ഇത്രയും കേട്ടപ്പോഴേക്ക് അവരുടെ ടെമ്പർ ശരിക്കും തെറ്റി. തുലാമഴയുടെ സമയം കഴിഞ്ഞു, ഇനി ഇവിടെ വരാൻ പോകുന്നത് ഇടി വെട്ടാണെന്ന് ഇവരുടെ ശരീരഭാഷ മൂലമുള്ള ചില സൂചനകൾ വ്യക്തമാക്കുന്നു?.
കണ്ണു ചുവക്കണു..പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു..ആകെ വിയർക്കണു
നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട.. മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു
പെട പെടയ്ക്കണു.. തുടി തുടിയ്ക്കണു
പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണു
കലിപ്പു്
“ഞാനിപ്പോ വരാവേ ?♂️”
അതും പറഞ്ഞു മിഖി പുറത്തേക്ക് ഓടെടാ ഓട്ടം. ഒരുമ്മാതിരി യൂദാസിന്റെ പരിപാടിയാ അവൻ ഇപ്പോ കാണിച്ചിട്ട് പോയേ?. പെട്ടപ്പോൾ ഞാൻ മാത്രം പെട്ടു. കർത്താവേ, മനശക്തി തരണേ ?.
“എന്താടോ ? എന്താ തന്റെ പ്രശ്നം ? എന്താന്ന് ?”
അവരുടെ ഒച്ച നന്നായി പൊങ്ങി. അടുത്തൊന്നും ആളുകളില്ലാത്തതുക്കൊണ്ട് ഒരു ആശ്വാസമുണ്ട്. ഇത്തിരി ദൂരെ മാറി റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന സ്റ്റാഫുകളുണ്ട്. അവര് എല്ലാം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ കാര്യത്തിൽ ഇടപ്പെടാൻ വന്നില്ല.
“താനെന്താ, ഒരു വക്കീലാണെന്നുള്ളതിന്റെ നെഗളിപ്പ് എന്റടുത്തു കാണിക്കണോ ? ഇങ്ങനൊരു കഥയെഴുതിയതിന്റെ പേരിൽ താൻ എനിക്കെതിരെ കേസ് കൊടുക്കൊ ? എന്നാ കൊടുക്കടോ ?”
അവര് നിന്നയിടത്തു എണീറ്റു നിന്ന് എന്നെ നോക്കി അലറി. അവരുടെ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. അപ്പോഴത്തെ അവരുടെ മട്ടും ഭാവവും കണ്ട് ഞാൻ ഞെട്ടി. ഭദ്രകാളിയെപ്പോലെ വിറഞ്ഞു തുള്ളുകയായിരുന്നു അവര്. റെസ്റ്റോറന്റിലെ സ്റ്റാഫുകളെല്ലാം ഞങ്ങളെ ശ്രദ്ധിച്ചു. അവരുടെ ശബ്ദം കേട്ട് പുറത്തു നിന്ന അവരുടെ ഭർത്താവ് രാധാകൃഷ്ണനും അവിടേക്കെത്തി. പുറത്തുനിന്നു ചില്ലുക്കൊണ്ട് നിർമ്മിച്ച ഗ്ലാസ്സിലൂടെ അയാൾ അകത്തിരിക്കുന്ന ഞങ്ങളെ എത്തി നോക്കി. അതു വഴിയേ പോയ ചിലരും കാര്യം മനസിലാവാതെ ഞങ്ങളെ തന്നെ നോക്കി. അകത്തേക്ക് കേറാൻ തുനിഞ്ഞ രാധാകൃഷ്ണനെ അതേ സമയം നേരത്തെ തന്നെ പുറത്തേക്കിറങ്ങി നിന്ന മിഖി തടഞ്ഞു. കൃഷ്‌ണേന്ദു വീണ്ടും തുടർന്നു.
“എന്റെ ചില ഫ്രണ്ട്‌സും ഞാനയെഴുതിയ ഈ കഥ വായിച്ചിട്ടുണ്ട്. അവരൊന്നും എന്റടുത്തു ഈ പരാതിയുമായി വന്നിട്ടില്ലല്ലോ ? താനെന്റെ കഥ വായിച്ച ടൈം മുതല് ഈ സെക്കന്റ് വരെയും അതും മനസ്സില് വച്ചോണ്ടായിരുന്നോടാ നടന്നേ ? മറ്റുള്ളവരുടെ ലൈഫില് എന്തു നടന്നാലും തനിക്കെന്താടോ പ്രശ്നം? വേറാർക്കുമില്ലാത്ത എന്തു ദണ്ണമാടോ തനിക്കുള്ളേ ?”
ഇത്രയുമായപ്പോഴേക്കും കാര്യങ്ങള് പിടി വിട്ടു പോയെന്ന് മനസിലായി. ഇനി ഒന്നും നോക്കാനില്ല. അടുത്തതായി മെത്തേട് ആക്ടിങ്ങിലോട്ട് ചുവട് പിടിക്കാം. തിരിച്ചും അങ്ങോട്ട് ദേഷ്യപ്പെടുന്നപ്പോലെ കാണിക്കുക. അപ്പോൾ അവര് സൈലന്റാവും. എന്റെ ആക്ടിങ് സ്കിൽ പുറത്തെടുക്കാൻ സമയമായി?. ദാ, പിടിച്ചോ ;
“എനിക്കു പ്രശ്നമുണ്ടാവും. കാരണം ഞാനേ തന്റെ കഥ വായിക്കുന്ന മറ്റുള്ളവരെപ്പോലെയല്ല ?”
“ആണോ ? പിന്നെന്തു പ്രത്യേകതയാടോ തനിക്കു മാത്രമായിട്ട് ?”
“എന്നാ കേട്ടോ, നിങ്ങളെഴുതി പിടിപ്പിച്ചിരിക്കുന്നത് വെറുമൊരു കെട്ടുക്കഥയല്ല. എന്റെയും കൂടി ജീവിതമാ. അതിലെഴുതിയേക്കണത് എന്റെ കഥയും കൂടിയാ. ഒട്ടും ഇഷ്ടമില്ലാതെ വീട്ടുക്കാര് കാണിച്ചു തന്ന പെണ്ണിനെ കല്യാണം കഴിക്കാൻ തല വച്ചു കൊടുക്കേണ്ടി വന്ന ഗതി കെട്ടവരിൽ ഞാനുമുണ്ടേടീ ?. എന്നെപ്പോലുള്ളവരെ ഉപദ്രവിച്ചവ വീട്ടുക്കാര് നാറികളെ നിസ്സഹായാവസ്ഥയുടെ പേരും പറഞ്ഞു ന്യായീകരിക്കാൻ നോക്കിയാൽ അതും വായിച്ചോണ്ട് മിണ്ടാതെ ഞാൻ കയ്യും കെട്ടി നിൽക്കുമെന്ന് നീ കരുതണ്ടടീ. ഒന്നു കൂടി കേട്ടോ, നിന്റെ കഥയിലെ ആ തൊലിഞ്ഞ നായകൻ ജെറി ഞാനാടീ……”
പരിസരം പോലും നോക്കാതെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് ഞാനവരെ നോക്കി അലറി(ആക്ടിങ് ആക്ടിങ് ?).
“ഏഹ്…..?”
ഞാൻ പറഞ്ഞു കേട്ട കൃഷ്‌ണേന്ദു ശില പോലെ സ്തംഭിച്ചു നിന്നു. വിശ്വാസം വരാതെ എന്റെ കണ്ണുകളിലേക്ക് തന്നെയവർ ഉറ്റു നോക്കി. ആ കണ്ണുകൾക്കൊണ്ട് എന്നോട് എന്തൊക്കെയോ അവൾ ചോദിക്കാൻ ശ്രമിക്കുന്നതു പോലെ തോന്നി. ഞാൻ വേഗം നോട്ടം വെട്ടിച്ചു. ഇല്ലെങ്കിൽ ഞാൻ ഇപ്പോ ദേഷ്യപ്പെട്ടതും എന്റെയൊരു അടവാണെന്ന് ലെവൾ മനസിലാക്കും ?. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷെ എന്തിനാണെന്ന് മാത്രം എനിക്കറിയില്ല. ഞാനറിയാത്ത ഒരു രഹസ്യം ഇവരുടെ ഉള്ളിലുണ്ട്. ചിലപ്പോൾ ഞാൻ വായിച്ച കഥയിലെ കഥാപാത്രങ്ങൾ ശരിക്കുമുള്ളതാവും. അങ്ങനെയാണെങ്കിൽ ആ രഹസ്യവും ഇവരുടെ വായിൽ നിന്ന് തന്നെ കേൾക്കണം. കുറച്ചുക്കൂടി ആക്ടിങ്ങ് സ്കിൽ പുറത്തെടുക്കേണ്ടി വരും. ഇവർക്കെന്നെ ഇപ്പോഴും മനസിലായിട്ടില്ല, മറ്റൊരാളെ ഇമോഷണൽ ട്രാപ്പിൽ പെടുത്തുന്ന മൈൻഡ് ഗെയിം കളിക്കാൻ എനിക്കും നന്നായറിയാം?.
ഞാൻ ചില്ലുഗ്ലാസുകൾക്കപ്പുറത്തു റെസ്റ്റോറന്റിന് പുറത്തു നിൽക്കുന്ന മിഖിയെയും രാധാകൃഷ്ണനേയും നോക്കി. രാധാകൃഷ്‌ണൻ തന്റെ ഭാര്യയെ കുറ്റബോധത്തോടെ നോക്കുന്നു. അതും എന്തിനാണെന്ന് മനസിലായില്ല. മിഖിക്ക് മാത്രം യാതൊരു ഭാവവ്യത്യാസവുമില്ല. അവൻ ഇതെല്ലാം നേരത്തെ തന്നെ മുൻകൂട്ടി കണ്ടെന്നു തോന്നുന്നു. അതുക്കൊണ്ടായിരിക്കും മിഖി വേഗം ഇവിടുന്ന് സ്ഥലം കാലിയാക്കിയത്. റെസ്റ്റോറന്റിനു പുറത്തുള്ളവരെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതൊന്നും ഞങ്ങൾ മൈൻഡ് ചെയ്തില്ല.
“കൃഷ്‌ണേന്ദു….. ഐ ആം റിയലി സോറി…. ഞാൻ പെട്ടന്ന് ദേഷ്യം വന്നപ്പോൾ….. സോറി”
ഞാൻ ഇടം കണ്ണിട്ട് പുള്ളിക്കാരിത്തിയെ നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞു മോങ്ങാനുള്ള തയ്യാറെടുപ്പിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. പണി പാളി?. പലരുടെയും കണ്ണുകള് ഇങ്ങോട്ടാണ്. ഈ പെണ്ണിനി കരയുകയും കൂടി ചെയ്താൽ ഞാൻ മിക്കവാറും ജയിലിൽ കേറേണ്ടി വരും. പോലീസിന്റെ കയ്യിലെങ്ങാനും പെട്ടാൽ ആദ്യം ഇടി, അതു കഴിഞ്ഞിട്ടേ ചോദ്യം ചെയ്യലുണ്ടാവുള്ളൂ?. എന്റെ ആക്ടിങ് ഇത്തിരി ഓവറായെന്നാ തോന്നുന്നു. നാഷണൽ ലെവൽ അഭിനയം കാഴ്ച്ച വയ്ക്കേണ്ട സ്ഥലത്ത് ഓസ്കാർ ലെവൽ അഭിനയം കാഴ്ച്ച വയ്ച്ചാൽ ഇങ്ങനെയിരിക്കും?. ഇനിയുള്ള ഡയലോഗുകൾ ഇത്തിരി മയത്തിലായേക്കാം. ഞാൻ മെല്ലെ സംസാരിച്ചു തുടങ്ങി.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum