കയ്യിലുള്ള വാച്ചിൽ സമയം എത്രയായെന്ന് നോക്കിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി. അവരുടെ കൂടെ ഏതാണ്ട് മുക്കാൽ മണിക്കൂറ് വർത്തമാനം പറഞ്ഞിരിക്കായിരുന്നു ഞാൻ. സമയം എത്ര പെട്ടെന്നാ കടന്നു പോവുന്നേ മാതാവേ ?. അത്രയും നേരം ഒരു സീരിയലിൽ അഭിനയിച്ച ഒരു ഫീലായിരുന്നു കിട്ടിയേ. ഈ നേരം കൊണ്ട് വല്ല സിനിമയും കണ്ടിരിക്കായിരുന്നു. ഇതിപ്പോ എന്താ ഉണ്ടായേ ?. വായിച്ചു ഉറക്കം കളഞ്ഞ ഒരു കഥയുടെ ഫീഡ്ബാക്കറിയിക്കാൻ പോയിട്ട് ഇപ്പൊ തിരിച്ചു വന്നേക്കുന്നത് ആർക്കോ വേണ്ടി അങ്കം കുറിച്ചുകൊണ്ടാണ്. രാവിലെ പള്ളിയിൽ വച്ച് പുൽക്കൂട് പണിക്കു വേണ്ടി നടത്തിയ ചർച്ച അവസാനിച്ചത് ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തുന്നതില്. ഇപ്പൊ ദേ ഇതും കൂടിയായപ്പോൾ സമാധാനമായി. ഇന്നത്തെ ദിവസമെന്തായാലും കൊള്ളാം.
എന്നാലും മിഖി, അവനെവിടെ പോയി ?. നേരത്തെ ഓടിപ്പോയ മിഖി എവിടെ പോയി എന്നാലോചിച്ചു നിന്നപ്പോഴാണ് പിന്നിൽ നിന്ന് ;
“ബൗ……”
“എന്റമ്മേ….”
തിരിഞ്ഞു നോക്കിയപ്പോൾ മിഖി എന്റെ പിന്നിൽ ഇരുകയ്യും കെട്ടി ഇളിച്ചുകൊണ്ട് നിൽക്കുന്നു.
“എന്തുവാടാ ആളെ പേടിപ്പുക്കുന്നേ ?”
“ജോ പേടിക്കണം. നേരത്തെ എന്നെ ആരോ തല്ലാൻ ഓടിച്ചപ്പോൾ കയ്യും കെട്ടി നോക്കി നിന്നില്ലേ ?”
ഇനിയിപ്പോ രഞ്ജി പണിക്കർ സ്റ്റൈൽ വിട്ടു സത്യൻ അന്തിക്കാടിനെ വച്ചു പിടിക്കാം. അല്ലെങ്കിൽ ഇവന്റെ മുന്നിൽ പിടിച്ചു നില്ക്കാൻ പറ്റില്ല.
“എടാ കുട്ടാ, ഞാൻ നിന്നെ ഇന്നലെ മുതലൊന്നും കാണുന്നതല്ലല്ലോ. ആർക്കും നിന്നെ ഓടി തോൽപ്പിക്കാൻ പറ്റില്ലാന്ന് എനിക്ക് നന്നായിട്ടറിയാം. അതോണ്ടല്ലേ ഞാൻ ചുമ്മാ നിന്നേ ?. ഒടുക്കത്തെ സ്റ്റാമിനയല്ലേടാ നിനക്ക് ?”
“ഉവ്വ്, ഉവ്വ്. എനിക്കു നന്നായി സുഖിച്ചു. അതൊക്കെ ശരി, ഇന്ദു ചേച്ചിക്ക് ജോ ശരിക്കും കൊടുത്തോ ?”
“കൊടുത്തു. പക്ഷെ എനിക്കും തിരിച്ചൊരു പണി കിട്ടി”
“ആഹാ, അതെന്ത് പണി ?”
“അതൊരു നീണ്ട കഥയാ, സൗകര്യം പോലെ പറയാം. തൽക്കാലം നിന്റെ കാര്യം പറ. നേരത്തെ നീയൊരു പെണ്ണിന്റെ നെഞ്ചത്തോട്ട് ചാടിക്കേറിയില്ലേ. അതു കഴിഞ്ഞ് അവളുടെ കാമുകൻ നിന്നെയൊടിപ്പിക്കണതും ഞാൻ കണ്ടതാ. പിന്നെന്താ ഉണ്ടായേ ?”
“എന്റെ പൊന്നോ, അത് ഭയങ്കര കോമഡിയായിപ്പോയി. ഞാനോടിയപ്പോ ആ പുള്ളിയും എന്റെ പിന്നാലെ ഓടി വന്നു. അങ്ങനെ ഓടിയോടി ഒരു വളവുള്ള ഭാഗമെത്തിയപ്പോ എന്നെ പിടിക്കാനായിട്ട് അയാള് എന്റെ മേലോട്ട് ഒരൊറ്റ ചാട്ടം. ഭാഗ്യത്തിന് ഞാനപ്പോഴേക്കും വെട്ടിച്ചു മാറി. പക്ഷെ ചാടിയ ആൾക്ക് ബാലൻസ് കിട്ടാണ്ട് എന്റെ തൊട്ടു മുന്നില് പുറം തിരിഞ്ഞു നിന്ന ജൂവൽ ചേച്ചീടെ മെക്കട്ട് വീണു”
“ഏഹ് ? ജൂവലോ ?. അവളിതു വരെ പോയില്ലേ ?”
“അതൊന്നും അറിയില്ല, എന്തോ ഒരു സാധനം എടുക്കാൻ വേണ്ടി ജൂവൽ ചേച്ചി തിരിഞ്ഞു നിന്നതാ. എന്തായാലും ബാലൻസ് പോയ ആ ചേട്ടൻ ചേച്ചീനെ ഇടിച്ചു വീഴ്ത്തി. അതു കണ്ട് നിന്ന അവിടെയുണ്ടായ രണ്ടുമൂന്ന് ചേട്ടന്മാർ ഇപ്പോ അയാളെയിട്ട് ഓടിപ്പിച്ചോണ്ടിരിക്കാ?”
“സഭാഷ്. ഇന്നിവിടെ എന്തെങ്കിലും കുഴപ്പമുണ്ടാവൂന്ന് ഞാൻ നേരത്തെ ഊഹിച്ചതാ. പക്ഷെ നീയത് ഒറ്റക്ക് കേറിയുണ്ടാക്കുമെന്ന് മാത്രം ഞാൻ കരുതീല്ല. എന്തായാലും ഇന്നത്തെ നമ്മുടെ ക്വാട്ട കഴിഞ്ഞു. ഇനി വീട്ടിലോട്ട് പോവാം”
മിഖി പിന്നെ ചെറിയ കുറുമ്പുകളുമായി എന്റെ കൂടെയുണ്ടായതുകൊണ്ട് നേരത്തെ എനിക്കുണ്ടായ ടെംറ്റേഷനെല്ലാം മാറിക്കിട്ടി. അങ്ങനെ എല്ലാ ചുറ്റിക്കളിയും മതിയാക്കി വീട്ടിലോട്ട് തിരിച്ചു. മിഖിയോട് ഞാൻ കൃഷ്‌ണേന്ദുവുമായി സംസാരിച്ച എല്ലാ കാര്യങ്ങളും പറഞ്ഞു.
രാത്രി സമയം
ഞാനും മിഖിയും മെയിൻ ഹാളിൽ സോഫയുടെ രണ്ടു വശങ്ങളിലുമിരുന്ന് ഗാഡമായ ചിന്തയിലാണ്. ശരിക്കും ഒരു എത്തും പിടീം കിട്ടുന്നില്ല.
“ജോ”
“എന്താടാ ?”
“ഇതൊക്കെ ഉള്ളതാണോ. അതായത് നമ്മള് വായിച്ച ആ സ്റ്റോറി ശരിക്കും നടന്നതാണോ ?. വിശ്വസിക്കാൻ പറ്റണില്ല. ജൂവൽ ചേച്ചീടെ ട്രാപ്പീന്ന് രക്ഷപ്പെടാൻ വേണ്ടി തമാശക്ക് വായിച്ചു തുടങ്ങിയതാ. അവസാനം നമ്മള് വേറൊരു പെണ്ണിനെ ട്രാപ്പിലാക്കാനുള്ള പ്ലാനും ആലോചിച്ചിരിക്കാ ? എന്താലേ ?”
ഞാൻ എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടിക്കൊണ്ടിരിക്കായിരുന്നു.
“ജോ എന്തെങ്കിലുമൊന്ന് പറയ്”
“എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റണില്ലെടാ ആ ചെക്കൻ മരിച്ചെന്നു. അവന്റെ ശരിക്കുള്ള പേരു പോലുമറിയില്ല. പക്ഷെ അവൻ ആത്മഹത്യ ചെയ്തെന്ന് കേട്ടപ്പോൾ ശരിക്കും നെഞ്ചത്തൊരു ഭാരം കേറിയ പോലെ തോന്നി. എന്നാലും ഇരുപത്തിനാല് വയസ്സെന്ന് പറഞ്ഞാ അതൊന്നും മരിക്കേണ്ട പ്രായമേയല്ല. ഇനിയും കുറേ നാളുകൂടി ജീവിക്കാനുള്ള എല്ലാ റൈറ്റ്സും ആ ചെക്കനുണ്ടായിരുന്നു. അതിനു മുൻപേ അവൻ കടുംകയ്യ് ചെയ്താലോ. ഇങ്ങനെ മനോവിഷമം വരുമ്പോ മരിക്കാനാണെങ്കിൽ ആദ്യം ചാവേണ്ടത് ഞാനല്ലേ. എനിക്കും ആൾക്കാരുടെ മുൻപില് വച്ചു പെണ്ണു പിടിയനെന്ന പേര് കിട്ടിയിട്ടുണ്ട്. എന്നിട്ടും ഞാനിപ്പോഴും ജീവിക്കണില്ലേ”
ഒരു നിർവികരതയോടെ ഞാനത് പറഞ്ഞു.
“ആ പിശാശിനെ എങ്ങനെ തപ്പിപിടിക്കാനാ പ്ലാൻ ?” മിഖി.
“പിശാശോ ? ഏത് പിശാശ് ?” ഞാൻ.
“വേറാരാ, നമ്മുടെ കഥാ നായിക മെർലിൻ. റിയൽ ലൈഫിലെ പൗർണമി. അവരെ അങ്ങനെ വിളിക്കണതാ നല്ലത്. അവരെ എവിടുന്ന് തപ്പിയെടുക്കാനാ”
“സിമ്പിൾ, ജെറി മരിച്ചിട്ട് ഇന്നേക്ക് രണ്ടു മാസമായി. അവൻ ആ പെണ്ണിന്റെ കൂടെ കഴിഞ്ഞത് അഞ്ചു മാസമാ. ഒരു പീഡനക്കേസ് വന്നാൽ നോർമലി ടിവിയില് അതു ന്യൂസായി കാണിക്കുല്ലോ. അതു വച്ചു പൊക്കാം. നമ്മൾ വായിച്ച കഥയിലെ മെർലിന്റെ യഥാർത്ഥ പേരാണ് പൗർണമി. അങ്ങനെയാണെങ്കിൽ മൂന്നു മാസം മുൻപുള്ള ന്യൂസ് പേപ്പറുകളിൽ പൗർണമി എന്ന പേരിലുള്ള ഏതെങ്കിലുമൊരു പെണ്ണിന്റെ ഒരു ഗാർഹിക പീഡനക്കേസെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടാവും. കഴിഞ്ഞ മൂന്നു മാസത്തെ ന്യൂസ് പേപ്പറുകള് അരിച്ചു പെറുക്കിയാൽ ആളെപ്പറ്റിയുള്ള ന്യൂസ് വല്ലതും കിട്ടും. അതു വച്ചു നമുക്ക് ബാക്കി ഡീറ്റെയിൽസ് കണ്ടു പിടിക്കാമെടാ”
മിഖി തല ചൊറിഞ്ഞുക്കൊണ്ട് എന്നെ നോക്കി.
“മെനക്കേട് പിടിച്ച ഏർപ്പാടാണല്ലേ?. കുഴപ്പമില്ല, നാളെ നമ്മള് വീട്ടിൽ തന്നെയുണ്ടല്ലോ. നമുക്കൊരു കൈ നോക്കാന്നെ ?. പക്ഷെ മൂന്നു മാസം മുൻപ് വരെയുള്ള ന്യൂസ് പേപ്പറൊക്കെ തപ്പിയെടുക്കണ്ടേ ?”
“അതോർത്തു നീ ടെൻഷനടിക്കണ്ട. നാലു മാസം മുൻപ് വരെയുള്ള ന്യൂസ് പേപ്പറുകളുടെ ഒരു ബണ്ടില് തന്നെ ഇന്ന് ഞാൻ ഉച്ചക്ക് വാങ്ങി വീടിന്റെ ബേസ്മെന്റിൽ വച്ചിട്ടുണ്ട്. നാളേ രാവിലെ ഇതു ഫുൾ അരിച്ചു പെറുക്കാം”
“ഓഹോ, അപ്പോൾ വെൽ പ്ലാനിങ്ങാണല്ലേ ?”
ഞാൻ അവനെ നോക്കി ഇളിച്ചു.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum