“ഹേയ്, മിസ്റ്റർ. നിങ്ങളെന്തിനാ ഇതൊക്കെ എന്നോട് ചോദിക്കുന്നേ? നിങ്ങളുടെ തലക്ക് വല്ല കുഴപ്പവുമുണ്ടോ ?” കൃഷ്‌ണേന്ദു
“ആർക്കാണ് കുഴപ്പമെന്ന് എന്റെ അടുത്ത ചോദ്യം കേൾക്കുമ്പോൾ മനസിലാവും. അടുത്ത ചോദ്യം ഇതാണ്. ഞാനിത്രയും നേരം ‘അവൾ’ എന്നല്ലേ പറഞ്ഞോണ്ടിരുന്നേ. ഇനിയവിടെ ‘അവൾ’ എന്നുള്ളത് മാറ്റി ‘അവൻ’ എന്നാക്കി ചിന്തിച്ചു നോക്കിയേ?”
കൃഷ്‌ണേന്ദു എന്നെ ആശയക്കുഴപ്പത്തോടെ നോക്കി.
“മനസിലായിലല്ലേ. ഞാൻ നേരത്തെ പറഞ്ഞ ആ വൺ സൈഡ് ലവ് തിരിച്ചൊന്ന് ചിന്തിച്ചു നോക്കിയേ. അതായത് ഞാൻ പറഞ്ഞ പെൺകുട്ടിക്ക് എന്നെയാണ് ഇഷ്ടം. എന്നോടുള്ള ഇഷ്ടം മൂത്ത് അവളാണ് ആത്മഹത്യക്ക് ശ്രമിച്ചതും എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞു വീട്ടുക്കാരോട് വാശി പിടിച്ചതും. അപ്പോൾ വീട്ടുക്കാരെ ഒരു വാക്കു കൊണ്ടു പോലും എതിർക്കാൻ ത്രാണിയില്ലാതെ താല്പര്യമില്ലാത്ത വിവാഹത്തിന് നിന്നു കൊടുത്ത എന്റെ മാനസികാവസ്ഥ എന്തായിരിക്കും. ഇങ്ങനെയൊന്ന് ചിന്തിച്ചു നോക്കിയാൽ ‘അവളു’ടെ ഭാഗത്തുള്ളത് ശരിയോ അതോ തെറ്റോ ?”
എന്റെയീ സംശയം കൃഷ്‌ണേന്ദുവിന് തിരിച്ചടി കിട്ടിയതു പോലെയായി. കൃഷ്‌ണേന്ദുവിന്റെ കൃഷ്ണമണികൾ വിടർന്നു?. കൈകൾ ചെറുതായി വിറച്ചു തുടങ്ങി. ഉമിനീരിറക്കി അവര് തൊണ്ട നനക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സൂചനകളെല്ലാം വച്ചു ഞങ്ങള് വായിച്ച കഥയുടെ എഴുത്തുക്കാരി ഇവര് തന്നെയാണെന്ന് ഉറപ്പിക്കാൻ പറ്റി. ഇനി അങ്കം ഒന്നുക്കൂടി സ്ട്രോങ്ങാക്കാം.
“അങ്ങനെയൊക്കെ ചോദിച്ചാൽ ഞാനെന്ത് പറയാനാ?” കൃഷ്‌ണേന്ദു.
അവരുടെ നെറ്റിയിൽ നിന്ന് ചെറുതായി വിയർപ്പുത്തുള്ളികൾ പൊടിയുന്നുണ്ടായിരുന്നു. ഇപ്പോഴേ ഇങ്ങനെയായാൽ എങ്ങനെയാ കൃഷ്ണക്കുട്ടി. ഞാൻ തുടങ്ങിയിട്ടല്ലേയുള്ളൂ ?.
“ഉത്തരം പറയാൻ എന്താ ഇത്ര ബുദ്ധിമുട്ട് ? നേരത്തെ ചോദിച്ച അതേ ചോദ്യം തന്നെ. ഇത്തവണ പെണ്ണ് മാറി ആണായി എന്നൊരു ചേഞ്ചല്ലേ ഉള്ളൂ. എന്നിട്ടും മറുപടി പറയാൻ ബുദ്ധിമുട്ടോ ?”
അവര് ഉത്തരം കിട്ടാതെ പകച്ചു.
“ഇപ്പൊ പറഞ്ഞ സാഹചര്യത്തിൽ ഇര ആണും വേട്ടക്കാരി പെണ്ണുമായപ്പോൾ കൺഫ്യൂഷൻ തോന്നിയോ ? ഇനിയിപ്പോൾ ആ പെണ്ണിനെ ന്യായീകരിക്കാനുള്ള കാരണങ്ങൾ ആലോചിക്കാൻ സമയം വേണോ ? അതോ എതിർക്കാൻ പോലും ശ്രമിക്കാതിരുന്ന എന്നെ കുറ്റപ്പെടുത്താനുള്ള പോയിന്റുകൾ ആലോചിക്കണോ ? ഇനി അതുമല്ലെങ്കിൽ ഞാനീ പറഞ്ഞതൊക്കെ വല്ല പ്രണയക്കഥയുടെ ഇൻട്രോ ആയിട്ട് നിങ്ങൾക്ക് തോന്നിയോ ??” ഞാൻ
എന്റെ അവസാനത്തെ ചോദ്യം കേട്ട് അവര് വല്ലാത്തൊരു ആന്തലോടെ എന്നെ നോക്കി. എന്റെ സംസാരം എവിടേക്കാണെന്ന് അവർക്കിപ്പോ പിടി കിട്ടിയിട്ടുണ്ടാവും. അതോടൊപ്പം എന്റെയുള്ളിലെ സംശയങ്ങൾ മാറി തുടങ്ങി?. ഒരേ സമയം കൃഷ്‌ണേന്ദുവിന്റെ കണ്ണിൽ കണ്ണീരും ചുണ്ടിൽ നിന്ന് പുഞ്ചിരിയും പ്രത്യക്ഷപ്പെട്ടു. ഇതാണ് അവസരം എന്നു മനസിലായ ഞാൻ മിഖിക്ക് കണ്ണുകൊണ്ടൊരു സിഗ്നൽ കൊടുത്തു. ഇനി അവന്റെ ഊഴമാണ്?.
“ഛെ! എന്താ ജോ ഇത്, ഇന്ദുചേച്ചിയോട് കുഴപ്പിക്കണ ചോദ്യമാണോ ചോദിക്കുന്നേ ?” മിഖി.
“എക്സ്ക്യൂസ് മീ, നിങ്ങളുടെ…… പേര്……. ജോ ??” അവർ.
“ജോസഫെന്ന് തന്നെയാ എന്റെ മുഴുവൻ പേര്. പരിചയമുള്ളോരെന്നെ ജോ യെന്ന് വിളിക്കും?” ഞാൻ
“എന്നാലും ജോ, ഇങ്ങനെത്തെ ഡിഫിക്കൽട്ട് ചോദ്യങ്ങളൊക്കെ ഇന്ദുചേച്ചിയോട് ചോദിക്കാൻ പാടുണ്ടോ ?” മിഖി.
“ഞാൻ ചോദിച്ചതില് കുഴപ്പിക്കാൻ മാത്രം എന്താ ഉള്ളേ, മിഖി. ഈസിയായിട്ട് ആൻസർ പറയാലോ ?” ഞാൻ.
“അതേയ്, ഈ ചെക്കന്റെ പേര്…..?” അവർ
“ഒറിജിനൽ പേര് മിഖേൽ. പക്ഷെ പരിചയമുള്ളവരെന്നെ ഈ പേര് ചുരുക്കി മിഖീന്ന് വിളിക്കും?” മിഖി.
പിന്നെയവർക്ക് കൂടുതലൊന്നും ചോദിക്കാനുണ്ടായില്ല. മിഖി രഹസ്യമായി എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. ശേഷമവൻ ചോദിക്കാൻ വന്ന ചോദ്യത്തിലേക്ക് കടന്നു.
“ചേച്ചി, വീട്ടുക്കാരും നാട്ടുക്കാരും എന്നെപ്പറ്റി പറയണത് ഞാൻ മഹാ അലംബാണെന്നാ. ഒരു കാര്യത്തിലും എനിക്ക് റെസ്പോണ്സിബിലിറ്റി ഇല്ലെന്നാ പലരും പറയണേ. അപ്പോഴാണ് ടിവിയില് ഏതോ ഒരു മെഡിറ്റേഷൻ സെന്ററിന്റെ പരസ്യം കാണുന്നേ. അവിടെ പോയി ഒരു മാസം താമസിച്ചു മെഡിറ്റേഷനും മരുന്നുമൊക്കെയായി കഴിഞ്ഞാൽ നല്ല സ്വാഭാവം വരുമെന്നൊക്കെയാണ് ആ ടിവി പരസ്യത്തില് കാണിച്ചേക്കുന്നേ. ശരിക്കും അതൊക്കെ ഉള്ളതാണോ ?. ഞാൻ ആ മെഡിറ്റേഷൻ സെന്ററിൽ പോയാൽ എനിക്ക് നല്ല സ്വഭാവമൊക്കെ വന്ന് ഞാനൊരു റെസ്പോണ്സിബിൾ പേഴ്‌സൺ ആവുമോ ?”
മിഖിയുടെ ചോദ്യം കേട്ട് അവര് അവനെ ചൂഴ്ന്ന് നോക്കി. മിക്കവാറും ഇവൻ അവരെ ചോദ്യം കൊണ്ടുള്ള ലോക്കിട്ട് പൂട്ടുമെന്നാ തോന്നുന്നേ?.
“ചേച്ചി, മറുപടി പറ, അങ്ങനെ ചെയ്താൽ എനിക്ക് നല്ല സ്വഭാവം വരോ ?”
“അതൊക്കെ വെറും തോന്നലാ. അവനവന് നന്നാവണമെന്നാഗ്രഹമുണ്ടെങ്കിൽ ആദ്യം അവനവൻ തന്നെ വിചാരിക്കണം. എന്നാലേ ഈ ചികിത്സക്കൊണ്ടൊ വല്ല ഉപകാരമുണ്ടാവൂ. അല്ലെങ്കിൽ ഇതെല്ലാം വേസ്റ്റാ”
ഓഹോ, അപ്പോ ഇവർക്ക് ഇതെല്ലാം അറിയാം. എന്നിട്ടാണ് ഓരോന്ന് എഴുതി വച്ചേക്കുന്നേ. മിഖീ, നീ കേറിയങ്ങ് മേയെടാ മിഖി?. ഞാനവനെ നോക്കി കണ്ണു ചിമ്മി.
“ശരി. അപ്പൊ ചേച്ചിയുടെ അഭിപ്രായം അതാണ്, അല്ലേ ? അങ്ങനെയാണെങ്കിൽ അലംമ്പ് സ്വഭാവവുമായി നടക്കുന്ന തീരെ റോസ്‌പോൺസിബിലിറ്റി ഇല്ലാത്ത ഒരാൾ, അയാളിനി പ്രായപൂർത്തിയായ ആളും കൂടിയാണെങ്കിൽ അയാളെ കല്യാണം കഴിപ്പിച്ചാൽ ഈ ആലംബ് സ്വഭാവമൊക്കെ മാറി നല്ലൊരു ഫാമിലി മാൻ ആയി മാറുമെന്ന് കരുതുന്നതും ഒരു മണ്ടത്തരമല്ലേ ? ഇനി അങ്ങനെ അയാളെ കെട്ടിച്ചയച്ചാൽ അയാളുടെ കൂടെ നശിക്കുന്നതും ആ പെണ്ണിന്റെ ജീവിതമായിരിക്കും ഞാൻ പറഞ്ഞത് ശരിയല്ലേ ??”
മിഖിയുടെ ചാട്ടുളി പോലുള്ള ചോദ്യം കേട്ട് പെട്ടന്നുണ്ടായ പതർച്ചയിൽ അവർക്ക് എക്കിൾ വന്നു. ഒരു പന്ത്രണ്ടു വയസുക്കാരനിൽ നിന്ന് ഇങ്ങനെയൊരു ചോദ്യം തീരെ പ്രതീക്ഷിച്ചു കാണില്ല. അതിന്റെ ഷോക്കായിരിക്കും. ഞാനവരുടെ നേർക്ക് അടുത്തുണ്ടായിരുന്ന വെള്ളം ജഗ്ഗ് നീട്ടി വച്ചു. അതിൽ നിന്നും രണ്ടു മൂന്നു തവണ ഗ്ലാസ്സിലേക്ക് വെള്ളം പകർത്തി കുടിക്കുന്ന അവരെ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം തോന്നി. ആ കഥ വായിച്ച് തലക്ക് നെഞ്ചില് തീ പിടിച്ചതു പോലെ തോന്നിയപ്പോൾ മുതൽ ഇവരെ വെള്ളം കുടിപ്പിക്കണമെന്നുള്ളത് എന്റെയൊരു ആഗ്രഹമായിരുന്നു. പെട്ടന്ന് തന്നെ ആ ആഗ്രഹവും സാധിച്ചു കിട്ടി?.
“സത്യം പറ, നിങ്ങളെന്തിനാ എന്റെ ഫാമിലി കാര്യത്തിൽ കേറി തലയിടുന്നേ ? ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങളാ. ഞാനും എന്റെ ഏട്ടനും ഇപ്പൊ സന്തോഷത്തോടെയാ ജീവിക്കുന്നേ. അതൊന്നും എനിക്ക് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല ?”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum