Wonder 8 [Nikila] 2121

ഇവർക്കിപ്പോഴും എന്താ സംഗതിയെന്ന് പിടിക്കിട്ടിയിട്ടില്ലാന്ന് തോന്നുന്നു. ഈ കൃഷ്‌ണേന്ദുവിന്റെ വിചാരമിപ്പോഴും ഞാൻ ചോദിക്കുന്നത് ഇവരുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചാണെന്നാ. ചിലപ്പോൾ ഇവരുടെ ജീവിതവും ആ കഥയും തമ്മിൽ ചില സാമ്യങ്ങളൊക്കെ ഉണ്ടായതുക്കൊണ്ടായിരിക്കാം. പക്ഷെ കഥ എഴുതിയിരിക്കുന്നത് നായകന്റെ പോയിന്റ് ഓഫ് വ്യൂ വച്ചല്ലേ?. പോരാത്തതിന് ആ കഥയ്ക്ക് മൂന്ന് പാർട്ടുണ്ട്. ആദ്യത്തെ ഭാഗം എഴുതിയിരിക്കുന്നത് ഒരു രണ്ടാഴ്ച മുൻപാണ്. അവസാനത്തെ ഭാഗം എഴുതിയിരിക്കുന്നത് ഒരാഴ്ച്ച മുൻപും ആണ്. എന്നാൽ ഇവര് തമ്മിലുള്ള തെറ്റു ധാരണ മാറി ഇതുവരൊന്നിച്ചത് മൂന്നു ദിവസം മുൻപാണ്. അതു വരെ ഇവരും ആ രാധാകൃഷ്‌ണനും പരസ്പരം മനസ്സ് തുറന്നു സംസാരിച്ചിട്ടു പോലുമില്ല എന്നുറപ്പാണ്. അങ്ങനെയാണെങ്കിൽ ഇവർക്കെങ്ങനെ വഴക്കിലായിരുന്ന ആ ഒരു മാസം മുൻപേ തന്നെ നായകന്റെ ഭാഗത്തു നിന്ന് ചിന്തിച്ച് അയാളുടെ ഫീലിംഗ്സൊക്കെ അതുപോലെ പകർത്തിയെഴുതാൻ സാധിക്കും ? ഇതു മിക്കവാറും ഇവരുടെ ഫാന്റസിയായിരിക്കും. വിവാഹത്തോടുള്ള എതിർപ്പ് മൂലം സ്വന്തം ഭർത്താവിനെ മാനസികമായി ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നതു പോലെ സങ്കല്പിച്ചെഴുതിയിട്ടുള്ള ഒരു ഫാന്റസി കഥ. പക്ഷെ ഇതിന്റെയെല്ലാം പ്രത്യാഘാതം മാനസികമായി അനുഭവിച്ചത് എന്നെപ്പോലുള്ള വായനക്കാരാണ്. എന്റെ വികാരങ്ങളാണ് ഇവർ അക്ഷരം കൊണ്ട് അമ്മാനമാടിയത്. അതിനു ഇവര് മറുപടി പറഞ്ഞേ തീരൂ.

 

“കൃഷ്‌ണേന്ദു മേഡം, ഞങ്ങൾക്കും നിങ്ങളുടെ പേർസണൽ കാര്യത്തിൽ കേറി തലയിടാൻ താല്പര്യമില്ല. ഞങ്ങള് എന്തു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നേന്ന് എന്റെ അടുത്ത ചോദ്യം കേൾക്കുമ്പോൾ നിങ്ങൾക്ക് മനസിലാകും”

 

അവരെന്ന ദേഷ്യത്തോടെ നോക്കി. ഇനി എന്റെ ഊഴം.

 

“മായനദി എന്ന സിനിമയിൽ നായികാ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. Sex is not a promise എന്ന്. അതായത് ഒരു പെണ്ണ് അവൾക്ക് ഇഷ്ടമുള്ള ആളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് വച്ചു അതയാൾക്ക് ആ പെണ്ണിന്റെ മേൽ അധികാരം സ്ഥാപിക്കാനുള്ള അവസരമല്ല എന്നാണ് അതുക്കൊണ്ടുദ്ദേശിക്കുന്നത്. അധികാരം മാത്രമല്ല അയാളുടെ ഒരു ഉത്തരവാദിത്തവും ആ സ്ത്രീക്ക് ഏറ്റെടുക്കണ്ട എന്നും അതുക്കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. എന്റെ ചോദ്യം ഇതാണ്, എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം എന്നു പറയാനുള്ള ഇത്തരമൊരു അവകാശം സ്ത്രീകൾക്ക് മാത്രമാണോ ഉള്ളേ ? പുരുഷന്മാർക്കും അതിനുള്ള റൈറ്റ് ഇല്ലേ ? അതായത് ആണുങ്ങൾക്കും ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും അവർക്ക് താല്പര്യമില്ലെങ്കിൽ ആ പെണ്ണിനെ വേണ്ടാ എന്നു വയ്ക്കാനുമുള്ള സ്വാതന്ത്ര്യമില്ലേ ? പെണ്ണായാലും ആണായാലും പങ്കാളിയുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ കാമം തീർക്കുന്ന പരിപാടിയോട് ഞാനും യോജിക്കുന്നില്ല. എന്നാൽ, പരസ്പര സമ്മതത്തോടെ സെക്സിലേർപ്പെട്ടാൽ പോലും പെണ്ണിന്റെ ഉത്തരവാദിത്തം ആണുങ്ങള് ഏറ്റെടുക്കണമെന്നുണ്ടോ ?”

 

എന്റെ ചോദ്യം കേട്ടതും അവരുടെ ദേഷ്യം ഒന്നുകൂടി കൂടി.

 

“ഹേയ് മിസ്റ്റർ, നിങ്ങളെന്തൊക്കെയാണീ പറയണേ ? പെണ്ണെന്നു പറയുന്നത് നിങ്ങൾക്ക് കാര്യം നടത്തിക്കഴിഞ്ഞാൽ ഉപേക്ഷിച്ചു കളയാൻ പറ്റുന്ന കറിവേപ്പിലാണെന്ന് വല്ല വിചാരവുമുണ്ടോ ? ?”

 

“അയ് ശരി, ഈ കറിവേപ്പില ഉപമയൊക്കെ എപ്പോഴാ വരുന്നേ ? ഒരു പെണ്ണ് ഡിവോഴ്സ് കേസിന് ഫയൽ ചെയ്താൽ അവൾ ദാമ്പത്യസമയത്ത് ഭർത്താവിന്റെ കൂടെ എത്ര തവണ കിടന്നു കൊടുത്തിട്ടുണ്ടെങ്കിൽ പോലും അതൊന്നും പ്രസക്തിയില്ലാത്ത പോലെ കാണിക്കും. ആ സമയത്ത് അവൾ ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ ഡിവോഴ്സിന് അതൊരു പ്രശ്നമേയല്ല. എന്നാൽ ഒരു ആണ് ഡിവോഴ്സിന് ശ്രമിച്ചാൽ അപ്പോൾ പൊങ്ങിവരുന്നതാണ് പെണ്ണിന്റെ മാനം പെണ്ണിന്റെ ചാരിത്രം തുടങ്ങിയ പ്രശ്നങ്ങളൊക്കെ. ചിലരൊക്കെ ഡിവോഴ്സ് കേസിന് ബലം കിട്ടാനും പക വീട്ടാനുമൊക്കെയായിട്ട് ഇതും പറഞ്ഞു ഗാർഹിക പീഡനത്തിനൊക്കെ കേസ് ഫയൽ ചെയ്യാറുണ്ട്. അപ്പോൾ ഈ പറയുന്ന ചാരിത്രമൊക്കെ ഒരു പ്രശ്നമായി കാണിക്കും. അതെന്താ ഈ പരിശുദ്ധിയും കളങ്കവുമൊക്കെ പെണ്ണുങ്ങൾക്ക് മാത്രമാണോ തീരുമാനിക്കാൻ അവകാശമുള്ളേ ?

 

എന്റെ വാദം കേട്ട് കൃഷ്‌ണേന്ദുവും രാധാകൃഷണനും അന്തിച്ചിരുന്നു. മിഖി എന്നെ തന്നെ ഇമ്മ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു. ഇപ്പോൾ ഞാൻ സത്യൻ അന്തിക്കാട് സ്റ്റൈൽ വിട്ടു രഞ്ജി പണിക്കർ സ്റ്റൈലിലോട്ട് ട്രാക്ക് മാറി. ഇനിയെന്നെ പിടിച്ചാൽ കിട്ടൂല്ല. ബാക്കി തുടർന്നു ;

 

“പൊതുവേ എനിക്കങ്ങനെ ആണിന്റെയോ പെണ്ണിന്റേയോ പക്ഷം ചേർന്ന് സംസാരിക്കാൻ താല്പര്യമില്ല. പക്ഷെ അനീതി നടക്കുന്നത് ആർക്കായാലും ഞാനത് ചോദ്യം ചെയ്യും. എനിക്കു സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഒരു മടിയുമില്ല. ഞാനവർക്കു വേണ്ടി സംസാരിച്ചിട്ടുമുണ്ട്. എന്നു വച്ചു മറ്റൊരു കൂട്ടരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല. അതുക്കൊണ്ട് ഞാൻ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാൻ നിങ്ങൾക്ക് പറ്റുമോ. ഈ ചാരിത്രത്തിന്റെ ആളുവുകോൽ സ്ത്രീകൾ മാത്രമാണോ തീരുമാനിക്കേണ്ടത് ? സ്ത്രീകൾക്ക് മാത്രമാണോ ഇതൊക്കെ ബാധകമാവുന്നേ ?”

 

ഒരു നിമിഷത്തേക്ക് അന്തരീക്ഷം ശാന്തമായിരുന്നു. എന്നാൽ ആ ശാന്തതയെ മറിക്കടന്ന് എനിക്കു മറുപടി കിട്ടി.

 

“നിങ്ങൾക്കൊന്നും അതു പറഞ്ഞാൽ മനസിലാവില്ല. അതു മനസിലാവാണെങ്കിൽ നിങ്ങളൊന്നു പെണ്ണായി ജീവിച്ചു നോക്കണം. മാനം നഷ്ടപ്പെട്ട സ്ത്രീകളെ സമൂഹം എങ്ങനെയാണ് നോക്കി കാണുന്നതെന്ന് നിങ്ങളാദ്യം മനസിലാക്ക്”

 

“ഓ യാ, അങ്ങനെയാണോ ?. എന്നാപ്പിന്നെ ഞാനൊരു സംശയം ചോദിച്ചോട്ടെ. മദ്യപിച്ചു കണ്ട ആണുങ്ങളുടെ കൂടെ കറങ്ങി നടക്കുന്ന പെണ്ണുങ്ങളെയും ഈ സമൂഹം മോശം രീതിയിലാണ് നോക്കിക്കാണുകാന്ന് നിങ്ങൾക്ക് നന്നായി അറിയാലോ. ദേഹം മുഴുവൻ ഇറുകിപ്പിടിക്കുന്ന ടൈപ്പ് വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളെയും മറ്റുള്ളവർ വേണ്ടാത്ത കണ്ണിലൂടെ കാണും. അത്തരക്കാരുടെയെല്ലാം മുന്നിൽ ചെന്ന് എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം എന്നു പറഞ്ഞ് ശക്തമായി പ്രതികരിക്കാൻ ധൈര്യം കാണിക്കുന്ന ഇതേ സ്ത്രീകൾക്ക് തന്നെ എന്തുക്കൊണ്ടാണ് ഈ പരിശുദ്ധിയുടെ പേരും പറഞ്ഞു കളിയാക്കുന്ന ആളുകളെ നേരിടാൻ പറ്റാത്തേ ? ?. അതു മാത്രമോ, നമ്മുടെ കാര്യത്തിൽ വല്ലാതെ ആവലാതി കൊള്ളുന്ന ഈ സദാചാര നാട്ടുക്കാരൊക്കെ നാളെ നമുക്കൊരു പ്രശ്നമുണ്ടാവുമ്പോൾ സഹായിക്കാൻ വരുമെന്ന് വല്ല ഗ്യാരണ്ടിയുമുണ്ടോ ? പിന്നെന്തിന് നമ്മള് അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കണം ? നമ്മളിനി നാട്ടുക്കാര് വച്ചു നീട്ടുന്ന ‘ബ്രൗണി പോയിന്റ്സ്’ കിട്ടാൻ വേണ്ടി നല്ല പിള്ളയായി ജീവിക്കണ്ടേ കാര്യമുണ്ടോ ?”

 

ആ ചോദ്യങ്ങൾ കൃഷ്‌ണേന്ദുവിനെ ശരിക്കും ഉത്തരം മുട്ടിച്ചു. എനിക്കു നന്നായി ഹരം കേറി. ഇന്നലെ രാത്രി ഞാൻ കഥ വായിച്ചപ്പോൾ അനുഭവിച്ച വീർപ്പുമുട്ടലിന്റെ ഒരംശമെങ്കിലും ഇവരറിയണം. ഇതെന്റെ വാശിയാണ്. അതിനിടയ്ക്കാണ് മിഖി കേറി വന്ന് ;

 

“അല്ലെങ്കിലും ഈ നാട്ടുക്കാരൊക്കെ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ താല്പര്യം കാണിക്കണേന്ന്. അവർക്കൊന്നും സ്വന്തം കാര്യം പോലും നോക്കാൻ സമയില്ലാന്നേ. കക്കൂസിൽ കേറി കാര്യം സാധിച്ചു കഴിഞ്ഞാലും നേരാവണ്ണം സ്വന്തം ചന്തി കഴുകാൻ പോലും മടി കാണിക്കുന്ന ആളുകളാണ് മറ്റുള്ളവരുടെ കാര്യത്തിൽ വല്ലാതെ ശുഷ്‌ക്കാന്തി കാണിക്കുന്നേ?”

 

അയ്യേ !

 

അതു വരെ നൈസായിട്ട് ഗ്ലാസിൽ വെള്ളം കുടിച്ചോണ്ടിരുന്ന ഞാൻ അവന്റെ അവസാനം പറഞ്ഞ ഡയലോഗ് കേട്ട ഷോക്കിൽ വായിലുള്ളതും കൂടി പുറത്തേക്ക് സ്പ്രേ ചെയ്തു വിട്ടു. കൃഷ്‌ണേന്ദു അവനെ ഏതോ ഒരു അന്യഗ്രഹജീവിയെപ്പോലെ നോക്കി. എന്നിട്ട് എന്നെയും ഒന്ന് നോക്കി. ഞാൻ മിഖിയെ നോക്കിയപ്പോൾ അവനെന്നെ നോക്കി ഇളിക്കുന്നു. എന്റെ സംശയം അതല്ല, ഇവനിനി ഇവന്റെ സ്വന്തം കാര്യം ഇവിടെയെടുത്തു പറഞ്ഞതാണോ ?. അല്ലെങ്കിലും ധർമ്മപുരാണം വായിച്ചു കഴിഞ്ഞാൽ അതിനു ഇങ്ങനെ സൈഡ് എഫക്ടുകളുണ്ടാവും. ഞാനിതൊക്കെ എത്ര തവണ അനുഭവിച്ചിരിക്കണു ?. ഞാൻ പറയാൻ വന്ന പഞ്ച് ഡയലോഗിന്റെ ഫ്ലോ അങ്ങു പോയി, ശവം ?.

 

“നിങ്ങൾക്കെന്താ വേണ്ടേ ? ഇതൊക്കെ എന്തിനാ എന്നോട് പറയണേ ?” കൃഷ്‌ണേന്ദു.

 

“ഇപ്പോഴും നിങ്ങൾക്ക് കാര്യം മനസിലായില്ലേ ? ഞങ്ങളിത്രയും നേരം സംസാരിച്ചത് നിങ്ങളെഴുതിയ ഒരു കഥയിലെ ചില കണ്ടന്റുകളാണ്. കഥയുടെ പേര് തുലാമഴ. ഇപ്പോ ഓർമ്മ വന്നോ”

 

കഥയുടെ പേര് പറഞ്ഞതും അവരുടെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു. വിശ്വാസം വരാത്ത രീതിയിൽ എന്നെയും മിഖിയെയും മാറി മാറി നോക്കി. അവരുടെ കണ്ണുകളിൽ ആശ്ചര്യത്തോടൊപ്പം നിറഞ്ഞൊഴുകാൻ പാകത്തിന് കണ്ണുനീർ തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു. എന്തോ ഒരു കുറ്റബോധം അവരെ വേട്ടയാടുന്നുണ്ടെന്ന് എനിക്കു തോന്നി. ചിലപ്പോൾ ഈ കഥയും ഇവരുടെ ലൈഫും തമ്മിൽ എന്തെങ്കിലുമൊരു കണക്ഷൻ കാണും. എന്നാൽ ഞൊടിയിഴക്കുള്ളിൽ അവര് കൈകൾ കൊണ്ട് നിറഞ്ഞൊഴുകാൻ നോക്കിയ കണ്ണീരു തുടച്ചുക്കൊണ്ട് വീണ്ടും പുച്ഛഭാവത്തോടെ എന്നെ നോക്കി. ഞാൻ അതു കാര്യമാക്കാതെ ഡയലോഗ് ഡെലിവറി നടത്തി ;

 

“നിങ്ങളെന്തൊക്കെയാ അതിലെഴുതി വച്ചേക്കുന്നേന്ന് വല്ല പിടുത്തവുമുണ്ടോ. വല്ലാത്തൊരു മോഹം തോന്നി ജീവിതത്തിലാദ്യമായിട്ടാണ് ഞാനൊരു പ്രണയ കഥ വായിക്കുന്നത്. ആ വായിച്ച കഥ തന്നെ എന്റെ ഉറക്കം കെടുത്തി. ഇഷ്ടമില്ലാതെ ഒരു പയ്യനെ വീട്ടുകാരെല്ലാം കൂടി നിർബന്ധിച്ചു കല്യാണം കഴിപ്പിക്കുക. ആ പെണ്ണാണെങ്കിൽ അവനോട് ഇഷ്ടമാണെന്ന് നേരിട്ട് പറയാൻ ധൈര്യം കാണിക്കാതെ പാത്തും പതുങ്ങിയും നിന്ന് ആ പയ്യനുമായുള്ള കല്യാണത്തിന് ഗൂഡാലോചന നടത്തുക. ഇത്രേയൊക്കെ പൊട്ടത്തരങ്ങള് എന്തായാലും ചെയ്തു. എന്നാപ്പിന്നെ ആ പയ്യനുമായി കല്യാണത്തിനു മുന്പൊന്ന് സംസാരിച്ച് അവന്റെ മനസെന്നറിയാൻ ശ്രമിച്ചോ, അതും ഇല്ല. ഇതെല്ലാം കഴിഞ്ഞ് ആദ്യരാത്രിയാണ് ആ പെണ്ണറിയുന്നേ ആ പയ്യന് അവളെ ഇഷ്ടമല്ലാന്ന്. വല്ലാത്തൊരു ട്വിസ്റ്റായിപ്പോയി. വായിച്ചിട്ട് എന്റെ കണ്ണു വരെ നിറഞ്ഞു”

 

“അത് കണ്ണില് പൊടി പോയതായിരിക്കും ജോ?” മിഖി.

 

ഈശ്വരാ ?. ഞാനിവിടെ ഒരാളെ സീരിയസ്സായി ട്രോളിക്കൊണ്ടിരിക്കുമ്പോൾ അതിനിടയീക്കൂടെ തന്നെ വേണം ഇവന് സൈഡ് കളിക്കാൻ?. ഇവനെയും കൂട്ടിക്കൊണ്ട് പുറത്തിറങ്ങിയത് അബദ്ധമായല്ലോ എന്റെ ദേവീ….ഛെ….ഈശോയേ?. പുല്ല്, ശരാദാന്റിയുടെ കൂടെ കൂടി ഇപ്പോ വിളിക്കുന്ന ദൈവത്തിന്റെ പേര് വരെ മാറി. കൃഷ്‌ണേന്ദു ഒരു ഭാവവ്യത്യാസവുമില്ലാതെ എന്നെ നോക്കി. ഞാൻ തുടർന്നു.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.