Wonder 8 [Nikila] 2121

“അവരാണെന്ന് ഉറപ്പായാൽ നമ്മളാ ചേച്ചിയോട് ഏതു സ്റ്റൈലിൽ സംസാരിക്കണം. അതായത് സത്യൻ അന്തിക്കാട് സ്റ്റൈലിൽ സംസാരിക്കണോ അതോ രഞ്ജി പണിക്കർ സ്റ്റൈലിൽ സംസാരിക്കണോ ? ?”

 

“നീയൊന്നും അവരോട് മിണ്ടാൻ നിൽക്കണ്ട. ഇനി നിനക്ക് മിണ്ടണമെന്നാണെങ്കിൽ അതു ഞാൻ പറയും. അപ്പോൾ നീയിടപ്പെട്ടാൽ മതി”

 

അവൻ മനസിലാമനസ്സോടെ സമ്മതം മൂളി.

 

“നമുക്ക് മാന്യമായി ആദ്യം തുടങ്ങാം. എന്നിട്ടു കയ്യില് നിക്കണില്ലെങ്കിൽ രഞ്ജി പണിക്കർ സ്റ്റൈൽ നോക്കാം?. നീ വന്നേ”

 

ഞാനവനെയും കൂട്ടിക്കൊണ്ട് അവര് നേരത്തെ ചെന്നു കേറിയ റെസ്റ്റോറെന്റിലോട്ട് വച്ചു പിടിച്ചു. ഇന്നെനിക്കൊരു കലക്ക് കലക്കണം. 

 

ഞാനും മിഖി റെസ്റ്റോറെന്റിനകത്തേക്ക് കേറി. നാലു പേർക്ക് ഇരിക്കാവുന്ന ടേബിളിൽ ഒരു സൈഡിൽ രണ്ടു പേരും ഇരിക്കുന്നുണ്ട്. ഞാൻ ചുറ്റും നോക്കി. ഇല്ല, തൊട്ടടുത്തുള്ള ടേബിളുകളെല്ലാം കാലിയായിരുന്നു. ഒരു തർക്കം നടത്താൻ പറ്റിയ ആംബിയൻസുണ്ട്. ശല്യം ചെയ്യാൻ വേറാരും വരില്ല. മാർവലെസ്സ്, ഇന്ന് ഞാൻ പൂണ്ട് വിളയാടും ?.

 

ഞാനും മിഖിയും നേരെ ചെന്ന് അവരിരിക്കുന്ന ടേബിളിന്റെ ഓപ്പോസിറ്റായി ഇടം പിടിച്ചു. അപരിചിതരായ രണ്ടു പേര് കയറി വന്നതുകൊണ്ടാവും അവര് രണ്ടു പേരും സംശയത്തോടെ മുഖമുയർത്തി ഞങ്ങളെ നോക്കി.

 

“എക്സ്ക്യൂസ്മി, ആരാ നിങ്ങള് ? മനസിലായില്ല” രാധാകൃഷ്ണൻ.

 

അടിപൊളി. പാലം കടക്കും വരെ നാരായണ, അത് കൂരായണ. ഇവരെ രണ്ടെണ്ണത്തിനെയും ഒന്നിപ്പിക്കാൻ കാരണക്കാരനായ എന്നെ ഓർമ്മയില്ലാന്ന്. കുഴപ്പമില്ല, ഇനിയെന്നെ ലൈഫിലൊരിക്കലും മറക്കാൻ പറ്റാത്ത ടൈപ്പ് ഓർമ്മ ഇവർക്കുണ്ടാക്കി കൊടുത്തിട്ടേ ഞാനിവിടുന്നു പോവുള്ളൂ. മറുപടിയൊന്നും പറയാതെ ഞാൻ അവരെത്തന്നെ നോക്കിയിരിക്കുന്നതു കൊണ്ടാവാം അവര് വീണ്ടും ആ ചോദ്യം ആവർത്തിച്ചു ചോദിച്ചു. 

 

“ചോദിച്ചതു കേട്ടില്ലേ ആരാ നിങ്ങളെന്ന് ?”

 

“ഓർമ്മയുണ്ടോ ഈ മുഖം ?”

 

ഞാനവരെ നോക്കി കാൺപുരികം പൊക്കിക്കൊണ്ട് സുരേഷ് ഗോപി സ്റ്റൈലിലൊന്ന് ചോദിച്ചു. അപ്പോൾ അവര് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.

 

“ഒരു ക്ലൂ തരാം, മൂന്നു ദിവസം മുൻപ് നമ്മള് ഊട്ടി ടീ ഗാർഡണിൽ വച്ചൊന്ന് കണ്ടായിരുന്നു. ഇപ്പോ ഓർമ്മയുണ്ടോ”

 

ആ ചോദ്യം കേട്ടതും രണ്ടു പേരുടെയും മുഖം വിടർന്നു.

 

“വക്കീൽ സാർ?” അയാൾ

 

“യെസ്, അഡ്വക്കെറ്റ് ജോസഫ് സിജെ” ഞാൻ.

 

“ക് മ്ച്ചും…….?”

 

മിഖി നൈസായിട്ട് വാ പൊത്തി ചിരിക്കുന്നു. ഇവനെന്ന മര്യാദക്കൊന്ന് ഷൈൻ ചെയ്യാൻ പോലും സമ്മതിക്കുമെന്ന് തോന്നണില്ല. ഞാനവനെ കണ്ണു തുറിച്ചു നോക്കിയപ്പോൾ അവനൊന്നു അടങ്ങി.

 

“എന്താ സാർ, ഈ വഴിക്കൊക്കെ” കൃഷ്‌ണേന്ദു.

 

“ചുമ്മാ, ഞങ്ങളീ വഴിക്ക് ഷോപ്പിംഗിനൊന്ന് വന്നതാ. അപ്പോഴാ നിങ്ങളെ കണ്ടേ. അവസാനമായി നിങ്ങളെ ഞാൻ കണ്ടപ്പോൾ നിങ്ങളൊരു പബ്ലിക് പ്ലേസിൽ ഉമ്മ വച്ചോണ്ടിരിക്കായിരുന്നു. പിന്നെ നമ്മള് തമ്മില് കണ്ടിട്ടേയില്ല?”

 

അതു കേട്ടപ്പോൾ രണ്ടു പേരും വല്ലാണ്ടങ്ങ്‌ നാണിച്ചു ലുക്ക്‌ വേറെങ്ങോട്ടോ മാറ്റി. ഇവര് നാണിക്കുന്നത് കണ്ടിട്ട് എനിക്ക് വരെ നാണം തോന്നി ?.

 

“സാറ് എല്ലാം കണ്ടായിരുന്നല്ലേ ?” അയാൾ

 

“ഉവ്വ്, പിന്നൊരു ചെറിയ ഉപദേശം തരാം. ഉമ്മ വയ്ക്കുന്നതിനിടയ്ക്ക് പരിസരമൊക്കെയൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാ. പ്രത്യേകിച്ച് കാല് കുത്തി നിൽക്കുന്ന സ്ഥലമെങ്കിലും ശ്രദ്ധിക്കണം”

 

ഞാനത് പറഞ്ഞത് മിഖിയെ ഉദ്ദേശിച്ചാണ്. അവനത് മനസിലായി. എന്നാൽ മറ്റേ രണ്ട് പേർക്കും കാര്യം പിടിക്കിട്ടാതെ പിന്നെയും നാണം. കുഴപ്പമില്ല, ഇവരുടെ നാണമൊക്കെ ഇപ്പോ തന്നെ മാറ്റികൊടുത്തേക്കാം.

 

“അപ്പോൾ കാര്യങ്ങളൊക്കെ എങ്ങെനെ ? നമുക്ക് ഡിവോഴ്സിന്റെ കാര്യം ഡിസ്‌കസ് ചെയ്താലോ ??”

 

രണ്ടു പേരുടെയും മുഖത്ത് അപ്പോഴും പുഞ്ചിരി തന്നെയായിരുന്നു.

 

“ഞങ്ങൾക്കിനി അതിന്റെ ആവശ്യമില്ല സാർ. എല്ലാ പ്രശ്നങ്ങളും തീർന്നു. അല്ലേ ഇന്ദു ?” അയാൾ.

 

ആ പെണ്ണ് ചിരിച്ചുക്കൊണ്ട് തലയാട്ടി. അതിനിടയ്ക്ക് മിഖി എന്നെ നോക്കി കണ്ണുക്കൊണ്ട് ചില കഥകളി കളിക്കുന്നുണ്ടായിരുന്നു. മറ്റേ കഥയുടെ കാര്യം ചോദിക്കാൻ പറഞ്ഞിട്ടുള്ള വെപ്രാളമാണവന്. മിഖിയുടെ കണ്ണുക്കൊണ്ടുള്ള കഥകളി ഓവറായപ്പോളാണ് ആ രണ്ടു പേരും അവനെ ശ്രദ്ധിക്കുന്നേ.

 

“സാർ, ഈ പയ്യൻ ?”

 

“പയ്യൻ ? ഓഹ്, ഇവൻ ?. ഇത് എന്റെ കസിൻ, പേര് മിഖേൽ”

 

“ഹലോ ചേച്ചി” മിഖി.

 

“ഹലോ”

 

അവനും അവരും പരസ്പരം ഷേക്ക്‌ കൊടുത്തു. 

 

“ഈ മിഖേൽ നിങ്ങളുടെ ആരാ ?”

 

“എന്റെ അകന്ന ബന്ധത്തിലുള്ള ഒരാളായി വരും”

 

“പക്ഷെ നിങ്ങള് രണ്ടു പേരെയും ഒരുമിച്ചു കണ്ടാൽ അച്ഛനും മോനുമാണെന്നെ തോന്നൂ. രണ്ടു പേർക്കും ഒരേ മുഖച്ഛായ”

 

ഈ കാര്യം പലരും ഞങ്ങളോട് പറഞ്ഞിട്ടുള്ളതോണ്ട് എനിക്കും അവനും ഇക്കാര്യത്തില് വലിയ പുതുമയൊന്നും തോന്നിയില്ല. ഞാനിവിടെ വന്നതിനു ഒരു ഉദ്ദേശമുണ്ട്. അതു ആദ്യം നടപ്പാക്കണം. ഇനി അധികം വൈകിക്കാതെ കാര്യത്തിലേക്ക് കടക്കാമെന്ന് എനിക്കു തോന്നി.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.