“മിക്കവാറും നിങ്ങളുടെ ഫ്രണ്ട്ഷിപ്പിന് പാര വച്ചത് നിങ്ങലെഴുതിയ കഥയിലെ നായിക മെർലിൻ തന്നെയാവും?. ഓ മൈ ഗോഡ്! ഇപ്പോഴാണ് കാര്യങ്ങള് കുറച്ചുകൂടി ക്ലിയറായത്. മെർലിന് ജെറിയോട് അഗാതമായ പ്രേമം. ആത്മാർത്ഥ പ്രേമത്തിന്റെ മൈ….. ഞാനൊന്നും പറയാനിരിക്കുന്നതാ നല്ലത്. അവളുടെ പ്രേമത്തിന് തടസ്സമാവുന്നത് ഈ കൃഷ്‌ണേന്ദുവാണെന്ന് ആ മെർലിന് സംശയം തോന്നിയപ്പോൾ ഈ കൃഷ്ണയെ ഒഴിവാക്കാൻ വേണ്ടിയായിരിക്കും ആ മെർലിൻ ഇങ്ങനെ ചില ഇല്ലാ കഥകള് പറഞ്ഞു പരത്തിയത്. നിങ്ങള് ഒരു കാരണവശാലും ഇനി കണ്ടുമുട്ടരുതെന്ന് നിർബന്ധമുള്ളതുക്കൊണ്ട് അവിടെ മതത്തിന്റെ പ്രശനവും കുത്തിക്കേറ്റിയത് അവള് തന്നെയായിരിക്കും”
അവര് രണ്ടു പേരും ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടിരുന്നു.
“അന്ന് ആദ്യരാത്രിയിൽ ജെറി ഇഷ്ടമല്ലെന്ന് മെർലിനോട് പറഞ്ഞപ്പോഴയായിരിക്കും അവളുടെ ദേഷ്യവും സങ്കടവും നിരാശയുമൊക്കെ എക്സ്ട്രീം ലെവലിലെത്തിയത്. ജെറിയെ കല്യാണം കഴിക്കാൻ തന്നെ അവൾ ഒരുപാട് മരണക്കളി കളിച്ചിട്ടുണ്ട്. എന്നിട്ടും അവന്റെ ഇഷ്ടം നേടാൻ പറ്റിയില്ലെങ്കിൽ പിന്നെയാവൾക്ക് വരുന്നത് ഭ്രാന്തായിരിക്കും. അവളൊരു സൈക്കോപ്പാത്ത് ആയതോണ്ട് സമർത്ഥമായി ഇരു ചെവിയുമറിയാതെ അവനെ കൊല്ലാക്കൊല ചെയ്തു. ഞാൻ ഹാപ്പിയല്ലെങ്കിൽ എന്റെ കൂടെയുള്ളവരും ഹാപ്പിയാവരുതെന്ന ഒരു ആറ്റിട്യൂട്. അതായിരുന്നു അവൾക്ക്”
എന്റെ നിഗമനം കഴിഞ്ഞപ്പോൾ അവരെന്നെ അത്ഭുതത്തോടെ നോക്കി.
“ഇതൊക്കെ സത്യം തന്നെയാണ്. അവനെന്ന ഫോൺ വിളിച്ചപ്പോൾ ഈ കാര്യമൊക്കെ എന്നോട് പറഞ്ഞതാണ്. അവള് തന്നെയാണ് അവനോട് ഇതെല്ലാം പറഞ്ഞേ” കൃഷ്‌ണേന്ദു.
ങ്ങേ ! അപ്പോളെന്റെ ഈ കാൽക്കുലഷനും ശരിയായിരുന്നോ ?. അങ്ങനെയെങ്കിൽ എന്റെ ബുദ്ധിക്ക് ഇപ്പോഴും കുഴപ്പമില്ലെന്ന് കൺഫോമായി. ജോസഫേ, നീയൊരു മിടുക്കൻ തന്നെയാ ?. ഞാൻ എന്നോട് തന്നെ പറഞ്ഞു. ഇതിനിടയിൽ രാധാകൃഷ്ണൻ ;
“സാർ, അവിടെ തീർന്നില്ല പ്രശ്നം. രണ്ടു മാസം മുൻപാണ് ആ പയ്യൻ ആത്മഹത്യ ചെയ്തത്. അന്ന് ഇവള് നാട്ടിലുണ്ടായിരുന്നു. ആ ചെക്കന്റെ മരണത്തിൽ സംശയിച്ചിട്ട് ഇവള് വല്ല കടുംകയ്യും ചെയ്യുമൊന്ന് പേടിച്ചിട്ടാണ് ഇവളുടെ വീട്ടുക്കാർ ഞാനുമായുള്ള കല്യാണം നടത്തിയേ. എനിക്കാണെങ്കിൽ ആ സമയത്ത് കല്യാണം, കുട്ടികൾ എന്നീ കാര്യങ്ങളോട് താല്പര്യമില്ലായിരുന്നു. എന്നെയും നിർബന്ധിച്ചാണ് വീട്ടുക്കാർ കല്യാണം കഴിപ്പിച്ചേ”
“അങ്ങനെ ഇഷ്ടമില്ലാതെ നടന്ന കല്യാണമായതോണ്ട് നിങ്ങൾക്കിടയിലും പൊരുത്തക്കേടുകളുണ്ടായി, അല്ലേ ?”
“അതെ. പ്രശ്നം ഒരു തെറ്റുദ്ധാരണയാണ്. ഞാൻ ഇവളെക്കുറിച്ചുള്ള ചില കാര്യങ്ങള് അറിയാനായിട്ട് ഇവളുടെ നാട്ടിലോട്ട് രഹസ്യമായി പോയിരുന്നു. അവിടെയുള്ള ചിലരാണ് ഇവളും പിന്നെ നിങ്ങള് വായിച്ച കഥയിലെ ‘ജെറി’യും തമ്മിൽ അഫെയറുണ്ടായിരുന്നെന്ന് പറഞ്ഞു എന്നെ തെറ്റു ധരിപ്പിച്ചേ. ആ സമയത്ത് ഇവളെന്നോട് മിണ്ടാണ്ട് നടന്നതും ഒരു ദിവസം ഉറക്കത്തിൽ ഇവള് ആ പയ്യന്റെ പേര് വിളിച്ചു പിച്ചും പേയും പറഞ്ഞത് കൂടിയായപ്പോൾ ഞാനും ഇത് സത്യമാണെന്ന് വിശ്വസിച്ചു. അവസാനം ഇതിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോൾ വൈകിപ്പോയി. അന്ന് ഊട്ടിയില് വച്ചു സാറ് ഇടപ്പെട്ടതുക്കൊണ്ടാണ് ആ ദിവസം രാത്രി ഞങ്ങള് മനസു തുറന്നു സംസാരിച്ചതും പരസ്പരം ഇഷ്ടപ്പെടാനും തുടങ്ങിയേ. ഇപ്പോൾ ഞങ്ങള് വീട്ടുക്കാരെ ഒഴിവാക്കി സ്വന്തമായി ഒരു ഫ്ലാറ്റില് റൂം വാങ്ങി അവിടെ താമസിക്കാണ്”
എല്ലാം കൂടി കേട്ടു കഴിഞ്ഞപ്പോൾ എന്റെ തല പുകഞ്ഞു. ഇവര് പറഞ്ഞ സംഭവങ്ങളൊക്കെ കേട്ടിട്ട് എല്ലാം കൂടി ചേർത്ത് ഒരു സ്ക്രിപ്റ്റാക്കി സിനിമ പിടിക്കാനുള്ള വകുപ്പുണ്ട്. ഇതൊരു സിനിമയാക്കാനാണെങ്കിൽ തിരക്കഥ എഴുതി തമിഴിലെ സിനിമാ സംവിധായകൻ ആറ്റ്ലിയുടെ കയ്യിൽ കൊടുത്താൽ മതി. പുള്ളി അതു വച്ചു രാജാ റാണി സിനിമയുടെ സെക്കന്റ് പാർട്ട് പിടിക്കും.
“എനിക്കു കുറച്ചു ഡൌട്ട് കൂടിയുണ്ട്. അതൊന്ന് ക്ലിയറാവണം”
“ഇനിയും സംശയങ്ങളോ ??” കൃഷ്‌ണേന്ദു.
“ആദ്യത്തെ കാര്യം നിങ്ങളിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥയിൽ നായകനെ വണ്ടിയിടിച്ചു തെറിക്കുന്നതായിട്ടാണ് കാണിക്കുന്നേ. ഇനി അടുത്ത പാർട്ടിൽ കഥ എങ്ങനെ കൊണ്ടു പോവാനാണ് പ്ലാൻ ? ?”
ആ സംശയത്തിനുള്ള മറുപടിയും എനിക്കു കിട്ടി.
“നിങ്ങള് ഞാനെഴുതിയ കഥയുടെ താഴെയുള്ള കമെന്റ് ബോക്സ് വായിച്ചില്ലേ. പലർക്കും നായകന്റെ അവസ്ഥയോർത്ത് വിഷമമുണ്ടെങ്കിലും എല്ലാവരുടെയും അഭിപ്രായം അതിലെ നായകനും നായികയും അവസാനം ഒന്നിക്കണമെന്നാ. നിങ്ങളും എന്റെ കഥയുടെ ടാഗ് ലൈൻ വായിച്ചതല്ലേ. ശരിയാണ്, പ്രായം പ്രണയത്തിനു മുന്നിൽ തോൽക്കും. പക്ഷെ എന്റെ ജെറി എല്ലാ അർത്ഥത്തിലും തോറ്റുപ്പോയി”
കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിനിടയിലും ഒരു പരിഹാസപുഞ്ചിരിയോടെ കൃഷ്‌ണേന്ദുവത് എന്നോട് പറഞ്ഞു.
“കഥയുടെ അടുത്ത ഭാഗവും ഞാൻ റൊമാന്റിക് മൂഡിൽ മാറ്റിയെഴുതും. നായകൻ അപകടം പറ്റി കിടപ്പിലാവുമ്പോൾ നായിക നല്ല പോലെ കെയർ ചെയ്യും. ആ കെയറിങ്ങ് കാരണം അവർക്കിടയിൽ പ്രേമം ഉണ്ടായി തുടങ്ങും. അവനും അവളോട് സോഫ്റ്റ് കോർണർ തോന്നുന്നു. അങ്ങനെ അവര് തമ്മിൽ അടുക്കാൻ ശ്രമിക്കും, പക്ഷെ ഈഗോ തടസ്സമായി നിൽക്കുന്നു. എന്നാലും അവസാനം അവര് ഒന്നിക്കും. ആ രീതിയിൽ കഥ മുന്നോട്ടു പോവും”
എനിക്കിപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്.
“നിങ്ങളെന്തൊക്കെയാണ് ഈ കാണിച്ചു കൂട്ടുന്നേ ? സ്വന്തം ഫ്രണ്ടിന് നടന്ന ഒരു ദുരന്തം ലവ് സ്റ്റോറി പോലെഴുതാൻ നിങ്ങൾക്ക് നാണമില്ലേ ?. ചതിയൻ ചന്തുവിന്റെ ചരിത്രം വളച്ചൊടിച്ച എംടി വാസുദേവന് പോലും ഇതിലും അന്തസ്സ് കാണും. അറ്റ്ലീസ്റ്റ് അങ്ങേരു സ്വന്തം കുടുംബക്കാരുടെയോ ഫ്രണ്ട്സിന്റെയോ കഥ വളച്ചൊടിച്ചിട്ടില്ലല്ലോ”
ഞാൻ പറഞ്ഞതിനും മറുപടിയായി എനിക്കു കിട്ടിയത് ഒരു പുച്ഛമാണ്.
“എന്താ ഞാൻ പറഞ്ഞത് തമാശയായി തോന്നിയോ ?” ഞാൻ.
“ഞാനെന്തു ഉദ്ദേശത്തിലാണ് ഇങ്ങനെയെഴുതുന്നേന്ന് നിങ്ങൾക്കിപ്പോഴും മനസിലായിട്ടില്ല”
“മനസിലാക്കാൻ ഒന്നുമില്ല. ഭ്രാന്ത്, അതു തന്നെ ?” ഞാൻ
“ശരിക്കും നടന്നതെല്ലാം അതേപോലെ എഴുതി വച്ചാൽ ഒരു പൂർവകാമുകി അവളുടെ കാമുകന്റേ ഭാഗം ന്യായീകരിക്കണെന്നേ എല്ലാവരും കരുതൂ. ഇല്ലെങ്കിൽ മറ്റവൾ, ആ മെർലിൻ അങ്ങനെ വരുത്തി തീർക്കും. അവന്റെ വീട്ടുക്കാർ അവനെ കല്യാണം കഴിപ്പിച്ചത് അവരാഗ്രഹിച്ചപോലൊരു ജീവിതം അവൻ ജീവിക്കുന്നത് കാണാൻ വേണ്ടിയായിരുന്നു. ആ പെണ്ണ് അവനെ കെട്ടിയത് അവള് വിചാരിച്ചതുപോലൊരു ജീവിതം അവൾക്ക് കിട്ടാൻ വേണ്ടിയായിരുന്നു. ഇതെല്ലാം അവര് ചെയ്തത് അവന്റെ ഇഷ്ടമെന്താണെന്ന് അറിയാൻ ശ്രമിക്കാതെയായിരുന്നു. അവർക്കുള്ള ചെറിയ ശിക്ഷയാണ് ഞാനെഴുതുന്ന ഈ കഥ”
“മനസിലായില്ല”
“എനിക്കു നേരിട്ടു പോയി അവരോട് പകരം വീട്ടുമെന്നായിരുന്നു ആഗ്രഹം. അപ്പോഴേക്കും എല്ലാവരും കൂടി എന്റെ കല്യാണം നടത്തി എന്നെ തളച്ചിടാൻ നോക്കി. ഞാൻ ശരിക്കും ഒറ്റപ്പെട്ടു പോയി. ഇപ്പോ എനിക്കു വേണമെങ്കിൽ അവരോട് പോയി പ്രതികാരം ചെയ്യാം. പക്ഷെ അങ്ങനെ ചെയ്താൽ അതിന്റെ പിന്നില് ഞാനാണെന്ന് എല്ലാവരും അറിയും. എനിക്കു മാത്രമായിട്ട് എന്തെങ്കിലും പറ്റിയാൽ കുഴപ്പമില്ലായിരുന്നു. പക്ഷെ ഇനിയെനിക്ക് അങ്ങനെയല്ല. എന്റെ ഏട്ടനും കൂടി ഇതില് പെട്ടുപോകും. അതാ ഞാൻ…..”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum