“മ്മ്”
എനിക്കുള്ള മറുപടി കരച്ചിലിന്റെ അകമ്പടിയോടെയുള്ള ഒരു മൂളലിൽ മാത്രമായി അവരൊതുക്കി. എന്റെ മനസ്സു ശരിക്കും മരവിച്ചു. അൽപ്പം മുൻപ് ചെറിയൊരു പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു. അങ്ങനെയൊരു കഥാപാത്രം സത്യമായിരുന്നെങ്കിൽ അവനെ സഹായിക്കാമെന്ന് കരുതിയിരുന്നതാ. ഇപ്പോൾ ആ പ്രതീക്ഷയും പോയി. ആകെ ഒരു മരവിപ്പായതോണ്ട് ചെവിയിലോട്ട് കേറുന്ന വായു മർദ്ദം മാത്രമേ അൽപ്പനേരത്തേക്ക് എനിക്കു അറിയാൻ കഴിഞ്ഞുള്ളൂ. ഇങ്ങനെ തളർന്നിരുന്നാൽ ശരിയാവില്ല എന്നൊരു തോന്നൽ വന്നതുക്കൊണ്ട് ഞാനെന്റെ മനോബലം വീണ്ടെടുത്തു.
നേരത്തെ ഞാൻ തർക്കിച്ചുകൊണ്ടിരുന്ന നേരത്ത് കൃഷ്‌ണേന്ദുവിന്റെ കണ്ണുകളിൽ കണ്ടത് സ്വന്തം കൂട്ടുകാരനെ നഷ്ടപ്പെട്ടത് ഓർക്കുമ്പോൾ വന്ന വിങ്ങലായിരിക്കാം. അവന് തുണയായി ആരും ഇല്ലാതിരുന്നതിന്റെ അമർഷം കൊണ്ടാകാം എന്നോടവർ ദേഷ്യപ്പെടാൻ കാരണമായാത്. എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ പ്രതികരിക്കാൻ വന്നാൽ ആരായാലും സ്വാഭാവികമായും ദേഷ്യപ്പെടും. എന്നാലും പിന്നെയുമൊരു സംശയം, ആ ജെറി കഷ്ടപ്പെടുന്ന നേരത്ത് ഈ പെണ്ണ് എന്തു ചെയ്യുകയായിരുന്നു. ഇവർക്ക് അവനെ സഹായിക്കാൻ കഴിയുമായിരുന്നില്ലേ. എല്ലാം എനിക്കറിയണമെന്നുണ്ട്. ഇപ്പോളിവിടെ പൊട്ടിക്കരയുന്ന അവരെ ആശ്വസിപ്പിക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ അയാളോട് കാര്യങ്ങള് ചോദിച്ചു മനസിലാക്കാമെന്ന് തോന്നി. കരയുന്നവര് തല്ക്കാലം കരഞ്ഞുക്കൊണ്ടിരിക്കട്ടെ.
“മിസ്റ്റർ രാധാകൃഷ്ണൻ, നിങ്ങളുടെ വൈഫ് തല്ക്കാലം കരഞ്ഞുക്കൊണ്ട് റെസ്റ്റെടുത്തിട്ട് റിലാക്സാവട്ടെ. അതുവരെ എനിക്കു നിങ്ങളോടാണ് കാര്യങ്ങള് ചോദിച്ചറിയാനുള്ളേ. ഈ സംഭവത്തെപ്പറ്റി അറിയാമെന്നല്ലേ എന്നോട് പറഞ്ഞേ ?”
“അതെ, സാർ. സാറിനെന്താ അറിയേണ്ടേ ?”
“ആ കഥയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണോ ?”
“ആൾക്കാരുടെ പേര് മാത്രമേ മാറിയിട്ടുള്ളൂ. ബാക്കിയെല്ലാം സത്യമാ”
“ഈ പറയണ ജെറി എന്നയാളുടെ യഥാർത്ഥ പേര് നിങ്ങൾക്കറിയോ?”
അയാൾ ദയനീയതയോടെ തന്റെ ഭാര്യയെ നോക്കി. മുഖം ഇരു കൈക്കൊണ്ട് മറച്ചിരിക്കുന്ന ആ അവസരത്തിലും അവര് വേണ്ട എന്നർത്ഥത്തിൽ അയാളെ നോക്കി തലയാട്ടി. എനിക്കു കാര്യം മനസിലായി.
“പേര് പറയാൻ താല്പര്യമില്ലെങ്കിൽ വേണ്ട. അയാൾ എങ്ങനെയാണ് മരിച്ചതെന്ന് അറിയോ? അതായത് കഥയിലെ അവസാന പേജിൽ പറഞ്ഞതു പോലെ വണ്ടി തട്ടിയാണോ ? ?” ഞാൻ.
“അല്ലാ സാർ, അന്നത്തെ ആക്‌സിഡന്റില് ആ പയ്യൻ രക്ഷപ്പെട്ടു. പിന്നെ ഒരാഴ്ച്ചക്കാലം അവൻ കിടപ്പിലായിരുന്നു. ആ ഒരാഴ്ച്ച അവന് ശരിക്കും കഷ്ടക്കാലമായിരുന്നു. വീട്ടുക്കാരുടെ വിചാരം ആ പെണ്ണ് അവനെ ഒരു കുറവും വരുത്താതെ അവന്റെ കാര്യങ്ങളെല്ലാം നോക്കുമെന്നായിരുന്നു. അതോണ്ട് അവരൊന്നും അവന്റെ കാര്യത്തില് ഇടപ്പെടാൻ നിന്നില്ല. ആ പെണ്ണിന്റെ സ്വഭാവം ശരിക്കും എങ്ങനെയാണെന്ന് സാറിന് ആ കഥ വായിച്ചപ്പോഴേ മനസിലായതല്ലേ”
പിന്നെയും ആ ടോർച്ചർ രംഗങ്ങൾ എന്റെ മനസിലേക്ക് വന്നു.
“ഉവ്വ്, നന്നായി അറിയാം. അതിനെയെങ്ങാനും നേരിട്ടു കണ്ടാൽ ചവിട്ടി നടുവൊടിക്കും ഞാൻ ?”
“അവൻ കിടപ്പിലായതോടെ ആ പെണ്ണിന് കാര്യങ്ങളൊക്കെ ശരിക്കും എളുപ്പമായി. കിടപ്പിലായ സമയത്ത് അവന് വായ്ക്ക് രുചിയുള്ള ഒന്നും കഴിക്കാൻ യോഗമുണ്ടായില്ല. അതു വരെ അവന് പുറത്തു പോയെങ്കിലും എന്തെങ്കിലും കഴിക്കാൻ പറ്റുമായിരുന്നു. ഇപ്പോ അതിനും പറ്റാതായി. മൂന്നു നേരവും ഉപ്പും എരിവും കൂടിയ ഭക്ഷണം തന്നെ അവന് കഴിക്കേണ്ട ഗതികേടായി. അവന് ടോയ്ലറ്റിൽ പോവണമെങ്കിലോ അല്ലെങ്കിൽ ഒന്ന് നിവർന്നിരിക്കനമെങ്കിലോ അവൻ തന്നെ അതിന് കഷ്ടപ്പെടേണ്ടി വന്നു. ആ പെണ്ണിന് അയാളെ സഹായിക്കാൻ പറ്റിയെല്ലെങ്കിൽ വേണ്ട. എന്നാൽ ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ. സദാസമയവും അവന്റെ അടുത്ത് ചെന്നിരുന്നു ഓരോരോ കുത്തുവാക്കുകള് പറഞ്ഞു അവനെ വിഷമിപ്പിക്കലായിരുന്നു അവളുടെ പ്രധാന ആനന്ദം. അവന് പരാതി പറയാനോ അവന്റെ ഭാഗം കേൾക്കാനോ ഒരു കൂട്ടുക്കാരുമുണ്ടായില്ല. ഫസ്റ്റ് നൈറ്റിന്റെ സംഭവം ലീക്കായതോണ്ട് ഫ്രണ്ട്സൊന്നും അവനെ വിശ്വസിച്ചില്ല. അവരുടെയൊക്കെ വിചാരം ഇതെല്ലത്തെ അവൻ അവളെ കാര്യം നടത്തിയതിനു ശേഷം ഒഴിവാക്കാൻ കാണിക്കുന്ന ഡ്രാമയാണെന്നാ”
ഇതെല്ലാം കേട്ടിട്ട് എനിക്കു എന്തോ പോലെയായി.
“ശരിക്കും അവൻ എങ്ങനെയായിരുന്നു മരിച്ചേ ?”
“ആത്മഹത്യയായിരുന്നു സാർ”
“എന്ത് ?”
എനിക്കു ശരിക്കും ഷോക്കായി.
“താൻ പറയണത്…?”
“സാർ വേറെ ചില സംഭവങ്ങളും കൂടി നടന്നു. കേൾക്കാൻ മനക്കട്ടിയുണ്ടെങ്കിൽ പറയാം”
“ശരി….. പ്…. പ…. പറ”
എന്റെ ശരീരത്തിലേക്ക് ചെറുതായിട്ട് വിറയല് കേറി. മിക്കവാറും ഇത്തവണ അഭിനയിക്കാതെ തന്നെ എനിക്കു സെന്റിമെന്റലാവേണ്ടി വരുമെന്നാ തോന്നണേ. അയാൾ പറഞ്ഞു തുടങ്ങി.
“ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആദ്യമൊക്കെ വീട്ടുകാരുമായി കളിച്ചു ചിരിച്ചുമൊക്കെ പെരുമാറിയ ആ പെണ്ണ് പതുക്കെ ആരുടെയടുത്തും മിണ്ടാതെയായി. കാര്യമെന്താണെന്ന് ചോദിക്കാൻ വന്നാൽ അവള് മുഖം കൊടുക്കാതെ എങ്ങോട്ടെങ്കിലും പോകും. പിന്നെ വീട്ടുക്കാരുടെ മുന്നിൽ വച്ചു വരെ അവള് അവനോട് ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങി. കടുപ്പിച്ചെന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അവള് കരഞ്ഞോണ്ടോടും. വീട്ടുക്കാരൊക്കെ അവനോട് എന്താ കാര്യമെന്ന് ചോദിക്കും. ശരിക്കും പറഞ്ഞാൽ അവനും എന്താ സംഭവമെന്നറിയില്ല. അതുക്കൊണ്ട് അവനും പറയാൻ മറുപടിയുണ്ടായില്ല.
അങ്ങനെയൊരു ദിവസം രാത്രി നേരത്ത് വീട്ടിലെല്ലാവരും കൂടി ടീവി കാണായിരുന്നു. അന്നും അവള് പതിവുപോലെ അവനോട് മോശമായ രീതിയിൽ സംസാരിച്ചു. വീട്ടുക്കാര് അവളോട് ദേഷ്യപ്പെട്ടതും ആ പെണ്ണ് ഒരു കാര്യവുമില്ലാതെ പൊട്ടിക്കരഞ്ഞു. വീട്ടുക്കാർ അവളോട് കാര്യം ചോദിച്ചു. അപ്പോഴും അവള് പൊട്ടിക്കരയായിരുന്നു. അതു കണ്ട് നിന്ന ആ പയ്യനും കാര്യമെന്താന്ന് മനസിലായില്ല. അവസാനം വീട്ടുക്കാര് പിന്നേം പിന്നേം എന്താ കാര്യം എന്ന് ചോദിച്ചപ്പോഴാണ് ആ പെണ്ണ് നട്ടാൽ മുളക്കാത്ത ടൈപ്പ് നുണ പറഞ്ഞത്”
“എന്ത് നുണ ??”
“അവള് സ്വന്തം ഭർത്താവിനു നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു അവൻ അവളെ വേശ്യാപണി ചെയ്യാൻ നിർബന്ധിച്ചെന്ന്. എല്ലാവരും ഞെട്ടിപ്പോയി. അവളാ നുണക്കകഥ പറഞ്ഞത് ഇങ്ങനെയാണ്, അവന്റെ ജോലി നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോൾ കുറേ കടബാധ്യതകള് അവന് തീർക്കാനുണ്ടായൊരുന്നു. അങ്ങനെ കാശിന് ആവശ്യം വന്നപ്പോൾ അവൻ അവളോട് പണത്തിനു വേണ്ടി ചിലരുടെ കൂടെ കിടന്നുകൊടുക്കാൻ നിർബന്ധിച്ചെന്ന്.
ശരിക്കും ആ പറഞ്ഞതിൽ ഒരു കാര്യം സത്യമായിരുന്നു. അവൻ കല്യാണശേഷം ബാംഗ്ലൂർ ജോലി നിർത്തി നാട്ടിലേക്ക് താമസമായപ്പോൾ ഒരു ചെറിയ കടയിൽ അക്കൗണ്ടന്റായി ജോലി നോക്കിയിരുന്നു. ആ കട പിന്നീട് അടച്ചുപ്പൂട്ടറായ സ്ഥിതിയിലായി. പോരാത്തതിന് വീട്ടുകാര്യങ്ങൾക്ക് വേണ്ടി അവൻ മറ്റുള്ളവരെ അറിയിക്കാതെ പല സ്ഥലത്തു നിന്നും കടം വാങ്ങിയിരുന്നു. അതൊക്കെ അവള് എങ്ങനെയോ സൂത്രത്തില് അറിഞ്ഞു. പക്ഷെ അതിന്റെ പേരിലൊന്നും അവൻ അവളെ ഒരു മോശം കാര്യത്തിനും നിർബന്ധിച്ചിട്ടില്ല. അവൻ ഒറ്റയ്ക്ക് ആ കടം വീട്ടാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. അതിനു വേണ്ടി നല്ലൊരു ജോലിക്ക് വേണ്ടി അവൻ ഒരുപാട് ശ്രമിച്ചു. പക്ഷെ അപ്പോഴൊന്നും അവൻ ആ പെണ്ണിനെ മോശം രീതിയിലൊന്ന് നോക്കിയിട്ടു കൂടിയില്ല”
ഇതൊക്കെ കേട്ടപ്പോൾ എന്റെ രക്തം തിളച്ചു മറിഞ്ഞു.
“ഛെ! ഇവളൊക്കെ ഒരു പെണ്ണാണോ ?. എന്നിട്ട് ?”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum