“എന്താടാ ജോ ?” റോയ്.
“നീയങ്ങോട്ടൊന്നു നോക്കിയേ”
ഞാനവർക്കും കൂടി ആ ദമ്പതികളെ ചൂണ്ടിക്കാണിച്ചു കൊടുത്തു.
“ഇതിലിത്ര കാണാനെന്തിരിക്കണ് ? അവര് ഭാര്യയും ഭർത്താവും കെട്ടിപ്പിടിച്ചു കരയണു. അത്രയെയുള്ളൂ ?” റോയ്.
“അത്രയേയുള്ളൂ ? ?” ഞാൻ.
ഞാൻ തറപ്പിച്ചൊന്ന് ചോദിച്ചപ്പോൾ രണ്ടു പേരും സംശയത്തോടെ അവരെ നോക്കിയിട്ട് വീണ്ടും അവരെ നോക്കി.
“അല്ല, ജോ. എനിക്കു കാര്യം മനസിലായി ?” മിഖി.
“മിടുക്കൻ, എന്നാ എന്താ സംഭവമെന്ന് പറ” ഞാൻ.
“അവര് ഭാര്യയും ഭർത്താവും ഡിവോഴ്സ് ചെയ്യാൻ പോവാണ്. അതിനു മുൻപ് അവസാനമായി അവര് രണ്ടു പേരും കെട്ടിപിടിച്ചു യാത്ര പറയുന്നതാ?”
“പ്ഭാ…..”
എനിക്കു ദേഷ്യം വന്നു ?. ഇവൻ കരിനാക്ക് വച്ചു എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോളത് നടക്കും. അനുഭവമുണ്ട് ?.
“ജോയെന്തിനാ ദേഷ്യപ്പെടേണേ ? ഞാനെനിക്ക് മനസിലായ കാര്യം പറഞ്ഞതല്ലേ”
“ഉവ്വ്ടാ, നിനക്കെല്ലാം മനസിലായെന്ന് എനിക്കിപ്പോ മനസിലായി ?. ഇന്നലെ തല്ലിപ്പിരിയാൻ പോയ ആ രണ്ടെണ്ണത്തിനേയും ഞാനൊന്ന് ഒത്തുത്തീർപ്പാക്കി വിട്ടതേയുള്ളൂ. അപ്പോഴാണ് നിന്റെ വക പുതിയൊരു കണ്ടുപിടുത്തം ?”
“വാട്ട് ? നീയവരെ ഒന്നിപ്പിച്ചെന്നോ ? ?”
“വാട്ടല്ല മോനേ, വാസ്തവമാണ്?. അതൊരു കഥയാ, ഐ മീൻ ഒരു കൊച്ചുക്കഥ” ഞാൻ.
രണ്ടെണ്ണത്തിനും കാര്യം പിടിക്കിട്ടിയിട്ടില്ല. ഞാൻ ഇന്നലെ വൈകീട്ട് നടന്ന എല്ലാ കാര്യങ്ങളും അവരോട് ഡീറ്റെയിൽഡായി പറഞ്ഞു കൊടുത്തു. ആ രണ്ടു ദമ്പതികളെ കണ്ടതും വക്കീലാണെന്ന് നുണ പറഞ്ഞു പ്രാങ്ക് ചെയ്തതും അങ്ങനെയെല്ലാം പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞതും രണ്ടു പേരുമെന്ന തട്ടിപ്പു കേസിലെ പ്രതിയെ നോക്കണ പോലെ നോക്കി.
“അതിനിടയ്ക്ക് നീ വക്കീല് കളിക്കാൻ പോയോ ? ?” റോയ്.
“യാ, യാ ?” ഞാൻ.
“ഊഫ്, എന്നാലും ജോയുടെ ആ ധൈര്യം സമ്മതിച്ചേ പറ്റൂ. നുണ പറഞ്ഞവരെ വിശ്വസിപ്പിച്ചല്ലോ ?. എന്നാലും ഇതെങ്ങനെ സാധിച്ചു ?” മിഖി.
“നിങ്ങൾക്കെന്നെപ്പറ്റി അറിയാഞ്ഞിട്ടാ. ഞാനിതുവരെ LLB ക്ക് പഠിച്ചിട്ടില്ലാന്നേയുള്ളൂ. എന്നാലും എന്നെ വാദിച്ചു ജയിക്കാൻ ഒറിജിനൽ വക്കീലുമാര് വിചാരിച്ചാലും പറ്റില്ല. ശരിക്കും ഞാനൊരു സംഭവമല്ലേടാ”
“അപ്പോൾ നീ നല്ല കാര്യങ്ങളും ചെയ്യാറുണ്ടെന്ന് പറഞ്ഞത് നേരാണല്ലേ ?” റോയ്.
“അതേടാ, നീയൊരു മഹാസംഭവം തന്നെയാ. നീയൊക്കെ തോൽക്കുമെന്നുറപ്പായാ പോലും പട്ടിഷോ കാണിക്കുന്നതിന് ഒരു കുറവും വരുത്തില്ല. അതിലു നിന്നെ വെല്ലാൻ ആർക്കും പറ്റില്ല. അക്കാര്യത്തില് നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു?”
റോയ് എന്നെ പുച്ഛിച്ചു തള്ളിയെങ്കിലും ഞാനത് കാര്യമാക്കിയില്ല. ഇവന്റെയൊക്കെ പുച്ഛം എനിക്കു വെറും പുല്ലാണ്?.
“എന്തായാലും ഇത്തവണ നീ ചെയ്തത് നല്ല കാര്യമാട്ടോ. അവരുടെ വീട്ടുക്കാർ വിചാരിച്ചിട്ടു പോലും ജോയിന്റാവാത്ത ആ ഭാര്യയുടേയും ഭർത്താവിന്റെയും കേസ് നീ അഞ്ചു മിനിറ്റോണ്ട് സോൾവാക്കി വിട്ടല്ലോ. നിനക്കീ കാര്യത്തിൽ ഞാനൊരു നല്ല ഭാവി കാണുന്നുണ്ട്?. കീപ് ഇറ്റ് അപ്പ്” റോയ്.
അയ് ശരി, ഇവന്റെ വാക്കും കേട്ടിട്ട് ഞാനിനി മാമാ പണിക്കു നിക്കാത്തതിന്റെ കുറവും കൂടിയേയുള്ളൂ?. പ്രേമത്തെയൊക്കെ ഇന്നലെ രാത്രി ഓടിച്ചു വിട്ടതേയുള്ളൂ. ഇനിയും അങ്ങോട്ട് കേറി ചെന്നു തല വച്ചു കൊടുക്കാൻ വയ്യാ?.
ഞാനും റോയിയും മിഖിയും കൂടി അവരുടെ സ്നേഹപ്രകടനം നോക്കി മതി മറന്നു നിന്നപ്പോഴാണ് പിന്നീന്നൊരു സ്ത്രീ ശബ്ദം എന്നെ വിളിച്ചത്.
“ജോ…..”
ഞാൻ തിരിഞ്ഞു നോക്കി. ലയയായിരുന്നു അത്.
“എനിക്കു ജോയോടൊന്ന് സംസാരിക്കണം. എന്റെ കൂടെയൊന്ന് വരവോ, പ്ലീസ്”
ലയയുടെ പേടിയും പരുങ്ങലും കണ്ടിട്ട് എനിക്കെന്തോ പന്തികേട് മണത്തു. ഞാൻ റോയിയോടും മിഖിയോടും ഇപ്പോ വരാമെന്ന് പറഞ്ഞു ലയയുടെ കൂടെ ഒപ്പം നടന്നു. പക്ഷെ അവന്മാര് രണ്ടെണ്ണവും അപ്പോഴും ആ കൃഷ്ണനേയും രാധയെയും വായ്നോക്കിയിരിക്കായിരുന്നു. ഇങ്ങനെ നോക്കിക്കൊണ്ടിരുന്നാൽ പുറത്തു നിന്ന് കേറി വരുന്നവർക്ക് ഇവന്മാര് കോഴികളാണെന്ന് തോന്നും.
ലയ എന്നെയും കൂട്ടി അധികം ആൾത്തിരക്കില്ലാതെ ഒരിടത്തേക്ക് നീങ്ങി.
“എന്താ ലയ നിനക്കെന്നോട് സംസാരിക്കാനുള്ളേ ?”
“എനിക്കല്ല, ദാ അവൾക്കാണ് നിന്നോട് സംസാരിക്കേണ്ടത്”
ലയ കൈ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് നോക്കിയപ്പോൾ അവിടെ ഇത്തിരി മാറിയിട്ട് ജൂവൽ നിൽക്കുന്നു. ആരോടോ ഉള്ള വാശിക്കെന്നപോലെ പുറം തിരിഞ്ഞു കയ്യും കെട്ടിയാണ് അവളുടെ നിൽപ്പ്. അവളുടെ അടുത്തു നിന്ന് കുറച്ചപ്പുറത്ത് മാറി ശ്രുതിയും അലെക്സും മാറി നിൽക്കുന്നുണ്ട്. അതോടെ എനിക്കു കാര്യങ്ങളുടെ ഇരിപ്പുവശം ഏറെക്കുറെ മനസിലായി.
“ലയ, ജൂവലിനാണോ എന്നോട് സംസാരിക്കാനുള്ളേ ?”
“അതെ, അവള് വന്നു വിളിച്ചാൽ വരില്ലെന്നറിയാം. അതുക്കൊണ്ടാ ഞാൻ തന്നെ വിളിക്കാൻ വന്നേ. ജോ, താനൊന്ന് അവളോട് സംസാരിക്ക്, പ്ലീസ്. അവളെ വെറുതെ ഒഴിവാക്കല്ലേ”
“പിന്നെന്താ ഇപ്പോ തന്നെ സംസാരിക്കാം?”
“എന്ത് ?”
കേട്ടത് വിശ്വാസമാവാതെ ലയ എന്നെ കണ്ണും മിഴിച്ചു നോക്കി. എനിക്കു ചിരിക്കാനാണപ്പോ തോന്നിയത്. ഇവരൊക്കെ വിചാരിച്ചിട്ടുണ്ടാവും ഞാനിപ്പോഴും എയറും പിടിച്ചു ജൂവലിനോട് സംസാരിക്കാൻ നിൽക്കാതെ ഒഴിഞ്ഞു മാറി നടക്കാണെന്ന്.
“എന്ത്യേയ് സംസാരിക്കണ്ടേ ? ഓ, ഇപ്പോ കാര്യം പിടിക്കിട്ടി. താനും തന്റെ ഫ്രണ്ട്‌സുമൊക്കെ വിചാരിച്ചു കാണും ഞാനിപ്പോഴും അവളോടൊന്ന് മിണ്ടാൻ പോലും നിൽക്കാണ്ട് മൊട കാണിച്ചു നടക്കാണെന്ന്. അതുക്കൊണ്ട് നിങ്ങളൊക്കെ കൂടി എന്നെ സൂത്രത്തിൽ ഇങ്ങോട്ടു കൊണ്ടു വന്ന് അവളുമായി സംസാരിക്കാൻ നിർബന്ധിപ്പിക്കാമെന്ന് പ്ലാനുണ്ടാക്കി എനിക്കിട്ട് സ്കെച്ചിട്ടതാണല്ലേ?”
അവള് ജ്യാള്യതയോടെ എന്നെ നോക്കി. അതോടൊപ്പം അതേയെന്ന് തലയാട്ടി സമ്മതിക്കുകയും ചെയ്തു?.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum