന്നാലും ഇടയ്ക്കിടെ വന്ന് എന്നെ ഇതുപോലെയൊക്കെ ചൊറിയാൻ നോക്കും. അപ്പോൾ ഇങ്ങനെയൊക്കെ ഹാൻഡിൽ ചെയ്താൽ മതി.

 

പിറ്റേ ദിവസം രാവിലെ പതിവു പോലെ പള്ളിയിലേക്ക് പോയി. അപ്പോഴാണ് മറ്റൊരു കാര്യമറിഞ്ഞത്. നിഖിലിന്റെ കൂട്ടുക്കാർ ആ വർക്കല ടീംസൊക്കെ ഇന്നലെ വൈകീട്ടോടെ ഇവിടെ എത്തി. നിഖിലിന്റെ വീട്ടിൽ സ്ഥലമില്ലാത്തതോണ്ട് ഇപ്പൊ അവരുടെ കിടത്തമൊക്കെ പള്ളിയിലെ പാരിഷ് ഹാളിലാക്കി. ഞാൻ തൽക്കാലം ആ ഭാഗത്തേക്കൊന്നും നോക്കാൻ പോയില്ല. പള്ളിക്കു വേണ്ടിയുള്ള പുൽക്കൂടിന്റെ പണി ഇന്നു മുതൽ തുടങ്ങാണ്. അതിനു വേണ്ടിയുള്ള മെറ്റീരിയൽസ് ഇന്നു തന്നെ ഇറക്കുമതി ചെയ്യേണ്ടി വരും. തല്ക്കാലം ആ ജോലിയൊക്കെ റോഷൻ ഏറ്റെടുത്തിട്ടുള്ളതോണ്ട് വേറെ ടെൻഷനില്ല. പള്ളിക്കാര്യങ്ങളെല്ലാം ഏകദേശം തീരുമാനമാക്കിയിട്ട് ഞാൻ വീട്ടിലേക്ക് വന്നു. പിന്നെ ഞാനും മിഖിയും തലേദിവസം പറഞ്ഞുറപ്പിച്ചതുപോലെ ഞങ്ങളുടെ പണി തുടങ്ങി.

 

അന്ന് രാവിലെ തൊട്ട് ഞാനും മിഖിയും കൂടി നേരത്തെ വാങ്ങിച്ചു വച്ച മൂന്നു മാസം മുൻപേയുള്ള എല്ലാ ന്യൂസ് പേപ്പറുകളും അരിച്ചു പെറുക്കി നോക്കി. കൂടുതലും പീഡന വാർത്തകളിലായിരുന്നു ശ്രദ്ധ കൊടുത്തത്. ഒരു മണിക്കൂറോളം ഞങ്ങള് ന്യൂസ് പേപ്പറുകളൊക്കെ അരിച്ചു പെറുക്കി. പക്ഷെ ജോലി വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു. ഈ മൂന്നാലു മാസംക്കൊണ്ട് പേപ്പറുകളിൽ ഒരുപാട് സ്ത്രീകളുമായി ബന്ധപ്പെട്ട വയലൻസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എനിക്കു തന്നെ ഷോക്കായി. നമ്മുടെ നാട്ടിൽ പെൺകുട്ടികൾക്ക് വേണ്ടത്ര സുരക്ഷ കിട്ടുന്നില്ലേ. ഇതിപ്പോൾ ദൈവത്തിന്റെ സ്വന്തം നാടാണെന്ന് പേര് മാത്രമേയുള്ളൂ. താമസിക്കുന്നത് മുഴുവൻ ചെകുത്താന്മാരാണ്. പറുദ്ധയിട്ടാൽ പോലും പെണ്ണുങ്ങൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥ. ചിലവന്മാർക്കൊക്കെ കൺമുന്നിൽ നിൽക്കുന്ന വാഴ വരെ  പെണ്ണാണെന്നൊരു തോന്നലുണ്ടായാൽ അതിനെയും കേറി പീഡിപ്പിക്കും. 

 

ഇങ്ങനെയൊക്കെ ആലോചിച്ചു വാർത്തകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് വേറെയും ചില ട്വിസ്റ്റുകൾ പുറത്തു വരുന്നത്. ഏതെങ്കിലുമൊരു പീഡനം നടന്നാൽ പത്രങ്ങളിലെല്ലാം അതു വച്ച് ഒരാഴ്‌ച്ച ഉത്സവം തന്നെ നടത്തുന്നുണ്ട്. ആദ്യം പീഡിപ്പിച്ച വാർത്ത, അതു കഴിഞ്ഞാൽ പീഡനം നടന്ന വീടിനെ വിവരിച്ചുകൊണ്ടുളള വാർത്ത, പിന്നെ പീഡനം നടത്താൻ തിരഞ്ഞെടുത്ത കട്ടിലിനെ വിവരിച്ചുകൊണ്ടുള്ള ലേഖനം. അങ്ങനെ ആ പീഡനം നടന്നു എന്ന് പറയുന്ന സ്ഥലത്തുള്ള എല്ലാ സംഭവങ്ങളെയും കുറിച്ച് ഒരു ലേഖനം തന്നെ ന്യൂസ് പേപ്പറുകളിൽ കാണാം. ആ സമയത്ത് പീഡനത്തിനായി ആമസോണിൽ നിന്നോ ഫ്ളിപ്പ്ക്കാർട്ടിൽ നിന്നോ ഓർഡർ ചെയ്ത വല്ല കത്തിയോ കമ്പിപ്പാരയോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ കമ്പനിക്കാർക്ക് ഇതിലും വലിയ പ്രൊമോഷൻ കിട്ടാനില്ല എന്നു തന്നെ പറയാം. അമ്മാതിരി മാർക്കറ്റിങ്ങാണ് പീഡനങ്ങൾക്കും പീഡനം നടത്തുന്ന ഉപകരണങ്ങൾക്കും. ഇങ്ങനെ പോയാൽ ഭാവിയിൽ പീഡനങ്ങൾക്ക് സ്പോൺസർഷിപ്പ് വരാനുള്ള സ്കോപ്പുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് പീഡനക്കേസിലെ ഇരയുടെ ബന്ധുക്കളുടെ ഇന്റർവ്യൂവും അവരുടെ കരച്ചിലുമൊക്കെ പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് വിവരിച്ചെഴുതിയിട്ടുണ്ട്. ഇവരുടെയൊക്കെ വിവരണം വായിച്ചാൽ നമ്മുടെ കൃഷ്‌ണേന്ദുവൊക്കെ എഴുതുന്ന കഥയൊന്നും ഒന്നുമല്ലാന്ന് തോന്നിപ്പോവും. ചില പത്രക്കാർ കുറച്ചുക്കൂടി പുത്തൻ ചിന്താഗതി ഉള്ളവരാണ്. ജയിലിൽ പോയി പീഡനം നടത്തിയവരുമായി ഇന്റർവ്യൂ ചെയ്യും. വായനക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി പത്രക്കാര് ചെയ്തു കൂട്ടുന്ന ഓരോരോ തറ വേലകളെന്ന് ഇതിനെ പറഞ്ഞാൽ മതിയല്ലോ ?.

 

വാർത്തകൾ വായിച്ചു ചിന്തയിലാണ്ടു നിൽക്കുമ്പോഴാണ് മിഖിയെന്നെ വിളിച്ചത്.

 

“ജോ, ഈ ന്യൂസൊന്ന് നോക്കിയേ ?“

 

അതും പറഞ്ഞ് ഒരു പത്രത്തിന്റെ പേജ് അവനെന്റെ നേരെ നീട്ടി.

 

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

 

“ടാ, ഇതാ ന്യൂസ് അല്ലെടാ?. നമ്മള് നോക്കുന്ന കേസ് ഗാർഹിക പീഡനത്തിന്റെയാ”

 

“അതെനിക്കും അറിയാം ജോ. ഈ ന്യൂസ്‌ ഡീറ്റെയിൽഡായി വായിച്ചു നോക്കിയോ ?”

 

“ഇതൊക്കെ വായിക്കാനുള്ള സമയമില്ല. നീ കാര്യമെന്താന്ന് പറ”

 

“ഈ ന്യൂസിൽ പറയണത് യുവാവ് യുവതിയെ മൂന്നു മാസമായിട്ട് വിവാഹവാഗ്ദാനം കൊടുത്തു പീഡിപ്പിക്കായിരുന്നെന്നാ. പീഡിപ്പിച്ചത് ഊട്ടി, കൊടൈക്കിനാൽ, മൈസൂർ എന്നീ സ്ഥലങ്ങളിൽ വച്ച്. കേട്ടിട്ട് എന്തെങ്കിലും വശപ്പിശകും തോന്നിയോ ?”

 

ഞാനൊന്ന് ആലോചിച്ചു നോക്കി. മൂന്നു മാസമൊക്കെ പീഡിപ്പിക്കുക. അതും ഊട്ടിയിലും മൈസൂരുമൊക്കെ വച്ച്. അമ്മോ! ഇപ്പോഴാണ് കാര്യം ശരിക്കും മനസിലായേ.

 

“ഡേയ്, സംഗതി പിടിക്കിട്ടി. മൂന്നു മാസം രണ്ടെണ്ണവും കൂടി സുഖിച്ചിട്ട് അവസാനം ആ ചെക്കൻ കാല് മാറിയപ്പോൾ ആ പെണ്ണ് അവനെതിരെ കേസ് കൊടുത്തു. അതല്ലേ സംഭവം ?” ഞാൻ 

 

“ആന്നേ. പെണ്ണുങ്ങളാണ് കാലു മാറുന്നതെങ്കിൽ sex is not a promise എന്നും പറഞ്ഞു രക്ഷപ്പെടാം. എന്നാ നമ്മളൊക്കെ അങ്ങനെ ചെയ്താൽ ജയിലിൽ പോയി റസ്റ്റെദുക്കം. ജോ എന്തായാലും പ്രേമിക്കാത്തത് നന്നായി. ഞാൻ ജോയുടെ കൂടെയാ?” മിഖി

 

ഹാവൂ, ഇവൻ പറഞ്ഞതു വച്ചു നോക്കുമ്പോൾ ഞാനൊക്കെ എന്തു ഭാഗ്യവാനാണ്.

 

“പറഞ്ഞിട്ട് കാര്യമില്ല മിഖി. ഇതൊക്കെ ഇപ്പൊ ട്രെൻഡ് ആയി വരാ. തേപ്പ് കിട്ടുന്നത് ആണിനാണെങ്കിൽ നേരെ പോയി ഒന്നുങ്കിൽ ആ പെണ്ണിനെ പെട്രോലോഴിച്ച് കത്തിക്കും, അല്ലെങ്കിൽ കുത്തിക്കൊല്ലും. ഇനി തേപ്പ് കിട്ടുന്നത് പെണ്ണിനാണെങ്കിലോ, ഇതുപോലത്തെ ചില പീഡനക്കേസില് കുടുക്കും. തൽക്കാലം ഈ കേസിന്റെ പിന്നാലെ നമുക്ക് സൗകര്യമുള്ളപ്പോൾ പോവാം. ആദ്യം നീ പൗർണമിയുടെ കേസ് നോക്ക്”

 

“ഒക്കെ, ജോ ?”

 

പിന്നെയും ഞങ്ങള് അരിച്ചു പെറുക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു എനിക്കു വേറൊരു ന്യൂസ്‌ തടഞ്ഞു കിട്ടിയേ.

 

“മിഖി നീയിതൊന്ന് നോക്കിയേ”

 

ഞാൻ ആ ന്യൂസ്‌ അവനെ കാണിച്ചു കൊടുത്തു.

 

നാല്പത്തിയൊന്ന് വയസ്സുള്ള രണ്ടു കുട്ടികളുള്ള വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

 

വാർത്ത വായിച്ച മിഖി കണ്ണു തിരുമ്മിക്കൊണ്ട് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. പിന്നെ എന്നെയും അത്ഭുതത്തോടെ നോക്കി.

 

“ഇപ്പൊ എങ്ങനെയിരിക്കണു ? ?” ഞാൻ.

 

“ഇതിനെയൊക്കെ ഇപ്പോ പീഡനമെന്നാണോ പറയണേ ?” മിഖി.

 

“ഈ കണക്കിനാണ് പീഡനക്കേസുകള് റിപ്പോർട്ട്‌ ചെയ്യുന്നതെങ്കിൽ ഇന്ത്യയില് എങ്ങനെ പീഡനങ്ങളുടെ എണ്ണം കൂടി വരും. റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതലും തട്ടിപ്പാണ്”

 

കുറച്ചു നേരം മുൻപ് പെണ്ണുങ്ങളുടെ അവസ്ഥയോർത്ത് കഷ്ടം തോന്നിയിരുന്നു. ഇപ്പോൾ മനസിലായി. എല്ലാം കണക്കാ ?. ഈ പീഡന നിയമങ്ങളൊക്കെ ജൻഡർ ന്യൂട്രലാക്കിയാൽ അറിയാം ശരിക്കും ആൺ പെൺ പീഡനങ്ങളുടെ ആനുപാതക്കണക്ക്. ഗര്ഭപാത്രമില്ലാത്തതിന്റെ പേരിൽ നമ്മളൊക്കെ കുറെയായി അവഗണന നേരിടുന്നു?.

 

ഞാനും മിഖിയും രണ്ടു മണിക്കൂർ കൊണ്ട് കുത്തിയിരുന്ന് തിരഞ്ഞിട്ടും പൗർണമിയെന്ന ആളുമായി ബന്ധപ്പെട്ട് ഒരു കേസും കണ്ടെത്താനായില്ല. പല ന്യൂസുകളിലും പെണ്ണിന്റെ പേരിന്റെ സ്ഥാനത്തു “യുവതി” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ആണുങ്ങകളുടെ പേരും അഡ്രെസ്സും വരെ ഇത്തരം വാർത്തകളിൽ കൊടുത്തിട്ടുണ്ട്. എനിക്കു കിട്ടിയ ക്ലൂവിൽ ആ പെണ്ണിന്റെ പേര് മാത്രമേയുള്ളൂ, പയ്യന്റെയില്ല. ഇതിപ്പോ ഒരെത്തും പിടീം കിട്ടണില്ല?. 

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.