Wonder 8 [Nikila] 2121

“സീ മിസിസ് കൃഷ്‌ണേന്ദു…… നിങ്ങള് ശരിക്കും എഴുത്തുക്കാരിയാണോ ? ഐ മീൻ, ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കഥയെഴുതാറുണ്ടോ ? ?”

 

അവരെന്നെ സംശയത്തോടെ നോക്കി.

 

“എന്താ അങ്ങനെ ചോദിച്ചേ ?”

 

“ഓൺലൈൻ മലയാളം സ്റ്റോറീസ് എന്ന വെബ്സൈറ്റിൽ കൃഷ്‌ണേന്ദു എന്ന എന്ന പേരിൽ കഥയെഴുതുന്ന എഴുത്തുക്കാരി നിങ്ങളാണോ ? ജസ്റ്റ്‌ എന്റെയൊരു സംശയം മാത്രമാ. ഇന്നലെ ഞാൻ ആ സൈറ്റിൽ ഒരു കഥ വായിക്കാൻ കേറിയപ്പോൾ ഇതേ പേരിലൊരാളെ കണ്ടു. അതിനി നിങ്ങള് തന്നെയാണോന്ന് അറിയാൻ ചോദിച്ചതാ. അല്ലെങ്കിൽ ലീവ് ഇറ്റ്”

 

“അതെ, അതു ഞാനാ. ആ വെബ്സൈറ്റിൽ ഞാൻ കഥയെഴുതാറുണ്ട്”

 

ആ മറുപടി കേട്ടപ്പോൾ എന്റെ കണ്ണുകൾ വിടർന്നു. അപ്പോൾ ഇതു തന്നെയാണ് ആള്. ഞാൻ മിഖിയെ നോക്കിയപ്പോൾ അവൻ അവരെ നോക്കി ഗൂഢമായി ചിരിച്ചു. നമ്മളെ ഡിപ്രെഷനിന്റെ മുൾമുനയിൽ നിർത്തിയ കഥാകൃത്തിന്റെ മുഖത്തു നോക്കി പച്ചക്ക് രണ്ടു വർത്തമാനം പറയാൻ അവസരം കിട്ടിയതിന്റെ എക്സൈറ്റുമെന്റിലാണ് ഞാൻ. പക്ഷെ ആ സന്തോഷമൊന്നും ഞാൻ പുറത്തു കാണിച്ചില്ല. കാരണം അപ്പോഴും കൃഷ്‌ണേന്ദു എന്ന പേരിൽ ഒരുപാട് എഴുത്തുക്കാരികളുണ്ടാവാമല്ലോ. അതിനി ഇവര് തന്നെയാണോന്ന് ഒന്നുകൂടി ഉറപ്പിക്കണം.

 

“എക്സ്ക്യൂസ് മി രാധാകൃഷ്ണൻ. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഇത്തിരി നേരെത്തേക്ക് മാറിയിരിക്കാമോ. എനിക്കും ദാ ഇവനും കൂടി താങ്കളുടെ വൈഫുമായിട്ട് കുറച്ചു കാര്യങ്ങള് ഡിസ്‌കസ് ചെയ്യാനുണ്ട്. അതുക്കൊണ്ട്….. പ്ലീസ്”

 

അയാൾ കാര്യമറിയാതെ ഞങ്ങളെ സംശയത്തോടെ നോക്കി.

 

“എന്താ സാർ കാര്യം ?”

 

“ഒന്നൂല്ല്യ. ഇവര് എഴുതിയ ഒരു കഥയുമായി ബദ്ധപ്പെട്ട കാര്യമാ. അതു ഞാനും ഇവനും വായിച്ചിരുന്നു. അപ്പോൾ അതിനെക്കുറിച്ചൊന്ന് സംസാരിക്കണമെന്ന് തോന്നി. അതുക്കൊണ്ടാണ്. പ്ലീസ്”

 

അയാള് അവരുടെ മുഖത്തേക്ക് നോക്കി. അവര് അയാളോട് പോവാനായിട്ട് കണ്ണുക്കൊണ്ട് ആഗ്യം കാണിച്ചു. അയാള് എന്നെയും മിഖിയെയും മാറി മാറി നോക്കിയ ശേഷം ;

 

“ഞാൻ പുറത്തു വെയിറ്റ് ചെയ്യാം”

 

അതും പറഞ്ഞു അയാൾ റെസ്റ്റോന്റിനു വെളിയിലേക്ക് കടന്നു. ഞാൻ കൃഷ്‌ണേന്ദുവിനു നേരെ ഞാൻ തിരിഞ്ഞിരുന്നു.

 

“നിങ്ങളുടെ പ്രൈവസിക്കിടയിൽ കേറി വന്ന് ബുദ്ധിമുട്ടിച്ചതിൽ ഞങ്ങളോട് ക്ഷമിക്കണം. പക്ഷെ എന്തു ചെയ്യാൻ ? ഇനി നമ്മള് തമ്മിൽ വീണ്ടും കാണാൻ ചാൻസുണ്ടായെന്ന് വരില്ല. അതാ ഞാൻ…….?”

 

“നിങ്ങൾക്കെന്താ വേണ്ടേ ?”

 

കൃഷ്ണ സംശയത്തോടെ എന്നോട് ചോദിച്ചു.

 

“ചില ഡൌട്ടുകൾ, അതിനുള്ള നിങ്ങളുടെ മറുപടികളാണ് എനിക്കു വേണ്ടത്. ആസ് എ റൈറ്റർ, നിങ്ങൾക്ക് എന്റെ ഡൌട്ട് ക്ലിയറ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു. അതാണ് ആവശ്യം”

 

“ശരി. എന്താ നിങ്ങളുടെ സംശയം ?”

 

“ആദ്യത്തെ സംശയമിതാണ്. എന്താണ് പ്രണയത്തെക്കുറിച്ചുള്ള നിങ്ങളുടെ ഒപ്പീനിയൻ. ഐ മീൻ പ്രണയം നല്ലതാണോ അതോ മോശമാണോ ?”

 

എന്റെ ചോദ്യം കേട്ട കൃഷ്ണ എന്നെ സംശയത്തോടെ നോക്കി.

 

“എന്താ മിണ്ടാണ്ടിരിക്കണേ? അറിയാമെങ്കിൽ പറ”

 

“പ്രേമം നല്ലതാണോ മോശമാണോന്ന് ഓരോരുത്തരുടെ കാഴ്ചപ്പാടിനെ അനുസരിച്ചിരിക്കും”

 

“ഒക്കെ. അങ്ങനെയാണെങ്കിൽ പ്രണയത്തെക്കുറിച്ച് വിപരീത കാഴ്ച്ചപ്പാടുള്ള ഒരാളുടെ തലയിൽ നമ്മുടെ കാഴ്ച്ചപ്പാട് അടിച്ചേൽപ്പിച്ചാൽ ശരിയാവുമോ ? അതായത് എനിക്കിഷ്ടമുള്ള ഒരാൾ, പക്ഷെ അയാൾക്കെന്നോട് തിരിച്ചു ഇഷ്ടമില്ല. അങ്ങനെയാണെങ്കിൽ ഞാൻ അയാളുടെ പുറകെ നടന്നു ശല്യം ചെയ്ത് അയാളെക്കൊണ്ട് എന്നെ ഇഷ്ടമാണെന്ന് പറയിപ്പിച്ചാൽ ശരിയാവുമോ ?” ഞാൻ

 

“പ്രേമം അങ്ങനെ പിടിച്ചു വാങ്ങാൻ പറ്റുന്നതല്ല. അതു മനസ്സറിഞ്ഞു കൊടുക്കേണ്ട ഒന്നാണ്”

 

എടുത്തടിച്ചതുപോലെ മറുപടി പറഞ്ഞപ്പോൾ അവര് ദീർഘശ്വാസം വലിച്ചു. ചിലപ്പോൾ അവര് സ്വന്തം കുടുംബകാര്യം ഓർത്തുപോയിട്ടുണ്ടാവും. അവര് തുടർന്നു ;

 

“നിങ്ങളാ പെണ്ണിന്റെ പുറകെ നടന്നു സമയം കളയാണ്ട് അവളോടാദ്യം ഇഷ്ടമാണെന്ന് പറ. അവര് സമ്മതിച്ചില്ലെങ്കിൽ വിട്ടേക്ക്. അല്ലാണ്ട് പുറകെ നടന്നു ശല്യം ചെയ്യൽ അത്ര നല്ല കാര്യമല്ല”

 

“അപ്പോൾ അതും ഒക്കെ. അങ്ങനെയാണെങ്കിൽ ആ പെണ്ണിന് നോ എന്നു പറയാൻ പറ്റാത്ത സാഹചര്യത്തിൽ ഞാനെത്തിച്ചാലോ ??”

 

“എക്സ്ക്യൂസ് മീ ?”

 

“മനസ്സിലായില്ലാലേ. ഞാൻ പിന്നാലെ നടക്കുന്ന പെൺകുട്ടി അവളുടെ ഫാമിലിയുമായി ഇമോഷണലീ കമ്മിറ്റ്മെന്റുള്ള ആളാണ്. ഞാനാ അവസരം മുതലെടുക്കുന്നു. കൃത്യമായി പറഞ്ഞാൽ ഞാനാ പെണ്ണിന്റെ വീട്ടുക്കാരുമായി പരിചയപ്പെട്ടു ഫ്രണ്ട്ഷിപ്പിലായി ഒരു ഘട്ടമെത്തുമ്പോൾ അവളെ എനിക്കു കല്യാണം കഴിച്ചു തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഞാൻ ഭീഷണിപ്പെടുത്തുന്നു. എല്ലാവരും കൂടി എന്നെ പഞ്ഞിക്കിടുമെന്നത് വേറൊരു കാര്യം. എന്നാലും വേറെ നിവർത്തിയില്ലാതെ അവര് അവളെ എനിക്കു കല്യാണം കഴിപ്പിച്ചു തരാൻ സമ്മതിക്കുന്നു”

 

“അതിനിമ്മിണി പുളിക്കും?. എല്ലാരും ചേർന്ന് പിടിച്ചുക്കെട്ടി ഭ്രാന്താശുപത്രിയിലാക്കും” മിഖി.

 

പടച്ചോനെ, ഇവൻ അസ്ഥാനത്ത് കേറി കൗണ്ടറടിച്ചു എല്ലാം ചളമാക്കും ?. അനാവശ്യമായി കേറിയിടപ്പെടരുതെന്ന് ഇവനോട് നേരത്തെ ഞാൻ പറഞ്ഞതാണ്. ആ താക്കീത് ഇവൻ തെറ്റിച്ചു.

 

“തൽക്കാലം നീയതു വിട്. എന്നാലും വീട്ടുക്കാർ സമ്മതിക്കാനും ഒരു സാധ്യതയുണ്ടല്ലോ. നമുക്ക് ആ വഴിക്ക് ചിന്തിക്കാം. അവസാനം എന്റെയും ആ പെണ്ണിന്റെ കല്യാണം നടത്താൻ ആ പെണ്ണിന്റെ അനുവാദം നോക്കാതെ അവളുടെ വീട്ടുക്കാര് തീരുമാനിക്കുന്നു. വീട്ടുക്കാര് പറയുന്നതിന് മറുവാക്കില്ലാത്ത അവൾക്ക് ഈ കല്യാണം എതിർക്കാൻ പറ്റില്ല. അങ്ങനെ തന്ത്രപൂർവ്വം അവളെ കല്യാണം കഴിച്ചാൽ പ്രശ്നം തീരില്ലേ. അതാവുമ്പോൾ സൗകര്യം പോലെ അവളെന്നെ പ്രേമിച്ചോളും. എന്നെ വിട്ട് അവൾക്കെങ്ങോട്ടും പോകാനും പറ്റില്ല. എങ്ങനുണ്ട് ബുദ്ധി ? ?”

 

അവരെന്നെ വല്ലത്തൊരു നോട്ടം നോക്കി. പക്ഷെ അതൊന്നും എന്നെ ബാധിച്ചില്ല. മിഖി തൽക്കാലം ഒന്നും മിണ്ടാതെ എല്ലാത്തിനും മൂക സാക്ഷിയായി ഇരിക്കുന്നുണ്ട്.

 

“നിങ്ങളെന്തൊക്കെയാ ഈ പറയണേ. ഇങ്ങനെ കുറുക്കു വഴിയിലൂടെ നേടിയെടുക്കാൻ പറ്റുന്നതാണോ ഒരു പെണ്ണിന്റെ സ്നേഹം. നിങ്ങള് ആ പെണ്ണിന്റെ മനസ്സ് എന്താണെന്നറിയാൻ ആദ്യം ശ്രമിക്കണം. ഇങ്ങനെയൊക്കെ ചെയ്താൽ ആ പെണ്ണിന് നിങ്ങളോട് വെറുപ്പ് കൂടത്തേയുള്ളൂ. ഒരു പെണ്ണിന്റെ ഇഷ്ടം നോക്കാതെ അവളുടെ വീട്ടുക്കാര് മുഖേന തന്ത്രത്തിൽ കല്യാണം നടക്കുന്നത് അത്ര നല്ല ഏർപ്പാടൊന്നുമല്ല മിസ്റ്റർ”

 

അതു പറയുമ്പോൾ കൃഷ്‌ണേന്ദു ഗൗരവഭാവത്തിലായിരുന്നു. എന്നോടുള്ള എല്ലാ റെസ്‌പെക്ടും ഏതാണ്ടവര് മറന്നതു പോലെയായി. എനിക്കവരോട് പുച്ഛമാണ് തോന്നിയത്?. ഇജ്ജാതി ഇരട്ടത്താപ്പ് നിലപാട്. ഇതൊക്കെ കേട്ട് മിഖിയുടെ കണ്ണ് വരെ തള്ളി പുറത്തോട്ട് വന്നു. അവനും ഇവരെഴുതിയ കഥ വായിച്ചിട്ടുള്ളതാണല്ലോ. ഇപ്പൊ മനസിലായി, ‘കഥയല്ലിത് ജീവിതം’

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.