കൃഷ്‌ണേന്ദു അവളുടെ ഭർത്താവിനെ നോക്കി. ശേഷം ;
“ഈ കഥ അവന്റെ വീട്ടുക്കാർ വായിക്കുന്നുണ്ടെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ഈയടുത്ത് എന്നെയവര് ഫോൺ വിളിച്ചു ഭീഷിണിപ്പെടുത്തിയത് അവരും എന്റെ ഈ കഥ വായിക്കുന്നുണ്ടെന്ന് ഉറപ്പായി. അവർക്കും ഇപ്പോൾ നിങ്ങളുടെ അതേ മാനസികാവസ്ഥയാ. എന്റെ കഥ വായിച്ചു തുടങ്ങിയ സ്ഥിതിക്ക് അവർക്കും വായന നിർത്താൻ പറ്റില്ല”
“ശരി, അതിന് ?”
“ഞാനെഴുതുന്ന ഈ കഥ അവരിനിയും വായിച്ചുക്കൊണ്ടിരിക്കും. സ്വന്തം മകനായ ഒരാളോ അല്ലെങ്കിൽ ഭർത്താവായ ഒരാളോ നഷ്ടപ്പെട്ടിരിക്കുന്ന നേരത്ത് അവരുടെ അതേ കുടുംബ പശ്ചാത്തലത്തില് ജെറിയെപ്പോലൊരാൾ തന്റെ വീട്ടുകാരുമായി ഒന്നിക്കുന്ന രീതിയിലുള്ള ഒരു കഥ വായിച്ചാൽ അവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. നിങ്ങൾക്കും എന്റെ കഥ വായിച്ചപ്പോൾ അതേ അനുഭവമായിരുന്നില്ലേ ? ഇതിലും നല്ല രീതിയിൽ മനസികമായി അവരെ തളർത്താൻ മറ്റൊരു വഴിയില്ല”
എന്തോ വലിയ കാര്യത്തില് അവരത് പറഞ്ഞപ്പോൾ കുട്ടിമാമാ ഞാൻ ശരിക്കും ഞെട്ടി മാമാ?. ഇതിപ്പോ തല്ലി തോൽപ്പിക്കാൻ പറ്റാത്തതോണ്ട് തൂറി തോൽപ്പിക്കാന്ന് പറഞ്ഞ പോലെയായി കാര്യങ്ങള് ?(ആരും തെറ്റു ധരിക്കരുത്, ധർമ്മപുരാണം പുസ്തകത്തിന്റെ എഫക്ടാണ്. മനക്കട്ടിയുള്ളവർ മാത്രം ആ പുസ്തകം വായിക്കുക).
“കൊള്ളാം നല്ല ബുദ്ധി ?. നാലഞ്ചു പേരോടുള്ള പക വീട്ടനായിട്ട് ഞങ്ങളെപ്പോലുള്ള വായനക്കാരുടെ ഫീലിംഗ്സ് വച്ചു തമാശ കളിക്കുന്ന നിങ്ങളെ സമ്മതിച്ചേ പറ്റൂ. നമിച്ചു പോവുന്നു ?. ആദ്യരാത്രി തന്നെ സ്വന്തം ഭർത്താവ് തന്നെ ഇഷ്ടമല്ലാന്ന് പറഞ്ഞതിന് അയാളെ വല്ലാണ്ടങ്ങ് ഉപദ്രവിക്കാൻ തൊലിക്കട്ടി കാണിച്ച ആള് ആ കഥ വായിക്കാതിരിക്കാൻ പാകത്തിന് തൊലിക്കട്ടി കാണിക്കില്ലെന്നാണോ നിങ്ങളുടെ വിചാരം. സോഷ്യൽ മീഡിയ തന്നെ ഒരു വെർച്ച്വൽ വേൾഡാണ്. അങ്ങനെ നോക്കിയാൽ നിങ്ങളിപ്പോൾ ചെയ്യുന്നത് വെർച്ച്വൽ പ്രതികാരവും. അതുക്കൊണ്ട് അവർക്ക് റിയൽ ലൈഫില് ഒരു കുഴപ്പവുമുണ്ടാകില്ല. അയാളെ ഉപദ്രവിച്ച ആ സ്ത്രീ സൊസൈറ്റിയില് ഇപ്പോഴും നല്ല നിലയിൽ ജീവിക്കുന്നുണ്ടാവും. പോയപ്പോൾ ആ പാവം പയ്യന് മാത്രം പോയി”
കൃഷ്‌ണേന്ദുവിന്റെ തല കുനിഞ്ഞു. കണ്ണുനീർ നിലത്തേക്ക് ഒഴുകി വീഴുന്നുണ്ട്.
“എനിക്കിനി ഒരു കാര്യം കൂടി അറിയാനുണ്ട്. നിങ്ങളെന്തിനാണ് ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയ ആ കുടുംബത്തിന്റെ ഡീറ്റെയിൽസ് എന്നോട് പറയാതിരിക്കുന്നേ ? പ്രതികരിക്കാനാണെങ്കിൽ ഞാനും കൂടാമെന്ന് ആദ്യമേ പറഞ്ഞതല്ലേ. എന്നിട്ടും എന്നോടൊന്നും പറഞ്ഞില്ല. അതെന്താ ? ചിലപ്പോൾ ഞാനൊന്ന് മനസുവച്ചാൽ നിങ്ങളുടെ കഥയിലെ ദുരന്തനായകൻ ജെറിയുടെ നിരപരാധിത്തം തെളിയിക്കാൻ പറ്റിയേക്കും. മരിച്ചു പോയവർക്കിനി സൽപ്പേര് കിട്ടിയിട്ട് വലിയ കാര്യമില്ലെന്നറിയാം. പക്ഷെ അവനെ ഈ ഗതിയിലാക്കിയ ആ പെണ്ണിന്റെയും വീട്ടുക്കാരുടെയും തനി കൊണം എല്ലാവരും അറിയും. അതിനു ഞാൻ നിങ്ങളെ സഹായിക്കാം. നിങ്ങളെന്നോടൊന്ന് സഹകരിക്കണമെന്ന് മാത്രം. എന്തു പറയുന്നു ? ?”
ഒരു നിമിഷം എന്തോ ഒന്ന് ആലോചിച്ച ശേഷം അവര് എന്നോട് പറഞ്ഞു.
“ശരി, സഹകരിക്കാം. പക്ഷെ എന്റെ ചങ്ങാതിയുടെ മുഴുവൻ ഡീറ്റെയിൽസും ഞാൻ തരില്ല. പകരം ഞാൻ ചില ക്ലൂ തരാം. ആ കുടുംബത്തോട് പകരം വീട്ടണമെന്ന് നിങ്ങൾക്ക് വാശിയുണ്ടെങ്കിൽ ഞാൻ തരുന്ന ഈ സൂചന വച്ചു നിങ്ങളവരെ ഉറപ്പായും കണ്ടു പിടിക്കും. നിങ്ങൾക്കീ കാര്യത്തിൽ എത്രത്തോളം വാശിയുണ്ടെന്ന് എനിക്കറിയണം. അല്ലെങ്കിൽ നിങ്ങളും സാധാരണ ആളുകളെപ്പോലെ ചുമ്മാ കുറച്ചു നേരത്തേക്ക് രോഷം കാണിച്ചിട്ട് പിന്നീടെല്ലാം മറക്കുന്ന ആളാണെന്നു എനിക്കു കരുതേണ്ടി വരും. എന്താ സമ്മതമാണോ ?”
ഞാനൊന്ന് ആലോചിച്ച ശേഷം സമ്മതമാണ് എന്നർത്ഥത്തിൽ തലയാട്ടി.
“ക്ലൂ ഇതാണ്. ഞാൻ പറഞ്ഞ കഥയിലെ ആ പെണ്ണിന്റെ പേര് പൗർണമി. എന്റെ കൂട്ടുകാരന്റെ പ്രായം 24. അവന്റെ ഭാര്യക്ക് അവനെക്കാൾ ഒരു വയസ്സ് കൂടുതലാണ്. അവന് ഒരു ചേച്ചിയുണ്ട്. പിന്നെ ഞാനെഴുതിയ കഥയില്ലില്ലാത്ത ഒരു കഥാപാത്രം കൂടി അവന്റെ ലൈഫിലുണ്ട്. അതു അവന്റെ അനിയനാ. ഇത്രേം സൂചനകൾ വച്ചു കണ്ടു പിടിക്കാമെങ്കിൽ കണ്ടുപിടിച്ച് അവരുടെ അടുത്തു പോയി പ്രതികരിക്ക് ?”
ഭാഗ്യത്തിന് കൃഷ്‌ണേന്ദു പറഞ്ഞ സൂചനകളൊക്കെ ഞാൻ ഫോണിൽ റെക്കോർഡ് ചെയ്തു. ഇല്ലെങ്കിൽ ആവശ്യ സമയത്ത് മറന്നു പോവും ?.
“കൃഷ്‌ണേന്ദു മാഡം, നിങ്ങള് പറഞ്ഞത് ഞാനൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നില്ല. കാരണം ഇനി ഇതെന്റെ വ്യക്തിപരമായ പ്രശ്നമാണ്. എനിക്കും അവനും ഒരേ അവസ്ഥയായിരുന്നു. ആ പയ്യനാരായാലും അവനു വേണ്ടി ഞാനാ പൗർണമിയെയും അവളുടെയും അവന്റെയും വീട്ടുക്കാരെയുമൊക്കെ മൂക്കുക്കൊണ്ട് ഇക്ഷാ ഇണ്ണാന്ന് തേക്കാത്ത ചുവരിൽ എഴുതിക്കും, നോക്കിക്കോ”
ഇത്രേം പറഞ്ഞു ഞാൻ സ്ലോമോഷനിൽ തിരിച്ചു പോവാനൊരുങ്ങിയതും പിന്നിൽ നിന്നൊരു വിളി.
“ജോസഫ് സിജെ”
നശിപ്പിച്ചു. പിന്നീന്ന് തന്നെ വിളിച്ചു. വെറുതെയല്ല ഒരു വഴിക്കിറങ്ങുമ്പോ നൂറുക്കൂട്ടം പ്രശ്നങ്ങളുണ്ടാവുന്നേ?. ചില നേരത്തൊക്കെ അറിയാതെ ജ്യോൽസ്യത്തിൽ വിശ്വസിച്ചു പോവും. തിരിഞ്ഞു നോക്കിയപ്പോൾ കൃഷ്‌ണേന്ദു നിറഞ്ഞ കണ്ണുകളോടെ നോക്കുന്നു.
“എന്റെ കൂട്ടുകാരന്റെ കഥ അധികമാരോടും പറയാൻ എനിക്കു താല്പര്യമില്ല. എന്നിട്ടും നിങ്ങളോട് എല്ലാം പറഞ്ഞതിന്റെ കാരണമെന്താന്നറിയോ ? വേറാർക്കും ഇല്ലാത്ത ഒരു പ്രത്യേകതരം വാശി നിങ്ങൾക്കുണ്ട്. ഇതുവരെ ഞാനെഴുതിയ ഈ കഥ വായിച്ചു ആരും എന്നെ തേടിപ്പിടിച്ചു വന്ന് കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ നിങ്ങള് ഞാൻ വളച്ചൊടിച്ചെഴുതിയ കഥയായിട്ടു പോലും അതിലെ എന്റെ കൂട്ടുക്കാരനു വേണ്ടി എന്നോടെതിർത്തു സംസാരിച്ചു. ആ വീറും വാശിയും എനിക്കിഷ്ടപ്പെട്ടു. അതുക്കൊണ്ടാ ഞാനെല്ലാം നിങ്ങളോടെല്ലാം പറയാൻ മനസ്സു കാണിച്ചത്. പിന്നെ നിങ്ങളും അവന്റെ അതേ അനുഭവമുള്ള ആളാണെന്നു തോന്നിയപ്പോൾ എല്ലാം പറയണമെന്ന് തോന്നി”
ഞാൻ ഒന്നും മിണ്ടാതെ അവര് പറയണത് കേട്ടു നിന്നു.
“നിങ്ങള് ശരിക്കും ആരാണെന്ന് എനിക്കിപ്പോഴുമാറിയില്ല. പക്ഷെ എന്തോ, നിങ്ങളെ വിശ്വസിക്കാമെന്ന് തോന്നുന്നു. നിങ്ങളവന്റെ ഭാഗത്തെ ന്യായം എല്ലാവരെയും അറിയിക്കണം. ആരുമിനി എന്റെ കൂട്ടുകാരനെ പറ്റി മോശം പറയരുത്. എല്ലാവരും സത്യമറിയണം. ഞാൻ നിങ്ങളെ വിശ്വസിച്ചോട്ടെ ?”
തൊഴുകൈകളോടെ എന്നോടാവര് അതു ചോദിച്ചപ്പോൾ എനിക്കു മനസിലായത് അവരെന്നെ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട് എന്നാണ്.
“മേഡം. സത്യം തെളിയുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അതു തെളിയിക്കാൻ വേണ്ടിയുള്ള ശ്രമം ഒരിക്കലും ഞാനുപേക്ഷിക്കില്ല. അതു വാക്കു തരാം. എല്ലാം കഴിഞ്ഞ് നമ്മള് തമ്മില് വീണ്ടും കാണും. അപ്പോൾ മനസിലാവും എന്റെ റേഞ്ചെന്താന്ന് ?”
ഷർട്ടിന്റെ കൊളറൊന്ന് പൊക്കിവലിച്ചിട്ട് ആറ്റിട്ട്യൂടും കാണിച്ചു സ്ലോമോഷനിൽ റെസ്റ്റോറന്റിനു പുറത്തേക്കിറങ്ങി. പഞ്ചു ഡയലോഗൊക്കെ പറഞ്ഞു ഷൈൻ ചെയ്തെങ്കിലും നല്ലൊരു വയ്യാവേലി തന്നെ തലയിൽ കേറിയിട്ടുണ്ട്. ഇനി കുറച്ചു നാള് ഈ കേസിന്റെ പിന്നാലെ തൂങ്ങി നടക്കേണ്ടി വരും.
ബട്ടർ ഫ്ലൈ എഫക്ടിന്റെ അടുത്ത ഘട്ടമായിരുന്നു ഞാനിപ്പോൾ എടുത്ത രണ്ടാമത്തെ തീരുമാനം. ഈ തീരുമാനം പിന്നീട് എന്റെ കുടുംബത്തിൽ ചെറിയൊരു മാറ്റമുണ്ടാക്കി.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum