“ഇന്ന് രാവിലെ ചുമ്മാ ആലോചിച്ച കാര്യമായിരുന്നു കഥയ്ക്കുള്ളിലേക്ക് കേറി ഇടപെടാൻ പറ്റിയിരുന്നെങ്കീന്ന്. ആ പ്രാർത്ഥന പെട്ടന്ന് തന്നെ ഫലിച്ചു. അതുപോലൊരു ചാൻസ് ഒത്തുക്കിട്ടി. എന്നാലും നമുക്ക് മാത്രം എങ്ങനെയാ ജോ ഇങ്ങനത്തെ ചാൻസൊക്കെ കിട്ടുന്നേ ?”
“കാരണം നമ്മള് രണ്ടു പേരും ഇത്തിരി സ്പെഷ്യൽ ആയതോണ്ട്”
“എന്നാലും ജോ എങ്ങനെയാ ഇന്ദു ചേച്ചീടടുത്ത് ദേഷ്യപ്പെടണ പോലെ അഭിനയിച്ചേ ? ശരിക്കും പറഞ്ഞാ ഞാൻ വരെ കുറച്ചു നേരത്തേക്ക് ജോ കാണിച്ചത് ഒറിജിനൽ ദേഷ്യമാണെന്ന് വിചാരിച്ചു ?”.
“അതെന്റെയൊരു ട്രിക്കല്ലെടാ. അവർക്ക് എന്നോട് തർക്കിച്ചു ജയിക്കാൻ പറ്റില്ലെന്നായപ്പോ ദേഷ്യം കാണിച്ചു എന്നെ ഒതുക്കാൻ നോക്കി. പക്ഷെ ഞാനാരാ മോൻ?, അവരിങ്ങോട്ട് കാണിച്ച അതേ ട്രിക്ക് തന്നെ ഞാൻ തിരിച്ചും കളിച്ചു. കൂട്ടത്തില് എന്റെ വക കുറച്ചു സെന്റിയടിയും കൂടിയായപ്പോൾ അവര് ക്ലീൻ ബൗൾ. ശരിക്കും ആത്മാർത്ഥമായിട്ടൊന്ന് ദേഷ്യപ്പെടാൻ ഞാനൊന്ന് ശ്രമിച്ചതായിരുന്നു. പക്ഷെ ഒത്തില്ല?. തൽക്കാലം ഇങ്ങനെയൊക്കെ പോട്ടെന്ന്”
മിഖി ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാണ്ട് താടിക്ക് കയ്യും വച്ച് എന്തോ കാര്യമായ ആലോചനയിലായിരുന്നു.
“എന്താടാ മിഖി ആലോചിക്കുന്നേ ?”
“ജോ, ആ പൗർണമി എന്ന ആ പെണ്ണ് കുറെ സീരിയലുകള് കാണുന്ന ആളാന്ന് തോന്നണു. മറ്റേ ആദിരാത്രി ചെയ്ത പരിപാടിയില്ല. അത് ഞാൻ മുൻപ് ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലില് കണ്ടിട്ടുണ്ട്. ആ സീരിയലില് അമൃത ഗർഭിണിയാവുന്നത് ഇതേപോലെ തന്നെ ഭർത്താവ് എന്തോ ഒരു സാധനം മിക്സ് ചെയ്ത ജ്യൂസ് കുടിച്ചിട്ടാ. പക്ഷെ അതില് വയാഗ്ര ട്രിക്ക് പ്ലാൻ ചെയ്തത് വർഷയായിരുന്നു. എന്നാ ഏറ്റത് അമൃതയുടെ ഭർത്താവ് അർജുൻ ദേശായിക്കായിരുന്നു”
ഞാൻ അവനെ കാര്യമായിട്ടൊന്ന് നോക്കിയപ്പോൾ അവൻ നിന്ന് പരുങ്ങി.
“അത് പിന്നെ….. ജോ….. ആന്റി സീരിയല് വച്ചപ്പോ കൂടെ ഇരുന്ന് കണ്ടു പോയതാ. ഒരു കയ്യബദ്ധം ?”
എനിക്ക് ചിരി വന്നു.
“അതു സാരമില്ല, ബോംബു ഗുളിക എന്ന സാധനം കണ്ടുപിടിച്ച പരസ്പരം സീരിയലിന്റെ അത്രക്കൊന്നും ഈ ചന്ദനമഴ എത്തത്തില്ല?. പിന്നെ ചന്ദനമഴ സീരിയൽ, അതിന്റെ പ്ലോട്ടും ഏതാണ്ട് ഇതു തന്നെയല്ലേ. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി താൽപ്പര്യമില്ലാതെ കല്യാണം കഴിക്കുന്ന കൊരങ്ങൻ നായകൻ. ആ സീരിയലിനും ഒടുക്കത്തെ റേറ്റിങ്ങാണ്, പേരു കേട്ട ജനപ്രീയ സീരിയൽ. ഇതിനെയൊക്കെ തലയിൽ കേറ്റി നടക്കാൻ ഒരുപാടെണ്ണമുണ്ട്”
“ങ്ങേ?”
മിഖിയെന്നെ കണ്ണു മിഴിച്ചു നോക്കിയപ്പോൾ ഞാനവനെ നോക്കി കണ്ണിറുക്കി?. കുറെ കാര്യങ്ങളിൽ ഞങ്ങൾക്ക് ഒരേ വേവ് ലെങ്ത്താണ്.
“അതു സാരമില്ല, മലയാളം സീരിയലുകളുടെ IMDB റേറ്റിംഗ് ബിലോ ആവരേജാ”
ങ്ങാ, അതും ശരിയാ. ഞാൻ വായിച്ച ധർമ്മപുരാണം നോവലിലെ അതേ കാര്യം തന്നെയാ ഇവിടേം നടക്കുന്നേ. രാജാവ് പുറത്തേക്ക് തള്ളി കളയുന്ന തീട്ടവും മൂത്രവുമൊക്കെ അമൃത് പോലെ തിന്നുകയും കുടിക്കുന്ന പ്രജകളാണ് നമ്മളും. ഒ വി വിജയന് ദീർഘവീക്ഷണം ഇത്തിരി കൂടുതലാണ്. എല്ലാം മുൻകൂട്ടി കണ്ടിട്ടുണ്ട്.
“അപ്പോൾ മിഖി, എല്ലാം പറഞ്ഞ പോലെ. നാളെ നമ്മൾ ആ പൗർണമിയെന്ന പെണ്ണിനെ തിരയുന്നു. ഓക്കെ”
“ഒക്കെ?”
“മക്കള് ഏത് പൗര്ണമിയുടെ കാര്യമാ പറയണേ ?”
തിരിഞ്ഞു നോക്കിയപ്പോൾ ശാരദാന്റി.
“ഒന്നൂല്യ ആന്റി?” ഞാൻ.
“എനിക്കെല്ലാം മനസിലായി മോനെ. മോന്റെ മനസ്സില് ഏതെങ്കിലും കുട്ടിയുണ്ടെങ്കിൽ ഞങ്ങളോടും കൂടിയൊന്ന് പറയണേ. ഞാനും ഏട്ടനും ചേർന്ന് മോന്റെ മോന്റെ കല്യാണം അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തുന്ന് നടത്തി തരാം. ഇപ്പൊ തന്നെ മോന്റെ വയസ്സ് ഇരുപത്തഞ്ചായി. പ്രായം വല്ലാണ്ട് കൂടി വരാണ്?”
“അതെന്താ ആന്റി, കല്യാണം കഴിച്ചാൽ കൂടി വരണ പ്രായം പിന്നാക്കം കുറയോ ?” മിഖി.
അതു കലക്കി മിഖി?. അല്ല പിന്നെ. വന്ന് വന്ന് കല്യാണമെന്ന് കേൾക്കുമ്പോഴേ പേടിയാവാ. അപ്പോഴാണ് ഇവിടെ മലയാളം സീരിയലിലെ കൊച്ചമ്മ കളിക്കാൻ നിൽക്കുന്നേ. ദേഷ്യം വന്ന് ഞാൻ സീരിയസ്സായാ എല്ലാത്തിനെയും ഒറ്റ തൊഴിക്ക് ചന്ദ്രനിലേക്ക് പറപ്പിക്കും.
“അതല്ല മക്കളെ. ജോസഫ് മോന്റെ പ്രായം കൂടി വരാ. ഒരു പരിധി കഴിഞ്ഞാൽ ഞങ്ങളൊന്നും അവന്റെ കൂടെ കാണില്ല. അപ്പോഴേക്കും അവന് തുണയായി ആരെങ്കിലും വേണ്ടേ” ശാരദാന്റി
“അതിനല്ലേ ആന്റി ഞാനുള്ളേ?” മിഖി.
“അതിനു നീയവന്റെ കൂടെ എപ്പോഴുമുണ്ടാവുമെന്ന് എന്താ ഉറപ്പ് ?”
“ഞാൻ കെട്ടിക്കൊണ്ട് വരുന്ന പെണ്ണും എന്റെ കൂടെ മരണം വരെയുണ്ടാവുമെന്ന് ആന്റിക്ക് ഉറപ്പ് പറയാൻ പറ്റോ. ആന്റി തന്നെയല്ലേ പറഞ്ഞേ പെണ്ണുങ്ങളുടെ മനസ്സ് വായിക്കാൻ ബുദ്ധിമുട്ടാണെന്ന്. അപ്പോൾ ഇക്കാര്യത്തില് ഉറപ്പ് പറയണ കാര്യവും ബുദ്ധിമുട്ടല്ലേ ?”
ശാരദാന്റിക്ക് മറുപടി ഉണ്ടായില്ല.
“ആന്റി, എനിക്കിപ്പോ ആരെയും പ്രേമിക്കാനോ കല്യാണം കഴിക്കാനോ തോന്നണില്ല. എന്തുക്കൊണ്ട് തോന്നണില്ലാന്ന് ചോദിച്ചാൽ അതിനു പ്രത്യകിച്ചു കരണമൊന്നുമില്ല. തോന്നണില്ല, അത്ര തന്നെ. പിന്നെ ആരെയെങ്കിലും കെട്ടിക്കണമെന്ന് ആന്റിക്ക് അത്ര നിർബന്ധമാണെങ്കിൽ അതിനു പറ്റിയ ആള് ആന്റിയുടെ തൊട്ട് പുറകെ നിൽക്കണുണ്ട്. അതിനെയാദ്യം കെട്ടിച്ചയക്ക്”
ഞാൻ പറഞ്ഞത് കേട്ട് പിന്നിലോട്ട് തിരിഞ്ഞു നോക്കിയ ആന്റി കണ്ടത് പുറകിൽ തലയെത്തിച്ചു നോക്കിക്കൊണ്ട് നിൽക്കുന്ന ഡഗ്ഗിനെയാണ്. ആ പാവം കാര്യമറിയാണ്ട് ഞങ്ങളെ മൂന്നു പേരെയും നിഷ്ക്ക്യൂ എക്സ്പ്രഷനിട്ട് ക്യൂട്ടായി നോക്കുന്നു. അതിനെ കണ്ടതും ആന്റിയുടെ മോന്ത ചളുങ്ങിയ മാതിരിയായി.
“ഇതാണോ കെട്ടിക്കാൻ പ്രായമായ സാധനം ?”
“സംശയമുണ്ടോ, ഈ വീട്ടില് എന്നെക്കാളും പ്രായപൂർത്തിയായി പുര നിറഞ്ഞു നിൽക്കണത് നമ്മുടെ പുന്നാരക്കുട്ടൻ ഡഗ്ഗാണ്. അല്ലേടാ മോനെ?” ഞാൻ.
“ങ് ങ്ങൂ…..?”
“കെട്ടിക്കാൻ പറ്റിയ മുതല് ?. ഇതൊരെണ്ണം കൊണ്ട് തന്നെ ഞാനും ഏട്ടനും നിങ്ങള് ടൂറു പോയ ദിവസം ശരിക്കും ബുദ്ധിമുട്ടിയതാ. എന്നിട്ടാണ് ഇവനിനി വേറൊരെണ്ണത്തിനെക്കൂടി ഒപ്പിച്ചു കൊടുക്കാത്തതിന്റെ സൂക്കേട്. നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല, നീയൊക്കെ എന്തെങ്കിലും കാണിച്ചുക്കൂട്ട്”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum