“അതു ശരി, അപ്പോൾ ഇത്രയും നേരം എന്റടുത്തു നടത്തിയ ഈ വാചക കസറത്തൊക്കെ ആ കഥ വായിച്ചതിന്റെ പേരിലായിരുന്നല്ലേ ? നിങ്ങളോടാരെങ്കിലും നിർബന്ധിച്ചോ ഞാനയെഴുതിയ കഥ വായിക്കാൻ?. എന്റെ മനസിലുള്ളത് ഞാൻ കഥയായിട്ട് എഴുതും. എന്തെഴുതണമെന്നുള്ളത് എന്റെ ഇഷ്ടമാണ്. കഥയെ കഥയായി മാത്രം കരുതണം. അങ്ങനെ വായിക്കാൻ സൗകര്യമുള്ളവര് മാത്രം വായിച്ചാൽ മതി. ഞാനാരെയും എന്റെ കഥകൾ വായിക്കാൻ നിർബന്ധിച്ചിട്ടില്ല”
വല്ലാത്തൊരു അഹങ്കാരത്തോടെയായിരുന്നു അവരത് പറഞ്ഞത്. എന്നാൽ അവര് സംസാരിക്കുന്ന വാക്കുകളും അവരുടെ വികാരവും തമ്മിൽ ഒരു ചേർച്ചയില്ലായമ്മ എനിക്കു തോന്നി. മുഖത്തെ പേശികളിൽ കോപവും എന്നാൽ കണ്ണുകളിൽ കുറ്റബോധത്തിന്റെ സൂചനയായ കണ്ണീരും കണ്ടാൽ ആർക്കായാലും സംശയം തോന്നും. ഇവരെന്തോ കാര്യമായി മറക്കുന്നുണ്ട്. നമ്മൾ വാക്കുകൾ കൊണ്ടു എന്തൊക്കെ കാര്യങ്ങൾ മറച്ചാലും നമ്മുടെ കണ്ണുകൾ സത്യമെന്താണെന്ന് സൂചിപ്പിക്കും. ഇവരുടെ കാര്യത്തിലും നടന്നത് അതാണ്. നിറഞ്ഞ തുളുമ്പാൻ ഒരുങ്ങി നിൽക്കുന്ന കണ്ണുകളോടെ ഒരാൾക്ക് എങ്ങനെ അഹങ്കാരത്തോടെ സംസാരിക്കാനാകും ?. എന്തായാലും ഞാനും വിട്ടുക്കൊടുക്കാൻ തീരുമാനിച്ചിട്ടില്ല. ഇനി കോമഡി വിട്ട് കാര്യത്തിലോട്ട് കടക്കാം.
“കഥയെ കഥയായി മാത്രം കണ്ടാൽ മതിയെന്നോ. ആ ഒരു ചിന്തയുണ്ടെങ്കിൽ എന്തിനാണ് സിനിമ പോലുള്ള മേഖലകളിലൊക്കെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് നോക്കുന്നേ ? സിനിമയിൽ വരുന്ന വയലൻസ് രംഗങ്ങളൊക്കെ ആ ഒരു സ്പിരിറ്റിൽ കണ്ടാൽ പോരേ. നരസിംഹം സിനിമയിലെ മോഹൻലാലിന്റെ ഡയലോഗിലെയും ദി കിംഗ് സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗിലെയും ഒക്കെ സ്ത്രീ വിരുദ്ധതയും പറഞ്ഞു ആളുകൾ വരുന്നതെന്തിനാ ? സിനിമയെ സിനിമയായിട്ട് മാത്രം കണ്ടാലെന്താ ?. അതൊക്കെ ആ സിനിമയുടെ ഭാഗമായി കണ്ടാൽ പോരേ. എന്താ അവർക്ക് പറ്റാത്തെ? കാരണം അവിടെയൊക്കെ പ്രേഷകരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന ഡയലോഗുകൾ ഉണ്ട്. ഒരു സ്ത്രീ വർഗ്ഗത്തെ തന്നെ മോശമായി പറയുന്ന ഡയലോഗ് വന്നാൽ അതു സ്ത്രീകളുടെ വികാരങ്ങള് വച്ചു കളിക്കുന്ന പോലെയാണെന്ന് തോന്നുന്നത് കൊണ്ട്. അല്ലേ ?
അതുപോലെ തന്നെയാണ് നിങ്ങളെഴുതിയ കഥയിലും ഇമ്മാതിരി വിവരക്കേടുകൾ കുറെയുണ്ട്. ആദ്യം നായകന്റെ പോയിന്റ് ഓഫ് വ്യൂ വച്ചു സ്ത്രീകളെ തരം താഴ്ത്തും. അതേപോലെ തന്നെ പിന്നീട് നായികയുടെ ഭാഗത്തു നിന്നുള്ള ഡയലോഗ് വച്ചു ആണുങ്ങളെ തരം താഴ്ത്തുക. എന്തൊക്കെയാണിത് ? എന്നിട്ട് കഥ കൊണ്ടിട്ടേക്കുന്നത് റൊമാൻസ് എന്ന വിഭാഗത്തിലും. റൊമാൻസ് എന്നൊരു ജേണർ കണ്ടിട്ട് നല്ലൊരു റൊമാന്റിക് സ്റ്റോറി വായിക്കാനെത്തുന്നവരുടെ അവസ്ഥയുണ്ടല്ലോ, എന്റെ പൊന്നോ ?. നാളെ എഴുത്തുമേഖലയിലും കൂടി പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് പറഞ്ഞോണ്ട് ആരെങ്കിലും വന്നാൽ ഇപ്പൊ വലിയ സാഹിത്യകാരന്മാര് ചമയുന്ന കുറെയെണ്ണം നല്ല പോലെ നാറും. വല്ലാണ്ട് ഓവർ ഫിലോസഫി പറഞ്ഞു നടക്കുന്ന എന്നെ പോലും ആരും വെറുതെ വിട്ടിട്ടില്ല. ഞാൻ പിന്നെ പ്രമുഖനല്ലാത്തതോണ്ട് കുഴപ്പമില്ല. എന്നാൽ രമണന്റെ കഥ എഴുതിയ ചങ്ങമ്പുഴയെപ്പോലും വിമർശകര് വെറുതെ വിട്ടിട്ടില്ല. പിന്നെയാണ് നിങ്ങള് മാത്രം രക്ഷപ്പെടുന്നേ?”
“അത്രക്ക് ദണ്ണമുണ്ടെങ്കിൽ താനെന്തിനാടാ ആ കഥ മുഴുവനും വായിക്കാൻ നിൽക്കുന്നേ ? ഞാൻ നിർബന്ധിച്ചോ എന്റെ കഥ വായിക്കാനായിട്ട്. ഇഷ്ടപ്പെട്ടില്ലെങ്കിൽ അപ്പോൾ തന്നെ ആ കഥ വായിക്കുന്നത് നിർത്തിക്കൂടായിരുന്നോ ?”
“അതിനു ഞാനറിഞ്ഞോ നിങ്ങളുടെ കഥ ഇമ്മാതിരി ട്രാക്കിലോട്ട് പോവുമെന്ന്. തുടക്കമൊക്കെ നല്ല രീതിയിലങ്ങ് പോയി കഥ വായിച്ചു പകുതിക്കെത്താറായപ്പോഴാണ് ഇമ്മാതിരി വങ്കത്തരങ്ങളൊക്കെ അതിൽ ഞാൻ വായിക്കുന്നേ. നിങ്ങള് തന്നെ ആലോചിച്ചു നോക്ക്, നല്ല രീതിയിൽ വായിച്ചു വന്ന ഒരു കഥ പെട്ടന്ന് ഡാർക്ക് തീം ആയപ്പോഴുള്ള അവസ്ഥ?. അതു വരെ വായിച്ചു രസം പിടിച്ചു പകുതി വരെ എത്തിയതോണ്ട് ഇടയ്ക്കു വച്ച് വായന നിർത്താനും പറ്റാത്ത ഗതികേട്. നിർത്താം എന്ന് വിചാരിക്കുമ്പോഴേക്കും മനസ്സെന്നോട് പറയാണ് ബാക്കി കൂടി വായിക്ക് അവസാനമാവുമ്പോഴേക്ക് എല്ലാം ശരിയാവുമെന്ന്. ആ ഒരു പ്രതീഷയിൽ ബാക്കി കൂടി വായിച്ചാലോ, പിന്നെയും ചങ്കിനകത്ത് കനല് കോരിയിടുന്ന പോലെ ഓരോന്ന് എഴുതി വച്ചേക്കാണ് നിങ്ങള്.
വായനക്കാരുടെ മാനസികാവസ്ഥ നിങ്ങള് നല്ല രീതിയിൽ മുതലെടുക്കാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളത് നിഷേധിക്കുമോ ? ഇല്ല, നിങ്ങൾക്കങ്ങനെ എതിർക്കാൻ പറ്റില്ല മേഡം. കാരണം എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങൾ നടക്കുമ്പോൾ അതിന്റെ ബാക്കി കൂടി അറിയാൻ എല്ലവർക്കും ആകാംഷ കാണും. അതാണ് നിങ്ങൾ ചൂഷണം ചെയ്യുന്നേ. അതു നിങ്ങൾക്കും നന്നായി അറിയാം. അതുക്കൊണ്ടാണ് നിങ്ങളെഴുതുന്ന തുടർക്കഥകളുടെ അവസാനം വായനക്കാരുടെ മുൻമുനയിൽ നിർത്തുന്ന രീതിയിൽ ഓരോന്ന് എഴുതിവയ്ക്കുന്നത്. ആദ്യഭാഗത്തിൽ നായിക നായകനെ ബലമായി ഉമ്മ വയ്ക്കുന്നു, തുടരും…. അടുത്ത ഭാഗത്തിൽ അവരുടെ കല്യാണം കഴിഞ്ഞ് ഫസ്റ്റ് നൈറ്റ് ട്വിസ്റ്റ്, തുടരും….. അവസാനം വന്ന ഭാഗത്തിൽ നായകനെ വണ്ടി ഇടിച്ചു തെറിപ്പിക്കുന്നു, തുടരും…. ഇങ്ങനെ അസ്ഥാനത്ത് തന്നെ നിങ്ങള് തുടരും എന്ന് കൊണ്ട് വയ്ക്കുന്നതെന്തിനാ, കാരണം ഇനി അടുത്ത ഭാഗം എന്താവുമെന്ന് വായനക്കാർക്ക് ഒരു ടെൻഷൻ വരും, അതുക്കൊണ്ട് അവര് അടുത്ത ഭാഗത്തിനായി കാത്തിരിക്കും. നിങ്ങൾക്കും അതു തന്നെയാണ് ആവശ്യം. എന്നിട്ട് ഒന്നുമറിയാത്ത പോലെ എന്നോട് പറയാണ് സൗകര്യമുണ്ടെങ്കിൽ മാത്രം വായിച്ചാൽ മതീന്ന്. നിങ്ങളെന്നെ കഥ വായിക്കാൻ നിർബന്ധിക്കുന്നില്ല എന്നൊക്കെ, അല്ലേ ? നിങ്ങള് തന്നെയാണ് കഥ വായിക്കാനെന്നെ നിർബന്ധിക്കുന്നേ. Cliffhanger പോയിന്റിൽ വച്ചു കഥ നിർത്തിയിട്ട് അടുത്ത ഭാഗത്തിൽ എന്തു പറ്റുമെന്ന ടെൻഷൻ എനിക്കു തന്നിട്ട് എന്നെക്കൊണ്ട് ഇനിയും ആ കഥയുടെ ബാക്കി വായിക്കാൻ നിർബന്ധിപ്പിക്കാണ് നിങ്ങൾ. ഞാനെന്താ അത്ര വലിയ പൊട്ടനാണെന്നാ വിചാരം. ആ, ഒരു കണക്കിന് അതും ശരിയാണ്. നിങ്ങളുടെ ഈ കഥയ്ക്ക് തല വച്ച എന്നെ പൊട്ടനെന്നല്ല, പമ്പര വിഡ്ഢി എന്നു വേണം വിളിക്കാൻ?”
ഇത്രയും പറഞ്ഞപ്പോഴേക്കും എന്റെ നാവ് നന്നായി കഴച്ചു. ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കുടിച്ച ശേഷം നന്നയൊന്ന് ശ്വാസം വലിച്ചു വിട്ടു. ഇത്രേം ലെങ്ങ്ത്ത് കൂടിയ ഡയലോഗൊക്കെ എഴുതിയുണ്ടാക്കുന്ന രഞ്ജി പണിക്കരെ സമ്മതിച്ചേ പറ്റൂ. മിഖി എന്നെ അത്ഭുതത്തോടെ നോക്കുന്നു. ഞാൻ പറഞ്ഞതൊക്കെ കണ്ണിമ ചിമ്മാതെ കേട്ടോണ്ട് നിന്ന കൃഷ്‌ണേന്ദുവിന്റെ കണ്ണിൽ നിന്നും നീര് വന്നു. ഇത്രേം നീളം കൂടിയ ഡയലോഗ് പറഞ്ഞവരെപ്പോലെ തന്നെ കേട്ടു നിൽക്കുന്നവർക്കും ഉറപ്പായും ക്ഷീണം വരും.
“അല്ലെങ്കിലും നായകൻ വണ്ടി തട്ടി വീഴുന്നിടത്തൊക്കെ ‘തുടരും’ എന്നൊക്കെ വച്ചു അവസാനിപ്പിച്ചാൽ ബോധമുള്ളവരൊന്നും ടെൻഷനടിക്കില്ല ജോ. കാരണം വണ്ടിയിടിക്കുന്നത് നായകനെയല്ലേ ?. നായകൻ ഒറ്റയടിക്കങ്ങ് തട്ടിപ്പോയാൽ പിന്നെ ബാക്കിയുള്ളോരേ വച്ചു മാത്രം കഥ മുന്നോട്ടു പോവില്ലല്ലോ ?” മിഖി.
ഫെന്റാസ്റ്റിക്ക്, ഇവനെനിക്ക് പുല്ലു വിലയല്ലേ തരുന്നേ. Cliff hanger twist ന്റെ കാര്യം പറഞ്ഞു തീർന്നപ്പോഴാണ് അവന്റെയൊരു കൊണയടി. ഇതിപ്പോ ഞാൻ ബോധമില്ലാത്തവനാണെന്നല്ലേ ഇവൻ ഇൻഡയറക്റ്റായി പറഞ്ഞേ?. ഇവൻ ശരിക്കുമെന്നെ സപ്പോർട്ട് ചെയ്യാണോ അതോ ഡീഗ്രേഡ് ചെയ്യാണോ ?
“ഡോ, താൻ പറഞ്ഞല്ലോ എന്റെ കഥകൾ വായിക്കുന്നവരൊക്കെ പമ്പരവിഡ്ഢികളാണെന്ന്. അങ്ങനെയാണെങ്കിൽ താൻ കേട്ടോ. ഏറ്റവും കൂടുതൽ വായനക്കാറുള്ളത് എന്റെ കഥയ്ക്കാ. എന്റെ കഥകൾ ആളുകള് വായിക്കുന്നത് ഇഷ്ടപ്പെട്ട് തന്നെയാണ്. അല്ലാതെ താൻ പറയണപോലെ കഷ്ടപ്പെട്ടല്ല” കൃഷ്‌ണേന്ദു
“അയ്യോ, എല്ലാവരും കൂടി തന്റെ കഥ വയ്ക്കുന്നുണ്ടെങ്കിൽ അതു ഇഷ്ടം കൊണ്ട് മാത്രമാണെന്നുള്ള വിചാരമൊന്നും വേണ്ട. നല്ല രീതിയിൽ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കാൻ ആ കഥയ്ക്ക് കഴിവുള്ളതുക്കൊണ്ടാണ് വായനക്കാരുടെ എണ്ണം കൂടുന്നേ. ഈ ഭൂമിയിൽ പോസിറ്റീവിനെക്കാളും കൂടുതൽ സ്‌പ്രെഡ് ആവുന്നത് നെഗറ്റീവ് ആണ്”
“എന്തോന്ന് ?”
“വിശ്വാസമാവണില്ലാല്ലേ ? ഒരു ഉദാഹരണം പറയാം. മലയാളം സീരിയലുകളുടെ കാര്യം തന്നെ നോക്കാം. നല്ല രീതിയിൽ ശാന്തിയും സമാധാനവും നന്മയും കോമഡിയുമൊക്കെയുള്ള സീരിയലുകൾക്ക് റേറ്റിംഗ് എപ്പോഴും കുറവായിരിക്കും. എന്നാൽ അവിഹിതവും കുടുംബകലഹവും കുടിപ്പകയുമൊക്കെയുള്ള സീരിയലുകൾക്ക് ഒടുക്കത്തെ റേറ്റിംഗ് ആയിരിക്കും. ഒരാളുടെ ജീവിതം പ്രതിസന്ധിയിൽ പോവുന്ന പാറ്റേണിലുള്ള നിങ്ങളുടെ കഥയ്ക്കും വായിക്കാൻ ആൾക്കാരുണ്ടെങ്കിൽ അതില് കുറ്റം പറയാൻ പറ്റില്ല. കാരണം അവർക്കൊക്കെ നിങ്ങളുടെ കഥയിലേ നായികയുടെയോ നായകന്റെയോ കഷ്ടപ്പാട് കണ്ട് അതില് ഖേദമറിയിച്ച് സഹതാപം രേഖപ്പെടുത്താനാണ് താൽപ്പര്യം കൂടുതൽ. നിങ്ങളുടെ കഥയിലെ കമെന്റ് ബോക്സും കൂടുതൽ അങ്ങനെ തന്നെയല്ലേ. ജെറിയുടെയും മെർലിന്റെയും മാനസികാവസ്ഥ എടുത്തു പറഞ്ഞു രോധിച്ചുക്കൊണ്ടിരിക്കാണ് വായിക്കുന്നവര്. സീരിയലുക്കാര് ചെയ്യുന്ന സെയിം ട്രിക്ക് തന്നെ നിങ്ങളിവിടെയും അപ്ലൈ ചെയ്യുന്നു. എന്നാൽ നല്ല ഫീൽ ഗുഡായി തുടങ്ങി നല്ല ഫീൽ ഗുഡ് മോഡിൽ മുന്നോട്ടു പോയി അതേ രീതിയിൽ അവസാനിക്കുന്ന സീരിയലുകൾക്കും കഥകൾക്കും ഈ നാട്ടില് ഡിമാൻഡ് കുറയും. കാരണം അതിലെ ഒരു കഥാപാത്രം പോലും കഷ്ടപ്പെടുന്നില്ലെങ്കിൽ, യാതൊരു ബുദ്ധിമുട്ടുമനുഭവപ്പെടുന്നില്ലെങ്കിൽ അവിടെ കാഴ്ചക്കാർക്ക് എന്തു ത്രില്ലാണുള്ളേ. സോ, നിങ്ങളുടെ കഥ ഇത്രയും മികച്ചതായതിനു കാരണം നിങ്ങളുടെ മിടുക്ക് മാത്രമാണെന്ന് വിചാരിക്കരുത്. വായനക്കാരുടെ ചില സൈക്കോളജിയും ഇക്കാര്യത്തിൽ ഇമ്പോർട്ടെന്റാണ്. നിങ്ങളുടെ വലിയ മിടുക്ക് എന്നു പറയുന്നത് ഇങ്ങനെയൊക്കെ ചിന്തിച്ചുക്കൂട്ടാനുള്ള തലച്ചോറും പിന്നെ അക്ഷരങ്ങൾ ക്കൊണ്ട് അമ്മാനമാടാനുള്ള കഴിവുമാണ്. അതിന് ശരിക്കും നിങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. Congratulation ?”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum