Wonder 8 [Nikila] 2121

പക്ഷെ മിഖിയുടെ സ്വഭാവമനുസരിച്ച് മിണ്ടാതിരിക്കുന്ന ശീലമില്ലല്ലോ.

 

“ശരിക്കും ഇവിടെയിപ്പോ ഞാനൊഴിച്ച് ബാക്കിയെല്ലാവരുടെയും വീട്ടുക്കാര് മഹാ അലംബാണല്ലോ?. എന്റെ അച്ഛനും അമ്മയും പണ്ടേ എന്നെ അനാഥാലയത്തിൽ ഇട്ടിട്ടു പോയതുക്കൊണ്ട് ഞാൻ രക്ഷപ്പെട്ടു?. ഈ സൈസ് അച്ഛനും അമ്മയുമൊന്നും ഇല്ലാത്തതാ എന്തോണ്ടും നല്ലത്. Yes, I Am proud to be an orphan” മിഖി. 

 

“അവർക്ക് ചിലപ്പോ ദീർഘവീക്ഷണം വന്നു കാണും. നിന്റെ ഇപ്പോഴത്തെ സ്വഭാവം നേരത്തെ മനസിലായതുകൊണ്ട് അവര് അന്നേ നിന്നെ നൈസായിട്ട് ഒഴിവാക്കിയതായിരിക്കും” ഞാൻ.

 

അതോടെ അവന്റെ വായടഞ്ഞു. ഇനിയെങ്കിലും ഇവനൊന്ന് മിണ്ടാണ്ടിരുന്നാൽ മതിയായിരുന്നു.

 

“സാർ, നിങ്ങൾക്ക് ഭാഗ്യമുണ്ട്. ഒന്നുല്ലെങ്കിലും സ്വന്തം വീട്ടുക്കാരുടെ അടുത്തു നിന്ന് രക്ഷപ്പെട്ടല്ലോ. പക്ഷെ അവന് ആ ഭാഗ്യമില്ലാതായിപ്പോയി. ഒരുപാട് നാൾ വീട്ടുകാരും സ്വന്തം ഭാര്യയും ചേർന്ന് അവനെ പറ്റാവുന്നതിന്റെ പരമാവധി നരകവേദന അനുഭവിപ്പിച്ചു” കൃഷ്‌ണേന്ദു.

 

ഒരു വല്ലാത്ത വീർപ്പുമുട്ടലോടെ അവരത് പറഞ്ഞു. അപ്പോളെന്റെ മനസിലൊരു കാര്യമോടി.

 

“മാഡം, വിരോധമില്ലെങ്കിൽ നിങ്ങളെഴുതിയ കഥയിലെ യഥാർത്ഥ ജെറി ആരാണെന്ന് പറയാമോ ? ചിലപ്പോ എനിക്കവനെ രക്ഷിക്കാൻ പറ്റിയാലോ” ഞാൻ.

 

“ഇല്ല, നിങ്ങൾക്കൊരിക്കലും അതിനു കഴിയില്ല”   

 

“അതൊക്കെ പറ്റും ചേച്ചി. ഒരു പത്തു രൂപേടെ മാലപ്പടക്കം കൊണ്ട് നമുക്കിത് തീർക്കാന്നേ?” മിഖി.

 

?‍??‍?

 

പിന്നേം തുടങ്ങി. ഇവന്റെയൊരു പടക്കക്കളി ?. ഇത്രേം നേരം ഞാൻ ക്ഷമിച്ചു. ഇനിയെനിക്ക് സഹിക്കാൻ പറ്റില്ല. ഇവിടെ മറ്റുള്ളവർക്ക് സ്വസ്ഥമായൊന്ന് സെന്റിയടിക്കാനും സമ്മതിക്കില്ലെന്ന് പറഞ്ഞാ എന്താ ചെയ്യാ.

 

“എക്സ്ക്യൂസ്‌ മി”

 

അവരോടത് പറഞ്ഞിട്ട് ഞാൻ എണീറ്റ് നിന്ന് മിഖിയുടെ നേരെ ദേഷ്യത്തോടെ നോക്കി. സംഭവം പന്തിയല്ലാന്ന് തോന്നിയതും അവൻ കസേരയിൽ നിന്നെണീറ്റ് പുറത്തേക്കുള്ള വാതിലിന്റെയടുത്തേക്ക് നീങ്ങി. ഞാൻ ഷിർട്ടിന്റെ കൈ മേലോട്ട് പൊക്കി വച്ചു മുഷ്ടിയും ചുരുട്ടി അവന്റെ നേരെ നീങ്ങിയതും അവൻ പുറത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു.

 

“നിന്നെ ഞാനെടുത്തോളാടാ. ഇനി ഇതിനകത്തോട്ട് കേറിയാൽ നിന്റെ അന്ത്യകൂദാശ ഞാൻ നടത്തും?”

 

ഞാൻ പുറത്തേക്ക് നോക്കി അലറി. പക്ഷെ ആ ഭീഷണിയുടെ ആവശ്യം വേണ്ടി വന്നില്ല. ഓടിയത് അവനായത്ക്കൊണ്ട് ഇത്തവണയും പുതിയൊരു പൊല്ലാപ്പുണ്ടായി.

 

കുറച്ചു ദൂരെയായിട്ട് രണ്ടു കമിതക്കൾ, അതിൽ ചെറുപ്പക്കാരനും സുമുഖനുമായ ആ പയ്യൻ അവന്റെ കൂടെയുള്ള സുന്ദരിയായ പെണ്ണിന് ഒറ്റക്കാലിൽ മുട്ടുക്കുത്തി റോസാപ്പൂ നീട്ടി പ്രൊപ്പോസ് ചെയ്യുകയായിരുന്നു. പ്രൊപ്പോസ് ചെയ്യപ്പെടുന്ന ആ മോമെന്റിൽ പെണ്ണ് നാണം കൊണ്ടു പൂത്തുലഞ്ഞു നിൽക്കുന്നു. ആ പെണ്ണ് ചിരിയോടെ ആ റോസാപ്പൂ വാങ്ങാൻ കൈ നീട്ടിയതും അങ്ങോട്ടേക്ക് ബെല്ലും ബ്രേക്കുമില്ലാതെ ചീറിപ്പാഞ്ഞ മിഖി ആ പെണ്ണിന്റെ നെഞ്ചത്തോട്ട് തന്നെ ചാടിക്കേറി അവരെയും കൂടി ചേർത്ത് മലർന്നടിച്ചു വീണതും ഒരുമിച്ചായിരുന്നു. കാര്യങ്ങള് പിന്നെയും കൈ വിട്ടു പോയെന്ന് മനസിലാക്കിയ മിഖി വീണയിടത്തു നിന്നും വേഗമെണീറ്റ് വെടിയുണ്ടക്കണക്കിന് ചീറിപ്പാഞ്ഞു?. അവന്റെ പിന്നാലെ ആ പെണ്ണിനെ പ്രൊപ്പോസ് ചെയ്യാൻ നോക്കിയ പയ്യൻ അലറിക്കൊണ്ടോടി??‍♂️.

 

“നിക്കടാ തെണ്ടി അവിടെ……..”

 

നിലത്തു വീണുകിടക്കുന്ന പെണ്ണ് കഷ്ടപ്പെട്ട് എണീക്കാനും ശ്രമിക്കുന്നുണ്ട്. ഹാവൂ, സമാധാനമായി. ഇനി കുറച്ചു നേരത്തേക്ക് അവന്റെ ശല്യമുണ്ടാവില്ല. ഇനി കുറച്ചു നേരം അവനൊന്നു ഓടിക്കളിക്കട്ടെ ?. ഞാൻ തിരികെ അവരുടെ അടുത്തേക്ക് ചെന്നിരുന്നു.

 

“Sorry for the inconvenience. ഇനിയവന്റെ ശല്യമുണ്ടാവില്ല. നമുക്ക് നിർത്തിയിടത്തു നിന്നും തുടങ്ങാം”

 

അവര് രണ്ടു പേരും എന്നെ അത്ഭുത ജീവിയെപ്പോലെ നോക്കി.

 

“സാർ, ആ പയ്യൻ”

 

“ഹേയ്, ഡോണ്ട് വറി. അവനിതൊക്കെ നല്ല ശീലമാ. ഉസൈൻ ബോൾട്ടിനു പോലും അവനെ ഓടിച്ചിട്ടു പിടിക്കാൻ പറ്റില്ല. ഒടുക്കത്തെ സ്റ്റാമിനയാ അവന് ?”

 

രണ്ടു പേരും കണ്ണു മിഴിച്ചു പുറത്തേക്കൊന്ന് എത്തി നോക്കി. അവരെയും കുറ്റം പറയാൻ പറ്റില്ല. കോമഡിയും സെന്റിയും ഒരേ ട്രാക്കിലൂടെ ഓടിയാൽ ആർക്കായാലും കൺഫ്യൂഷൻ വരും?.

 

“മേഡം, ഞാൻ നേരത്തെ ചോദിച്ചത് ഇതാണ്. നിങ്ങൾക്ക് ആ യഥാർത്ഥ ജെറിയുടെ അഡ്രെസ്സ് എനിക്കു തരാൻ പറ്റോ. എന്നെയൊന്ന് വിശ്വസിക്ക്. എനിക്കവനെ സഹായിക്കാൻ പറ്റും. ഞാനും ഈയവസ്ഥയിലൂടെ കടന്നു പോയവനാ. പ്ലീസ്”

 

“ഇല്ല, നിങ്ങൾക്കതിനു പറ്റില്ലാന്ന് പറഞ്ഞില്ലേ”

 

അവര് എന്നോട് പിടിവാശി കാണിച്ചു.

 

“പ്ലീസ്, അയാളുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ എനിക്കും ഈ ഗതി തന്നെയാ വരാ. ഞാൻ കെട്ടാനിരുന്ന പെണ്ണിനും ഇതുപോലത്തെ സ്വഭാവമായിരുന്നു. ശരിക്കും ഞാനനുഭവിക്കാനിരുന്നതാണ് ഇപ്പോ അയാൾ നിന്ന് കൊള്ളുന്നേ. ഇനിയും അയാള് നരകിച്ചത് മതി. പ്ലീസ്, അഡ്രെസ്സ് പറ”

 

“ഇനിയതിന്റെ അവശ്യമില്ല. അവൻ നേരത്തെ തന്നെ രക്ഷപ്പെട്ടു”

 

അതു പറയുമ്പോൾ അവരുടെ കവിളിലൂടെ കണ്ണീര് ഒലിച്ചിറങ്ങായിരുന്നു. എന്നാൽ എന്റെ മനസ്സിൽ ഒരു ആന്തലുണ്ടായി. രക്ഷപ്പെട്ടെന്ന് പറഞ്ഞാൽ….. അതിനർത്ഥം….. ഇനി ചിലപ്പോൾ….. അയാൾ….?

 

“മേഡം, നി…. നിങ്ങള് പറഞ്ഞു വരുന്നത് ?”

 

“എല്ലാം അവസാനിച്ചു”

 

ഈ രണ്ടു വാക്കുകൾ പറയാനുള്ള ത്രാണിയേ അവർക്കുണ്ടായുള്ളൂ. പിന്നെയവര് മുഖം പൊത്തി പൊട്ടിക്കരഞ്ഞു. എനിക്കപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ശരിക്കും മനസ്സിലായത്. “തുലാമഴ” എന്ന കഥയിൽ ഞാൻ വായിച്ച കാര്യങ്ങൾ വീണ്ടും എന്റെ മനസിൽ വന്നു. മകന്റെ മനസ്സിറിയാതെ അവന്റെ കല്യാണം നടത്തിയ അച്ഛനും അമ്മയും, അവന്റെ മനസ്സിലുള്ളത് അറിയാൻ ശ്രമിക്കാതെ അവനെ കല്യാണം കഴിച്ചു പിന്നീട് സത്യമറിഞ്ഞപ്പോൾ ഒരുപാട് ഉപദ്രവിച്ച ഭാര്യ. ഭാര്യാപീഡനമൊന്നും അറിയാതെ വീട്ടുക്കാർ സപ്പോർട്ട് ചെയ്തത് അവളെ. ബാക്കി എന്താണുണ്ടായത് ? ജെറി മരിച്ചു പോയെന്നോ ? അങ്ങനെയെങ്കിൽ മരിക്കാൻ പോകുന്ന അവസാന നിമിഷത്തിൽ പോലും അവന് തോന്നിയിട്ടുണ്ടാകുക താൻ എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടന്നല്ലേ. ആലോച്ചിക്കുന്തോറും എന്റെ നെഞ്ചിന് തീ പിടിക്കുന്നത് പോലെ.

 

“മേടം, നിങ്ങള് ഉദ്ദേശിച്ചത്……. അവൻ…… ജീവിച്ചിരിപ്പില്ലാന്നാണോ ?”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.