Wonder 8 [Nikila] 2121

“താൻ എഴുതിയേക്കുന്നത് ഒരു കഥയാണെന്ന് എനിക്ക് നന്നായിട്ടറിയാം. പക്ഷെ തനിക്കറിയോ, ആ കഥ വായിച്ചതു മുതൽ എന്റെ നെഞ്ചിലൊരു പിടപ്പായിരുന്നു. കഥ വായിച്ചോണ്ടിരുന്ന അത്രയും നേരം അതിലെ നായകൻ ഞാൻ തന്നെയാണെന്ന് തോന്നിപ്പോയി. എന്റെ മാനസികാവസ്ഥ മനസിലാക്കാതെ അതിലെ നായികയെ പ്രേമത്തിന്റെ പേരും പറഞ്ഞു ന്യായീകരിച്ചാൽ എനിക്കത് സഹിക്കാൻ പറ്റോ. അതാ ഞാനിങ്ങനെ ചൂടായേ…. സോറി”

 

അവര് നിറഞ്ഞ കണ്ണുകളോടെ എന്നെ തന്നെ നോക്കുകയായിരുന്നു.

 

“എക്സ്ക്യൂസ്‌മീ”

 

സൈഡിലേക്ക് നോക്കിയപ്പോൾ രാധാകൃഷ്ണനും മിഖിയും ഒരുമിച്ചു അകത്തേക്ക്. മിഖിയുടെ കയ്യിൽ ഒരു ട്രേയും അതില് നാല് പേർക്കുള്ള ജ്യൂസും ഇരിക്കണു. ജ്യൂസും എടുത്തോണ്ട് വരാൻ ഇവനിത് എന്തിനുള്ള പുറപ്പാടാണോ ദൈവമേ. ഞാൻ അവനെ പിടിച്ചു എന്റെടുത്തേക്ക് വലിച്ചു സ്വകാര്യമായി ചെവിയിൽ ;

 

“എന്തോന്നാടാ ഇത് ? ജ്യൂസൊക്കെ വാങ്ങിയിട്ട്?” ഞാൻ.

 

“എങ്ങനെ പോയാലും ജോ അവസാനം രഞ്ജിപണിക്കരുടെ സ്റ്റൈലേ വച്ചു പിടിക്കുള്ളൂന്നറിയായിരുന്നു. ഇത് അതിനുള്ള മുൻകരുതലാ. സംസാരിച്ച് തൊണ്ടയൊക്കെ വരണ്ടിട്ടുണ്ടാവും. ഇനിയീ കൂൾഡ്രിങ്ക്സൊന്ന് കുടിച്ചു ഉള്ളൊന്ന് തണുപ്പിച്ചേക്ക് ?”

 

കൊള്ളാം, ജ്യൂസ് കുടിക്കാൻ പറ്റിയ സിറ്റുവേഷൻ തന്നെ.

 

“എടാ പുല്ലേ, ഇത് ഇമോഷണൽ സീനാ, അല്ലാണ്ട് ‘കഥയല്ലിത് ജീവിതം’ ടീവി റിയാലിറ്റി ഷോയല്ല. നീയിവിടെ കൂൾഡ്രിങ്ക്സും സ്നാക്ക്സും കുത്തിക്കേറ്റിക്കൊണ്ട് വന്ന് ആ ഫീൽ നശിപ്പിക്കല്ലേ, പ്ലീസ്?. എനിക്കിനിയും കുറച്ചു പണി കൂടിയുണ്ട്”

 

“അതു ശരി, ഒരു ജ്യൂസ് കൊണ്ടു വന്നതാണോ ഇത്ര കോമഡി ?. ജോ വല്ലാണ്ട് ഡ്രാമ കളിച്ചാൽ ആ ചേച്ചി കരയും. അത്രക്ക് വേണോ ? ഇതോടെ നിർത്താം ജോ. ഒന്ന് പിരി കേറ്റി വിടണമെന്നല്ലേ നമ്മുടെ പ്ലാനിലുള്ളൂ”

 

“ആ പ്ലാനില് ഒരു ചേഞ്ചുണ്ട്. മിക്കവാറും ഒരു പുതിയ ട്വിസ്റ്റിനുള്ള സ്കോപ്പ് കാണുന്നുണ്ട്”

 

“എന്ത് ട്വിസ്റ്റ്‌ ?”

 

“എന്താ അവിടെയൊരു സ്വകാര്യ ചർച്ച ?” രാധാകൃഷ്ണൻ.

 

അയാളുടെ ശബ്ദം കേട്ടതും ഞാനും മിഖിയും സ്വകാര്യ ചർച്ച അവസാനിപ്പിച്ചു വീണ്ടും പഴയ പോലെ ആറ്റിട്യൂടിട്ട് ഇരുന്നു. ഞാൻ മെല്ലെ ഗൗരവം നടിച്ചുക്കൊണ്ട് തുടങ്ങി.

 

“സാർ, നിങ്ങളുടെ ഭാര്യ കഥയെഴുതുന്ന കാര്യം നിങ്ങൾക്കറിയോ ?”

 

“അറിയാമല്ലോ. ഒരു കഥയുടെ പേരിലാണോ സാറിത്രക്ക് പ്രശ്നമുണ്ടാക്കിയേ ?” അയാൾ

 

“ഈ ചോദിച്ചത്തിനുള്ള മറുപടി ഞാൻ താങ്കളുടെ ഭാര്യക്ക് ഇത്തിരി മുന്നേ കൊടുത്തായിരുന്നു”

 

അയാൾ സംശയത്തോടെ അവരെ നോക്കി. പുള്ളിക്കാരിത്തി ഒന്നും മിണ്ടാതെ ദുഃഖപുത്രിയെപ്പോലെ ഇരിക്കുന്നു. കൂടാതെ എന്നെ തന്നെ മിഴിച്ചു നോക്കുന്നു. ഒന്നുങ്കിൽ ഞാൻ പറഞ്ഞത് കേട്ടപ്പോളുണ്ടായ ഷോക്ക്. അല്ലെങ്കിൽ വേറേതോ ഒരു സംഭവം. കണ്ടുപ്പിടിക്കും ഞാൻ?. എന്തായാലും ഈ ചെറിയ കാര്യങ്ങൾക്കൊക്കെ കരയാനുള ഇവരുടെ തൊലിക്കട്ടി സമ്മതിച്ചേ പറ്റൂ. ഞാനൊക്കെ ഇവിടെ ഒന്ന് ദേഷ്യപ്പെടുന്ന എക്സ്പ്രഷൻ കിട്ടാനായിട്ട് എന്തു മാത്രം കഷ്ടപ്പെട്ടെന്ന് എനിക്കു മാത്രമേ അറിയൂ?. 

 

“എന്നോട് പറ. ഞാനെഴുതിയ കഥയിലെ പോലെത്തെ വല്ല പ്രശ്നനവും നിങ്ങൾക്കുണ്ടോ ? ഉണ്ടെങ്കിൽ പറ, പ്ലീസ്”

 

നിറഞ്ഞ കണ്ണുകളോടെ എന്നാൽ വല്ലാത്തൊരു ആകാംഷയോടെ കൃഷ്‌ണേന്ദു എന്നോട് ചോദിച്ചു. അപ്പോൾ എന്റെ ഊഹം തെറ്റിയിട്ടില്ല. എന്തോ ഒരു സംഭവമുണ്ട്.

 

“അറിഞ്ഞിട്ടെന്തിനാ ? ഇനി എന്നെ കൗൺസിലിങ് ചെയ്ത് ആ പെണ്ണുമായി ജീവിച്ചു പോണമെന്ന് ഉപദേശിക്കാനോ, അതല്ലെങ്കിൽ ഇനി എന്റെ ജീവിതം വച്ചിട്ട് നിങ്ങൾക്ക് ‘തുലാമഴ’ കഥയുടെ ബാക്കി കൂടിയെഴുതാനോ ?”

 

പുച്ഛത്തോടെ ഞാനവർക്ക് മറുപടി കൊടുത്തപ്പോൾ അതിലും വലിയ പുച്ഛത്തോടെ അവരെന്നെ നോക്കി.

 

“എന്റെ കഥ മുഴുവനാക്കാൻ എനിക്കിനി നിങ്ങളുടെ ദുരന്തക്കഥ അറിയണ്ട കാര്യമില്ല. അല്ലാതെ തന്നെ ഞാനെഴുതിക്കൊണ്ടിരിക്കുന്ന കഥയുടെ തുടക്കം മുതൽ അവസാനം വരെ എല്ലാം എന്റെ മനസിലുണ്ട്”

“ആഹാ, അപ്പൊ ചേച്ചി എഴുതുന്നത് ദുരന്തക്കഥയാണെന്ന് സമ്മതിച്ചല്ലോ” മിഖി.

 

ഒരു നിമിഷത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. അൽപ്പനേരം കഴിഞ്ഞ് ;

 

“സീ മിസ്റ്റർ ജോസഫ്, ഞങ്ങള് എഴുത്തുക്കാർക്കിടയിൽ പ്രധാനമായും രണ്ടു തരക്കാരുണ്ട്. ഒന്ന് സ്വപ്‌നങ്ങൾ എഴുതുന്നവര്, പിന്നൊന്ന് അനുഭവങ്ങള് എഴുതുന്നവര്. ഈ സ്വപ്നങ്ങളും അനുഭവങ്ങളും ഒന്നുങ്കിൽ സ്വന്തമാവാം അല്ലെങ്കിൽ മറ്റുള്ളവരുടെയാവാം. ഞാനെഴുതിയത് ഒരു അനുഭവക്കഥയാണ്. അത് എന്റെ ഒരു ഇന്റിമേറ്റ് ഫ്രണ്ടിന്റെ”

 

ഇതുകേട്ടപ്പോൾ മിഖി ഒരു ഞെട്ടലോടെ എന്നെ നോക്കി. എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇത്രേം കാര്യങ്ങള് ഞാൻ നേരത്തെ ഊഹിച്ചതായിരുന്നു. ഞാൻ മിഖിയെ നോക്കി കണ്ണുകൊണ്ട് ‘ഇപ്പൊ എങ്ങനെണ്ട്’ എന്ന രീതിയിൽ ആംഗ്യം കാണിച്ചു. ഇതാണ് ഞാൻ പറഞ്ഞ ട്വിസ്റ്റെന്ന് അവന് മനസിലായി.

 

“അതു ശരി. ഞാനാദ്യം വിചാരിച്ചത് നിങ്ങളുടെ കഥ ചെറുതായിട്ടൊന്ന് മോഡിഫൈ ചെയ്ത് മാറ്റിഎഴുതിയതാവുമെന്ന്. നിങ്ങളുടെ കാര്യവും ഏതാണ്ടിതുപോലെ തന്നെയല്ലേ. വീട്ടുക്കാര് നിര്ബന്ധിപ്പിച്ചു കല്യാണം കഴിപ്പിച്ച പുതുമോടികൾ ?”

 

അതു പറഞ്ഞപ്പോൾ രാധാകൃഷ്ണന്റെ തല കുനിഞ്ഞു. എന്നാൽ കൃഷ്‌ണേന്ദു എന്നെ പുച്ഛത്തോടെ നോക്കി.

 

“നിങ്ങളുടെ ലൈഫ് മാത്രമെന്താ, അത്ര വലിയ സന്തോഷത്തിലാണോ. നിങ്ങളുടെ ലൈഫും ഞാനെഴുതിയ കഥ പോലെയാണെന്നല്ലേ പറഞ്ഞേ. അതോണ്ടല്ലേ നേരത്തെ എന്റടുത്തു വന്ന് ഈ സ്റ്റോറിയുടെ പേരും പറഞ്ഞ് ദേഷ്യപ്പെട്ടേ?” കൃഷ്‌ണേന്ദു.

 

“മാഡം. നിങ്ങള് ഊഹിച്ച പോലെ എന്റെ വീട്ടുക്കാരും എനിക്കിഷ്ടമില്ലാത്ത കല്യാണം നടത്താൻ ശ്രമിച്ചെന്നത് നേരാ. പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട്. ഞാൻ കല്യാണത്തിനു മുൻപേ നൈസായിട്ട് വീട്ടീന്ന് ചാടിപ്പോന്നു. ഇപ്പൊ വീട്ടുകാരെല്ലാം എന്നെ തപ്പി നാട് മുഴവൻ ചുറ്റിക്കൊണ്ടിരിക്കാ. ഞാനാണെങ്കിൽ അവരുടെ കണ്ണും വെട്ടിച്ചു അപ്പൊ അടിച്ചു പൊളിച്ചു ചിൽ ചെയ്തു നടക്കുന്നു?” ഞാൻ.

 

അവരെന്നെ അത്ഭുതത്തോടെ നോക്കി.

 

“ശരിയാ, ഒരുപാട് സ്ഥലങ്ങള് ഞങ്ങള് രണ്ടു പേരും കൂടി അടിച്ചു പൊളിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ ഇനിയും പൊളിക്കും ?” മിഖി.

 

“ഡേയ്, ഒന്നു മിണ്ടാണ്ടിരിക്കോ” ഞാൻ.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.