“ഇതെല്ലാം പറഞ്ഞ് കരഞ്ഞ കഴിഞ്ഞ ശേഷം അവള് തെളിവിനായിട്ട് വയറിന്റെയവിടെ പൊള്ളിയ പോലത്തെയൊരു പാട് കാണിച്ചു കൊടുത്തു. മിക്കവാറും അവള് തന്നെ ഇതിനു വേണ്ടി ദേഹത്തു അങ്ങനൊരു പൊള്ളലുണ്ടാക്കിയതാവും. ഇത്രേം ദിവസം അവള് വീട്ടുക്കാരുടെ മുന്നിൽ മുഖം വീർപ്പിച്ചു നടന്നതൊക്കെ ഈയൊരു ദുരുദ്ദേശത്തോടെയായിരുന്നു.
എല്ലാം കേട്ടതിനു ശേഷം അവന്റെ സ്വന്തം അമ്മ അവനെ പൊതിരെ തല്ലി. അപ്പൻ അവനെ നിലത്തിട്ട് ചവിട്ടിക്കൂട്ടി. സ്വന്തം പെങ്ങൾ അവനെ കാർക്കിച്ചു തുപ്പി. ആരും അവന് പറയാനുള്ളത് കേൾക്കാൻ ക്ഷമ കാണിച്ചില്ല. എല്ലാവരും കൂടിയവനെ പാതിരാത്രി വീടിന്റെ പടിയിറക്കി വിട്ടു. അടുത്ത ദിവസം രാവിലെ തന്നെ ഈ സംഭവം നാട്ടില് പാട്ടായി. കൂട്ടുക്കാരടക്കം എല്ലാവരും അവനെ വൃത്തിക്കെട്ട ജന്തുവായി കരുതി. അവസാനം എല്ലാവരും കൂടി അവനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു”
എല്ലാം കൂടി കേട്ടിട്ട് എന്റെ തല പെരുത്തു വന്നു. അന്ന് എന്നെ വീട്ടുക്കാരിൽ നിന്നും രക്ഷപ്പെടാൻ ദൈവം ഇടപ്പെട്ടു. പക്ഷെ ഇപ്പോൾ വേറൊരാൾക്ക് അന്യായം നടക്കുന്നു. ആളും താരവും നോക്കാതെ ചിലർക്ക് കഷ്ടപ്പാടും ചിലർക്കു സൗഭാഗ്യവും കൊടുക്കുന്ന ദൈവം ശരിക്കും സൈക്കോയാണോ. ദൈവത്തിന്റെ പ്ലാനെന്താണെന്ന് മനസിലാക്കാൻ തന്നെ പ്രയാസമാ?.
“കേസ് വന്നിട്ട് അവൻ അകത്തു പോയോ ?”
എന്റെ ചോദ്യത്തെ അയാൾ പുച്ഛത്തോടെ നേരിട്ടു.
“കേസിൽ ആ പയ്യൻ ജയിക്കുമെന്ന് സാറിനു തോന്നുന്നുണ്ടോ ?. നമ്മുടെ നാട്ടില് ഒരു വൃത്തികെട്ട നിയമമുണ്ട്. പെണ്ണ് കരഞ്ഞുക്കൊണ്ട് പറയുന്ന വാക്കുകൾക്കാണ് നിയമം എപ്പോഴും പ്രാധാന്യം കൊടുക്കുന്നേ. കേസിൽ കുടുങ്ങുന്നത് വളരെ എളുപ്പമുള്ള കാര്യമാ. എന്നാൽ ഊരിപ്പോരാനാണ് ബുദ്ധിമുട്ട്. പെണ്ണ് പറഞ്ഞ മൊഴി തെറ്റാണെന്ന് പ്രൂവ് ചെയ്യാൻ കൃത്യമായ തെളിവുകൾ വേണം. എന്നാൽ പെണ്ണിന്റെ ഒരു വാക്കിന്റെ ബലത്തിൽ മറ്റൊരു തെളിവുകളും നോക്കാതെ പലപ്പോഴും മറ്റുള്ളവരെ പ്രതിയാക്കി അകത്തിടുന്നത് നമ്മുടെ നാട്ടിൽ പതിവാണ് സാറെ. ഒരു പെണ്ണു കേസിൽ അകത്തയാൽ താൻ കുറ്റക്കാരനല്ല എന്നു തെളിയെക്കേണ്ട ആവശ്യം അപ്പോഴും പ്രതിയാക്കപ്പെട്ട ആൾക്കായിരിക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ അവന്റെ ജീവിതം അവിടെ നരകിച്ചു തീരും. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് നമ്മുടെ രാജ്യത്ത് ആണുങ്ങളുടെ സുരക്ഷക്കും മാനത്തിനും നിയമത്തിന്റെ കണ്ണിൽ പുല്ലു വിലയാ”
എനിക്കെന്തോ ഈ ആണുങ്ങളുടെ പ്രശ്നം ഇയാളിങ്ങനെ പ്രത്യേകം എടുത്തു പറഞ്ഞത് അത്രക്ക് ഇഷ്ടപ്പെട്ടില്ല. ആണുങ്ങളുടെ ബുദ്ധിമുട്ടുകൾ എടുത്തു കാണിക്കാൻ സ്ത്രീകളെ പഴി ചാരേണ്ട കാര്യമുണ്ടോ ?. ഞാൻ ഓരോരുത്തരേയും ട്രീറ്റ് ചെയ്യുന്നത് ആൺ പെൺ വ്യത്യാസം നോക്കിയിട്ടല്ല. ഇങ്ങോട്ട് മര്യാദ കാണിക്കുന്നവരോട് തിരിച്ചു അങ്ങോട്ടും മര്യാദ കാണിക്കും. അല്ലാത്ത പക്ഷം അവരെ മര്യാദയെന്താണെന്ന് പഠിപ്പിക്കും, അതിനി ആണായാലും ശരി, പെണ്ണായാലും ശരി?. അതാണ് എന്റെ പോളിസി.
“ഈ പറഞ്ഞത് പെണ്ണുങ്ങൾക്കും ബാധകമല്ലേ മിസ്റ്റർ. അതായത് ഒരു പെണ്ണിനെ വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെട്ടു കഴിഞ്ഞാൽ അവർക്കു പറയാനുള്ളത് കേൾക്കാനുള്ള മര്യാദ ആരെങ്കിലും കാണിക്കാറുണ്ടോ. എല്ലാം കണക്കാ, വ്യഭിചാരത്തിന് പിടിക്കപ്പെടുന്ന പെണ്ണായാലും പീഡനത്തിന് പിടിക്കപ്പെടുന്ന ആണായാലും അവിടെ നിരപരാധിത്തം തെളിയിക്കേണ്ടത് പ്രതിയാക്കപ്പെട്ടവരുടെ മാത്രം റെസ്പോൺസിബിലിറ്റി. ഇവരെയൊക്കെ പിടിക്കൂടുന്ന നിയമത്തിനു ഈ ആരോപിച്ച കുറ്റങ്ങളെല്ലാം സത്യമാണോ നുണയാണോ എന്നൊന്നും കണ്ടുപ്പിടിക്കാൻ ഒരു ശുഷ്‌കാന്തിയും ഉണ്ടാവില്ല. ഇങ്ങനെ കുറേ അനുഭവങ്ങള് ഞാൻ കണ്ടിട്ടുണ്ട്. ആയിരം കുറ്റവാളികൾ രക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് എന്നൊക്കെ പറയുന്നത് വെറും അലങ്കാരം മാത്രമാ” ഞാൻ.
ഞാൻ പറഞ്ഞത് അയാൾക്കും അത്ര രസിച്ചില്ല. പക്ഷെ എന്നെ എതിർക്കാൻ അയാൾ ശ്രമിച്ചില്ല.
“ആ കേസിന്റെ വിധി എന്തായിരുന്നു ?”
“കേസിന്റെ തീർപ്പ് വന്നപ്പോൾ വിധി അവനെതിരായിരുന്നു. ജയിലിൽ പോകേണ്ടി വന്നില്ല. പകരം ആ പെണ്ണിന്റെ വീട്ടുക്കാരുടെ ആവശ്യപ്രകാരം പത്തു ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ കോടതി വിധിച്ചു. നേരത്തെ തന്നെ വീട്ടീന്ന് ആ പയ്യനെ പടിയടച്ചു പുറത്താക്കിയതുക്കൊണ്ട് വീട്ടുകാർ അവനെ സഹായിക്കാൻ ശ്രമിച്ചില്ല. അവൻ കഷ്ടപ്പെട്ടത് സ്വന്തം വീട്ടുകാർക്ക് കൂടിയാണെന്ന് ഓർക്കണം. അപ്പോഴും ചില മഹിളാ വനിതകള് പ്രശ്നമുണ്ടാക്കി വന്നു, ഒരു പെണ്ണിന്റെ മാനത്തില് പണം കൊണ്ടാണോ വില പറയുന്നേ എന്നൊക്കെ ചോദിച്ച്. അവരുടെ അഭിപ്രായം ആ പയ്യനെ തൂക്കിക്കൊല്ലണമെന്നായിരുന്നു.
എല്ലാവരും കൂടി കുറ്റപ്പെടുത്തി അവസാനം ഒന്നും താങ്ങാൻ പറ്റാണ്ടായപ്പോൾ അവൻ ആ കടുംകയ്യ് തന്നെ ചെയ്തു സാറെ. ഇപ്പോഴും ആ നാട്ടുക്കാര് പറയണത് ആ പീഡനവീരൻ ആത്മഹത്യ ചെയ്തു രക്ഷപ്പെട്ടെന്നാ. അവൻ ചാവേണ്ടവനാണെന്ന് ഇപ്പോഴും എല്ലാവരും പറയുന്നേ. നമ്മളൊക്കെ ദിവസവും കേൾക്കുന്ന പീഡന വാർത്തകളില് ചിലതൊക്കെ, അതായത് ചിലതെങ്കിലും ഇങ്ങനെയൊക്കെ കെട്ടിച്ചമച്ചുണ്ടാക്കുന്നതാണ് സാറെ”
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കൃഷ്‌ണേന്ദു പിന്നെയും ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു. ശില പോലെ തരിച്ചിരുന്നു പോയി ഞാൻ. ഇതൊക്കെ കേട്ടു നിന്ന എന്റെയാവസ്ഥ ഇതാണെങ്കിൽ ഇത്രയൊക്കെ അനുഭവിച്ച അവന്റെ അവസ്ഥ എന്തായിരിക്കും. എനിക്കു മറ്റുള്ളവരെപ്പോലെ പെട്ടന്ന് കരച്ചിൽ വരില്ല. എന്നാലും അവനനുഭവിച്ച പ്രയാസങ്ങൾ കേട്ടതെല്ലാം എന്റെ നെഞ്ചിനകത്ത് ഇപ്പോൾ നീറ്റലായി അനുഭവപെടുന്നുണ്ട്. അവന്റെ മരണം ഇത്രക്ക് ഭീകരമായി പോയല്ലോ. ആരും തുണയില്ലാതെ….. ഒരു മിനിറ്റ്…. ആരും തുണയില്ലാതേയോ. അപ്പോൾ ഈ കൃഷ്‌ണേന്ദു ?. ഇതെല്ലാം അറിഞ്ഞിട്ടും കൃഷേണേന്ദു അവനെ സഹായിക്കാൻ ശ്രമിച്ചില്ലേ ? എനിക്കതിന്റെ കാരണമറിയണം.
“കൃഷ്‌ണേന്ദു”
എന്റെ വിളി കേട്ടതും ആള് മുഖം പൊക്കി എന്നെ നോക്കി. ഭാഗ്യം, കരച്ചിലിപ്പോ നിന്നിട്ടുണ്ട്. ഇനി കാര്യത്തോടടുക്കുമ്പോൾ അടുത്ത റൗണ്ടിനുള്ള കരച്ചിൽ കൂടി നടത്തിയാൽ എല്ലാവരും എന്റെ ശരിക്കുള്ള സ്വഭാവമറിയും. ഞാനിവിടെ സിനിമാ സ്റ്റൈലിൽ ഓരോന്ന് അവസാനിപ്പിക്കാൻ നോക്കുമ്പോൾ ഇവരെല്ലാം കൂടി കരഞ്ഞു കുളമാക്കി ഇത് സീരിയല് പോലെയാക്കും?. ഞാനാണെങ്കിൽ കുറേ ചവറു സീരിയലുകൾ കണ്ടിട്ട് ഇപ്പോഴേ വെറുത്തിരിക്കാണ്.
“ഒരു സംശയം, നിങ്ങളീ പറയണ ചങ്ങാതിക്ക് ഇത്രേം പ്രശ്നങ്ങള് ഉണ്ടായിട്ടും നിങ്ങളവനെ സഹായിക്കാൻ ശ്രമിച്ചില്ലേ ??”
“അവന്റെ കല്യാണം നടക്കണ സമയത്ത് സ്റ്റേറ്റ്സില് പോയി പഠിക്കാൻ എനിക്ക് വിസ കിട്ടിയതുകൊണ്ട് ഞാൻ നാട്ടിലുണ്ടായില്ല. പിന്നെ അഞ്ചു മാസം ഞാൻ സ്റ്റേറ്റ്സിലായിരുന്നു. അവനെന്നെ ദിവസവും ഫോൺ വിളിച്ചു എല്ലാ കാര്യങ്ങളും പറഞ്ഞ് കരയും. അന്ന് അവൻ കരഞ്ഞുക്കൊണ്ട് പറഞ്ഞ കാര്യങ്ങള് ചേർത്താണ് ഞാൻ ‘തുലാമഴ’ എന്നൊരു കഥ ഉണ്ടാക്കിയെ. പക്ഷെ അന്നത്തെ അവസ്ഥയിൽ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല. തിരിച്ചു നാട്ടിലേക്ക് വരാനുള്ള വിസ കിട്ടിയില്ല. അവന്റെ കാര്യത്തിൽ കൂടുതലിടപ്പെടാൻ എനിക്ക് ഫ്രീഡമില്ലായിരുന്നു. ഞാനവനെ ഒരിക്കലും കാണാൻ ശ്രമിക്കരുതെന്നും പറഞ്ഞു വീട്ടുക്കാര് എനിക്കു നേരത്തെ വാണിംഗ് തന്നിരുന്നു”
“എന്തിന് ?”
അതിനു മറുപടി പറഞ്ഞത് രാധാകൃഷ്ണനാണ്.
“ഇവളും ആ പയ്യനും തമ്മിൽ കോളേജ് തൊട്ടേ നല്ല ഫ്രണ്ട്സായിരുന്നു. ഫ്രണ്ട്സെന്ന് പറഞ്ഞാൽ എന്തിനും ഏതിനും പരസ്പരം കൂടെയുണ്ടാവുന്ന കൂട്ടുകാർ, അതായിരുന്നു അവനും ഇവളും തമ്മിലുള്ള ബന്ധം. കൂട്ടുക്കാര് എന്ന രീതിയിലല്ലാണ്ട് വേറൊരു ചിന്തയും ഇവര് രണ്ടു പേർക്കും ഉണ്ടായില്ല. എന്നാൽ ഇവര് തമ്മിൽ വേറെ ചില രഹസ്യബന്ധങ്ങളുണ്ടെന്ന് ആരോ ഒരാൾ ഇവരുടെ രണ്ടു പേരുടെയും വീട്ടുകാരെ അറിയിച്ച് ഒരു തെറ്റുധാരണയുണ്ടാക്കി. ആ പയ്യൻ ഒരു ക്രിസ്ത്യാനിയാണ്. ഇവള് ഹിന്ദുവും. പിന്നെ പറയേണ്ട കാര്യമില്ലല്ലോ. മതത്തിന്റെ പേരിൽ ഇവരുടെ രണ്ട് വീട്ടുകാരും തമ്മിൽ പ്രശമുണ്ടാക്കി. വഴക്കിനൊടുവിൽ അവസാനം രണ്ടു വീട്ടുകാരും തമ്മില് പ്രശനം ഒത്തു തീർപ്പാക്കി. ഇനി ഇവര് തമ്മിൽ പരസ്പരം കാണാൻ പാടില്ലാന്ന് പറഞ്ഞായിരുന്നു. എല്ലാം സോൾവാക്കിയത്. അതോണ്ട് ഇവൾക്ക് അവനെ കാണാൻ വിലക്ക് കിട്ടി”
ഇത്രയും കേട്ട സൂചനവച്ചു ഞാൻ ചില കാര്യങ്ങൾ മൈൻഡില് ഒന്നു കാൽക്കുലേറ്റ് ചെയ്തു നോക്കി?. ഒരുപാട് ഇമോഷണൽ ഡ്രാമ സിനിമകൾ കണ്ട ആളെന്ന നിലയിൽ ചിലതൊക്കെ എനിക്കു ഊഹിച്ചെടുക്കാൻ പറ്റി.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum